March 2016


 • ആദ്യം പ്രതി ചേര്‍പ്പെട്ടത് റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍;
 •  കയറിന്റെ പേര് പറഞ്ഞ് വനിതാ സെക്രട്ടറിയുമായി ഉലകം ചുറ്റിയ വകുപ്പില്‍ അടുത്ത കേസ്; 
 • ഇഷ്ടക്കാര്‍ക്ക് ഭൂമി പതിച്ചു നല്‍കിയതിന് ഒടുവില്‍: 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന് ഏറ്റവും മോശം പ്രതിച്ഛായ ഉണ്ടാക്കിയ മന്ത്രിമാരില്‍ ഒരാളാണ് അടൂര്‍ പ്രകാശ്. ആദ്യതവണ മന്ത്രിയായപ്പോള്‍ തന്നെ അഴിമതി കേസില്‍ കുടുങ്ങി വിജിലന്‍സ് അന്വേഷണം നേരിട്ടു. ഒരു തവണ ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന കഥ പ്രകാശിന്റെ കാര്യത്തില്‍ വ്യത്യസ്തമാണ്. രണ്ടാമതും മന്ത്രിയായ ശേഷവും നിരവധി അഴിമതി ആരോപണങ്ങളാണ് അടൂര്‍ പ്രകാശ് നേരിട്ടത്. കാശുവാങ്ങി വന്‍കിടക്കാര്‍ക്ക് വേണ്ടി ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും സര്‍ക്കാര്‍ പണം ചിലവഴിച്ചു ഉലകും ചുറ്റുകയും ചെയ്തത് അടക്കമുള്ള ആരോപണങ്ങള്‍ പതിവായി.
ഇതിനിടെ കെപിസിസി അധ്യക്ഷനുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു അടൂര്‍ പ്രകാശ്. ഇതോടെ കോന്നിയില്‍ നിന്നം സുധീരന്റെ പേര് വെട്ടാന്‍ സുധീരന്‍ ശക്തമായ ശ്രമവും തുടങ്ങി.
കോടികളുടെ സര്‍ക്കാര്‍ഭൂമി മാഫിയകള്‍ക്ക് ഇഷ്ടദാനം നല്‍കിയതിന് വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ വിജിലന്‍സ് കേസുകളെ പുല്ലുവില കല്‍പ്പിക്കുന്ന മന്ത്രിക്ക് ഇത് പുതിയ കാര്യവുമല്ല. നിലവില്‍ റേഷന്‍ മൊത്തവ്യാപാര ഡിപ്പോകള്‍ അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയ കേസിലും കയര്‍വികസനത്തിന്റെ മറവില്‍ വിദേശയാത്രകള്‍ക്കായി കോടികള്‍ പൊടിച്ച കേസിലും വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് വിജിലന്‍സ് മൂവാറ്റുപുഴ കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
അടൂര്‍ പ്രകാശ് നേരത്തെ ഭക്ഷ്യമന്ത്രിയായിരിക്കെ കോഴിക്കോട് ഓമശേരിയില്‍ റേഷന്‍ മൊത്തവിതരണ ഡിപ്പോ അനുവദിച്ചതിന് 25 ലക്ഷം രൂപ വാങ്ങിയ കേസില്‍ മന്ത്രിക്കെതിരെ വിജിലന്‍സിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും കെപിസിസി സെക്രട്ടറിയായിരുന്ന എന്‍ കെ അബ്ദുറഹ്മാനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അദ്ദേഹംതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിജിലന്‍സ് ഉത്തരമേഖലാ ഡിവൈഎസ്പി പി പി ഉണ്ണിക്കൃഷ്ണന്റെ പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയതിനാല്‍ കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയില്‍ കേസ് രജിസ്റ്റര്‍ചെയ്തു.
ഈ കേസില്‍ അടൂര്‍ പ്രകാശ് ഇപ്പോള്‍ ജാമ്യത്തിലാണ്. അതിനിടെ അദ്ദേഹം വീണ്ടും മന്ത്രിയായതോടെ കേസില്‍നിന്ന് തടിയൂരാന്‍ തുടരന്വേഷണം നടത്തിച്ചു. ഇതോടെ മന്ത്രിക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും കാട്ടി വിജിലന്‍സ് ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, നിയമോപദേശത്തെതുടര്‍ന്ന് അത് തള്ളി കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു.
കയര്‍ യാത്രയുടെ പേരില്‍ വിദേശത്ത് ചുറ്റി 70 കോടി രൂപ ധൂര്‍ത്തടിച്ച കേസില്‍ അന്വേഷണം ശരിയായ നിലയില്‍ നടന്നാല്‍ അടൂര്‍ പ്രകാശ് കുടുങ്ങും. മന്ത്രിക്കു പുറമെ കയര്‍ സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ ഡയറക്ടര്‍മാരായ കെ മദനന്‍, കെ ആര്‍ അനില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിവാദയാത്രകള്‍ സംബന്ധിച്ച്‌ വിജിലന്‍സ് അന്വേഷണത്തിന് കോടതിയാണ് ഉത്തരവിട്ടത്. മന്ത്രിക്കെതിരെ ധനവകുപ്പും ശക്തമായ നിലപാട് സ്വീകരിച്ചു. വിദേശയാത്രകളുടെ വിശദാംശങ്ങള്‍, ഫണ്ടിന്റെ ദുരുപയോഗം, കയര്‍ മാര്‍ക്കറ്റിങ് കണ്‍സോര്‍ഷ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് മുഖ്യമായും വിജിലന്‍സ് അന്വേഷിക്കുന്നത്.
വിവാദ സന്യാസി സന്തോഷ് മാധവന് പങ്കുള്ള കമ്ബനിക്ക് 128 ഏക്കര്‍ ഭൂമി കൈമാറാനുള്ള തീരുമാനത്തില്‍ അടൂര്‍ പ്രകാശിന് വ്യക്തമായ പങ്കുണ്ട്. ഇതിനു പുറമെ അടുത്തായി 2500 ഏക്കറോളം ഭൂമിയാണ് കോര്‍പറേറ്റുകള്‍ക്കും സമുദായ സംഘടനകള്‍ക്കും സമ്ബന്നരുടെ വിനോദകേന്ദ്രങ്ങള്‍ക്കുമെല്ലാം കൈമാറാന്‍ തീരുമാനിച്ചത്. ഇതിലെല്ലാം അടൂര്‍ പ്രകാശിന്റെ കരങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് അടൂര്‍ പ്രകാശിന് സീറ്റ് നിഷേധിക്കാന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ഒരുങ്ങുന്നത്. മന്ത്രിക്കെതിരായ ആരോപണങ്ങള്‍ സുധീരന്‍ ഹൈക്കമാന്‍ഡിനെയും ധരിപ്പിച്ചിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ വാദത്തിന് ശക്തിപകരുന്നതാണ് കഴിഞ്ഞ ദിവസത്തെ കോടതി വിധിയും. മെത്രാന്‍കായല്‍ വിവാദം അടക്കമുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ച അടൂര്‍ പ്രകാശ് കോന്നിയില്‍ മത്സരിച്ചാല്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിനു തിരിച്ചടിയാകുമെന്നാണ് സുധീരന്റെ നിലപാട്. പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജിനെയാണ് കോന്നിയില്‍ പകരം പരിഗണിക്കുന്നത്.
യുഡിഎഫ് മന്ത്രിസഭയുടെ അവസാനസമയത്ത് ഭൂമിനികത്തലടക്കം വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു. സുധീരന് എതിരെ അടൂര്‍ പ്രകാശ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതും ഒരു കാരണായി മാറും.
വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയ മന്ത്രിയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിനും യുഡിഎഫിനും തിരിച്ചടി ഉണ്ടാകുമെന്ന് വി എം സുധീരന്‍ എഐസിസിയെ അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സ്ക്രീനിങ് കമ്മിറ്റിയിലും അടൂര്‍ പ്രകാശിന് വേണ്ടി ശക്തമായി വാദിക്കാന്‍ ആരും തയ്യാറായില്ല. കോന്നിയില്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജ് മത്സരിക്കണമെന്നാണ് സുധീരന്‍ നിര്‍ദേശിച്ചത്. പ്രൊഫ. പിജെ കുര്യനും മോഹന്‍ രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടൂര്‍ പ്രകാശിന് ലഭിക്കില്ലെന്ന കാര്യം ഏതാണ്ട് വ്യക്തമായിട്ടുണ്ട.

പത്തനാപുരം: കഞ്ചാവ് മാഫിയയുടെ വിഹാരകേന്ദ്രമായി പത്തനാപുരം കല്ലുംകടവ് മാറുന്നു. ഗ്രാമപഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ള സാംസ്കാരികനിലയത്തിന്‍െറ കെട്ടിടവും മൂത്രപ്പുരക്കായി നിര്‍മിച്ച ഷെഡും കേന്ദ്രീകരിച്ചാണ് കഞ്ചാവു വില്‍പനയും ഉപയോഗവും. ദിവസവും രാവിലെ നാലോടെ വില്‍പനക്കാരും ആവശ്യക്കാരും ഇവിടെ എത്തും. രാത്രി വൈകുന്നതുവരെ ഇത് തുടരും. സമീപത്തെ തേക്കിന്‍ കാട്ടിലും കല്ലുംക്കടവ് തോടിനോട് ചേര്‍ന്നുള്ള ഇടങ്ങളിലുമാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. പൊലീസിനെ നിരീക്ഷിക്കാനും ഇവര്‍ സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഞ്ചാവ് വാങ്ങുന്നതിലധികവും 16 വയസ്സില്‍ താഴെ പ്രായമുള്ള വിദ്യാര്‍ഥികളാണ്. കഴിഞ്ഞദിവസം കഞ്ചാവ് വില്‍പനക്കിടെ പൊലീസ് പിടിയിലായ ചെമ്ബനരുവി സ്വദേശി മഞ്ചേഷിന്‍െറ ഇടപാടുകാരിലധികവും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളാണെന്ന് പൊലീസ് കണ്ടത്തെിയിരുന്നു.

കഞ്ചാവിനായി മഞ്ചേഷിനെ വിളിച്ച നിരവധി വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഹപാഠികളായ നിരവധി പെണ്‍കുട്ടികളും ഇവരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. കല്ലുംകടവില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന സാംസ്കാരികനിലയം പ്രവര്‍ത്തനസജ്ജമാക്കിയാല്‍ ഒരുപരിധിവരെ അതിനെ ചുറ്റിപ്പറ്റിയുള്ള മാഫിയാ സംഘങ്ങളെ ഒഴിവാക്കാനാകും. കടക്കാമണ്‍ കോളനിയിലും കഞ്ചാവുസംഘം വിഹരിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന ഇത്തരം മാഫിയകളെ പിടികൂടാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്.ഐ രാഹുല്‍ രവീന്ദ്രന്‍ പറഞ്ഞു.

അഞ്ചല്‍: പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയതിനത്തെുടര്‍ന്ന് അടച്ചുപൂട്ടിയ അഞ്ചലിലെ പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം തകര്‍ച്ചയില്‍. 2015 ജനുവരിയിലാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ഇതത്തേുടര്‍ന്ന് അഞ്ചല്‍ ഗ്രാമപഞ്ചായത്ത് കെട്ടിടങ്ങള്‍ അടച്ചുപൂട്ടുകയും വളപ്പിലേക്ക് പ്രവേശം നിഷേധിച്ച്‌ ഗേറ്റ് പൂട്ടിയിടുകയും ചെയ്തു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും മതിലിന് വെളിയിലൂടെ ഖര-ദ്രവ മാലിന്യം കൊണ്ടിടല്‍ തുടങ്ങി. രാപകല്‍ ഭേദമെന്യേയാണ് ഇവിടെ മാലിന്യം കൊണ്ടിടുന്നത്. ഇവ കുന്നുകൂടി ചീഞ്ഞുനാറുകയാണ്. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും താവളമായി ഇവിടം മാറി. പൂട്ടിയിട്ട ഗേറ്റ് തകര്‍ന്നതിനാല്‍ ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രമായും ഇവിടം മാറിയിരിക്കുന്നു.
സംരക്ഷണമില്ലാത്തതിനാല്‍ കെട്ടിടങ്ങള്‍ ചോര്‍ന്നൊലിച്ച്‌ നശിക്കുകയാണ്. ഭിത്തികള്‍ വീണ്ടുകീറിയും ജനലും കട്ടിളകളും ദ്രവിച്ചും ചില്ലുകള്‍ തകര്‍ന്നും കിടക്കുകയാണ്. ഏതാനും ദിവസംമുമ്ബ് ചവറുകൂനയില്‍ തീപിടിത്തമുണ്ടായി. സംഭവസമയം ചന്തമുക്കില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരത്തെിയാണ് തീയണച്ച്‌ വന്‍ അപകടം ഒഴിവാക്കിയത്. ഗവ. ആയുര്‍വേദ ആശുപത്രി, കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ്, എക്സൈസ് റെയ്ഞ്ച് ഓഫിസ്, സബ്ട്രഷറി, സപൈ്ളകോ ഒൗട്ട്ലെറ്റ് തുടങ്ങി ഒട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇപ്പോഴും വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വാടകയിനത്തില്‍ നല്ളൊരു തുക പ്രതിമാസം സര്‍ക്കാറിന് നഷ്ടം വരുന്നുണ്ട്. അല്ലറചില്ലറ അറ്റകുറ്റപ്പണി നടത്തിയെടുത്താല്‍ നിലവിലുള്ള രണ്ട് കെട്ടിടങ്ങളിലായി രണ്ടോ മൂന്നോ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

വായ്‍പ തിരിച്ചുപിടിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും സ്വകാര്യ ഏജന്‍സികളുടെ സഹായം തേടുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഗുണ്ടായിസവും കൈയൂക്കൂം ഉപയോഗിച്ച്‌ വായ്‍പ തിരിച്ചുപിടിക്കാനുളള ശ്രമം അംഗീകരിക്കാനാകില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.പൊതുമേഖലാ ബാങ്കിന് വായ്‍പ തിരിച്ചുപിടിച്ച്‌ നല്‍കിയിട്ടും കമ്മിഷന്‍ കിട്ടിയില്ലെന്നാരോപിച്ച്‌ കോഴിക്കോട്ടെ സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നീരീക്ഷണം. സ്വകാര്യ ഏജന്‍സികളുമായി പൊതുമേഖലാ മേഖലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം കരാറുകള്‍ ഉണ്ടാക്കുന്നത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണ്.

യാതൊരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ല. ഇത്തരം നടപടികള്‍ അപലപനീയമാണ്. ഗുണ്ടായിസവും കൈയൂക്കുംകൊണ്ട് വായപ തിരിച്ചുപിടിക്കാമെന്നുളള അവസ്ഥയിലേക്ക് ധനകാര്യ സ്ഥാപനങ്ങള്‍ ചെന്നെത്തുന്നത് ശരിയല്ല. ഇത്തരം നടപടികള്‍ ആവര്‍ത്താക്കാതിരികാകന്‍ ഈ നീരിക്ഷണങ്ങള്‍ അടങ്ങിയ വിധിപ്പകര്‍പ്പ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കാനും ഹൈക്കോടതി രജിസ്ട്രാറെ സിംഗിള്‍ ബെഞ്ച് ചുമതലപ്പെടുത്തി. വിദ്യാഭ്യാസ വായ്പകള്‍ പിരിച്ചെടുക്കാന്‍ എസ്ബിടി അടക്കമുളള റിലയന്‍സ് പോലുളള വന്‍കിട കമ്ബനികളുമായി കൈകോര്‍ത്തതും അടുത്തിയിടെ വിവാദമായിരുന്നു.

ഓയൂര്‍: ഓടനാവട്ടത്തെ സ്വകാര്യ ആശുപത്രിയായ ജയമാതയില്‍ ഒരു വര്‍ഷമായി ജോലി ചെയ്ത വനിതാ വ്യാജ ഡോക്ടറെ പൂയപ്പള്ളി പൊലീസ് പിടികൂടി. അഞ്ചല്‍ ആലഞ്ചേരി കോട്ടവിള വീട്ടില്‍ ബഖീത്ത് ബീവിയെയാണ് (49) അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. കൊട്ടാരക്കര ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഉച്ചക്ക് 12ന് മഫ്ത്തിയിലത്തെിയ പൊലീസ് സംഘം ആശുപത്രിയില്‍ പരിശോധന നടത്തിയതിനുശേഷമാണ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിരവധി ആശുപത്രികളില്‍ പല പേരുകളില്‍ ഇവര്‍ ജോലി ചെയ്തതായി പൊലീസ് പറഞ്ഞു. ഇവിടെ ഐഷാ ലത്തീഫ് എന്ന പേരിലാണ് ചികിത്സ നടത്തിയിരുന്നത്. കോഴിക്കോട്ടുള്ള ഐഷാബീവിയുടെ സര്‍ട്ടിഫിക്കറ്റിലായിരുന്നു ഇത്.

വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ ഒമ്ബതോളം കേസുകള്‍ നിലവിലുണ്ടെന്ന് എസ്.ഐ ഫറോസ് പറഞ്ഞു. എഴുകോണ്‍ സി.ഐ ജോണിന്‍െറ നേതൃത്വത്തില്‍ അഡീഷനല്‍ എസ്.ഐ വിജയകുമാര്‍, പൊലീസുകാരായ ജയകുമാര്‍, റെജി, സന്തോഷ്, സുജാത എന്നിവരടങ്ങുന്ന സംഘമാണ് വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തത്.

കൊല്ലം: വില്ലേജ് ഓഫിസുകളില്‍ വിവിധ ആവശ്യങ്ങളുമായത്തെുന്നവര്‍ക്ക് ഇരിക്കുന്നതിനുള്ള സൗകര്യം നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്. ആശ്രാമം ഗെസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങിലാണ് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടത്. ഭൗതിക സൗകര്യങ്ങളില്ലാത്തതാണ് മിക്ക വില്ലേജ് ഓഫിസുകളെന്നും ഉടനടി പരിഹാരം കാണണമെന്നും കമീഷന്‍ നിര്‍ദേശം നല്‍കി. ഉമ്മന്നൂര്‍ സ്വദേശി മാത്യു ജോര്‍ജിന്‍െറ പരാതി പരിഗണിക്കവെയാണ് ഉത്തരവ്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അപകടത്തില്‍ പരിക്കേറ്റ് എത്തിച്ച മകന് മൂന്ന് മണിക്കൂര്‍ ചികിത്സ നല്‍കിയതിന് 11,140 രൂപ ഈടാക്കിയെന്ന പരാതിയില്‍ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിനോട് വിശദീകരണം തേടി.

പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ്സം ഗ്രാന്‍റ് യഥാസമയം നല്‍കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് ഹാജരാക്കാത്തതില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. മാവേലി സ്റ്റോറിലെ ദിവസവേതന തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തണമെന്ന് സപ്ലേകോ എം.ഡിയോട് കമ്മീഷന്‍ നിര്‍ദേശം നല്‍കി. പുതിയ അഞ്ച് പരാതികളടക്കം 74 കേസുകള്‍ പരിഗണിച്ചു. 16 എണ്ണം തീര്‍പ്പായി. അടുത്ത സിറ്റിങ് 31ന് കൊട്ടാരക്കരയില്‍ നടക്കും.


