തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

കെ പി യോഹന്നാന് 15000 കോടിയുടെ ലാന്‍ഡ്‌ ബാങ്ക്; അന്വേഷണം മുറുകിയപ്പോള്‍ മോഡിയില്‍ അഭയം തേടി:നാരദ ന്യൂസ്‌

ആത്മീയ വ്യാപാരിയെന്ന് ആരോപണമുയര്‍ന്ന കെപി യോഹന്നാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായ്‌ കൂടികാഴ്ച നടത്തിയത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അമേരിക്കയുള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കോടിക്കണക്കിനു രൂപ പാവങ്ങളെ സഹായിക്കാന്‍ എന്ന വ്യാജേന പിരിച്ചെടുക്കുകയും, ഈ പണം മുഴുവന്‍ കെപി യോഹന്നാന്‍ ഭൂമി വാങ്ങിക്കൂട്ടുന്നതിനും മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുകയും ചെയ്തു എന്നാണ് പരാതി നിലവില്‍ ഇന്ത്യന്‍ എന്ഫോഴ്സ്മെന്റ് ഡയറക്ടര്‍ അന്വേഷിച്ചു വരുകയാണ്.

ഈ പരാതിയെ പറ്റി നാരദന്യുസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് ലഭിച്ചത്.

കോടികളുടെ തിരുമറിയാണ് കെ പി യോഹന്നാന്‍ തന്‍റെ ഗോസ്പല്‍ ഫോര്‍ ഏഷ്യ ഇന്‍കോര്‍പ്പറേറ്റഡ് എന്ന സ്ഥാപനം വഴി നടത്തിയത് എന്നാണു നാരദന്യുസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലുമായ് 15000 കോടിയിലധികം രൂപയുടെ ലാന്‍ഡ്‌ ബാങ്കിന് ഉടമയാണ് നിലവില്‍ കെ പി യോഹന്നാന്‍.

ഗോസ്പല്‍ ഫോര്‍ ഏഷ്യ (ജിഎഫ്എ) ലാസ്റ്റ് അവര്‍ മിനിസ്ട്രി (എല്‍എച്ച്എം), ലൗ ഇന്ത്യ മിനിസ്ട്രീസ് (എല്‍ഐഎം) ഷക്കീന പ്രോഫറ്റിക് മിഷന്‍ ട്രസ്റ്റ് (എസ്പിഎംടി), റെഹാബോത് ഇന്ത്യന്‍ ജിപ്‌സി ന്യൂ ലൈഫ് ട്രസ്റ്റ് (ആര്‍ഐജിഎന്‍എല്‍ടി), ന്യൂ ഹോപ് ഫൗണ്ടേഷന്‍ (എന്‍എച്ച്എഫ്), ഹോളി സ്പിരിറ്റ് മിനിസ്ട്രീസ് (എച്ച്എസ്എം), ഗ്രോത്ത് ഇന്‍ ഫ്രാറ്റേനിറ്റി (ജിഐഎഫ്ടി) എന്നി സംഘടനകള്‍ വഴിയാണ് യോഹന്നാന്‍ തന്‍റെ തട്ടിപ്പുകള്‍ നടത്തുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കെ.പി.യോഹന്നാന്റെ എല്ലാ സംഘടനകളും എഫ്‌സിആര്‍എ പ്രകാരം വിദേശഫണ്ട് സ്വീകരിക്കുന്നവയാണ്. ഇതനുസരിച്ച് മുന്‍ നീക്കിയിരിപ്പ് ഉള്‍പ്പെടെ ഗോസ്പല്‍ ഫോര്‍ ഏഷ്യ, ബിലീവേഴ്‌സസ് ചര്‍ച്ച് ഓഫ് ഇന്ത്യ, ലാസ്റ്റ് അവര്‍ മിനിസ്ട്രി, ലൗ ഇന്ത്യ മിനിസ്ട്രീസ് എന്നീ എന്‍ജിഒകള്‍ക്ക് 2014-15 കാലയളവില്‍ 1191 കോടിയുടെ വിദേശഫണ്ട് നീക്കിയിരിപ്പുണ്ട്.

