തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

ബാലനീതി നിയമം ജൂണ്‍ 15നകം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ :സ്വന്തം ലേഖകന്‍


  • ലക്ഷ്യം മതസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കല്‍
  • അനാഥാലയങ്ങള്‍ക്ക് താഴിടാന്‍ പുതിയ ബാലനീതി നിയമം 

കോഴിക്കോട്: അഗതി, അനാഥ സ്ഥാപനങ്ങളില്‍ ബാലനീതി നിയമം ജൂണ്‍ 15നകം നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍. ഈ മാസം 15നാണ് സാമൂഹികനീതി വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ചെയ്ത സ്ഥാപനങ്ങള്‍ വീണ്ടും ബാലനീതി നിയമത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന നിയമം റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ 2016 ജൂണ്‍ 16 മുതല്‍ കേസെടുക്കാമെന്നും സ്ഥാപനം അടച്ചുപൂട്ടാന്‍ നടപടി എടുക്കാമെന്നും പുതിയ ഉത്തരവിലുണ്ട്. നിയമം നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയുമുണ്ടാവും.

അതിനിടെ, ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ഉത്തരവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന പ്രധാനപ്രശ്നങ്ങള്‍ പോലും പരിഗണിക്കാതെ ഉത്തരവിറക്കിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ബാലനീതി നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സ്ഥാപനഭാരവാഹികളും മുസ്്ലിം സംഘടനകളും സര്‍ക്കാരിനെ അറിയിക്കുകയും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടും തിരക്കിട്ട് നിയമം നടപ്പാക്കിയതിനെതിരേയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബാലനീതി നിയമപ്രകാരം ജൂലൈ 15വരെ രജിസ്റ്റര്‍ ചെയ്യാനുള്ള സമയമുണ്ട്. എന്നാല്‍, ഇതു ലംഘിച്ചുകൊണ്ടാണ് ജൂണ്‍ 15ന് മുന്‍പുതന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ബാലനീതി നിയമപ്രകാരം ഒരു കുട്ടിക്കുപോലും പ്രവേശനം നല്‍കാനുള്ള അധികാരം മാനേജ്മെന്റിന് നല്‍കാത്തത് കേരളത്തിലെ ന്യൂനപക്ഷസ്ഥാപനങ്ങളെയും മതസ്ഥാപനങ്ങളെയും തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. അതേസമയം, ബാലനീതി നിയമവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ സമസ്തക്കു കീഴിലുള്ള സ്ഥാപന ഭാരവാഹികളുടേയും സംഘടനാ നേതാക്കളുടേയും നേതൃയോഗം ഇന്ന് മൂന്നു മണിക്ക് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും.

നിലവിലെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടിവരും

18 വയസിനുതാഴെ പ്രായമുള്ള വിദ്യാര്‍ഥികളെ താമസിപ്പിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ആക്ടിന്റെ പരിധിയില്‍വരുന്നതിനാല്‍ നിലവിലെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടിവരും. 100 കുട്ടികളെ പാര്‍പ്പിക്കുന്ന സ്ഥാപനത്തില്‍ ഡോക്ടര്‍, കൗണ്‍സിലര്‍, യോഗാ ട്രെയ്നര്‍ ഉള്‍പ്പെടെ കുറഞ്ഞത് 25 ജീവനക്കാരെങ്കിലും വേണമെന്ന് ആക്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. മാത്രമല്ല, ആക്ടില്‍ നിര്‍ദേശിക്കുന്ന ശമ്ബളംനല്‍കുകയുംസി.ഡബ്ല്യു.സി പറയുന്ന മെനുപ്രകാരം ഭക്ഷണം നല്‍കുകയും വേണം. അതിനാല്‍ മാസത്തില്‍ അഞ്ചുലക്ഷം രൂപ ശമ്ബളത്തിനുമാത്രമായി സ്ഥാപനമേധാവികള്‍ കണ്ടെത്തേണ്ടിവരും. നിലവില്‍ അംഗീകൃതസ്ഥാപനങ്ങളിലായി 52,000 വിദ്യാര്‍ഥികള്‍വരെ സംസ്ഥാനത്ത് പഠിക്കുന്നുണ്ട്. ബാലനീതി നിയമപ്രകാരം 2000ല്‍ താഴെ വിദ്യാര്‍ഥികള്‍ക്കുമാത്രമേ ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കഴിയൂ. ബാക്കിവരുന്ന 50,000 വിദ്യാര്‍ഥികളെ അവരവരുടെ രക്ഷിതാക്കള്‍ക്ക് തിരിച്ചേല്‍പ്പിക്കേണ്ടിവരും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.