 • ആത്മഹത്യയും കൊലപാതകവും അല്ലെന്ന് പറയാന്‍ തയ്യാറെടുക്കുന്ന പൊലീസിന് സ്വാഭാവിക മരണം എന്ന് പറയാന്‍ ആശങ്ക
 • അമൃതയുടെ പിആര്‍ഒയുടെ നിര്‍ബന്ധിത രാജി വീണ്ടും ചര്‍ച്ചയാകുന്നു

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച്‌ അന്വേഷിക്കുന്ന പൊലീസ് സംഘം യഥാര്‍ത്ഥ മരണ കാരണം കണ്ടെത്തിയതായി സൂചന. ആത്മഹത്യയും കൊലപാതകവും അല്ലെന്ന് ഉറപ്പിക്കുന്ന പൊലീസിന് ഇക്കാര്യം പുറത്തുപറയാന്‍ വയ്യാത്ത അവസ്ഥയാണുള്ളത്. കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത തെളിയിക്കാനാവുന്ന ഒന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല. അന്വേഷണ പുരോഗതി വിലയിരുത്തുന്ന പൊലീസ് മേധാവി ടിപി സെന്‍കുമാറിനോട് അന്വേഷണ സംഘം കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.
ഹൈദരബാദിലെ ലാബിലെ വിവരങ്ങള്‍ പുറത്തുവരുന്നതുവരെ കാത്തിരിക്കും. മണിയുടെ ആന്തരികാവയവത്തില്‍ കീടനാശിനിയുണ്ടെന്ന കാക്കനാട്ടെ ഫോറന്‍സിക് ലാബിലെ പരിശോധനാ ഫലത്തിന് വിരുദ്ധമായവ ഹൈദരബാദിലെ ലാബിലെ റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ആന്തരികാവയവത്തില്‍ കിടാനാശിനി എത്താനുള്ള സാധ്യത പൊലീസ് കാണുന്നില്ല. കരള്‍ പ്രവര്‍ത്തന രഹിതമായതുകൊണ്ട് ഭക്ഷ്യവസ്തുക്കളില്‍ നിന്ന് കീടനാശിനെ അടിഞ്ഞതെന്ന വാദം ഒട്ടു നിലനില്‍ക്കുന്നതല്ല. അതുകൊണ്ട് തന്നെ കാക്കനാട്ടെ ലാബിലെ പരിശോധനയില്‍ പിഴവുണ്ടായി എന്നാണ് പൊലീസിന്റെ നിഗമനം. ഹൈദരാബാദിലെ പരിശോധനയില്‍ കിടാനാശിനി ഒഴിഞ്ഞാല്‍ സ്വാഭാവിക മരണമായി കലാഭവന്‍ മണിയുടെ കേസ് മാറും. അല്ലാത്ത പക്ഷം പൊലീസിന് കടുത്ത പ്രതിസന്ധിയുമാകും. ഏന്തായാലും മരണത്തിലേക്ക് കാര്യങ്ങളെത്തുന്ന പിഴവ് എവിടെയാണ് സംഭവിച്ചതെന്ന് പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. മണിയുടെ മരണത്തില്‍ ആദ്യം അസ്വാഭാവികത കണ്ടെത്തിയതുകൊച്ചിയിലെ അമൃതാ ആശുപത്രിയാണ്. തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലേക്കും വിവാദത്തിലേക്കും കാര്യങ്ങളെത്തിയത്.
വ്യാജമദ്യം കഴിച്ചാണ് മണി അതീവ ഗുരതരാവസ്ഥയിലെത്തിയതെന്ന സൂചനയാണ് നല്‍കിയത്. മെഥനോള്‍ ഉപയോഗവും ചര്‍ച്ചയായി. ഇതിന് ശേഷമാണ് കാക്കനാട്ടെ ലാബില്‍ നിന്ന് കിടനാശിനിയുടെ വിവരം പുറത്തുവരുന്നത്. എന്നാല്‍ അമൃതയിലെ ചികില്‍സയില്‍ ഒരിടത്തും കീടനാശിനി കണ്ടെത്തിയതുമില്ല. മണിയെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായിരുന്നില്ല. ഇതുകൊണ്ട് തന്നെ ഈ വാദത്തെ അമൃതാ ആശുപത്രി അനുകൂലിച്ചില്ല. കരള്‍ രോഗമുള്ള വ്യക്തി അമിതമായി മദ്യപിച്ചാല്‍ സംഭവിക്കുന്നതാണ് മണിക്കുണ്ടായതെന്ന നിലപാടിലേക്ക് പതിയെ ആശുപത്രി എത്തുകയും ചെയ്തു. ഇതിനിടെ ആശുപത്രി പിആര്‍ഒ രാജിവയ്ക്കുകയും ചെയ്തു. അമൃതാ ആശുപത്രിയിലെ ചികില്‍സാ റിപ്പോര്‍ട്ട് മാദ്ധ്യമങ്ങളില്‍ വന്നതാണ് ഇതിന് കാരണമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ പിആര്‍ഒയുടെ രാജിയും ചര്‍ച്ചയാവുകയാണ്.
അതിനിടെ ഇത്തരം വാര്‍ത്തകളോട് ഇനി പ്രതികരിക്കേണ്ടെന്നാണ് അമൃതാ ആശുപത്രിയുടെ നിലപാട്. കാക്കനാട്ടെ ലാബില്‍ കള്ളകളി നടന്നുവെന്നാണ് വിലയിരുത്തല്‍. പൊലീസിനോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അമൃതയിലുണ്ടായിരുന്ന മണിയുടെ രക്തസാമ്ബിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചാല്‍ മണിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് നിഗമനം. ഇവയും ഹൈദരാബാദിലെ ലാബിലാകും പരിശോധിക്കുക. ഈ ഫലം വരുന്നത് വരെ മണിയുടെ മരണത്തിലെ ദുരൂഹതയില്‍ പൊലീസ് പ്രതികരണമൊന്നും നടത്തില്ല. അതിന് ശേഷം എല്ലാ വസ്തുതകളും വീണ്ടും വിലയിരുത്തി അന്തിമ നിഗമനത്തിലെത്തും. അതിനിടെ മണിയുടെ മരണം സ്വാഭാവികമാക്കി മാറ്റിയാല്‍ സിബിഐ അന്വേഷണത്തിന് കുടുംബം ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇതും പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
മണിയെ പോലെ മലയാളി ഏറെ സ്നേഹിച്ച കലാകാരന്റെ മരണം സ്വാഭാവികമാണെന്ന് വിധിയെഴുതിയ ശേഷം സിബിഐ എത്തി മറ്റെന്തെങ്കിലു ം കണ്ടെത്തിയാല്‍ അത് പൊലീസിന് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ പഴുതുകള്‍ അടച്ച്‌ അന്വേഷണം നടത്തണമെന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം. മണിയുടെ ഔട്ട് ഹൗസായ പാഡിയില്‍ അസ്വാഭവികമായൊന്നും പൊലീസിന് കണ്ടെത്താനായിട്ടുമില്ല. മണിയുടെ മരണത്തിലെ അസ്വാഭാവികതയിലേക്ക് വിരല്‍ ചൂണ്ടൂന്ന മൊഴികളും കിട്ടിയില്ല. പലരും ചെറിയ പിഴവുകള്‍ മൊഴി നല്‍കുമ്ബോള്‍ പറഞ്ഞിട്ടുേെണ്ടങ്കിലും അതൊന്നും മനപ്പൂര്‍വ്വമല്ലെന്ന നിഗമനത്തിലാണ് പൊലീസ്. സാമ്ബത്തികമായി മണിയെ ആരെങ്കിലും വഞ്ചിച്ചതായും കണ്ടെത്താനായിട്ടില്ല. ആത്മഹത്യാ വാദത്തിന് ബലമേറുന്ന നിഗമനങ്ങളും ഉണ്ടായില്ല. അപ്പോള്‍ പിന്നെ മരണം സ്വാഭാവികമാണെന്നാണ് വിലയിരുത്തല്‍.
അമൃതാ ആശുപത്രിയിലെ ചികില്‍സാ പിഴവുകളെ കുറിച്ചും പരിശോധിക്കുന്നുണ്ട്. ഇതിനായി പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികെയാണ്. എന്നാല്‍ ഹൈദരാബാദിലെ പരിശോധനാ ഫലം വന്ന ശേഷം മാത്രമേ ഈ മെഡിക്കല്‍ ടീമിനും അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയൂ. അമൃതാ ആശുപത്രിയില്‍ നിന്ന് മണിയുടെ ചികില്‍സാ രേഖകളും പൊലീസ് വാങ്ങുമെന്ന് സൂചനയുണ്ട്. ഇതിലെ നിഗമനങ്ങളും ഫോറന്‍സിക് പരിശോധനാ ഫലവും തമ്മിലും പൊലീസ സൂക്ഷ്മമായി നിരീക്ഷിക്കും. അതിന് ശേഷം മാത്രമേ അന്തിമ നിഗമനങ്ങള്‍ പുറത്തുവിടൂ. ഇപ്പോള്‍ പൊലീസ് എത്തിയ വിലയിരുത്തലുകള്‍ക്ക് അപ്പുറം ഒന്നും ഉണ്ടാകില്ലെന്നാണ് ഡിജിപി അടക്കമുള്ളവര്‍ കരുതുന്നത്.
ഈ സാഹചര്യത്തിലാണ് മണിയുടെ ആന്തരികാവയവങ്ങള്‍ കൊച്ചി കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ഇനി പരിശോധിക്കേണ്ടെന്ന് പൊലീസ് തീരുമാനം എടുത്തത്. ഇതേ തുടര്‍ന്ന് കാക്കനാട്ടെ ലാബില്‍ നിന്ന് അവയവങ്ങള്‍ പൊലീസ് തിരികെ വാങ്ങുകയും ചെയ്തു. ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ അയച്ച്‌ പരിശോധന നടത്താനാണ് പൊലീസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മണിയുടെ ശരീരത്തില്‍ കീടനാശിനിയായ ക്ളോര്‍ പൈറിഫോസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് കാക്കനാട്ടെ ലാബില്‍ ആയിരുന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് മുന്നോറോളം പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതിലൊന്നും ആത്മഹത്യയുടേയോ കൊലപാതകത്തിന്റേയും സാധ്യതകളും കണ്ടെത്താനായില്ല. സ്വാഭാവിക മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതുകൊണ്ട് കൂടിയാണ് കാക്കനാട്ടെ ലാബിനെ പൊലീസ് അവശ്വസിക്കുന്നത്. മാരകമായ കരള്‍ രോഗമാണ് മരണ കാരണമെന്ന നിഗമനത്തിന് ശക്തികൂടിയ സാഹചര്യത്തിലാണ് ഇത്.
കാക്കനാട്ടെ ലാബിലെ പരിശോധനയില്‍ മാരക കീടനാശിനിയുടെ അംശം മണിയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം ഇല്ലെന്നായിരുന്നു അദ്ദേഹത്തെ ചികിത്സിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്. ക്ളോര്‍ പൈറിഫോസ് എന്ന കീടനാശിനിക്ക് അതിരൂക്ഷ ഗന്ധമാണ്. സ്വാഭാവികമായും ഇതിന്റെ അളവ് കൂടുതലുണ്ടെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്ബോള്‍ ഡോക്ടര്‍മാര്‍ക്ക് മനസിലാകേണ്ടിയിരുന്നു. എന്നാലത് കണ്ടെത്താനായിരുന്നില്ല. അതേസമയം ചില വിഷഹാരികള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാലത് ഈ കീടനാശിനി ആണെന്ന് ഉറപ്പും ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്തരീകാവയങ്ങള്‍ രാസപരിശോധനക്ക് കാക്കനാട്ടെ ലാബിലേക്ക് അയച്ചത്. സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും കണ്ടെത്താന്‍ കഴിയാത്ത കീടനാശിനിയുടെ സാന്നിദ്ധ്യം കാക്കനാട്ടെ സര്‍ക്കാര്‍ ലാബില്‍ കണ്ടെത്തുകയും ചെയ്തു. ഇതാണ് ലാബിനെ സംശയിക്കാന്‍ കാരണം.

മാരക കരള്‍ രോഗത്തിന് കലാഭവന്‍ മണി അടിമായായിരുന്നു. ഇത് വകവയ്ക്കാതെയുള്ള മദ്യപാനമാണ് മരണ കാരണമെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിഗമനം. എന്നാല്‍ ദുരൂഹതകള്‍ ആരോപിച്ച്‌ കുടുംബ രംഗത്ത് വന്നതോടെ ആഭ്യൂഹങ്ങളും ശക്തമായി. മണിയുടെ സഹായികളെ പൊലീസ് ചോദ്യം ചെയ്തു. മണിയുടെ ഔട്ട് ഹൗസില്‍ തലേദിവസം എത്തിയ എല്ലാവരേയും ചോദ്യം ചെയ്യുകയും ചെയ്തു. മദ്യത്തിന്റെ ഉപയോഗത്തില്‍ സൂചന കിട്ടിയെങ്കിലും കീടനാശിനി പ്രയോഗത്തില്‍ ഒരു വ്യക്തതയും വന്നില്ല. ഈ സാഹചര്യത്തിലാണ് സ്വാഭാവിക മരണമെന്ന് നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. ഔട്ട് ഹൗസില്‍ മണിയും സുഹൃത്തുക്കളും വാറ്റ് ചാരായം ഉപയോഗിച്ചിരുന്നുവെന്നും ഈ വാറ്റ് ചാരായത്തില്‍ നിന്നാകാം കീടനാശിനി മണിയുടെ ശരീരത്തില്‍ കലര്‍ന്നതെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ വിശദമായ പരിശോധനയില്‍ ഇക്കാര്യങ്ങള്‍ തെറ്റാണെന്ന് പൊലീസിന് ബോധ്യപ്പെട്ടവെന്നാണ് സൂചന.ന്യൂസ്‌ മറുനാടന്‍ 

തിരുവനന്തപുരം: ടി.പി . ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതിനെക്കുറിച്ച്‌ പരിശോധിക്കുന്നതായി സി.ബി.ഐയുടെയും പ്രധാനമന്ത്റിയുടെ ഓഫീസിന്റെയും ചുമതലയുള്ള കേന്ദ്രമന്ത്റി ജിതേന്ദ്രസിംഗ് ആഭ്യന്തരമന്ത്റി രമേശ് ചെന്നിത്തലയെ കത്തിലൂടെ അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച്‌ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു.

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നിമ്മി ആഭ്യന്തരമന്ത്റി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കി. കത്ത് ഡി.ജി.പിക്ക് കൈമാറിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തിരുവനന്തപുരം: പാല രാമപുരം സ്വദേശി പ്രമോദിന്റെ ദുരൂഹമരണം സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഡി.ജി.പിയ്ക്ക് കത്തയച്ചു. ഈ മാസം 13ന് കെ.എം. മാണിയുടെ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പ്രമോദ്. പിറ്റേ ദിവസം കൊല്ലപ്പെട്ട നിലയില്‍ വഴിയില്‍ കിടക്കുന്നതാണ് കണ്ടത്. സംശയകരമായ സാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ടതാണെന്നാണ് കുടുംബം കരുതുന്നത്. 

ന്യൂഡല്‍ഹി: ജോര്‍ജ് ലൂക്കയുടെ 'സ്റ്റാര്‍ വാര്‍' എന്ന ഹോളിവുഡ് സിനിമയെക്കുറിച്ച്‌ അറിയാത്തവര്‍ കുറവാണ്. ഗ്രഹാന്തര യുദ്ധങ്ങളുടെ കഥപറയുന്ന ചിത്രത്തിലെ അതിശക്തമായ ആയുധങ്ങളാണ് സിനിമാപ്രേമികളെ ആകര്‍ഷിച്ചത്. ഉന്നത ഊര്‍ജത്തിലുള്ള ലേസര്‍ കിരണങ്ങള്‍കൊണ്ട് എതിരാളികളെ തകര്‍ക്കുന്ന ആയുധങ്ങള്‍ 1977ല്‍ 'സ്റ്റാര്‍ വാര്‍' പരമ്ബരയിലെ ആദ്യ സിനിമ പുറത്തിറങ്ങിയപ്പോള്‍ ഭാവന മാത്രമായിരുന്നെങ്കില്‍ 2015 ല്‍ ഏഴാമത്തെ സിനിമ പുറത്തിറങ്ങിയപ്പോഴേക്കും യാഥാര്‍ഥ്യമാകുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു.
ലോക ശക്തികളായ അമേരിക്കയും റഷ്യയും ചൈനയുമൊക്കെ ഇത്തരത്തിലുള്ള ആയുധങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കെ സമാനമായ ഡയറക്‌ട് എനര്‍ജി ആയുധം ഇന്ത്യയും നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.
പ്രതിരോധ വികസന ഏജന്‍സിയായ ഡി.ആര്‍.ഡി.ഒ ആണ് പുതിയ ആയുധത്തിന്റെ പണിപ്പുരയിലുള്ളത്. ഇതിനോടകം തന്നെ 800 മീറ്റര്‍ പ്രഹര പരിധിയുള്ള ആയുധത്തിന്റെ പരീക്ഷണം ഹൈദരാബാദിലും ഹരിയാനയിലെ രാംഗഡിലും നടത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 10 കിലോവാട്ട് ശക്തിയുള്ളതാണ് ഡി.ആര്‍.ഡി.ഒ നിര്‍മിച്ച ആയുധം.
ഭാവിയിലെ ആയുധങ്ങള്‍ എന്നാണ് ഇത്തരത്തിലുള്ള ഡയറക്‌ട് എനര്‍ജി ആയുധങ്ങളെ വിശേഷിപ്പിക്കുന്നത്. ഉന്നതോര്‍ജത്തിലുള്ള ലേസര്‍ കിരണങ്ങള്‍ അല്ലെങ്കില്‍ അതിശക്തമായ മൈക്രോവേവ് തരംഗങ്ങള്‍ എന്നിവയാകും ആയുധത്തില്‍ ഉപയോഗിക്കുക. ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവയെ തകര്‍ക്കാന്‍ ഡി.ആര്‍.ഡി.ഒ നിര്‍മിച്ച ഈ ആയുധം ഉപയോഗിച്ച്‌ സാധിക്കും. ഇതോടെ സമീപ ഭാവിയില്‍ തന്നെ 'സ്റ്റാര്‍ വാര്‍' മോഡല്‍ ആയുധങ്ങള്‍ സ്വന്തമായുള്ള രാജ്യമായി ഇന്ത്യ മാറും.
അതിവേഗം കൃത്യതയോടെ ശത്രുവിനെ പ്രഹരിക്കാന്‍ സാധിക്കുമെന്നതാണ് ഡയറക്‌ട് എനര്‍ജി ആയുധങ്ങളുടെ സവിശേഷത. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ആക്രമണം നടത്താം. ശബ്ദം ഒട്ടും തന്നെ ഉണ്ടാവുകയുമില്ല. മിസൈലുകളെ അപേക്ഷിച്ച്‌ എങ്ങനെ വേണമെങ്കിലും പ്രയോഗിക്കാം. പരിമിതികളില്ല, കൂടുതല്‍ നാശങ്ങളുണ്ടാക്കുകയും ചെയ്യും തുടങ്ങിയവയാണ് ഡയറക്‌ട് എനര്‍ജി ആയുധങ്ങളുടെ പ്രത്യേകതകള്‍. ആയുധത്തിനാവശ്യമായ ശക്തമായ ലേസര്‍ നിര്‍മ്മിക്കാനായി 115 കോടിയാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

ഇത്തരം ഡയറക്‌ട് എനര്‍ജി ആയുധങ്ങള്‍ വികസിപ്പിക്കാന്‍ ഡി.ആര്‍.ഡി.ഒ ഏറെ സമയവും പണവും ചിലവഴിക്കുന്നത് നേരത്തെ സൈനിക കേന്ദ്രങ്ങളുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. അമേരിക്കയുടെ പക്കല്‍ 33 കിലോവാട്ടിന്റെ ആയുധമുണ്ടെന്നാണ് വിവരങ്ങള്‍. ചെറിയ കപ്പലുകളെയും ബോട്ടുകളേയും ഡ്രോണുകളേയും ഇതുപയോഗിച്ച്‌ തകര്‍ക്കാനാകും. ഇത്തരത്തിലൊന്നാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കാനുള്ള നമ്ബരുകളെല്ലാം ഏകീകരിക്കാന്‍ ടെലികോം കമ്മീഷന്‍ തീരുമാനം. ഇനിമുതല്‍ രാജ്യത്ത് പോലീസ്, ആംബുലന്‍സ്, അഗ്നിശമന സേന, ദുരന്തനിവാരണം എന്നീ സേവനങ്ങള്‍ ലഭ്യമാകാന്‍ 112 എന്ന നമ്ബര്‍ ഡയല്‍ ചെയ്താല്‍ മതിയാകും. പുതിയ തീരുമാനത്തിന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അനുമതി നല്‍കി.

അമേരിക്കയിലെ 911 എന്ന സംവിധാനത്തിന് സമാനമായാണ് 112 പ്രവര്‍ത്തിക്കുക. നിലവില്‍ ഉപയോഗിക്കുന്ന എമര്‍ജെന്‍സി നമ്ബറുകളെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ സംവിധാനം നടപ്പിലാക്കാന്‍ ടെലികോം മന്ത്രാലയം തീരുമാനിച്ചത്.

നിലവില്‍ രാജ്യത്ത് നിരവധി ഹെല്‍പ്പ് ലൈന്‍ നമ്ബരുകളുണ്ട്. ചില സംസഥാനങ്ങള്‍ സ്വന്തമായും ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇനിമുതല്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ആര്‍ക്കെങ്കിലും നേരിടേണ്ടതായി വന്നാല്‍ രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും 112 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ വിളിച്ച്‌ സഹായം തേടാം.

വിളിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണെങ്കില്‍ എസ്.എം.എസ് മുഖേനയും സഹായം തേടാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം. സഹായമഭ്യര്‍ഥിച്ച്‌ 112ലേക്ക് വിളിക്കുകയോ എസ്.എം.എസ് അയയ്ക്കുകയോ ചെയ്യുന്ന ആളില്‍നിന്ന് ലൊക്കേഷന്‍ മനസിലാക്കി ഏറ്റവും അടുത്തുള്ള കേന്ദ്രത്തിലേക്ക് വിവരം കൈമാറി സഹായം ലഭ്യമാക്കുകയാണ് ചെയ്യുക. ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷകള്‍ തുടങ്ങിയവയില്‍ ആര്‍ക്കും സഹായം ലഭ്യാക്കാന്‍ കോള്‍സെന്ററില്‍ സംവിധാനമുണ്ട്.