കെ പി യോഹന്നാന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ‘ബ്രിഡ്ജ് ഓഫ് ഹോപ്പ്’ പദ്ധതിയാണ്. ഈ പദ്ധതി വഴി വിദേശികള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള സര്‍വ്വ ചിലവും സ്പോണ്‍സര്‍ ചെയ്യാവുന്നതാണ്. ഇങ്ങനെ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ ഒരു കുട്ടിക്ക് ഒരു മാസം 300 ഡോളര്‍ ആണ് നല്‍കേണ്ടത്. ഇങ്ങനെ 67,000 കുട്ടികളുടെ സര്‍വ്വ ചിലവും ഗോസ്പല്‍ ഫോര്‍ ഏഷ്യ വഹിക്കുന്നു എന്നാണു ഇവര്‍ അവകാശപ്പെടുന്നത്. വാസ്തവം ഇതില്‍ നിന്നും ഏറെ വിദൂരമാണ്. നാരദ ന്യുസ് നടത്തിയ അന്വേഷണത്തില്‍ പതിനായിരത്തില്‍ താഴെ കുട്ടികളെ മാത്രമാണ് ഇങ്ങനെ സഹായമെത്തുന്നത് എന്നാണു അറിയാന്‍ കഴിഞ്ഞത്. കുട്ടികള്‍ക്ക്; അതും സ്കൂളില്‍ പോകുന്ന ദിവസങ്ങളില്‍ മാത്രം “ഒരു പഴം,രണ്ടു ബിസ്ക്കറ്റ്,ഒരു ജ്യുസ്, പിന്നെ പഠിക്കാന്‍ ആവശ്യമായ് പുസ്തകങ്ങള്‍” ഇത്രയും ആണ് നല്‍കുന്ന സഹായം. കുട്ടികള്‍ രക്ഷിതാക്കളുടെ കൂടെ തന്നെ താമസിക്കണം. ഇതിനാണ് ഒരു കുട്ടിക്ക് മാസം  300ഡോളര്‍ വെച്ചു; അതായത് ഏകദേശം ഇരുപതിനായിരം ഇന്ത്യന്‍ രൂപ വിദേശ രാജ്യങ്ങളില്‍ നിന്നും കെ പി യോഹന്നാന്‍ സഹായമായ് പിരിക്കുന്നത്. ഇങ്ങനെ 67,000 കുട്ടികള്‍ക്ക് വേണ്ടി സഹായം സ്വീകരിക്കുന്നു!!!!
പല സ്പോന്‍സറന്‍മാരെയും കബളിപ്പിച്ചാണ്  ഈ സഹായം നേടുന്നത് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. സ്പോണ്‍സര്‍മാര്‍ക്ക് കുട്ടികള്‍ എഴുതുന്നു എന്ന വ്യാജേന കത്തുകള്‍ എഴുതാന്‍ വേണ്ടി മാത്രം അന്‍പതോളം വരുന്ന ഒരു സംഘം തന്നെ തിരുവല്ലയിലെ
തിരുവല്ല ബിലീവേഴ്സ് ചര്ച്ച് ആസ്ഥാനത് ഉണ്ട് എന്നും ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍വ്യക്തമായ്.

ഇന്ത്യയില്‍ റെയില്‍വെ സ്റ്റേഷന്‍ ഉള്ള എല്ലാ സ്ഥലത്തും ബിലീവേഴ്സ് ചര്ച്ചിന് ആസ്തി വേണം എന്ന ജന്മാഭിലാഷം പൂര്‍ത്തിയാക്കുന്നതിലേക്ക് വേണ്ടിയാണ് കെ പി യോഹന്നാന്‍ ഈ പണം മുഴുവന്‍ ചിലവഴിക്കുന്നത് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. കേരളത്തില്‍ വന്‍തോതില്‍ ഭൂമിയിടപാടുകള്‍ നടത്തിയതിന്‍റെ ഫലമായ് കേരള  സര്‍ക്കാര്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ ഇദ്ദേഹത്തിനു പോക്കുവരവ് ചെയ്തു കൊടുക്കേണ്ടതില്ല എന്നു പോലും തീരുമാനിക്കുകയുണ്ടായ്. ഇപ്പോള്‍ തന്നെ മൂന്നു മെഡിക്കല്‍ കോളേജുകള്‍ നിലവിലുള്ള തിരുവല്ലയില്‍ 600 കോടി മുതല്‍മുടക്കി മരുമകന് വേണ്ടി മെഡിക്കല്‍ കോളേജ് ഈ പണം ഉയോഗിച്ച് ഇദ്ദേഹം നിര്‍മ്മിക്കുകയുണ്ടായി. ഫലഭൂയിഷ്‌ഠമായ നെല്‍ വയല്‍ നികത്തിയാണ് ഈ ഈ മെഡിക്കല്‍ കോളേജ് ഇദ്ദേഹം ഉണ്ടാക്കിയത്. ആ വിഷയങ്ങള്‍ ഒതുക്കിത്തീര്ക്കുന്നതിലേക്ക് വേണ്ടി മാത്രം കോടികള്‍ ചിലവഴിക്കേണ്ടി വന്നു എന്നാണു ഇദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ നാരദന്യുസ്നോട് വെളിപ്പെടുത്തിയത്.