ദുബായ്: യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം (ഫാ. തോമസ്) ഉഴുന്നാല്‍ സുരക്ഷിതനാണെന്ന് സനയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ദുഃഖവെള്ളിദിനത്തില്‍ ഫാ. ടോമിനെ ഐ.എസ്. ഭീകരര്‍ കുരിശിലേറ്റിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും എംബസി കെയര്‍ടേക്കര്‍ വ്യക്തമാക്കി.
'മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അപഹാസ്യമാണ്. ഫാദര്‍ ടോം നൂറുശതമാനം സുരക്ഷിതനാണ്' -അടച്ചുപൂട്ടിയ എംബസിക്കുവേണ്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സാമുവല്‍ ജെറോം മാതൃഭൂമിയോട് പറഞ്ഞു. ഏത് ഭീകരസംഘടനയാണ് ബന്ദിയാക്കിയതെന്ന് വെളിപ്പെടുത്താനാവില്ല. അദ്ദേഹത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നതിനാലാണിത്.
മോചനവുമായി ബന്ധപ്പെട്ട് ഭീകരരുമായി നേരില്‍ ബന്ധപ്പെടാനോ വിലപേശലിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. അച്ചന്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത പരന്നതിനെ ത്തുടര്‍ന്ന് യെമനിലെ വിശ്വാസിസമൂഹവും ഇന്ത്യന്‍പ്രവാസികളും നിരന്തരം വിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഫാ. ടോമിനെ കുരിശിലേറ്റിയെന്ന വാര്‍ത്ത പാശ്ചാത്യമാധ്യമങ്ങളാണ് ആദ്യം പുറത്തുവിട്ടത്. സോഷ്യല്‍മീഡിയയിലൂടെ ഇത് അതിവേഗം പ്രചരിച്ചു. ദുഃഖവെള്ളി ശുശ്രൂഷകള്‍യ്ക്കിടെ വിയന്ന ആര്‍ച്ച്‌ ബിഷപ്പ് ക്രിസ്റ്റോഫ് കര്‍ദിനാള്‍ സ്കോണ്‍ ബോണിനെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
മാര്‍ച്ച്‌ ആദ്യവാരത്തിലാണ് ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധമന്ദിരത്തില്‍നിന്ന് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നാല് സന്യാസിനികളെയടക്കം 16 പേരെ കൂട്ടക്കൊലചെയ്തതിനു ശേഷമായിരുന്നു ഇത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിനു പിന്നില്‍ തങ്ങളല്ലെന്ന് അല്‍ ഖ്വയ്ദ വ്യക്തമാക്കിയിട്ടുണ്ട്.

ഡറാഡൂണ്‍: ഉത്തരാഖണ്ഡ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചു. ഭരണഘടനയുടെ 356 വകുപ്പ് പ്രയോഗിക്കാനുള്ള സാഹചര്യം ഇല്ലെന്നിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയെന്ന് പിരിച്ചുവിടപ്പെട്ട മുഖ്യമന്ത്രി ഹരീഷ് റാവത്തിനു വേണ്ടി നൈനിറ്റാളില്‍ ഹൈക്കോടതിയെ സമീപിച്ച മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് വക്താവുമായ അഭിഷേക് മനു സിങ്വി പറഞ്ഞു.

ഹര്‍ജി ഇന്നു പരിഗണിക്കും. ഹരീഷ് റാവത്ത് സര്‍ക്കാര്‍ ഇന്നലെ നിയമസഭയില്‍ വിശ്വാസവോട്ട് തേടാനിരിക്കെയാണ് ഞായറാഴ്ച രാത്രി സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. തനിക്കു നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നു സ്ഥാപിക്കാനായി ഹരീഷ് റാവത്ത് ഇന്നലെ 33 എം.എല്‍.എമാരെ രാജ്ഭവനു മുന്നില്‍ അണിനിരത്തി. 27 കോണ്‍ഗ്രസുകാരെയും പുരോഗമന ജനാധിപത്യ മുന്നണിയിലെ ആറു പേരെയുമാണ് അദ്ദേഹം രാജ്ഭവനു മുന്നിലെത്തിച്ചത്. ഒന്പതു വിമത കോണ്‍ഗ്രസ് എം.എല്‍.എമാരെ നിയമസഭാ സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചിരുന്നു. അതോടെ എഴുപതംഗ നിയമസഭയുടെ അംഗസംഖ്യ 61 ആയി കുറഞ്ഞെന്നും തനിക്കു ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് റാവത്തിന്‍റെ അവകാശവാദം. അതിനിടെ, സ്പീക്കറുടെ തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാ അയോഗ്യത കല്‍പിക്കപ്പെട്ടവര്‍ നീക്കം തുടങ്ങി. ബി.ജെ.പിയുടെ 27 എം.എല്‍.എമാരും തലസ്ഥാനമായ ഡറാഡൂണില്‍ എത്തിയിട്ടുണ്ട്. അഴിമതി സര്‍ക്കാരിന്‍റെ വീഴ്ചയില്‍ ആഹ്ളാദം പ്രകടിപ്പിച്ച്‌ അവര്‍ ഹോളി ആഘോഷിക്കുകയും ചെയ്തു. റാവത്തിനു ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ളതിനാലാണ് കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട് രാഷ്ട്രപതി ഭരണത്തിനു ശിപാര്‍ശ ചെയ്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കുറ്റപ്പെടുത്തി. അവര്‍ക്കു കോടതിയില്‍ നിയമം വ്യക്തമാക്കിക്കൊടുക്കും. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിന്‍റെ തുടര്‍ച്ചയായി കോണ്‍ഗ്രസ് സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രനീക്കം കോടതിയെ അറിയിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.


 • ഗതാഗതം സ്തംഭിപ്പിച്ച്‌ ഫ്ളാഷ് മൊബ്.സഹികെട്ട യാത്രക്കാരി വിദ്യാര്‍ത്ഥിനിയുടെ കരണക്കുറ്റിക്ക് അടിച്ചു

കണ്ണൂര്‍: ഫ്ളാഷ് മോബ് നടക്കു ന്പോള്‍ ഇടയില്‍ കയറിയ സ്ത്രീ പെണ്‍കുട്ടിയെ അടിച്ച സംഭവത്തില്‍ വിശദീകരണവുമായി പെണ്‍കുട്ടി. തന്നെ തല്ലിയത് അമ്മയല്ലെന്നും അത് വഴിയെ വന്ന മറ്റൊരു സ്ത്രീയാണെന്നും തെറ്റിദ്ധാരണയായിരുന്നു കാര്യമെന്നും പ്രശ്നം പറഞ്ഞു തീര്‍ത്തെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.

സാമൂഹ്യസൈറ്റില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട വീഡിയോ വൈറലായി മാറിയിരുന്നു.

പയ്യന്നൂര്‍ നഗരത്തില്‍ നടന്ന ഒരു ബോധവല്‍ക്കരണ ഒരു പരിപാടിയുടെ ഭാഗമായി ഒരു ഫ്ളാഷ്മോബ് നടക്കുന്പോള്‍ അതിനിടയിലേക്ക് വന്ന ഒരു സ്ത്രീ ഡാന്‍സ് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അടിക്കുന്നതായിരുന്നു വീഡിയോ. അച്ചടക്കം പഠിപ്പിക്കാന്‍ മാതാവ് പെണ്‍കുട്ടിയെ തല്ലുന്നു എന്ന തരത്തിലായിരുന്നു വീഡിയോ ആദ്യം വിലയിരുത്തപ്പെട്ടത്. തൊട്ടുപിന്നാലെ ഗതാഗതം സ്തംഭിപ്പിച്ച ഫ്ളാഷ് മോബില്‍ സഹികെട്ട യാത്രക്കാരിയുടെ പ്രതികരണം എന്ന നിലയിലായി. ഇങ്ങിനെ പല ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിശദീകരണവുമായി പെണ്‍കുട്ടി എത്തിയത്.

വീഡിയോയ്ക്ക് പിന്നാലെ വാട്സ്‌ആപ്പ് ഫേസ്ബുക്ക് സാമൂഹ്യസൈറ്റുകളില്‍ അനേകം പോസ്റ്റുകളും പ്രത്യക്ഷപ്പെടുകയുണ്ടായി. ഇതോടെയാണ് അടിച്ചത് അമ്മയല്ലെന്ന് പറഞ്ഞുകൊണ്ട് പെണ്‍കുട്ടി തന്നെ രംഗത്ത് വന്നത്. ഹര്‍ഷ എന്ന പെണ്‍കുട്ടിയാണ് കഥയിലെ നായിക. ഒരു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു ഫ്ളാഷ്മോബില്‍ പങ്കെടുത്തത്. തെറ്റിദ്ധാരണ ആയിരുന്നു കാര്യം. പ്രശ്നം അവസാനിച്ചെന്നും അവര്‍ പറഞ്ഞു.


അള്‍ജിയേഴ്സ്: ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അള്‍ജീരിയയില്‍ 12 സൈനികര്‍ കൊല്ലപ്പെട്ടു. മധ്യഅള്‍ജീരിയയിലെ റെഗാനിലാണ് അപകടം നടന്നത്. പരിക്കേറ്റ രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹെലികോപ്റ്ററിനുണ്ടായ സാങ്കേതികതകരാറാണ് അപകടത്തിനു കാരണമായതെന്ന് സൈനികമന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

ന്യൂഡല്‍ഹി: 'തടിയനായ ആന' എന്ന് ഭര്‍ത്താവിനെ ഭാര്യ വിളിച്ചാല്‍ വിവാഹ മോചനം ഉറപ്പ്. അമിത വണ്ണം അലട്ടുന്ന യുവാവിനെ ഭാര്യ 'തടിയനായ ആന' എന്ന് വിളിച്ചുവെന്ന ആരോപണത്തില്‍ വിവാഹ മോചനത്തിന് കോടതിയുടെ അനുമതി. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്റെ പരാതിയിലാണ് കോടതി നടപടി.
അമിത വണ്ണമുള്ള തന്നെ ഭാര്യ സ്ഥിരമായി കളിയാക്കിയിരുന്നതായും തടിയനായ ആനയെന്ന് വിളിച്ച്‌ പരിഹസിക്കുന്നതായും യുവാവ് ആരോപിച്ചു. ഇത്തരം സാഹചര്യത്തില്‍ ഭാര്യയുമായുള്ള ലൈംഗികബന്ധം സന്തോഷപൂര്‍വ്വമല്ലെന്നും യുവാവ് വാദിച്ചു.
തടി കുറയ്ക്കുന്നതിന് യുവാവ് പല മാര്‍ഗങ്ങളും നോക്കിയിരുന്നു. എന്നാല്‍ ഇവയെല്ലാം പരാജയപ്പെട്ടു. അപ്പോഴും 'ആന' എന്ന പരിഹാസം ഭാര്യ തുടര്‍ന്നു. ഇത് തനിക്ക് മാനസികമായി മുറിവേല്‍പ്പിച്ചുവെന്നും കോടതിയില്‍ വിശദീകരിച്ചു.

തനിക്ക് പുറമെ കുടുംബാംഗങ്ങളോടും ഭാര്യ മോശമായി പെരുമാറിയിരുന്നു. ഇക്കാരണങ്ങളാല്‍ ഭാര്യയില്‍നിന്നും വിവാഹ മോചനം വേണമെന്നാണ് യുവാവ് പരാതിയില്‍ ചൂണ്ടിക്കാണിച്ചത്. യുവാവിന്റെ പരാതി പരിഗണിച്ച കോടതി 'ആനയെന്ന്' വിളിച്ചത് ക്രൂരതയാണെന്ന് വിലയിരുത്തി. തുടര്‍ന്ന് ദമ്ബതികള്‍ക്ക് വിവാഹമോചനം അനുവദിച്ചു. പത്ത് വയസ് പ്രായമുള്ള മകനെ അമ്മയ്ക്കൊപ്പമാണ് കോടതി അയച്ചത്.

പത്തനാപുരം: കിഴക്കന്‍ മേഖലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിലായി. ചെമ്ബനരുവി ശ്രീ മുരുകാലയത്തില്‍ മഞ്ചേഷിനെ (32)യാണ് പത്തനാപുരം കവലയില്‍ പെട്രോള്‍ പമ്ബിന് സമീപത്തുവച്ച്‌ എസ്.ഐ.രാഹുല്‍ രവീന്ദ്രന്റെ നേത്യത്വത്തിലുളള പൊലീസ് പിടികൂടിയത്. അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് മഞ്ചേഷ്. പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കുമ്ബോഴും കഞ്ചാവിനായി നിരവധി പേരാണ് ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നത്. ഇതില്‍ പലരും പതിനാറ് വയസ് പോലും തികയാത്ത വിദ്യാര്‍ത്ഥികളായിരുന്നു. ഫോണില്‍ വിളിച്ച്‌ കഞ്ചാവ് വാങ്ങാനെത്തിയ ഇരുപതോളം വിദ്യാര്‍ത്ഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു .
പിന്നീട് ഇവരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. സഹപാഠികളായ നിരവധി പെണ്‍കുട്ടികളും ഇവരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. മഞ്ചേഷിനെ കോടതിയില്‍ ഹാജരാക്കി.

രാജാക്കാട്: ശാന്തന്‍പാറ പഞ്ചായത്തിലെ പൂപ്പാറയില്‍ കടക്കെണി മൂലം ഏലം കര്‍ഷകന്‍ ആട്ടിന്‍കൂട്ടില്‍ ചിതയൊരുക്കി ആത്മഹത്യ ചെയ്തു. പൂപ്പാറ വട്ടത്തൊട്ടിയില്‍ വിജയനാണ് (64) മരിച്ചത്. വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിക്കു ശേഷമായിരുന്നു സംഭവം. ഭാര്യയേയും മക്കളേയും ബന്ധുവീട്ടില്‍ പറഞ്ഞയച്ചതിന് ശേഷമായിരുന്നു ആത്മഹത്യ. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ വീട്ടിലേക്കുള്ള കുടിവെള്ള പൈപ്പ് വെട്ടി മുറിച്ചിട്ടിരിക്കുന്നത് കണ്ട അയല്‍വാസി വിജയന്റെ വീട്ടില്‍ എത്തിയപ്പോള്‍ മുറ്റത്തെ ആട്ടിന്‍കൂട് തീപിടിച്ച്‌ കത്തിയമര്‍ന്ന നിലയില്‍ കണ്ടെത്തി. ആരെയും കാണാതിരുന്നതിനാല്‍ പൂപ്പാറയിലായിരുന്ന മകന്‍ രാജേഷിനെ വിവരമറിയിച്ചു.
മകന്‍ എത്തി വീടിന്റെ വാതില്‍ തുറന്ന് കയറിയപ്പോഴാണ് മേശമേല്‍ ആത്മഹത്യാക്കുറിപ്പ് കണ്ടത്. തുടര്‍ന്ന് കത്തിയ ആട്ടിന്‍കൂട് പരിശോധിച്ചപ്പോള്‍ അസ്ഥിക്കഷണങ്ങളും മറ്റ് അവശിഷ്ടങ്ങളും കണ്ടു. സമീപത്ത് പെട്രോള്‍ കൊണ്ടുവന്ന കാന്‍, സാമ്ബ്രാണി, കര്‍പ്പൂരം, രാമച്ചം തുടങ്ങിയ പൂജാ ദ്രവ്യങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ദൈവവിശ്വാസിയായിരുന്ന വിജയന്‍ വെള്ളിയാഴ്ച്ച സമീപത്തെ ക്ഷേത്രത്തില്‍ പോയി വന്നശേഷം ഭാര്യയേയും മക്കളെയും നിര്‍ബന്ധിച്ച്‌ ബന്ധുവീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പിനൊപ്പം ശ്രീനാരായണ ഗുരുവിനെയും ശബരിമല അയ്യപ്പനെയും പറ്റിയുള്ള കീര്‍ത്തനങ്ങളും ചിതയൊരുക്കുന്ന രീതിയും പൂജാ കര്‍മ്മങ്ങള്‍ സ്വയം അനുഷ്ഠിക്കുന്നതു സംബന്ധിച്ചും എഴുതിയിട്ടുണ്ട്. ചിതയ്ക്കു തീ കൊളുത്തുന്നുന്നതിനു മുമ്ബ് ശരീരം വലിയ വിറകുമായി ബന്ധിച്ചിരുന്നതായി സംശയമുണ്ട്. തീനാളങ്ങള്‍ കണ്ട് ആരെങ്കിലുമെത്തി ചിത അണയ്ക്കാതിരിക്കാനാകണം പൈപ്പ് മുറിച്ച്‌ ടാങ്കിലെ വെള്ളം ചോര്‍ത്തി കളഞ്ഞതെന്ന് കരുതുന്നു. സ്വന്തമായുള്ള രണ്ടേക്കര്‍ സ്ഥലത്ത് ഏലം കൃഷി ചെയ്തായിരുന്നു വിജയനും കുടുംബവും കഴിഞ്ഞിരുന്നത്. ഹൃദ്രോഗം വന്ന ഭാര്യ ശ്യാമളയ്ക്ക് രണ്ട് തവണ ബൈപാസ് സര്‍ജറി നടത്തേണ്ടി വന്നു. അതിനായി പത്ത് ലക്ഷത്തിലധികം രൂപ പലരില്‍ നിന്നായി കടം വാങ്ങിയിരുന്നു. ഈ തുക തിരികെ നല്‍കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ കൃഷിയിടം പണയം നല്‍കി സ്വകാര്യ വ്യക്തിയില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപ കടം വാങ്ങി. അതോടെ വരുമാന മാര്‍ഗം അടഞ്ഞ് നിത്യച്ചെലവ് പോലും ബുദ്ധിമുട്ടിലായി. തിരിച്ചെടുക്കാന്‍ മാര്‍ഗമില്ലാതെ ആകെയുള്ള സ്ഥലം നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഏറെ നാളായി വിജയന്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. ഒരു മാസമായി ഇയാള്‍ ആട്ടിന്‍കൂട്ടില്‍ വിറക് സംഭരിക്കുന്നുണ്ടായിരുന്നു. സമീപവാസികള്‍ തിരക്കിയപ്പോള്‍ മഴക്കാലത്തിനു മുമ്ബ് ശേഖരിച്ചു വയ്ക്കുന്നതാണെന്നാണ് പറഞ്ഞിരുന്നത്. ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക്ക് വിദഗ്ദ്ധര്‍ പരിശോധന നടത്തി. സാഹചര്യ തെളിവുകളില്‍ നിന്ന് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. മക്കള്‍: രാജേഷ്, രതീഷ്, ബിന്ദു. മരുമക്കള്‍: ദീപ, വിജയകുമാര്‍. 

ശ്രീനഗര്‍ • സിയാചിനിലെ ടര്‍ടക് സെക്ടറില്‍ മഞ്ഞുമലയിടിഞ്ഞ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ലാന്‍സ് ഹവില്‍ദാര്‍ ഭവാന്‍ തമങ്, റൈഫിള്‍മാന്‍ സുനില്‍ റായ് എന്നിവരാണ് പട്രോളിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.

ഇരുവരും ബംഗാളിലെ ഡാര്‍ജിലിങ് സ്വദേശികളാണ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയ കരസേനയ്ക്ക് തമങ്ങിനെ ജീവനോടെ പുറത്തെടുക്കാന്‍ കഴിഞ്ഞെങ്കിലും ഏറെക്കഴിയും മുമ്ബ് മരിച്ചു. ദുര്‍ഘടമായ കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന കരസേനയ്ക്ക് സുനിലിന്റെ ജഡം ഇന്നലെ രാവിലെയാണ് കണ്ടെടുക്കാനായത്.

മൃതദേഹങ്ങള്‍ ശ്രീനഗറില്‍ കൊണ്ടുവന്ന് സൈനിക മേധാവികളും സഹപ്രവര്‍ത്തകരും ആദരാഞ്ജലിയര്‍പ്പിച്ചശേഷം വിമാനമാര്‍ഗം ഡാര്‍ജിലിങ്ങിലേക്കു കൊണ്ടുപോകും.

ന്യൂഡല്‍ഹി • പൊതുസ്ഥലത്തു മൂത്രമൊഴിക്കുന്നതിനും മാലിന്യം തള്ളുന്നതിനും മുന്‍പു ജാഗ്രത - 5000 രൂപവരെ പിഴ അടയ്ക്കേണ്ടിവരും. സ്വച്ഛ ഭാരത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലെ മലമൂത്രവിസര്‍ജനവും ചപ്പുചവറുകള്‍ വലിച്ചെറിയുന്നതും തടയാന്‍ കര്‍ശന നിയമം വരുന്നു.

ഓരോ നഗരത്തിലും വാര്‍ഡ് തോറും ഏപ്രില്‍ 30 മുതല്‍ ഇതു നടപ്പാക്കണമെന്നു കേന്ദ്ര നഗരവികസന മന്ത്രാലയം എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കി. ഈ വര്‍ഷം അവസാനത്തോടെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാണ് ആദ്യം നടപ്പാക്കുക. 2018 സെപ്റ്റംബര്‍ മുപ്പതോടെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും നടപ്പാക്കും. 200 മുതല്‍ 5000 രൂപവരെയാണു പിഴ.

പിഴ ചുമത്തുംമുന്‍പു തദ്ദേശ സ്ഥാപനങ്ങള്‍ വേണ്ടത്ര ശുചിമുറികള്‍ പണിയണമെന്നും കേന്ദ്രനിര്‍ദേശമുണ്ട്. ഓരോ കിലോമീറ്ററിനുള്ളിലും ഒരു ശുചിമുറിയെങ്കിലും വേണം. വീടുകളില്‍നിന്നു മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം ഉണ്ടാക്കണം; പൊതുസ്ഥലത്തു ചവറ്റുകൂടകളും വേണം. നിലവില്‍ രാജസ്ഥാനില്‍ ഈ നിയമം കര്‍ശനമായി നടപ്പാക്കുന്നുണ്ട്. പൊതുസ്ഥലത്തു മലമൂത്രവിസര്‍ജനം നടത്തിയാല്‍ 200 രൂപ പിഴ. ചാണകം പൊതുസ്ഥലത്തു കൊണ്ടിടുന്നതു പിടികൂടിയാല്‍ 5000 രൂപവരെ പിഴ ഈടാക്കും.

പുണ്യാളന്‍ അഗര്‍ബത്തീസ്, സു..സു...സുധി വാത്മീകം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയസൂര്യയും - രഞ്ജിത്ത് ശങ്കരും ഒന്നിക്കുന്ന പ്രേതം മെയ് ഇരുപതിന് മൈസൂരില്‍ ആരംഭിക്കും. കൊച്ചിയും മൈസൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ജയസൂര്യയും രഞ്ജിത്ത് ശങ്കറും തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. പതിവ് ഹൊറര്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു ഹൊറര്‍ കോമഡിയാണ് ജയസൂര്യയും രഞ്ജിത്ത് ശങ്കറും പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇരുവരുടെയും പതിവ് സഹയാത്രികയനായ അജു വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

നിലവില്‍ ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം (ഇടി) എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് ജയസൂര്യ.

ജയസൂര്യയുടെ ആദ്യത്തെ മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് ഈ ചിത്രം. കാസര്‍ഗോഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു വരുകയാണ്. 'ഇടി' എന്ന ചിത്രത്തിനു ശേഷം ജയസൂര്യ അഭിനയിക്കുന്നത് രഞ്ജിത്ത് ശങ്കറിന്റെ പ്രേതത്തിലായിരിക്കും. ഹാട്രിക്ക് വിജയം നേടുവാന്‍ ഈ ടീമിന് കഴിയുമോ എന്നതാണ് ചലച്ചിത്ര ലോകം ഇപ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

മാനസിക സമ്മര്‍ദ്ദവും, ക്ഷീണവും, തലവേദനയുമൊക്കെ അനുഭവപ്പെടുമ്ബോളോ പനി ബാധിച്ചാലോ ഒക്കെ സാധാരണമായി ഉപയോഗിക്കുന്ന പാനീയമാണ് ചായ. എല്ലാവിധത്തിലും ചായ വീട്ടിലുണ്ടായിരിക്കേണ്ട ഒന്നാണ്. രുചിയില്‍ വ്യത്യസ്ഥമായ നിരവധി തരത്തിലുള്ള ചായകളുണ്ട്. ഉദാഹരണമായി ഊലോങ്ങ് ടീ, ഡാര്‍ജലിങ്ങ് ടീ, വൈറ്റ് ടീ, പ്യുവെര്‍ ടീ എന്നിങ്ങനെ അനേകം തരമുണ്ട്.ചായക്ക് കൂടുതല്‍ രുചി നല്‍കാന്‍ നാരങ്ങ, ഇഞ്ചി, തേന്‍, ചതകുപ്പ എന്നിവയൊക്കെ ഇഷ്ടാനുസരണം ചേര്‍ക്കാം. എന്നിരുന്നാലും ചായയില്‍ ചേര്‍ത്താല്‍ ആരോഗ്യത്തിന് ഏറെ ഉപകരിക്കുന്ന ഒരു വസ്തുവുണ്ട് - അതാണ് ശര്‍ക്കര.പഞ്ചസാരക്ക് പകരം ശര്‍ക്കര ചായയില്‍ ചേര്‍ക്കുന്നത് നല്ല ഫലം നല്‍കും.
ചായയില്‍ ശര്‍ക്കര ചേര്‍ക്കുന്നതിന്‍റെ ഗുണങ്ങളെക്കുറിച്ച്‌ അറിയാന്‍ തുടര്‍ന്ന് വായിക്കുക.
മലവിസര്ജ്ജനം സുഗമമാക്കുന്ന ഘടകങ്ങള്‍ ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. അത് വഴി മലബന്ധം തടയാനാവും. ഒരു കപ്പ് ശര്‍ക്കര ചായ കുടിക്കുന്നത് നല്ല ദഹനം ലഭിക്കാനും ശരീരത്തിലെ ദഹന എന്‍സൈമുകള്‍ സജീവമാകാനും സഹായിക്കും.

ഇരുമ്ബ് ധാരാളമായി അടങ്ങിയ ശര്‍ക്കര ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാനും അത് വഴി അനീമിയ തടയാനും സഹായിക്കും.

ശരീരത്തെ വിഷമുക്തമാക്കാന്‍ ശര്‍ക്കര ഉത്തമമാണ്. ഇത് ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പൂര്‍ണ്ണമായും പുറന്തള്ളി കരളിനെ ശുദ്ധീകരിക്കും.

ചുമ, ജലദോഷം, മൂക്കടപ്പ് തുടങ്ങിയവയൊക്കെ ശര്‍ക്കര ചായ കുടിക്കുന്നത് വഴി ഭേദമാക്കാം. അനുദിനം നേരിടേണ്ടി വരുന്ന ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഭേദമാക്കാനും ഇത് സഹായിക്കും.

ആര്‍ത്തവം ആരംഭിക്കുന്നതിന് മുമ്ബ് പെണ്‍കുട്ടികള്‍ക്ക് മാനസികമായി ചില വിഷമതകള്‍ അനുഭവപ്പെടും. ഇത് പരിഹരിക്കാന്‍ ദിവസവും ഓരോ കപ്പ് ശര്‍ക്കര ചായ കുടിക്കുക. ഇത് ശരീരത്തിലെ എന്‍ഡോര്‍ഫിനുകള്‍ പുറത്ത് വിടുകയും അതുവഴി മൂഡ് മെച്ചപ്പെടുത്തുകയും പ്രിമെന്‍സ്ട്രല്‍ സിന്‍ഡ്രോം അഥവാ പിഎംഎസ് തടയുകയും ചെയ്യും.

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് മത്സരിക്കും. ഡല്‍ഹിയിലെത്തിയ ശ്രീശാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബിജെപി ആസ്ഥാനത്തു വച്ചായിരുന്നു കൂടിക്കാഴ്ച. ശ്രീശാന്ത് ബി.ജെ.പി.യില്‍ അംഗത്വവുമെടുത്തു.

നേരത്തേ തൃപ്പൂണിത്തുറയില്‍ മത്സരിക്കാണ് ശ്രീശാന്ത് താല്പര്യം പ്രകടിപ്പിച്ചിരുന്നത്.

എന്നാല്‍ ആര്‍.എസ്.എസ്. ഇതിനെ എതിര്‍ത്തിരുന്നു. പ്രൊഫ. തുറവൂര്‍ വിശ്വംഭരനെ സ്ഥാനാര്‍ത്ഥിയാക്കമെന്നതായിരുന്നു അവരുടെ ആവശ്യം.

ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പില്‍ രാജ്യദ്രോഹികളെന്ന് തിരയുമ്ബോള്‍ ജെഎന്‍യു സര്‍വകലാശാല പ്രത്യക്ഷപ്പെടുന്ന സംഭവത്തില്‍ പ്രതികരണവുമായി ജെഎന്‍യു വിദ്യാര്‍ഥികള്‍. രാജ്യദ്രോഹികള്‍ ജെഎന്‍യുവിലല്ല, നാഗ്പൂരിലെ ആര്‍എസ്‌എസ് ആസ്ഥാനത്താണെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്ള റാഷിദ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.ഗൂഗിള്‍ മാപ്പ് ഉപഭോക്താക്കളുടെ അഭിപ്രായവും പരിഗണിക്കും. ഗൂഗിള്‍ മാപ്പില്‍ ഇടതുപക്ഷക്കാര്‍ എന്നു തെരഞ്ഞാലും ജെഎന്‍യു കാണാം. ജെഎന്‍യു സര്‍വകലാശാല വിഷയം സംബന്ധിച്ച വാര്‍ത്തകളില്‍ രാജദ്രോഹ പരാമര്‍ശം ഉള്ളതിനാലാണ് രാജ്യദ്രോഹികളെന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ജെഎന്‍യു കാണിക്കുന്നത്. അല്ലെങ്കില്‍ തന്നെ ആരാണ് ഗൂഗിള്‍ മാപ്പില്‍ രാജ്യദ്രോഹികളെ തിരയുന്നത്.
നാഗ്പൂരിലെ ആര്‍എസ്‌എസ് ആസ്ഥാനത്താണ് രാജ്യദ്രോഹികള്‍ ഉള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് ഷെഹ്ള റാഷിദ് സോഷ്യല്‍ മീഡിയയില്‍ മറുപടി നല്‍കി.

കയ്റോ: ഉത്തര സീനായ് മേഖലയില്‍ ഈജിപ്ത് സൈന്യം നടത്തിയ ആക്രമണത്തില്‍ 60 ഭീകരര്‍ കൊല്ലപ്പെട്ടു. ഐഎസുമായി ബന്ധമുള്ള സീനായ് പ്രോവിന്‍സ് ഗ്രൂപ്പിലെ ഭീകരരാണു കൊല്ലപ്പെട്ടത്. സീനായിലെ റാഫ, ഷെയ്ഖ് സുവൈദ് നഗരങ്ങളിലെ ഒളിത്താവളങ്ങളിലാണ് സൈന്യം ആക്രമണം നടത്തിയത്. യുദ്ധവിമാനങ്ങളില്‍ നിന്നു ഭീകരരുടെ നേര്‍ക്ക് മിസൈലുകള്‍ അയയ്ക്കുകയായിരുന്നു. 40 ഓളം ഭീകരര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി സൈനിക വക്താവ് അറിയിച്ചു.കഴിഞ്ഞാഴ്ച സീനായിലെ എല്‍ അരീഷ് നഗരത്തിലെ ചെക്ക് പോയിന്റില്‍ ഭീകരര്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തിയിരുന്നു. 15 പോലീസുകാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഐഎസുമായി ബന്ധമുള്ള സീനായ് പ്രോവിന്‍സ് ഗ്രൂപ്പിലെ ഭീകരരാണു കൊല്ലപ്പെട്ടത്.
സര്‍ക്കാരിനെ മറിച്ചിടുക എന്ന ലക്ഷ്യത്തോടെ പോരാട്ടം ആരംഭിച്ച സീനായ് പ്രോവിന്‍സ് ഈജിപ്ഷ്യന്‍ സൈനികര്‍ക്കെതിരേ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

നാഗ്പുര്‍: ട്വന്റി-20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് സെമിയില്‍ കടന്നു. ഗ്രൂപ്പിലെ കരുത്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഒരു മത്സരം ബാക്കിനില്‍ക്കെ വെസ്റ് ഇന്‍ഡീസ് സെമി ബര്‍ത്ത് ഉറപ്പിച്ചത്. ദക്ഷിണാഫ്രിക്കയെ മൂന്നു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 123 റണ്‍സിന്റെ വിജയലക്ഷ്യമാണ് വെസ്റ്റ് ഇന്‍ഡീസിന് നല്‍കിയത്. എന്നാല്‍ നിശ്ചിത ഓവറില്‍ രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ വെസ്റ്റ് ഇന്‍ഡീസ് ലക്ഷ്യം കണ്ടു. ദക്ഷിണാഫ്രിക്കയുടെ ചെറിയ സ്കോര്‍ പിന്തുടര്‍ന്ന വെസ്റ് ഇന്‍ഡീസ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് വിജയം അവസാന ഓവറിലേക്ക് നീട്ടുകയായിരുന്നു.
നേരിട്ട ആദ്യ പന്ത് ബൌണ്ടറി കടത്തി തുടങ്ങിയ ക്രിസ് ഗെയ്ല്‍ അടുത്ത പന്തില്‍ പുറത്തായതോടെ വിന്‍ഡീസ് പതറിയെങ്കിലും ജോണ്‍സണ്‍ ചാര്‍ലസും(32) ആന്ദ്രേ ഫ്ളെച്ചറും(11) കളംപിടിച്ചതോടെ റണ്‍ ഒഴുകി. എന്നാല്‍ റിലി റോസോയുടെ കിടിലന്‍ ഫീല്‍ഡിംഗ് ഫ്ളച്ചറെ റണ്‍ ഔട്ടാക്കി. ഫ്ളച്ചറിനു പിന്നാലെ എത്തിയ മര്‍ലോണ്‍ സാമുവല്‍സ് (44) ജയിക്കാന്‍ ഉറച്ചാണ് ക്രീസിലെത്തിയത്. ചാര്‍ലസും ഫ്ളച്ചറും അനായാസം ലക്ഷ്യത്തിലെത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇരുവരും അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പുറത്തായത് കളി കയ്യാലപ്പുറത്താക്കി.ബ്രാവോയും (8) ആന്ദ്രേ റസലും (4)വന്നതുപോലെ മടങ്ങി. ക്യാപ്റ്റന്‍ ഡാരന്‍ സമി സംപൂജ്യനായതോടെ ദക്ഷിണാഫ്രിക്ക ജയം മണത്തു. എന്നാല്‍ കാര്‍ലോസ് ബ്രാത്വെയ്റ്റ് (10) ദക്ഷിണാഫ്രിക്കന്‍ മോഹങ്ങളെ തല്ലിക്കൊഴിച്ച്‌ വിന്‍ഡീസിന് ജയം സമ്മാനിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്ബതു റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ റണ്‍ എടുക്കാന്‍ കഴിയാതിരുന്ന ബ്രാത്വെയ്റ്റ് രണ്ടാം പന്തില്‍ കഗിസോ റബാഡയെ ഗാലറിയിലേക്ക് പറത്തിയതോടെയാണ് ജയം വിന്‍ഡീസ് പക്ഷത്തേക്ക് ചാഞ്ഞത്. അടുത്ത പന്തില്‍ വൈഡ് എറിഞ്ഞ് റബാഡ ഉദാരത കാണിക്കുകയും ചെയ്തു. തൊട്ടടുത്ത പന്തില്‍ സ്ക്വയര്‍ ലെഗിലേക്ക് തട്ടിയിട്ട് ബ്രാത്വെയ്റ്റ് ഒരു റണ്‍ നേടി. നാലാം പന്തില്‍ രാംദിന്റെ കട്ട് ഷോട്ട് അംല കൈവിട്ടതോടെ വിന്‍ഡീസ് ജയം ആഘോഷിച്ചു. നേരത്തെ ക്വിന്റണ്‍ ഡി കോക്കിന്റെ (47) ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക മാന്യമായ സ്കോര്‍ കണ്ടെത്തിയത്. ഡേവിഡ് വൈസിനും (28) ക്രിസ് മോറിസിനും (16) എബി ഡി വില്ലേഴ്സിനും(10) മാത്രമാണ് ഡി കോക്കിനെ കൂടാതെ രണ്ടക്കം കാണാനായത്.

തിരുവനന്തപുരം: ചരിത്ര പ്രധാനമായ തീരുമാനമെടുത്ത് കേരള യൂണിവേഴ്സിറ്റി. ഇനി മുതല്‍ കേരള യൂണിവേഴ്സിറ്റി അപേക്ഷാ ഫോമുകളില്‍ പുരുഷ, സ്ത്രീ ലിംഗ കോളത്തിനൊപ്പം ഭിന്ന ലിംഗക്കാര്‍ക്കു വേണ്ടിയുള്ള കോളം ചേര്‍ക്കാനാണ് തീരുമാനം.
കഴിഞ്ഞ ആറ് മാസത്തോളം ഇക്കാര്യം പരിഗണനയിലായിരുനെന്ന് വെസ് ചാന്‍സിലര്‍ പ്രൊഫസര്‍ പികെ രാധാകൃഷ്ണന്‍ അറിയിച്ചു. സംസ്ഥനത്തെ ഭിന്നലിംഗക്കാരെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ മൂഹൂര്‍ത്തമാണിത്. യുജിസി നിര്‍ദേശത്തിന്റെ ഭാഗമായാണ് ഈ കോളങ്ങള്‍ കൂട്ടി ചേര്‍ക്കാന്‍ തീരുമാനമായത്.
2014 ല്‍ യുജിസി ഭിന്ന ലൈംഗീക വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സ്കോളര്‍ഷിപ്പും ഫെലോഷിപ്പും അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു.
ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയാണ് ഭിന്നലിംഗക്കാര്‍ക്ക് അപേക്ഷാ ഫോമുകളില്‍ ആദ്യമായി ഇടം കൊടുത്തത്. പിന്നീട് ദില്ലി യൂണിവേഴ്സിറ്റി, ജാമിയ മിലിയ യൂണിവേഴ്സിറ്റികളും ഇത് നടപ്പിലാക്കി.
ബുധനാഴ്ചയാണ് യുജിസിയുടെ നിര്‍ദേശത്തെ കേരള യൂണിവേഴ്സിറ്റി സിന്റികേറ്റ് അംഗീകരിച്ചത്. കോളം അനുവദിക്കുന്നതില്‍ മാത്രം ഭിന്നലിംഗക്കാരോടുള്ള സമീപനം ഒതുങ്ങില്ലെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു. സ്കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഒഴിഞ്ഞു പോകുന്ന അവസ്ഥ ഇനി ഉണ്ടാകരുതെന്നും മറ്റൊരു ലിംഗത്തില്‍പെട്ട മനുഷ്യരും ഇവിടെ ഉണ്ടെന്ന് അറിയുവാന്‍ ഈ തീരുമെനം സഹായിക്കുമെന്നും ഭിന്നലിംഗക്കാര്‍ക്കിടില്‍ പ്രവര്‍ത്തിക്കുന്ന ശീതള്‍ ശ്യാം പറഞ്ഞു.

കൊല്ലം: ജില്ലാ ജയില്‍ റിമാന്‍ഡ് പ്രതിക്കായി ഇന്നലെ കല്ല്യാണ വീടായി. പ്രതിയായ വരനെ അണിയിച്ചൊരുക്കിയതും പോലീസ് വാഹനത്തില്‍ യാത്രയാക്കിയത് സഹതടവുപുള്ളികള്‍. പോലീസ് അകന്പടിയില്‍ കല്ല്യാണ മണ്ഡപത്തിലേക്ക് എത്തിയ വരനെകണ്ട് ആദ്യം അന്പരന്നെങ്കിലും പിന്നെയാണ് പോലീസ് സാനിധ്യത്തിന്‍റെ കാര്യം വിവാഹത്തിനെത്തിയവര്‍ക്ക് പിടികിട്ടിയത്. അടിപിടി കേസില്‍ ജില്ലാ ജയിലില്‍ കഴിയുന്ന പ്രതിയായ യുവാവിനെ കോടതിയുടെ അനുമതിയോടെ വിവാഹത്തിന് എത്തിച്ചതായിരുന്നു പോലീസ് സംഘം.