2400 ഏക്കര്‍ ഉള്ള ചെറുവള്ളി എസ്റ്റേറ്റ്, കോട്ടയം ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രമായ് വികസിപ്പിക്കാന്‍ വേണ്ടിയുള്ള240 ഏക്കര്‍ ഉള്ള ദ്വീപ്‌, എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനു അടുത്തായ് ഉള്ള കോടികള്‍ വിലമതിക്കുന്ന 40 ഏക്കര്‍ സ്ഥലം, തുരുവല്ലയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ആസ്ഥാനം ഉള്‍പ്പെടുന്ന 1700 ഏക്കര്‍ തോട്ടം, ഡല്‍ഹി ഗുഡ്ഗാവില്‍ 36 ഏക്കര്‍ സ്ഥലം, തമിഴ്നാട്ടില്‍ ശ്രീപേരൂമ്പത്തൂരിലെ ടെക് സിറ്റിയോട് ചേര്‍ന്ന് 40 ഏക്കര്‍, ഷില്ലോങ്ങില്‍ 300 ഏക്കര്‍, കല്‍ക്കട്ടയില്‍ 160 ഏക്കര്‍,അസ്സമിലെ ഗോഹട്ടിയില്‍ 40 ഏക്കര്‍, ലക്നവില്‍ 14 ഏക്കര്‍, മുംബൈയിലെ പനവേലില്‍ 20 ഏക്കര്‍, നേപ്പാളില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമി എന്നിവ കെ പി യോഹന്നാന്‍റെ സ്വത്തില്‍ ചിലത് മാത്രമാണ്.
ഇതേ പറ്റിയുള്ള അന്വേഷണങ്ങള്‍ക്ക് തടയിടാനാണ് രാജ്യസഭാ ഡെപ്യുട്ടി സ്പീക്കര്‍ ആയ കുര്യനെയും കൂട്ടുപിടിച്ച് ഇദ്ദേഹം മോഡിയെ കാണാന്‍ പോയത്. പി ജെ കുര്യനെ തെറ്റിദ്ധരിപ്പിച്ചാണ് കെ പി യോഹന്നാന്‍ മോഡിയുമായുള്ള കൂടികാഴ്ചക്ക് അവസരമോരുക്കിയത് എന്ന് പി ജെ കുര്യന്‍ നാരദന്യുസിനോട് പറഞ്ഞു. “എന്നെ തെറ്റിദ്ധരിപ്പിച്ചാണ് കെ പി യോഹന്നാന്‍ മോഡിയെ കാണാന്‍ വേണ്ടി അവസരമോരുക്കിപ്പിച്ചത്, ഇദ്ദേഹത്തിന്‍റെ തട്ടിപ്പുകള്‍ അറിഞ്ഞിരുന്നു എങ്കില്‍ ഞാന്‍ ഒരിക്കലും ഇതിനു കൂട്ട് നില്‍ക്കില്ലായിരുന്നു. മാത്രമല്ല പുറത്തുവരുന്ന വസ്തുതകള്‍ ശെരിയാണ് എങ്കില്‍ ഇദ്ദേഹം ശിക്ഷിക്കപ്പെടുക തന്നെ വേണം”.
യോഹന്നാന്‍ന്‍റെ ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യക്ക്, ഇന്ത്യ ഒട്ടാകെ മുപ്പതു ലക്ഷം വിശ്വാസികള്‍ ഉണ്ട് എന്ന് കേന്ദ്ര ബിജെപി നേതൃത്വത്തോട് അവകാശപ്പെട്ടത്. കേസുകളില്‍ നിന്നും തന്നെ ഒഴുവാക്കി തരുകയാണ്‌ എങ്കില്‍ വരാന്‍ പോകുന്ന കേരള നിയമ സഭ തിരഞ്ഞെടുപ്പില്‍ ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് ചെയ്യും എന്നും അദ്ദേഹം ബിജെപി നേതൃത്വത്തിന് ഉറപ്പു ഇദ്ദേഹം ഉറപ്പുനല്‍കി.
പക്ഷെ കെ പി യോഹന്നാന്‍ പ്രധാന മന്ത്രിയെ സന്ദര്‍ശിച്ചത്തിനെതിരെ രൂകഷമായാണ് സംസ്ഥാന്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വങ്ങള്‍ പ്രതികരിച്ചത്. ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യക്ക് വസ്തു വകകളും ആരാധനായലങ്ങളും യഥെഷ്ട്ടം ഉണ്ട് എങ്കിലും, അത് പലതും പൂട്ടിക്കിടക്കുകയാണ് എന്ന് അവര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു, കൂടാതെ മൂവായിരത്തില്‍ താഴെ വിശ്വാസികള്‍ മാത്രമേ ഇപ്പോള്‍ ഇവര്‍ക്ക് ഉള്ളൂ എന്നും അവര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. അതുമാത്രമല്ല കെ പി യോഹന്നാനുമായ് കൂട്ടുകൂടുകയാണ് എങ്കില്‍, ബിജെപിയുടെ പരമ്പരാഗത വോട്ടുകള്‍ കൂടെ നഷ്ട്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും അവര്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു.
കടപ്പാട് :നാരദ ന്യൂസ്‌
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.