കൊട്ടിയം നടയില്‍ വടക്കതില്‍ സുമിത് ഭവനില്‍ ഫല്‍ഗുനദാസ്-സീതദന്പതികളുടെ മകന്‍ സുമിത് ദാസാ(28)ണ് ജയിലില്‍ നിന്നെത്തി ഇന്നലെ വിവാഹിതനായത്. പള്ളിമുക്കിന് സമീപമുള്ള പാലത്തറ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ രാവിലെ 11.30ന് നടന്ന സമൂഹവിവാഹത്തിലായിരുന്നു സുമിത്ത് ഉമയനല്ലൂര്‍ പുതുച്ചിറ സരിതാ വിലാസത്തില്‍ എസ്.രാജേന്ദ്രന്‍-വസന്ത ദന്പതികളുടെ മകള്‍ സൗമ്യയെ ജീവിതസഖിയാക്കിയത.് കഴിഞ്ഞ 18ന് ബാറിനു മുന്പിലുണ്ടായ അടിപിടിക്കേസിലാണ് സുമിത് ജയിലിലാകുന്നത്. ജാമ്യം ലഭിക്കാതെവന്നതിനെ തുടര്‍ന്നു കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടു കോടതി(രണ്ട്)യില്‍ വിവാഹത്തിനായി കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് കോടതി വിവാഹത്തിനായി മൂന്നു മണിക്കൂര്‍ സമയം അനുവദിച്ചത്. കൊട്ടിയത്തെ ഒരു വസ്ത്രവ്യാപാര ശാലയിലെ ജീവനക്കാരിയാണ് സുമിത്തിന്‍റെ വധു. സുമിത്തും നേരത്തേ ഇതേ വ്യാപാരശാലയിലെ ജീവനക്കാരനായിരുന്നു. ഇന്നലെ രാവിലെ 11നാണ് ജില്ലാ ജയിലില്‍ നിന്ന് പോലീസ് അകന്പടിയില്‍ സുമിത്തിനെ വിവാഹത്തിനെത്തിച്ചത്. വിവാഹത്തിന് ശേഷം സുമിത്തിനൊപ്പം പോലീസും സദ്യയിലും പങ്കെടുത്തു. വധു വരന്‍റെ വീട്ടിലേക്ക് യാത്രയായ ഉടന്‍തന്നെ വരനായ സുമിത്തിനെ പോലീസ് അകന്പടിയോടെ ജയിലിലേക്കും കൊണ്ടുപോയി. വിവാഹം കഴിഞ്ഞെത്തിയ സുമിത്തിന് ജയിലില്‍ സഹതടവുകാര്‍ സ്വീകരണവും ഒരുക്കിയിരുന്നു.


 • തളരാത്ത മനസ്സുമായി കാന്‍സറിനെ നേരിട്ടു;
 • വേദനകളിലും ആരാധകരെ ചേര്‍ത്ത് നിര്‍ത്തി;
 • വലിയ നടന്റെ മകനെന്ന ഭാവമില്ലാതെ ഏവരുടേയും മനം കവര്‍ന്നു;
 • ജിഷ്ണുവിന്റെ വിയോഗത്തില്‍ തളര്‍ന്ന് സിനിമാ ലോകവും ആരാധകരും;
 • യുവ നടന്‍ ഇനി മായാത്ത ഓര്‍മ്മ ചിത്രം

കൊച്ചി: സൗമ്യതയുടെ മുഖവുമായി മലയാളിയുടെ മനംകവര്‍ന്ന യുവനടന്‍ ജിഷ്ണു രാഘവന്‍ (35) ഇനി ഓര്‍മയുടെ തിരശീലയില്‍. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് അന്തരിച്ച ജിഷ്ണുവിന്റെ സംസ്കാര ചടങ്ങുകള്‍ കൊച്ചി രവിപുരം ശ്മശാനത്തില്‍ നടന്നു. ചലച്ചിത്ര മേഖലയിലെ നിരവധിപേര്‍ ജിഷ്ണുവിന് ആദരാഞ്ജലി അര്‍പ്പിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്ന ജിഷ്ണു ഇന്നലെ രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.

സഹോദരിയുടെ മകനാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്.

ചലച്ചിത്ര രംഗത്തെ അടക്കം നിരവധി സുഹൃത്തുക്കള്‍ ജിഷ്ണുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. കാന്‍സര്‍ ബാധയെത്തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 8.25 നായിരുന്നു പ്രമുഖ നടന്‍ രാഘവന്റെ മകനായ ജിഷ്ണുവിന്റെ മരണം. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച്‌ രണ്ടു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. അമൃത ആശുപത്രിയിലെ ഡോ. സുബ്രഹ്മണ്യനാണ് ചികിത്സിച്ചിരുന്നത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 22 നാണ് അമൃതയില്‍ വീണ്ടും പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ കഴിയവെയായിരുന്നു മരണം.

ചലച്ചിത്ര താരങ്ങളാ മമ്മൂട്ടി, ജഗദീഷ്, ദുല്‍ഖര്‍ സല്‍മാന്‍, സംവിധായകന്‍ കമല്‍ തുടങ്ങിയ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. ഇന്നസെന്റ്, ഭാവന, പൃഥ്വിരാജ്, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരും ജിഷ്ണുവിനെ അനുസ്മരിച്ചു. രോഗബാധിതനായി ആശുപത്രിയിലെ ഐ.സി.യുവില്‍ കഴിയുമ്ബോള്‍ ഫേസ്ബുക്കില്‍ ജിഷ്ണു കുറിച്ച വാക്കുകള്‍ വൈറലായിരുന്നു. ഐ.സി.യുവിലെ ശീതളിമയില്‍ ഡോക്ടര്‍ എത്തുന്നതും ആശ്വാസവാക്കുകള്‍ പറയുന്നതും വലിയ സുഖമുള്ള അനുഭവമായി ജിഷ്ണു കുറിച്ചിരുന്നു. കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്ന് ബിരുദം നേടിയ ശേഷമാണ് ജിഷ്ണു അഭിനയരംഗത്ത് സജീവമായത്.

നടന്‍ രാഘവന്റെ മകനാണ്. രാഘവന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തില്‍ ബാലതാരമായാണ് തുടക്കം. കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായി. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് മലയാളത്തില്‍ അവസാനം അഭിനയിച്ച ചിത്രം. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. ട്രാഫിക്കിന്റെ റീമേക്കിലൂടെ ബോളിവുഡിലുമെത്തി. 1987 കിളിപ്പാട്ട് ഇന്ത്യന്‍ പനോരമയില്‍ ഇടംനേടി. വേണുഗോപന്റെ ചൂണ്ട, തമ്ബി കണ്ണന്താനത്തിന്റെ ഫ്രീഡം, സുന്ദര്‍ദാസിന്റെ പൗരന്‍, ലോഹിതദാസിന്റെ ചക്കരമുത്ത്, അനില്‍ ബാബുവിന്റെ പറയാം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സിബിഐ പരമ്ബരയിലെത്തിയ നേരറിയാന്‍ സിബിഐയില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയവേഷം ലഭിച്ചു.

സമീപകാലത്ത് ഭരതന്റെ നിദ്രയുടെ റീമേക്ക് സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്തപ്പോള്‍ സിദ്ധാര്‍ഥിനൊപ്പം നായകവേഷം ചെയ്തു. നിദ്രയും ഓര്‍ഡിനറിയുമാണ് സമീപകാലത്ത് മടങ്ങിവരവൊരുക്കിയത്. ബാങ്കിങ് ഹവേഴ്സ്, അന്നും ഇന്നും എന്നും, റബേക്ക ഉതുപ്പ് കിഴക്കേമല തുടങ്ങിയ സിനിമകള്‍ ചെയ്തു. മദ്രാസിലും തിരുവനന്തപുരത്തും കോഴിക്കോടുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജിഷ്ണു ഐടി രംഗത്ത് നിന്നുമായിരുന്നു സിനിമയില്‍ എത്തിയത്. റിലീസ് ചെയ്യാന്‍ നാലോളം ചിത്രങ്ങള്‍ ബാക്കി നില്‍ക്കേയാണ് അദ്ദേഹം മരണമടഞ്ഞത്.

കോഴിക്കോട് എന്‍ഐടിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ഐടി രംഗത്ത് ജോലി നോക്കുന്നതിനിടയിലാണ് നമ്മളിലേക്ക് എത്തിയത്. ഏതാനും നാള്‍ മുമ്ബ് താന്‍ കാന്‍സര്‍ബാധിതനാണെന്ന വിവരം സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി ഇദ്ദേഹം ആരാധകരുമായി പങ്കുവച്ചിരുന്നു. ചികിത്സയിലാണെന്നും താന്‍ തിരിച്ചുവരുമെന്നും ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. ആര്‍ക്കിടെക്ടായ ധന്യാ രാജനാണ് ഭാര്യ.

അസുഖത്തെ കുറിച്ച്‌ ജിഷ്ണു തന്നെ വിശദീകരിച്ചത് ഇങ്ങനെ

കാന്‍സറിലെ ധൈര്യസമേതമായിരുന്നു ജിഷ്ണു നേരിട്ടത്. തന്റെ രോഗത്തെ കുറിച്ച്‌ പറയാന്‍ ഒരിക്കലും മടിച്ചതുമില്ല. രോഗത്തെ മറികടന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് നടന്‍ എന്നും പങ്കുവച്ചിരുന്നത്. കാന്‍സറിന്റെ പിടിയിലേക്ക് വീണതും നടന്‍ വിശദീകരിച്ചിരുന്നു. നാലു വര്‍ഷം മുമ്ബായിരുന്നു എല്ലാത്തിന്റെയും തുടക്കം. എന്റെ നാക്ക് അണപ്പല്ലില്‍ ഉരസി മുറിഞ്ഞു. മുറിവ് കരിഞ്ഞപ്പോള്‍ അവിടെ ലൂക്കോപ്ലാക്കിയ എന്ന ഫംഗസ്ബാധ ഉണ്ടായി. ഈ ഫംഗസ് ക്യാന്‍സറിന് കാരണമായേക്കാം ഐന്നവിടെയോ വായിച്ചിരുന്നു. അങ്ങനെ സംശയം ദുരീകരിക്കാനായി ആര്‍.സി.സിയി ല്‍ പോയി ഡോ.ഗംഗാധരനെ കണ്ടു. എന്‍ഡോസ്കോപ്പിയടക്കം പല ടെസ്റ്റുകള്‍ നടത്തി. എന്നാല്‍ ക്യാന്‍സറിന്റെ യാതൊരു ലക്ഷണവും കണ്ടില്ല. ആ ഭാഗം അവിടെ അവസാനിച്ചു.

ബോഡി ഫിറ്റ്നസ്സൊക്കെ ചെയ്ത് സിനിമയില്‍ നല്ല വേഷങ്ങളിലൂടെ സജീവമാകാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. ഈ സമയത്ത് തന്നെ മുംബൈയില്‍ ബാരി ജോണിന്റെ ഡ്രാമ തിയേറ്ററില്‍ നാടകം പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. അവിടെ വച്ചാണ് രാജേഷ് പിള്ളയുടെ ട്രാഫിക്കിന്റെ ഹിന്ദി പതിപ്പില്‍ അവസരം വരുന്നത്. ഞാന്‍ ശരിക്കും സന്തോഷിച്ച നാളുകള്‍. കാരണം ബോളിവുഡ് എന്നുമെന്റെ സ്വപ്നങ്ങളില്‍ ഉണ്ടായിരുന്നു. ആ സന്തോഷത്തില്‍ത്തന്നെ ഇരട്ടി മധുരവും ഉണ്ടായി. വടിവേല്‍ സംവിധാനം ചെയ്യുന്ന കള്ളപ്പടം എന്ന സിനിമയിലേക്കും ക്ഷണം കിട്ടി. കോളിവുഡും എന്റെ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു.

ഇതില്‍ രണ്ടിലും അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് എനിക്കൊരു തൊണ്ട വേദന. ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ല. എന്നാല്‍ ദിവസം കഴിയുന്തോറും വേദന കൂടിക്കൂടി വന്നു. അവസാനം വീട്ടുകാരുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഡോക്ടറെ പോയിക്കണ്ടു. അദ്ദേഹത്തിന് എന്തോ ഒരു സംശയം. ഡോക്ടര്‍ ബയോപ്സി നിര്‍ദ്ദേശിച്ചു. റിസള്‍ട്ട് വന്നപ്പോള്‍ അദ്ദേഹത്തിന്റെ സംശയം ശരിയാണ്.'

എനിക്ക് ക്യാന്‍സറാണ്. 'പ്രൈമറി സ്റ്റേജാണ്, പേടിക്കേണ്ട.' എന്നു പറഞ്ഞ് ഡോക്ടര്‍ എനിക്ക് ധൈര്യം തന്നു. അല്ലെങ്കിലും ആ സമയത്ത് ഭയമെന്ന ഒരു വികാരവും എന്റെ മനസ്സില്‍ ഇല്ലായിരുന്നു. അതിനൊക്കെ അപ്പുറത്തായിരുന്നു എന്റെ മനസ്.

ഞാന്‍ തിരിച്ചുവരുമ്ബോളേയ്ക്ക് അവന്‍ ഇല്ല

കമല്‍ ഒരുക്കിയ നമ്മള്‍ എന്ന സിനിമയിലൂടെയാണ് ജിഷ്ണു അഭിനയലോകത്ത് എത്തിയത്. ഭരതന്റെ മകന്‍ സിദ്ധാര്‍ഥും ഈ സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. രണ്ടു പേരും അടുത്ത സുഹൃത്തുക്കളുമായി. പ്രിയസുഹൃത്ത് വിടപറഞ്ഞതിന്റെ വേദനയെ കുറിച്ച്‌ സിദ്ധാര്‍ഥ് ഭരതന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന സിദ്ധാര്‍ഥ് ഏറെ നാള്‍ ചികില്‍സയിലായിരുന്നു.

എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് പോയിരിക്കുന്നു, അപകടത്തെ ചികിത്സയില്‍ കഴിയുമ്ബോള്‍ എന്റെ വീട്ടിലെത്തി ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്ന് പറഞ്ഞ് എനിക്ക് ധൈര്യം തന്നവന്‍. അവനുമായുള്ള കൂടിക്കാഴ്ച. ഞാന്‍ തിരിച്ചുവരുമ്ബോളേയ്ക്ക് അവന്‍ ഇല്ല. കെട്ടുകഥയേക്കാള്‍ വിചിത്രമാണ് യാഥാര്‍ത്ഥ്യം സിദ്ധാര്‍ഥ് ഭരതന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ബലൂചിസ്ഥാന്‍: ഇന്ത്യന്‍ ചാരനെ ബലൂചിസ്ഥാനില്‍ പിടികൂടിയെന്ന് ആരോപിച്ച്‌ പാകിസ്ഥാന്‍ രംഗത്ത്. ഇന്ത്യയെ പ്രതിഷേധം അറിയിച്ചു. എന്നാല്‍ അറസ്റ്റിലായ ആള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധമില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പഠാന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന പാക് സംഘം ഞായറാഴ്ച ദില്ലിയിലെത്താനിരിക്കെയാണ് പാകിസ്ഥാന്റെ പുതിയ ആരോപണം

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയില്‍ പ്രവര്‍ത്തിക്കുന്ന നാവിക സേന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തതായി കഴിഞ്ഞ ദിവസം ബലൂചിസ്ഥാന്‍ പ്രവിശ്യ ആഭ്യന്തര മന്ത്രി മിര്‍ സര്‍ഫ്രാസ് ബുഗ്തിയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഭൂഷണ്‍ യാദവ് എന്ന് പേരുള്ള ഇയാള്‍ ബലൂചിസ്ഥാനിലും കറാച്ചിയിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും പാകിസ്ഥാന്‍ ആരോപിച്ചു.

. ബലൂചിസ്ഥാനില്‍ ഇന്ത്യ ചാരപ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവാലയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്.
പഠാന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ച്‌ അന്വേഷിക്കുന്ന പാക് സംഘം ഞായറാഴ്ച ദില്ലിയിലേക്കെത്താനിരിക്കെയാണ് ഗുരുതര ആരോപണങ്ങളുമായി പാകിസ്ഥാന്‍ രംഗത്തത്തിയിരിക്കുന്നത്.. ആരോപണങ്ങള്‍ തള്ളിയ വിദേശകാര്യമന്ത്രാലയം അറസ്റ്റിലായ ആള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി. ഭൂഷണ്‍ യാദവ് നാവികസേനയില്‍ നിന്ന് നേരത്തെ വിരമിച്ചതാണെന്നും മറ്റ് രാജ്യങ്ങളിളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യക്ക് താത്പര്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.

ഇതിനിടെ പാക് അന്വേഷണസംഘത്തിനുള്ള അഞ്ച് പേര്‍ക്കും വിദേശകാര്യമന്ത്രാലയം വിസ അനുവദിച്ചു. തിങ്കളാഴ്ച എന്‍ഐഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം ചൊവ്വാഴ്ചയാകും പഠാന്‍കോട്ട് വ്യോമത്താവളത്തിനകത്തെത്തി തെളിവെടുക്കുക. ആക്രമണവുമായി ബന്ധപ്പെട്ട് ഗുരുദാസ്പൂര്‍ മുന്‍ എസ് പി സല്‍വീന്ദര്‍ സിംഗിനേയും അദ്ദേഹത്തിന്‍റെ പാചകക്കാരന്‍ മദന്‍ ഗോപാലിനേയും ദില്ലിയിലേക്ക് വിളിച്ചുവരുത്തി എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു.

ആത്മീയ വ്യാപാരിയെന്ന് ആരോപണമുയര്‍ന്ന കെപി യോഹന്നാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായ്‌ കൂടികാഴ്ച നടത്തിയത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അമേരിക്കയുള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കോടിക്കണക്കിനു രൂപ പാവങ്ങളെ സഹായിക്കാന്‍ എന്ന വ്യാജേന പിരിച്ചെടുക്കുകയും, ഈ പണം മുഴുവന്‍ കെപി യോഹന്നാന്‍ ഭൂമി വാങ്ങിക്കൂട്ടുന്നതിനും മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുകയും ചെയ്തു എന്നാണ് പരാതി നിലവില്‍ ഇന്ത്യന്‍ എന്ഫോഴ്സ്മെന്റ് ഡയറക്ടര്‍ അന്വേഷിച്ചു വരുകയാണ്.

ഈ പരാതിയെ പറ്റി നാരദന്യുസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് ലഭിച്ചത്.

കോടികളുടെ തിരുമറിയാണ് കെ പി യോഹന്നാന്‍ തന്‍റെ ഗോസ്പല്‍ ഫോര്‍ ഏഷ്യ ഇന്‍കോര്‍പ്പറേറ്റഡ് എന്ന സ്ഥാപനം വഴി നടത്തിയത് എന്നാണു നാരദന്യുസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലുമായ് 15000 കോടിയിലധികം രൂപയുടെ ലാന്‍ഡ്‌ ബാങ്കിന് ഉടമയാണ് നിലവില്‍ കെ പി യോഹന്നാന്‍.

ഗോസ്പല്‍ ഫോര്‍ ഏഷ്യ (ജിഎഫ്എ) ലാസ്റ്റ് അവര്‍ മിനിസ്ട്രി (എല്‍എച്ച്എം), ലൗ ഇന്ത്യ മിനിസ്ട്രീസ് (എല്‍ഐഎം) ഷക്കീന പ്രോഫറ്റിക് മിഷന്‍ ട്രസ്റ്റ് (എസ്പിഎംടി), റെഹാബോത് ഇന്ത്യന്‍ ജിപ്‌സി ന്യൂ ലൈഫ് ട്രസ്റ്റ് (ആര്‍ഐജിഎന്‍എല്‍ടി), ന്യൂ ഹോപ് ഫൗണ്ടേഷന്‍ (എന്‍എച്ച്എഫ്), ഹോളി സ്പിരിറ്റ് മിനിസ്ട്രീസ് (എച്ച്എസ്എം), ഗ്രോത്ത് ഇന്‍ ഫ്രാറ്റേനിറ്റി (ജിഐഎഫ്ടി) എന്നി സംഘടനകള്‍ വഴിയാണ് യോഹന്നാന്‍ തന്‍റെ തട്ടിപ്പുകള്‍ നടത്തുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കെ.പി.യോഹന്നാന്റെ എല്ലാ സംഘടനകളും എഫ്‌സിആര്‍എ പ്രകാരം വിദേശഫണ്ട് സ്വീകരിക്കുന്നവയാണ്. ഇതനുസരിച്ച് മുന്‍ നീക്കിയിരിപ്പ് ഉള്‍പ്പെടെ ഗോസ്പല്‍ ഫോര്‍ ഏഷ്യ, ബിലീവേഴ്‌സസ് ചര്‍ച്ച് ഓഫ് ഇന്ത്യ, ലാസ്റ്റ് അവര്‍ മിനിസ്ട്രി, ലൗ ഇന്ത്യ മിനിസ്ട്രീസ് എന്നീ എന്‍ജിഒകള്‍ക്ക് 2014-15 കാലയളവില്‍ 1191 കോടിയുടെ വിദേശഫണ്ട് നീക്കിയിരിപ്പുണ്ട്.

കെ പി യോഹന്നാന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ‘ബ്രിഡ്ജ് ഓഫ് ഹോപ്പ്’ പദ്ധതിയാണ്. ഈ പദ്ധതി വഴി വിദേശികള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള സര്‍വ്വ ചിലവും സ്പോണ്‍സര്‍ ചെയ്യാവുന്നതാണ്. ഇങ്ങനെ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ ഒരു കുട്ടിക്ക് ഒരു മാസം 300 ഡോളര്‍ ആണ് നല്‍കേണ്ടത്. ഇങ്ങനെ 67,000 കുട്ടികളുടെ സര്‍വ്വ ചിലവും ഗോസ്പല്‍ ഫോര്‍ ഏഷ്യ വഹിക്കുന്നു എന്നാണു ഇവര്‍ അവകാശപ്പെടുന്നത്. വാസ്തവം ഇതില്‍ നിന്നും ഏറെ വിദൂരമാണ്. നാരദ ന്യുസ് നടത്തിയ അന്വേഷണത്തില്‍ പതിനായിരത്തില്‍ താഴെ കുട്ടികളെ മാത്രമാണ് ഇങ്ങനെ സഹായമെത്തുന്നത് എന്നാണു അറിയാന്‍ കഴിഞ്ഞത്. കുട്ടികള്‍ക്ക്; അതും സ്കൂളില്‍ പോകുന്ന ദിവസങ്ങളില്‍ മാത്രം “ഒരു പഴം,രണ്ടു ബിസ്ക്കറ്റ്,ഒരു ജ്യുസ്, പിന്നെ പഠിക്കാന്‍ ആവശ്യമായ് പുസ്തകങ്ങള്‍” ഇത്രയും ആണ് നല്‍കുന്ന സഹായം. കുട്ടികള്‍ രക്ഷിതാക്കളുടെ കൂടെ തന്നെ താമസിക്കണം. ഇതിനാണ് ഒരു കുട്ടിക്ക് മാസം  300ഡോളര്‍ വെച്ചു; അതായത് ഏകദേശം ഇരുപതിനായിരം ഇന്ത്യന്‍ രൂപ വിദേശ രാജ്യങ്ങളില്‍ നിന്നും കെ പി യോഹന്നാന്‍ സഹായമായ് പിരിക്കുന്നത്. ഇങ്ങനെ 67,000 കുട്ടികള്‍ക്ക് വേണ്ടി സഹായം സ്വീകരിക്കുന്നു!!!!
പല സ്പോന്‍സറന്‍മാരെയും കബളിപ്പിച്ചാണ്  ഈ സഹായം നേടുന്നത് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. സ്പോണ്‍സര്‍മാര്‍ക്ക് കുട്ടികള്‍ എഴുതുന്നു എന്ന വ്യാജേന കത്തുകള്‍ എഴുതാന്‍ വേണ്ടി മാത്രം അന്‍പതോളം വരുന്ന ഒരു സംഘം തന്നെ തിരുവല്ലയിലെ
തിരുവല്ല ബിലീവേഴ്സ് ചര്ച്ച് ആസ്ഥാനത് ഉണ്ട് എന്നും ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍വ്യക്തമായ്.

ഇന്ത്യയില്‍ റെയില്‍വെ സ്റ്റേഷന്‍ ഉള്ള എല്ലാ സ്ഥലത്തും ബിലീവേഴ്സ് ചര്ച്ചിന് ആസ്തി വേണം എന്ന ജന്മാഭിലാഷം പൂര്‍ത്തിയാക്കുന്നതിലേക്ക് വേണ്ടിയാണ് കെ പി യോഹന്നാന്‍ ഈ പണം മുഴുവന്‍ ചിലവഴിക്കുന്നത് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. കേരളത്തില്‍ വന്‍തോതില്‍ ഭൂമിയിടപാടുകള്‍ നടത്തിയതിന്‍റെ ഫലമായ് കേരള  സര്‍ക്കാര്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ ഇദ്ദേഹത്തിനു പോക്കുവരവ് ചെയ്തു കൊടുക്കേണ്ടതില്ല എന്നു പോലും തീരുമാനിക്കുകയുണ്ടായ്. ഇപ്പോള്‍ തന്നെ മൂന്നു മെഡിക്കല്‍ കോളേജുകള്‍ നിലവിലുള്ള തിരുവല്ലയില്‍ 600 കോടി മുതല്‍മുടക്കി മരുമകന് വേണ്ടി മെഡിക്കല്‍ കോളേജ് ഈ പണം ഉയോഗിച്ച് ഇദ്ദേഹം നിര്‍മ്മിക്കുകയുണ്ടായി. ഫലഭൂയിഷ്‌ഠമായ നെല്‍ വയല്‍ നികത്തിയാണ് ഈ ഈ മെഡിക്കല്‍ കോളേജ് ഇദ്ദേഹം ഉണ്ടാക്കിയത്. ആ വിഷയങ്ങള്‍ ഒതുക്കിത്തീര്ക്കുന്നതിലേക്ക് വേണ്ടി മാത്രം കോടികള്‍ ചിലവഴിക്കേണ്ടി വന്നു എന്നാണു ഇദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ നാരദന്യുസ്നോട് വെളിപ്പെടുത്തിയത്.

2400 ഏക്കര്‍ ഉള്ള ചെറുവള്ളി എസ്റ്റേറ്റ്, കോട്ടയം ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രമായ് വികസിപ്പിക്കാന്‍ വേണ്ടിയുള്ള240 ഏക്കര്‍ ഉള്ള ദ്വീപ്‌, എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനു അടുത്തായ് ഉള്ള കോടികള്‍ വിലമതിക്കുന്ന 40 ഏക്കര്‍ സ്ഥലം, തുരുവല്ലയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ആസ്ഥാനം ഉള്‍പ്പെടുന്ന 1700 ഏക്കര്‍ തോട്ടം, ഡല്‍ഹി ഗുഡ്ഗാവില്‍ 36 ഏക്കര്‍ സ്ഥലം, തമിഴ്നാട്ടില്‍ ശ്രീപേരൂമ്പത്തൂരിലെ ടെക് സിറ്റിയോട് ചേര്‍ന്ന് 40 ഏക്കര്‍, ഷില്ലോങ്ങില്‍ 300 ഏക്കര്‍, കല്‍ക്കട്ടയില്‍ 160 ഏക്കര്‍,അസ്സമിലെ ഗോഹട്ടിയില്‍ 40 ഏക്കര്‍, ലക്നവില്‍ 14 ഏക്കര്‍, മുംബൈയിലെ പനവേലില്‍ 20 ഏക്കര്‍, നേപ്പാളില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമി എന്നിവ കെ പി യോഹന്നാന്‍റെ സ്വത്തില്‍ ചിലത് മാത്രമാണ്.
ഇതേ പറ്റിയുള്ള അന്വേഷണങ്ങള്‍ക്ക് തടയിടാനാണ് രാജ്യസഭാ ഡെപ്യുട്ടി സ്പീക്കര്‍ ആയ കുര്യനെയും കൂട്ടുപിടിച്ച് ഇദ്ദേഹം മോഡിയെ കാണാന്‍ പോയത്. പി ജെ കുര്യനെ തെറ്റിദ്ധരിപ്പിച്ചാണ് കെ പി യോഹന്നാന്‍ മോഡിയുമായുള്ള കൂടികാഴ്ചക്ക് അവസരമോരുക്കിയത് എന്ന് പി ജെ കുര്യന്‍ നാരദന്യുസിനോട് പറഞ്ഞു. “എന്നെ തെറ്റിദ്ധരിപ്പിച്ചാണ് കെ പി യോഹന്നാന്‍ മോഡിയെ കാണാന്‍ വേണ്ടി അവസരമോരുക്കിപ്പിച്ചത്, ഇദ്ദേഹത്തിന്‍റെ തട്ടിപ്പുകള്‍ അറിഞ്ഞിരുന്നു എങ്കില്‍ ഞാന്‍ ഒരിക്കലും ഇതിനു കൂട്ട് നില്‍ക്കില്ലായിരുന്നു. മാത്രമല്ല പുറത്തുവരുന്ന വസ്തുതകള്‍ ശെരിയാണ് എങ്കില്‍ ഇദ്ദേഹം ശിക്ഷിക്കപ്പെടുക തന്നെ വേണം”.
യോഹന്നാന്‍ന്‍റെ ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യക്ക്, ഇന്ത്യ ഒട്ടാകെ മുപ്പതു ലക്ഷം വിശ്വാസികള്‍ ഉണ്ട് എന്ന് കേന്ദ്ര ബിജെപി നേതൃത്വത്തോട് അവകാശപ്പെട്ടത്. കേസുകളില്‍ നിന്നും തന്നെ ഒഴുവാക്കി തരുകയാണ്‌ എങ്കില്‍ വരാന്‍ പോകുന്ന കേരള നിയമ സഭ തിരഞ്ഞെടുപ്പില്‍ ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് ചെയ്യും എന്നും അദ്ദേഹം ബിജെപി നേതൃത്വത്തിന് ഉറപ്പു ഇദ്ദേഹം ഉറപ്പുനല്‍കി.
പക്ഷെ കെ പി യോഹന്നാന്‍ പ്രധാന മന്ത്രിയെ സന്ദര്‍ശിച്ചത്തിനെതിരെ രൂകഷമായാണ് സംസ്ഥാന്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വങ്ങള്‍ പ്രതികരിച്ചത്. ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യക്ക് വസ്തു വകകളും ആരാധനായലങ്ങളും യഥെഷ്ട്ടം ഉണ്ട് എങ്കിലും, അത് പലതും പൂട്ടിക്കിടക്കുകയാണ് എന്ന് അവര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു, കൂടാതെ മൂവായിരത്തില്‍ താഴെ വിശ്വാസികള്‍ മാത്രമേ ഇപ്പോള്‍ ഇവര്‍ക്ക് ഉള്ളൂ എന്നും അവര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. അതുമാത്രമല്ല കെ പി യോഹന്നാനുമായ് കൂട്ടുകൂടുകയാണ് എങ്കില്‍, ബിജെപിയുടെ പരമ്പരാഗത വോട്ടുകള്‍ കൂടെ നഷ്ട്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും അവര്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു.
കടപ്പാട് :നാരദ ന്യൂസ്‌

ന്യൂഡല്‍ഹി • ലോകത്തെ ഏറ്റവും മികച്ച നേതാക്കളുടെ പട്ടികയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും. ഫോര്‍ച്യൂണ്‍ മാഗസിന്‍ തയ്യാറാക്കിയ ലോകത്തെ മികച്ച 50 നേതാക്കളുടെ നിരയിലാണ് കേജ്‍രിവാള്‍ ഇടംപിടിച്ചത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ പട്ടികയില്‍നിന്ന് പുറത്തായി.

മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് ലോകത്തെ മികച്ച നേതാക്കളുടെ പട്ടിക ഫോര്‍ച്യൂണ്‍ മാഗസിന്‍ തയ്യാറാക്കുന്നത്. ആമസോണ്‍ സിഇഒ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ നാല്‍പ്പതി രണ്ടാമതായാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഇടം പിടിച്ചത്. ഡല്‍ഹിയിലെ വായുമലിനീകരണം കുറയ്ക്കാനായി നടപ്പിലാക്കിയ ഒറ്റ ഇരട്ട അക്ക നമ്ബര്‍ വാഹന നിയന്ത്രണ നയമാണ് കേജ്‍രിവാളിനെ മികച്ച ലോകനേതാക്കളുടെ നിരയില്‍ ഉള്‍പ്പെടുത്താന്‍ കാരണം.

അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള നഗരമായി ലോകാരോഗ്യ സംഘടന വിലയിരുത്തിയ ഡല്‍ഹിയില്‍ പുതിയ പദ്ധതി ഏറെ മാറ്റം കൊണ്ടുവന്നെന്നാണ് ഫോര്‍ച്യൂണ്‍ മാഗസിന്‍റെ നിഗമനം. സൗത്ത് കരോലിനയിലെ ഇന്തോ അമേരിക്കന്‍ ഗവര്‍ണര്‍ നിക്കി ഹാലിയും ഇന്ത്യന്‍ വംശജ രേഷ്മ സൗജാനിയും പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കുറി പട്ടികയില്‍ നിന്നു തന്നെ പുറത്തായി. ജര്‍മന്‍ ചാന്‍സലര്‍ ആങ്കല മെര്‍ക്കലും മ്യാന്‍മര്‍ നേതവ് ഓങ് സാന്‍ സ്യുചിയും രണ്ടും മൂന്നും സ്ഥാനത്തും ഫ്രാന്‍സിസ് മാര്‍പാപ്പയും ആപ്പിള്‍ സിഇഒ ടിം കുക്കും നാലാം സ്ഥാനത്തുമാണ് പട്ടികയില്‍ ഉള്ളത്.


 • ലക്ഷ്യം മതസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കല്‍
 • അനാഥാലയങ്ങള്‍ക്ക് താഴിടാന്‍ പുതിയ ബാലനീതി നിയമം 

കോഴിക്കോട്: അഗതി, അനാഥ സ്ഥാപനങ്ങളില്‍ ബാലനീതി നിയമം ജൂണ്‍ 15നകം നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍. ഈ മാസം 15നാണ് സാമൂഹികനീതി വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ചെയ്ത സ്ഥാപനങ്ങള്‍ വീണ്ടും ബാലനീതി നിയമത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന നിയമം റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ 2016 ജൂണ്‍ 16 മുതല്‍ കേസെടുക്കാമെന്നും സ്ഥാപനം അടച്ചുപൂട്ടാന്‍ നടപടി എടുക്കാമെന്നും പുതിയ ഉത്തരവിലുണ്ട്. നിയമം നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയുമുണ്ടാവും.

അതിനിടെ, ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ഉത്തരവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന പ്രധാനപ്രശ്നങ്ങള്‍ പോലും പരിഗണിക്കാതെ ഉത്തരവിറക്കിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ബാലനീതി നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സ്ഥാപനഭാരവാഹികളും മുസ്്ലിം സംഘടനകളും സര്‍ക്കാരിനെ അറിയിക്കുകയും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടും തിരക്കിട്ട് നിയമം നടപ്പാക്കിയതിനെതിരേയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബാലനീതി നിയമപ്രകാരം ജൂലൈ 15വരെ രജിസ്റ്റര്‍ ചെയ്യാനുള്ള സമയമുണ്ട്. എന്നാല്‍, ഇതു ലംഘിച്ചുകൊണ്ടാണ് ജൂണ്‍ 15ന് മുന്‍പുതന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ബാലനീതി നിയമപ്രകാരം ഒരു കുട്ടിക്കുപോലും പ്രവേശനം നല്‍കാനുള്ള അധികാരം മാനേജ്മെന്റിന് നല്‍കാത്തത് കേരളത്തിലെ ന്യൂനപക്ഷസ്ഥാപനങ്ങളെയും മതസ്ഥാപനങ്ങളെയും തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. അതേസമയം, ബാലനീതി നിയമവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ സമസ്തക്കു കീഴിലുള്ള സ്ഥാപന ഭാരവാഹികളുടേയും സംഘടനാ നേതാക്കളുടേയും നേതൃയോഗം ഇന്ന് മൂന്നു മണിക്ക് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും.

നിലവിലെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടിവരും

18 വയസിനുതാഴെ പ്രായമുള്ള വിദ്യാര്‍ഥികളെ താമസിപ്പിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ആക്ടിന്റെ പരിധിയില്‍വരുന്നതിനാല്‍ നിലവിലെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടിവരും. 100 കുട്ടികളെ പാര്‍പ്പിക്കുന്ന സ്ഥാപനത്തില്‍ ഡോക്ടര്‍, കൗണ്‍സിലര്‍, യോഗാ ട്രെയ്നര്‍ ഉള്‍പ്പെടെ കുറഞ്ഞത് 25 ജീവനക്കാരെങ്കിലും വേണമെന്ന് ആക്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. മാത്രമല്ല, ആക്ടില്‍ നിര്‍ദേശിക്കുന്ന ശമ്ബളംനല്‍കുകയുംസി.ഡബ്ല്യു.സി പറയുന്ന മെനുപ്രകാരം ഭക്ഷണം നല്‍കുകയും വേണം. അതിനാല്‍ മാസത്തില്‍ അഞ്ചുലക്ഷം രൂപ ശമ്ബളത്തിനുമാത്രമായി സ്ഥാപനമേധാവികള്‍ കണ്ടെത്തേണ്ടിവരും. നിലവില്‍ അംഗീകൃതസ്ഥാപനങ്ങളിലായി 52,000 വിദ്യാര്‍ഥികള്‍വരെ സംസ്ഥാനത്ത് പഠിക്കുന്നുണ്ട്. ബാലനീതി നിയമപ്രകാരം 2000ല്‍ താഴെ വിദ്യാര്‍ഥികള്‍ക്കുമാത്രമേ ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കഴിയൂ. ബാക്കിവരുന്ന 50,000 വിദ്യാര്‍ഥികളെ അവരവരുടെ രക്ഷിതാക്കള്‍ക്ക് തിരിച്ചേല്‍പ്പിക്കേണ്ടിവരും.

 ന്യൂഡല്‍ഹി: വര്‍ഗീയ കലാപങ്ങള്‍ തടയുന്നതിനും ഐക്യം വര്‍ദിപ്പിക്കുന്നതിനും രാജ്യവ്യാപകമായ ഗോവധ നിരോധം ആവശ്യമാണെന്ന് യോഗഗുരു ബാബാ രാംദേവ്. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം എല്ലാവരും വിളിക്കത്തക്ക രീതിയില്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് മാതാ കീ ജയ് വിളിയുമായി ബന്ധപ്പെട്ട് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെയും കോണ്‍ഗ്രസ് എം.പി ശശിതരൂരിന്‍െറയും പ്രതികരണം പുറത്തുവന്ന സാഹചര്യത്തിലാണ് രാംദേവിന്‍െറ അഭിപ്രായപ്രകടനം.
'ഗോവധ നിരോധം നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. അനുകൂലമായി പ്രതികരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. 18ാം നൂറ്റാണ്ട് വരെ ഇന്ത്യയില്‍ ഗോവധം ഇല്ലായിരുന്നു.
മുഗള്‍ഭരണത്തിലെ ഒൗറംഗസീബിന്‍െറ കാലത്തുപോലും ഗോവധ നിരോധം നടപ്പാക്കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശ് സര്‍ക്കാറും ഗോവധ നിരോധം നടപ്പിലാക്കിയിട്ടുണ്ട്'. -രാംദേവ് പറഞ്ഞു.
ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെ ശശിതരൂര്‍ ഭഗത്സിങിനോട് ഉപമിച്ചതിനെയും രാംദേവ് വിമര്‍ശിച്ചു. രാജ്യത്തിന്‍െറ സ്വാതന്ത്ര്യത്തിനുവേണ്ടി രക്തസാക്ഷിയായ ഒരാളെ അപമാനിക്കുകയാണ് തരൂര്‍ ചെയ്തതെന്ന് രാംദേവ് പറഞ്ഞു.

ന്യൂഡല്‍ഹി: പരാതികള്‍ പരിഹരിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി ലഭിച്ചാല്‍ രണ്ടുമാസത്തിനകം അതിന്മേല്‍ തീര്‍പ്പുണ്ടാക്കണം. നടപടി വൈകിയാല്‍ കര്‍ക്കശ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുമുണ്ട്. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കാറുള്ള പരിപാടിയിലാണ് ഇക്കാര്യം നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയത്. കെട്ടിക്കിടക്കുന്ന പരാതികള്‍ പരിഹരിക്കുന്നുവെന്ന് ഒരുമാസത്തിനകം ബോധ്യപ്പെടുത്തണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് മോദി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സേവനങ്ങള്‍ കഴിയുന്നത്ര ഇലക്‌ട്രോണിക് മാര്‍ഗത്തില്‍ ലഭ്യമാക്കാന്‍ നടപടി വേണം.
പാചകവാതക സബ്സിഡി പോലെ ആനുകൂല്യങ്ങള്‍ പരമാവധി ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കാന്‍ സാധിക്കണം. ഭൂമി സംബന്ധമായ രേഖകള്‍ ആധാര്‍ കൂടി ഉപയോഗപ്പെടുത്തി ഓണ്‍ലൈനില്‍ സംയോജിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഭരണക്രമത്തില്‍ സര്‍ക്കാറിന്‍െറ ഇടപെടല്‍ കുറക്കുക എന്നതിന് സര്‍ക്കാര്‍ പിന്‍വാങ്ങുക എന്ന അര്‍ഥമില്ലെന്നും പരാതികള്‍ എളുപ്പത്തില്‍ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണെന്നും മോദി പറഞ്ഞു.

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് നേതൃത്വം നല്‍കുന്ന സബ്രംഗ് ട്രസ്റ്റിന്‍െറ വിദേശസംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുന്നു. വിദേശസംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതായാണ് വിവരം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച്‌ കഴിഞ്ഞ സെപ്റ്റംബറില്‍ ട്രസ്റ്റിന്‍െറ ലൈസന്‍സ് മന്ത്രാലയം സസ്പെന്‍ഡ് ചെയ്തിരുന്നു. വിദേശസംഭാവനയുടെ 50 ശതമാനത്തിലേറെ ഭരണനിര്‍വഹണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നിരിക്കെ ടീസ്റ്റയുടെ സംഘടന 65 ശതമാനം വരെ തുക കേന്ദ്ര അനുമതി തേടാതെ ഈ ആവശ്യത്തിന് ചെലവഴിച്ചെന്നായിരുന്നു അനുമതി സസ്പെന്‍ഡ് ചെയ്യാന്‍ പറഞ്ഞ കാരണം.

ടീസ്റ്റയും ഭര്‍ത്താവ് ജാവേദ് ആനന്ദും നിയന്ത്രിക്കുന്ന സബ്രംഗ് കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തിന് തുക വകമാറ്റി എന്നതായിരുന്നു മറ്റൊരു കാരണം. ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ നിര്‍ദേശിച്ചതുപ്രകാരം സംഘടന സര്‍ക്കാറിന് മറുപടിനല്‍കിയിരുന്നു. എന്നാല്‍, മറുപടി തൃപ്തികരമല്ളെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഈ മാസം 10ന് സസ്പെന്‍ഷന്‍ കാലം അവസാനിച്ചു. ഇതോടെയാണ് കടുത്ത നടപടിക്ക് അധികൃതര്‍ ഒരുങ്ങുന്നത്.

ലൈസന്‍സ് റദ്ദാക്കുന്നപക്ഷം കോടതിയില്‍ നിയമപോരാട്ടവും പുറത്ത് പ്രതിഷേധങ്ങളും നടത്താനാണ് ടീസ്റ്റയുടെയും സംഘത്തിന്‍െറയും ആലോചന.

വാഷിംഗ്ടണ്‍: കൃത്യമായ യാത്രാ രേഖകള്‍ ഇല്ലാതെ യുഎസിലേക്കു കടക്കാന്‍ ശ്രമിച്ച 19 വയസുള്ള ഇന്ത്യക്കാരനെ യുഎസ് പോലീസ് അറസ്റ് ചെയ്തു. ഗുര്‍ജ് സിം എന്നയാള്‍ക്കാണ്് ആറ് മാസം തടവും 5000 ഡോളര്‍ പിഴയും ശിക്ഷ ലഭിച്ചത്. ഇയാള്‍ ന്യൂയോര്‍ക്കിലേക്കു കടക്കുന്നതിനിടെ യുഎസ് ബോര്‍ഡര്‍ പെട്രോള്‍ ഏജന്റുമാരുടെ പിടിയിലാവുകയായിരുന്നു. യാത്രാ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അവ കൈവശമില്ലായിരുന്നു. ഗുര്‍ജിന്റെ പേരില്‍ യുഎസില്‍ മറ്റു കേസുകളൊന്നും തന്നെയില്ലാത്തതിനാല്‍ വൈകിയാണെങ്കിലും രേഖകള്‍ ഹാജരാക്കിയാല്‍ ഗുര്‍ജിന് യുഎസില്‍ പ്രവേശിക്കുന്നതിനു തടസമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.15നായിരുന്നു അന്ത്യം. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.നടന്‍ രാഘവന്റെ മകനാണ്.

1987 ല്‍ കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ ജിഷ്ണു സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. റെബേക്ക ഉതുപ്പ് കിഴക്കേമലയാണ് അവാസനം അഭിനയിച്ച ചിത്രം.
നേരറിയാന്‍ സിബിഐ, ചക്കരമുത്ത്, ഓര്‍ഡിനറി, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അര്‍ബുദം ബാധിക്കുംവരെ ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിരുന്നു.

കൊച്ചി: സഹോദരിയുടെ വിവാഹത്തിന് വിദേശത്തു നിന്ന് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയിലെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച 5.19 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയില്‍ എന്തു നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കി ബാങ്ക് അധികൃതര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എറണാകുളം നോര്‍ത്ത് മഴുവന്നൂര്‍ സ്വദേശി ബേസില്‍ കെ. മേലേത്ത് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബി. കെമാല്‍പാഷയുടേതാണ് ഉത്തരവ്. കുവൈറ്റിലിരുന്ന് ബേസില്‍ നിക്ഷേപിച്ച തുകയില്‍ 19,000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി 2015 ജൂലായില്‍ മൊബൈല്‍ സന്ദേശം ലഭിച്ചു. അന്നുതന്നെ ബാങ്കിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ 5.19 ലക്ഷം രൂപയും വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്ന അറിയിപ്പുകളും ലഭിച്ചു. മൂവാറ്റുപുഴ സി.ഐക്ക് നല്‍കിയ പരാതിയില്‍ അന്വേഷണ പുരോഗതിയുണ്ടായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. നഷ്ടപ്പെട്ട പണം ഉടന്‍ തിരികെ നല്‍കുമെന്നും ബുദ്ധിമുട്ടിച്ചതില്‍ ഖേദിക്കുന്നെന്നും വ്യക്തമാക്കി കഴിഞ്ഞ സെപ്തംബറില്‍ ഒരു ഇ -മെയില്‍ ഹര്‍ജിക്കാരനു ലഭിച്ചു. ഇതു ബാങ്ക് അധികൃതര്‍ അയച്ചതാണെന്നാണ് ഹര്‍ജിക്കാരന്‍ വിശ്വസിച്ചത്. ഒരു തട്ടിപ്പ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്നും ബാങ്ക് സന്ദേശമൊന്നും അയച്ചിട്ടില്ലെന്നും അധികൃതര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇ -മെയില്‍ തട്ടിപ്പാണെന്ന് വ്യക്തമായിട്ടും ബാങ്ക് അധികൃതര്‍ പരാതിപ്പെട്ടില്ലെന്ന് വിമര്‍ശിച്ച ഹൈക്കോടതി ഈ വിഷയത്തില്‍ എന്തു നടപടിയെടുത്തു എന്നു വിശദീകരിക്കാന്‍ അവസാന അവസരം നല്‍കുകയാണെന്ന് വ്യക്തമാക്കി. 

കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തില്‍ എംവി നികേഷ് കുമാറിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഐഎം തീരുമാനിച്ചു. നികേഷിന് പകരം പൊതുസമ്മതനായ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ചാനലുമായി ബന്ധപ്പെട്ട് നികേഷിനെതിരായുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് എംവി നികേഷ് കുമാറിനെയായിരുന്നു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി നികേഷിനെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഇതിനിടയിലാണ് ചാനലുമായി ബന്ധപ്പെട്ട വഞ്ചനാകേസുകള്‍ ഉയര്‍ന്നുവന്നത്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്ബ് ഈ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സിപിഐഎം ഇടനിലയില്‍ ചര്‍ച്ച നടന്നെങ്കിലും പാരാജയപ്പെട്ടു. ഇക്കാരണത്തിലാണ് നികേഷിന് പകരം മറ്റൊരാളെ കണ്ടെത്താന്‍ സിപിഐഎം തീരുമാനിച്ചത്.

മാത്രമല്ല അഴീക്കോട്ടെ സിപിഐഎം പ്രാദേശിക പ്രവര്‍ത്തകരില്‍ ഒരു വിഭാഗവും നികേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പാര്‍ട്ടി നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സംസ്ഥാന നേതൃത്വം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് പൊതു സമ്മതനായ സ്വതന്ത്രനെ കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജില്ലാ നേതൃത്വം പലപേരുകള്‍ ചര്‍ച്ചചെയ്ത് തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷ് അഴീക്കോട് മത്സരിക്കുമെന്നറിയിക്കുന്നുണ്ടെങ്കലും രാഗേഷിനെ പിന്തുണക്കാനുള്ള സാധ്യത കുറവാണ്.
കടപ്പാട് ഏഷ്യാനെറ്റ്‌

കൊച്ചി: ഭാര്യ വായ്പയെടുത്തിട്ടുള്ളതിനാല്‍ ഭര്‍ത്താവിന്റെ പേരിലുള്ള ഭൂമിയുടെ ആധാരം തിരികെ നല്‍കാനാവില്ലെന്ന സഹകരണ ബാങ്കിന്റെ നിലപാട് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആധാരം തിരികെ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എറണാകുളം എടവനക്കാട് തൈപ്പറമ്ബില്‍ ലോനന്‍ കുട്ടി ആന്റണി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി. ശേഷാദ്രി നായിഡുവിന്റേതാണ് ഉത്തരവ്. ഹര്‍ജിക്കാരന്‍ മകളുടെ വിവാഹാവശ്യത്തിനായി തന്റെ പേരിലുള്ള ഭൂമിയുടെ ആധാരം ഈടു നല്‍കി എടവനക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ഒന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വായ്പ അടച്ചു തീര്‍ത്തിട്ടും ബാങ്ക് അധികൃതര്‍ ആധാരം തിരികെ നല്‍കിയില്ല.
ലോനന്‍കുട്ടി ആന്റണിയുടെ ഭാര്യ മേഴ്സി 2014 ല്‍ 30,000 രൂപ വായ്പയെടുത്തിട്ട് തിരിച്ചടച്ചിട്ടില്ലെന്നും ഈ തുക ലഭിക്കാതെ ആധാരം നല്‍കാനാവില്ലെന്നുമായിരുന്നു ബാങ്കിന്റെ നിലപാട്. എറണാകുളം കോ ഓപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാറും കൊച്ചി അസിസ്റ്റന്റ് രജിസ്ട്രാറും ഇതേ മറുപടി നല്‍കിയതിനെ തുടര്‍ന്നാണ് ലോനന്‍ കുട്ടി ആന്റണി ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയുടെ വായ്പയ്ക്ക് ഹര്‍ജിക്കാരന്‍ ജാമ്യം നില്‍ക്കുകയോ ആധാരം ഈടു നല്‍കുകയോ ചെയ്തിട്ടില്ല. ആ നിലയ്ക്ക് ഹര്‍ജിക്കാരന്റെ ഭൂമിയുടെ ആധാരം തിരികെ നല്‍കാത്ത ബാങ്കിന്റെ നടപടി സ്വേച്ഛാപരമാണെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി. മതിയായ ഈടില്ലാതെയാണ് ഹര്‍ജിക്കാരന്റെ ഭാര്യയ്ക്ക് വായ്പ നല്‍കിയതെങ്കില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സഹകരണ വകുപ്പിനോ ബാങ്ക് ഭരണസമിതിക്കോ അച്ചടക്ക നടപടി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

പലയിടങ്ങളിലും പരിശോധനയുടെ പേരില്‍ അപമാനിതരാകേണ്ടി വരുന്നത് സ്ത്രീകളാണ്. ഇത്തരത്തില്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ യുവതിയുടെ ശരീരത്തില്‍ അപമര്യാദയായി പിടിച്ച് അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയ്ക്കാണ് തന്‍റെ സ്വകാര്യതയിലേയ്ക്കുള്ള കടന്നു കയറ്റം സഹിക്കേണ്ടി വന്നത്.
വിമാനത്താവളത്തിനുള്ളില്‍ പരിശോധനയുടെ പേരിലാണ് ഉദ്യോഗസ്ഥന്റെ അപമര്യാദയായ പെരുമാറ്റം. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ മാറിടത്തില്‍ സ്പര്‍ശിക്കുമ്പോള്‍ അതിനെ യുവതി എതിര്‍ക്കുന്നു. പിന്നീട് കൈകള്‍ ഇരുവശങ്ങളിലേക്ക് ഉയര്‍ത്തിപിടിക്കാന്‍ യുവതിയോട് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയും വീണ്ടും അപമര്യാദയായി പെരുമാറുകയുമായിരുന്നു. ഇതേ രീതിയില്‍ കാലുകള്‍ അകത്താന്‍ ആവശ്യപ്പെടുകയും യുവതിയെ അപമാനിക്കുകയും ചെയ്യുന്നുണ്ട്.
ഉദ്യോഗസ്ഥന്‍ പരിശോധനയുടെ പേരില്‍ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നെന്ന് യുവതി ആരോപിക്കുന്നു. എന്നാല്‍ പരിശോധനയില്‍ വീഴ്ച വരുത്തുന്ന യാത്രക്കാര്‍ പിന്നീട് ഇത്തരം പരിശോധനകളാണ് നേരിടേണ്ടി വരുന്നതെന്നും അഭിപ്രായം ഉയരുന്നുണ്ട്.

കൊച്ചി: കസ്റ്റഡിയിലിരിക്കെ പൊലീസ് ലൈംഗികമായി പീഡിപ്പിച്ചെന്നും രക്തസ്രാവത്തത്തെുടര്‍ന്ന് ഗവ. ആശുപത്രിയില്‍ ചികിത്സതേടിയെന്നും ബ്‌ളാക്‌മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതി ബിന്ധ്യാസ് തോമസ്. കൊച്ചിയില്‍ പൊലീസ് കംപഌയിന്റ് അതോറിറ്റി മുമ്പാകെയാണ് അവര്‍ ഇക്കാര്യം ബോധിപ്പിച്ചത്. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും സ്വകാര്യ ആശുപത്രിയില്‍ ചികത്സതേടിയതടക്കമുള്ള രേഖകള്‍ കമീഷനില്‍ ഹാജരാക്കാമെന്നും അവര്‍ ബോധിപ്പിച്ചു.
ഇതിനുപുറമെ ശാരീരികമായും മാനസികമായും അന്വേഷണ ഉദ്യോഗസ്ഥര്‍ പീഡനമേല്‍പിച്ചു. തന്റെ അമ്മയെ തൊട്ടടുത്ത മുറിയില്‍ ഇരുത്തിയാണ് പാലാരിവട്ടം സ്റ്റേഷനില്‍ തന്നെ പീഡിപ്പിച്ചത്. മനോദുഖം മൂലമാണ് അമ്മ ആത്മഹത്യ ചെയ്തതെന്നും ഇവര്‍ ആരോപിച്ചു. തന്റെ മൊബൈലില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വ്യവസായി അടക്കമുള്ള 11 പേരില്‍ നിന്ന് വന്‍ തുക അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി വാങ്ങിയതായും ഇവര്‍ വെളിപ്പെടുത്തി. കൊച്ചിയില്‍ പൊലീസ് കമീഷണറായിരുന്ന കെ.ജി. ജയിംസ്, ഡി.സി.പിയായിരുന്ന ആര്‍. നിശാന്തിനി, നോര്‍ത് സി.ഐയായിരുന്ന എന്‍.സി. സന്തോഷ്, വനിതാ ഉദ്യോഗസ്ഥരായ റെജിമോള്‍, ഷൈന്‍ മോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് ബിന്ധ്യാസ് പറഞ്ഞു.
പൊലീസ് കസ്റ്റഡിയില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടെന്ന പരാതി അതീവ ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് നിരീക്ഷിച്ചു. തെളിവുകളടക്കമുള്ള വിശദ സത്യവാങ്മൂലം അടുത്ത സിറ്റിങ്ങില്‍ ഹാജരാക്കണമെന്ന് പരാതിക്കാരിയോട് കമീഷന്‍ ആവശ്യപ്പെട്ടു. ചികിത്സതേടിയതിന്റെ ആശുപത്രി രേഖ ഹാജരാക്കാമെന്ന് ബിന്ധ്യാസ് ബോധിപ്പിച്ചു. ബിന്ധ്യാസ് നല്‍കിയ പരാതിയും ഉദ്യോഗസ്ഥരുടെ വിശദീകരണവും അടുത്തമാസം 15ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് വ്യക്തമാക്കി.
2014 ജൂലൈ പത്തിന് കുമ്പളം ടോള്‍ പ്‌ളാസയില്‍നിന്ന് പ്രതിശ്രുതവരനോടൊപ്പമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് തന്നോടൊപ്പം കസ്റ്റഡിയിലെടുത്ത പ്രതിശ്രുതവരന്‍ റലാഷിനെ വിട്ടയക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഇടപെട്ടിരുന്നെന്നും ബിന്ധ്യാസ് വെളിപ്പെടുത്തി.

തിരുവനന്തപുരം: കടുത്ത ചൂടില്‍ കേരളം ചുട്ടുപൊള്ളുമ്ബോള്‍ കുപ്പിവെള്ളക്കമ്ബനികള്‍ക്ക് ചാകര. കോടികളുടെ ബിസിനസ്സ് ലക്ഷ്യമിട്ട് പുതിയ ബ്രാന്‍ഡില്‍ നിരവധി കുപ്പിവെള്ളക്കമ്ബനികള്‍ രംഗത്തെത്തിയിട്ടുണ്ട്. മള്‍ട്ടി നാഷനല്‍ കമ്ബനികള്‍ക്കു പുറമേ പ്രാദേശിക തലങ്ങളിലും കുപ്പിവെള്ളക്കമ്ബനികള്‍ വ്യാപകമായിട്ടുണ്ട്. മുടക്കുമുതല്‍ കുറവായ വ്യവസായത്തില്‍ വന്‍ ലാഭമുണ്ടാക്കാന്‍ കഴിയുന്നതെന്നാണ് ഇതിനു കാരണം. കുപ്പി, ലേബല്‍, ശുദ്ധീകരണം(ക്ലോറിനേഷന്‍) എന്നിവയ്ക്കാണ് പ്രധാനമായും ചെലവ് വരുന്നത്. ഒരുലിറ്റര്‍ കുപ്പിവെള്ളത്തിന് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ചെലവ് 12 രൂപയില്‍ താഴെ മാത്രം.

ഇതു വില്‍പ്പനയ്ക്കെത്തുമ്ബോള്‍ വില 20-25 രൂപയ്ക്കിടയില്‍ ഈടാക്കും. ഓരോ കമ്ബനികളും വിലയില്‍ ആവശ്യാനുസരണം വ്യത്യാസം വരുത്തുന്നുണ്ട്. ഒരു ദിവസം ലക്ഷക്കണക്കിന് കുപ്പിവെള്ളമാണ് പൊതുവിപണിയില്‍ പലകമ്ബനികളും എത്തിക്കുന്നത്. കിന്‍ലി, ബട്ലര്‍, ബിസ്ലെരി, ഹില്ലി അക്വാ, നെസ്റ്റ്, മില്‍മ, പെപ്സി, കോക്കക്കോള, തുടങ്ങി വന്‍കിട കമ്ബനികള്‍ക്കു പുറമേ ചെറുകിട കമ്ബനികളും പൊതുവിപണയിലേക്ക് കുപ്പിവെള്ളം എത്തിക്കുന്നുണ്ട്. കേരളത്തില്‍ നിലവില്‍ ഭൂജല വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുപ്പിവെള്ളക്കമ്ബനികളുടെ എണ്ണം 70ല്‍ കൂടുതലാണ്. എന്നാല്‍, രജിസ്ട്രേഷന്‍ ഇല്ലാതെ നൂറുകണക്കിന് കുപ്പിവെള്ള-സോഡാ കമ്ബനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂജല വകുപ്പില്‍ നിന്നും വ്യവസായികാവശ്യത്തിനായി അനുമതി നേടുമ്ബോള്‍ ഒരു ദിവസം എടുക്കാനുള്ള ഭൂഗര്‍ഭജലത്തിന്റെ അളവ് രേഖപ്പെടുത്തി നല്‍കും. കൂടുതല്‍ ജലം ഊറ്റിയാല്‍ ആ കമ്ബനിയുടെ അനുമതി റദ്ദുചെയ്യണമെന്നാണ് നിയമം. നിലവില്‍ രജിസ്ട്രേഷനുള്ളതും ഇല്ലാത്തതുമായ കമ്ബനികള്‍ അമിതമായി ജലം ഊറ്റുന്നുണ്ടെന്ന് ഭൂജലവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അടുത്ത മാസവും സൂര്യതാപത്തിന്റെ അളവ് വര്‍ധിച്ചാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഭൂഗര്‍ഭജലം എടുക്കുന്നത് പൂര്‍ണമായി നിരോധിക്കുമെന്നും അധികൃതര്‍ പറയുന്നു. ഭൂഗര്‍ഭജല ലഭ്യതയുടെ അടിസ്ഥാനത്തില്‍ കേരളത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. ഭൂഗര്‍ഭജലം ഭീമമായി ഊറ്റുന്ന മേഖല, അധികമായി ഊറ്റുന്ന മേഖല, ഭൂഗര്‍ഭജലം ഊറ്റുന്ന മേഖല എന്നിങ്ങനെയാണ് തിരിച്ചിട്ടുള്ളത്. പാലക്കാട് പ്ലാച്ചിമട മുതല്‍ തിരുവനന്തപുരം ജില്ലയിലെ മിക്ക വില്ലേജുകളും ഭൂഗര്‍ഭജലം ഭീമമായി ഊറ്റുന്ന മേഖലയില്‍പ്പെടും. ഭൂഗര്‍ഭജലം ഭീമമായി ഊറ്റുന്ന മേഖലകളില്‍ കിണര്‍, കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതിന് ഭൂജലവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ ജലത്തിന്റെ അളവിലും ക്രമാതീതമായ കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തി നിരവധി കുപ്പിവെള്ളക്കമ്ബനികള്‍ അനുമതി നേടി കിണറുകള്‍ കുഴിച്ചിട്ടുണ്ട്. 2011ന് ശേഷം 20 ഓളം പുതിയ കമ്ബനികളാണ് സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ചെലവഴിക്കാനായി സംസ്ഥാനത്തേക്ക് റോഡ്, റെയില്‍, വ്യോമ മാര്‍ഗങ്ങളിലൂടെ കള്ളപ്പണം ഒഴുകാന്‍ തുടങ്ങി. വടക്കന്‍ജില്ലകളിലും അതിര്‍ത്തികളിലും പൊലീസും എക്സൈസും വാണിജ്യനികുതി വകുപ്പും നടത്തിയ പരിശോധനകളില്‍ 38.5 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു. മലപ്പുറത്ത് മാത്രമായി ഏഴുകോടിയിലേറെ രൂപയും 13 കിലോ സ്വര്‍ണവും പിടിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വകാര്യ ബസുകളിലും വിമാനങ്ങളിലും കള്ളപ്പണം കടത്തുന്നുണ്ട്. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനും പണവിനിയോഗം സൂക്ഷ്മമായി നിരീക്ഷിക്കാനും ഇന്റലിജന്‍സ് ഡി.ഐ.ജി പി. വിജയനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ചു. പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച്‌ പരിശോധന നടത്താന്‍ റെയില്‍വേ സംരക്ഷണസേനയ്ക്കും വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധനയ്ക്ക് സി.
ഐ.എസ്.എഫ്, കസ്റ്റംസ്, ആദായനികുതിവകുപ്പ് എന്നിവയ്ക്കും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ആദായനികുതിവകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പ്രത്യേക പരിശോധന ആരംഭിച്ചതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ് ജി. തരകന്‍ കേരളകൗമുദിയോട് പറഞ്ഞു. കര്‍ണാടകത്തില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കള്ളപ്പണമൊഴുകുന്നത്. കള്ളപ്പണം തടയാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എസ്.പിമാരുടെ സഹായത്തോടെ മൂന്നുവീതം ഫ്ലൈയിംഗ് സ്ക്വാഡുകള്‍ രൂപീകരിച്ച്‌ കര്‍ശനനിരീക്ഷണം നടത്തും. ട്രെയിനുകളിലൂടെയും കള്ളപ്പണമെത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പ്രത്യേക പരിശോധനയ്ക്ക് ആര്‍.പി.എഫിനോട് നിര്‍ദ്ദേശിച്ചത്. തിരുവനന്തപുരം, നെടുമ്ബാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ എയര്‍ ഇന്റലിജന്‍സ് പ്രത്യേക യൂണിറ്റ് പ്രവര്‍ത്തിക്കും. യാത്രക്കാര്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന ഇന്ത്യന്‍ കറന്‍സി 5000 രൂപയാക്കി നിജപ്പെടുത്തും. ചാര്‍ട്ടേഡ് വിമാനങ്ങള്‍, സ്വകാര്യ വിമാനങ്ങള്‍, ഹെലികോപ്ടര്‍ എന്നിവയില്‍ പ്രചാരണത്തിനെത്തുന്നവരെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയമാക്കും. സ്ഥാനാര്‍ത്ഥികള്‍ പണമിടപാടുകള്‍ക്കായി ബാങ്ക് അക്കൗണ്ട് തുറന്ന് എല്ലാ സംഭാവനകളും അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിക്കും. ചെലവുകള്‍ക്കുള്ള തുകയും ഈ അക്കൗണ്ടില്‍ നിന്നുതന്നെ പിന്‍വലിക്കണം. സ്ഥാനാര്‍ത്ഥികളുടെ ഇടപാടുകളെക്കുറിച്ച്‌ ബാങ്ക് അധികൃതര്‍ കളക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. സ്വകാര്യ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 10 ലക്ഷത്തില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ അറിയിക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് ലാക്കാക്കി വന്‍തോതില്‍ കള്ളനോട്ടും എത്തിക്കുന്നുണ്ട്. ഒരുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ കള്ളനോട്ട് കേസുകളില്‍ 400 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാലുകോടി രൂപയുടെ കള്ളനോട്ടുവരെ പിടിച്ചെടുത്തിട്ടുണ്ട്.ശക്തമായി തടയും കള്ളപ്പണമൊഴുക്ക് തടയാന്‍ എസ്.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും ഡി.ജി.പി ടി.പി. സെന്‍കുമാര്‍ പറഞ്ഞു. 

ക്ലാസ്സിക് കഥകൾ ,പുരാണ കഥകൾ അരങ്ങു വാണിരുന്ന കഥാപ്രസംഗ ലോകത്ത് തന്റേതായ ശൈലിയിലൂടെ ഒരു സിംഹാസനം സൃഷ്ടിച്ച ഹാസ്യകഥാപ്രസംഗ കലയുടെ കുലപതി " V. D രാജപ്പൻ '' അരങ്ങൊഴിഞ്ഞു.
കാറും ,ലോറിയും ,പോത്തും, എരുമയും , കോഴിയുമെല്ലാം കഥാപാത്രങ്ങളായി ചിരിയുടെ മാലപ്പടക്കം കൊളുത്തിയപ്പോൾ കഥാപ്രസംഗ കലയുടെ മറ്റൊരു മുഖമായിരുന്നു ദൃശ്യമായത്.
കഥാപ്രസംഗ വേദിയിൽ നിന്നും, പാരഡിയിൽ നിന്നും സിനിമയിൽ എത്തിയ അദ്ദേഹത്തിന്റെ അവസാന നാളുകൾ വളരെ ദയനീയമായിരുന്നു. ഭക്ഷണത്തിനും ,മരുന്നിനും വരെ ബുദ്ധിമുട്ടിയ അദ്ദേഹത്തെ കഥാപ്രസംഗ കുലപതികളോ ,സിനിമയിലെ താര രാജാക്കൻമാരോ കണ്ടില്ല എന്ന് നടിച്ചപ്പോൾ സംവിധായകൻ ആഷിക് അബു പോലെയുള്ള കുറെ സുമനസ്സുകളും ,പ്രവാസി മലയാളികളുമാണ് ചെറിയൊരു ആശ്വാസമായത് .
അക്ഷമരായാരിക്കുന്ന സദസ്യരുടെ മുമ്പിൽ ജാടകളില്ലാത്ത ചിരിയുമായി രണ്ടും കൈയ്യും കൂപ്പി അദ്ദേഹം കഥാപ്രസംഗം ആരംഭിച്ചു അവതരണ ഗാനം ഉച്ചത്തിൽ പാടി ..
"കല്ലെടുത്തു കീച്ചരുതേ നാട്ടാരെ
എല്ലു വലിച്ചൂരരുതെ നാട്ടാരേ ...."
വേണാട് ന്യൂസിന്റെ ആദരാന്ജലികള്‍

കുന്നിക്കോട്: വിളക്കുടിയില്‍ അനധികൃത നിലംനികത്തല്‍ വ്യാപകം. ജനപ്രതിനിധികളുടെ ഒത്താശയോടെയാണ് പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ നിലംനികത്തല്‍. മന്നം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലുള്ള മത്തായിപടിക്കല്‍ റോഡിന് സമീപത്തെ രണ്ടേക്കര്‍ ഏലായാണ് നികത്തുന്നത്. പഞ്ചായത്തിന്‍െറ അനുമതിയുണ്ടെന്നാണ് നിലം നികത്തുന്നവര്‍ പറയുന്നത്. അനധികൃത നിര്‍മാണങ്ങളും നിലംനികത്തലിനും ചട്ടം ലംഘിച്ചുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് പരിധിയില്‍ വര്‍ധിക്കുകയാണ്. വയലില്‍ മണ്ണിടുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ പൊലീസോ തടയാന്‍ ശ്രമിച്ചാല്‍ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞതവണ കുന്നിക്കോട് മേഖലയില്‍ അനധികൃത മണ്ണിടല്‍ നടക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ തടയുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

കടയ്ക്കല്‍: വേയ്ക്കല്‍ ഏലായില്‍ നിലംനികത്തല്‍ വ്യാപകമാകുന്നതായി പരാതി. നിലമേല്‍ പഞ്ചായത്തിലെ വേയ്ക്കല്‍ ഐ.പി.എം.യു.പി സ്കൂളിന് താഴ്ഭാഗത്തെ നിലമാണ് നികത്തുന്നത്. രണ്ടുദിവസമായി രാത്രിയാണ് ടിപ്പറുകളില്‍ മണ്ണ് കൊണ്ടിടുന്നത്. നികത്തലിനെതിരെ പഞ്ചായത്ത്, പൊലീസ് അധികൃതര്‍ക്ക് നിരവധിതവണ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബു ഭീഷണി. എയര്‍ ഇന്ത്യയുടെ ഷാര്‍ജ വിമാനത്തില്‍ ബോംബുണ്ടെന്ന സന്ദേശമാണു ലഭിച്ചത്.
വൈകിട്ട് ആറിനു വന്ന സന്ദേശത്തെത്തുടര്‍ന്നു വിമാനത്താവളത്തില്‍ പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ ഷാര്‍ജ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഫോണ്‍കോള്‍.
ഫോണ്‍ സന്ദേശം വന്നയുടന്‍ തന്നെ അഗ്നിശമനസേനയും ബോംബ് സ്ക്വാഡും പൊലീസും വിമാനത്താവളത്തില്‍ പരിശോധന നടത്തി.
കഴിഞ്ഞ ദിവസം ബ്രസല്‍സിലുണ്ടായ സ്ഫോടനങ്ങളെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ നീക്കങ്ങള്‍ കര്‍ശനമാക്കിയിരുന്നു. സ്ഫോടനത്തിനു തൊട്ടു പിന്നാലെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്സിന്റെ അഞ്ചുവിമാനങ്ങള്‍ക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബ്രസല്‍സിലെ വിമാനത്താവളത്തില്‍ ചാവേര്‍ സ്ഫോടനങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെയും വിമാനത്താവളങ്ങളില്‍ അതീവ സുരക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ്.

റോം: രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിര്‍ന്ന റോമിലെ കോളോസിയത്തിലേക്കു സാന്താ അനസ്താസ്യാ ബസിലിക്കയില്‍ നിന്നു മലയാളികള്‍ നടത്തിയ കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി.
റോമിലെ സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള ലത്തീന്‍ സഭാംഗങ്ങളുടെ സഹകരണത്തോടെയാണ് ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് കുരിശിന്റെ വഴിയും കുരുത്തോലകള്‍ പിടിച്ചുള്ള പ്രദിക്ഷണവും നടത്തിയത്. വൈദികരും സമര്‍പ്പിതരും വൈദികവിദ്യാര്‍ഥികളും അല്മായ വിശ്വാസികളുമടക്കം ആയിരത്തിലധികം പേര്‍ പങ്കെടുത്തു. കുരിശിന്റെ വഴിയും മാതൃജ്യോതിയുടെ നേതൃത്വത്തിലുള്ള കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്കാരവും റോമിലെ മറ്റു തീര്‍ഥാടകരുടെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ചു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, റോമന്‍ രൂപതയുടെ പ്രവാസകാര്യാലയ ഡയറക്ടര്‍ മോണ്‍. പിയര്‍ പൌളോ ഫെലീക്കോളോ, മോണ്‍. സ്റീഫന്‍ ചിറപ്പണത്ത്, ഫാ. ജോസഫ് സ്രാമ്ബിക്കല്‍, ഫാ. ആന്റണി അറയ്ക്കല്‍, ഫാ. അല്‍ഫോന്‍സ് വാഴപ്പനാടി ഒ. എഫ്. എം., ഫാ. ബിജു മുട്ടത്തുകുന്നേല്‍, ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. ബിനു ആരീത്തറ, സിസ്റര്‍ സെസില്‍ സി. എച്ച്‌. എഫ്, സിസ്റര്‍ എലിസബത്ത് എസ്. എ. ബി. എസ്, ഡീക്കന്‍ ഷിനു ഞാമത്തോലില്‍, ഡീക്കന്‍ പ്രതീഷ് കല്ലറയ്ക്കല്‍, ഡീക്കന്‍ ജിന്റോ പടയാട്ടില്‍, ഡെയിസണ്‍ തെക്കന്‍, ബേബി കോയിക്കല്‍, തോമസ് ഉപ്പിണി, മനു മാളിയേക്കല്‍, ചാണ്ടി പ്ളാമൂട്ടില്‍, സുനില്‍ ആനിക്കാത്തോട്ടത്തില്‍, ഡെന്നി ചിറപ്പണത്ത്, ബേബി പറത്താത്ത്, ജെയിന്‍ തട്ടാംപറമ്ബില്‍, മേരി തോമസ് ഇരുമ്ബന്‍, എല്‍സി ചാണ്ടി, മില്ലറ്റ് തുടങ്ങിയവര്‍ കുരിശിന്റെ വഴിക്ക് നേതൃത്വം നല്കി. സാന്താ അനസ്താസ്യാ ബസിലിക്കയില്‍ നടന്ന ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ ജോയി ആലപ്പാട്ട് പ്രധാന കാര്‍മികത്വം വഹിച്ചു.

ഇബ്രാഹിം എല്‍ ബക്രഊയി 30 വയസ്. ബ്രസല്‍സിലെ സാവെന്റം വിമാനത്താവളത്തിലെ രണ്ടു ചാവേറുകളില്‍ ഒരാള്‍. ഇയാളും തിരിച്ചറിയാത്ത മറ്റൊരാളും ബാഗേജുമായി ട്രോളി ഉന്തി നീങ്ങുന്ന സിസിടിവി ദൃശ്യമുണ്ട്. അടിമുടി കറുത്ത വസ്ത്രങ്ങളും കറുത്ത കൈയുറയുമുണ്ട്. ബ്രസല്‍സിലെ ഷേര്‍ ബീക് എന്ന ചേരിയിലാണു വളര്‍ന്നത്. വടക്കന്‍ ആഫ്രിക്കന്‍ അഭയാര്‍ഥികളുടെ കേന്ദ്രമാണിവിടം. മൊറോക്കോയില്‍നിന്നുവന്ന കുടുംബത്തിലെ അംഗം. കൌമാരം മുതലേ ക്രിമിനല്‍ കേസുകള്‍. പാരീസ് ആക്രമണം നടത്തിയ സാലഹ് അബ്ദസലാം അടക്കമുള്ളവരുമായി നല്ല ബന്ധം. ബല്‍ജിയന്‍ പൌരന്‍.ഖാലിദ് എല്‍ ബക്രഊയി 27 വയസ്. പാരീസ് ആക്രമണകാരികള്‍ക്കു വെടിക്കോപ്പുകള്‍ സംഘടിപ്പിച്ചു കൊടുത്തത് ഇയാളാണെന്നു കരുതുന്നു.
മൂത്ത സഹോദരന്‍ ഇബ്രാഹിമിന്റെ ചുവടുപിടിച്ചു ചെറുപ്പത്തിലേ ക്രിമിനല്‍ സംഘങ്ങളുടെ കൂടെച്ചേര്‍ന്നു. മേല്‍ബീക് മെട്രോ സ്റ്റേഷനിലെ ചാവേര്‍. ബ്രസല്‍സിനു തെക്കുപടിഞ്ഞാറ് ഫോറസ്റ്റ് എന്ന സ്ഥലത്ത് ഇയാളുടെ ഫ്ളാറ്റില്‍ അബ്ദസലാം താമസിച്ചിരുന്നു. പോലീസ് 15-ന് ആ ഫ്ളാറ്റ് റെയ്ഡ് ചെയ്തെങ്കിലും അബ്ദസലാമിനെ കിട്ടിയില്ല. റെയ്ഡില്‍ ഖാലിദിനു പരിക്കേറ്റു. നജിം ലാച്റഊയി 24 വയസ്. സുഫിയന്‍ കയാല്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഷേര്‍ബീക്കില്‍ ജനനം. ഇലക്‌ട്രോ മെക്കാനിക്സ് പഠിച്ചിട്ടുള്ള ഇയാള്‍ ബോംബ് നിര്‍മാണവിദഗ്ധനാണ്. അബ്ദസലാമിനൊപ്പം സെപ്റ്റംബറില്‍ ഇയാളെ ഹംഗറി-ഓസ്ട്രിയ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതാണ്. പക്ഷേ അറസ്റ് ചെയ്യാതെ വിട്ടു. പാരീസിലും ബ്രസല്‍സിലും ഉപയോഗിച്ച ചെകുത്താന്റെ അമ്മ എന്ന തരം ബോംബ് തയാറാക്കിയത് നജിമാണ്. ബ്രസല്‍സ് വിമാനത്താവളത്തില്‍ വെളുത്ത വസ്ത്രം ധരിച്ച്‌ ഇയാള്‍ നീങ്ങുന്ന സിസിടിവി ദൃശ്യമുണ്ട്. അല്‍ ബക്രഊയി സഹോദരങ്ങള്‍ മരിച്ചു. ഇയാളുടെ ബോംബ് പൊട്ടാത്തതിനാല്‍ ഇയാള്‍ ജീവനോടെ രക്ഷപ്പെട്ടെന്നു കരുതുന്നു.

വീഡിയോ കടപ്പാട്: അഴിപ്പുറത്ത് അലി.എച്ച്.ഹാഫീസ്


 • തട്ടിപ്പ് കേസിലെ പ്രതി ഉമ്മന്‍ചാണ്ടിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്ത്

നെടുമങ്ങാട്: സ്മാര്‍ട്ട് സിറ്റി ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അറബികളുമായുള്ള ചര്‍ച്ച അടക്കമുള്ള പ്രധാന കാര്യങ്ങളില്‍ പങ്കു വഹിച്ച വ്യാജ ഡോക്റ്റര്‍ പനവൂര്‍ സ്വദേശി ഹിദര്‍ മുഹമ്മദിനെ (40) നെടുമങ്ങാട് പോലീസ് തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തു.
ആഡംബര വാഹനങ്ങള്‍ ഉപയോഗിച്ച് പണം തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതി ഹിലൂര്‍ മുഹമ്മദിന് ഉന്നത രാഷ്ട്രീയ ബന്ധമുള്ളതായി സൂചന. മുഹമ്മദ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നു.
തിരുവനന്തപുരം പനവൂര്‍ സ്വദേശി ഹിലൂര്‍ മുഹമ്മദ്(40) ആണ് പിടിയിലായത്. ബെന്‍സ്, ജാഗ്വാര്‍ തുടങ്ങിയ ആഡംബര വാഹനങ്ങള്‍ ഉപയോഗിച്ച് ആളുകളില്‍ നിന്നും ഇയാള്‍ കോടിക്കണക്കിന് രൂപയാണ് തട്ടിപ്പ് നടത്തിയത്. കൊച്ചിയില്‍ വെച്ചാണ് ഷാഡോ പൊലീസ് ഹിലൂര്‍ മുഹമ്മദിനെ പിടികൂടിയത്. വന്‍ കമ്പനി ഉടമയാണെന്ന് പറഞ്ഞ് ആളുകള്‍ക്ക് പരിചയപ്പെടുത്തും. തുടര്‍ന്നാണ് പണം തട്ടല്‍. ഇയാള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നത്.
ആഡംബര വാഹനങ്ങള്‍ മറ്റുള്ളവര്‍ക്ക് പണയപ്പെടുത്തുകയോ വില്‍ക്കുകയോ ചെയ്യും. എന്നിട്ട് അവരില്‍ നിന്നും മുന്‍കൂര്‍ പണം വാങ്ങും. തുടര്‍ന്ന് ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ പണം കൊടുത്തയാളുകളില്‍ നിന്നും വാഹനം തിരിച്ചെടുക്കുകയും കേസില്‍പ്പെടുത്തുകയും ചെയ്യും. ഇതായിരുന്നു മുഹമ്മദിന്റെ തട്ടിപ്പിന്റെ രീതി.
ഇത്തരത്തില്‍ ബെന്‍സ് കാര്‍, ജാഗ്വാര്‍ എന്നിവ പണയം വെച്ച് ആളുകളില്‍ നിന്നും പണം തട്ടി. വ്യാജ രേഖ ചമച്ച് തെറ്റായ വിലാസത്തില്‍ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കി ആര്‍സി ബുക്ക് അടക്കമുള്ളവ ശേഖരിക്കും.
ഹൈക്കോടതിയില്‍ ഹിലൂര്‍ മുഹമ്മദ് മുന്‍കൂര്‍ ജാമ്യത്തിനു പോയി. എന്നാല്‍ തട്ടിപ്പില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇയാളെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ക്കെതിരെ നേരത്തെ പരാതിയുയര്‍ന്നപ്പോഴും അന്വേഷണം നടത്തിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.