തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

സൗമ്യതയുടെ മുഖവുമായി മലയാളിയുടെ മനംകവര്‍ന്ന യുവനടന്‍ ജിഷ്ണു രാഘവന്‍ ഇനി ഓര്‍മയുടെ തിരശീലയില്‍.


  • തളരാത്ത മനസ്സുമായി കാന്‍സറിനെ നേരിട്ടു;
  • വേദനകളിലും ആരാധകരെ ചേര്‍ത്ത് നിര്‍ത്തി;
  • വലിയ നടന്റെ മകനെന്ന ഭാവമില്ലാതെ ഏവരുടേയും മനം കവര്‍ന്നു;
  • ജിഷ്ണുവിന്റെ വിയോഗത്തില്‍ തളര്‍ന്ന് സിനിമാ ലോകവും ആരാധകരും;
  • യുവ നടന്‍ ഇനി മായാത്ത ഓര്‍മ്മ ചിത്രം

കൊച്ചി: സൗമ്യതയുടെ മുഖവുമായി മലയാളിയുടെ മനംകവര്‍ന്ന യുവനടന്‍ ജിഷ്ണു രാഘവന്‍ (35) ഇനി ഓര്‍മയുടെ തിരശീലയില്‍. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് അന്തരിച്ച ജിഷ്ണുവിന്റെ സംസ്കാര ചടങ്ങുകള്‍ കൊച്ചി രവിപുരം ശ്മശാനത്തില്‍ നടന്നു. ചലച്ചിത്ര മേഖലയിലെ നിരവധിപേര്‍ ജിഷ്ണുവിന് ആദരാഞ്ജലി അര്‍പ്പിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്ന ജിഷ്ണു ഇന്നലെ രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.

സഹോദരിയുടെ മകനാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്.

ചലച്ചിത്ര രംഗത്തെ അടക്കം നിരവധി സുഹൃത്തുക്കള്‍ ജിഷ്ണുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. കാന്‍സര്‍ ബാധയെത്തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 8.25 നായിരുന്നു പ്രമുഖ നടന്‍ രാഘവന്റെ മകനായ ജിഷ്ണുവിന്റെ മരണം. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച്‌ രണ്ടു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. അമൃത ആശുപത്രിയിലെ ഡോ. സുബ്രഹ്മണ്യനാണ് ചികിത്സിച്ചിരുന്നത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 22 നാണ് അമൃതയില്‍ വീണ്ടും പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ കഴിയവെയായിരുന്നു മരണം.

ചലച്ചിത്ര താരങ്ങളാ മമ്മൂട്ടി, ജഗദീഷ്, ദുല്‍ഖര്‍ സല്‍മാന്‍, സംവിധായകന്‍ കമല്‍ തുടങ്ങിയ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. ഇന്നസെന്റ്, ഭാവന, പൃഥ്വിരാജ്, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരും ജിഷ്ണുവിനെ അനുസ്മരിച്ചു. രോഗബാധിതനായി ആശുപത്രിയിലെ ഐ.സി.യുവില്‍ കഴിയുമ്ബോള്‍ ഫേസ്ബുക്കില്‍ ജിഷ്ണു കുറിച്ച വാക്കുകള്‍ വൈറലായിരുന്നു. ഐ.സി.യുവിലെ ശീതളിമയില്‍ ഡോക്ടര്‍ എത്തുന്നതും ആശ്വാസവാക്കുകള്‍ പറയുന്നതും വലിയ സുഖമുള്ള അനുഭവമായി ജിഷ്ണു കുറിച്ചിരുന്നു. കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്ന് ബിരുദം നേടിയ ശേഷമാണ് ജിഷ്ണു അഭിനയരംഗത്ത് സജീവമായത്.

നടന്‍ രാഘവന്റെ മകനാണ്. രാഘവന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തില്‍ ബാലതാരമായാണ് തുടക്കം. കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായി. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് മലയാളത്തില്‍ അവസാനം അഭിനയിച്ച ചിത്രം. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. ട്രാഫിക്കിന്റെ റീമേക്കിലൂടെ ബോളിവുഡിലുമെത്തി. 1987 കിളിപ്പാട്ട് ഇന്ത്യന്‍ പനോരമയില്‍ ഇടംനേടി. വേണുഗോപന്റെ ചൂണ്ട, തമ്ബി കണ്ണന്താനത്തിന്റെ ഫ്രീഡം, സുന്ദര്‍ദാസിന്റെ പൗരന്‍, ലോഹിതദാസിന്റെ ചക്കരമുത്ത്, അനില്‍ ബാബുവിന്റെ പറയാം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സിബിഐ പരമ്ബരയിലെത്തിയ നേരറിയാന്‍ സിബിഐയില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയവേഷം ലഭിച്ചു.

സമീപകാലത്ത് ഭരതന്റെ നിദ്രയുടെ റീമേക്ക് സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്തപ്പോള്‍ സിദ്ധാര്‍ഥിനൊപ്പം നായകവേഷം ചെയ്തു. നിദ്രയും ഓര്‍ഡിനറിയുമാണ് സമീപകാലത്ത് മടങ്ങിവരവൊരുക്കിയത്. ബാങ്കിങ് ഹവേഴ്സ്, അന്നും ഇന്നും എന്നും, റബേക്ക ഉതുപ്പ് കിഴക്കേമല തുടങ്ങിയ സിനിമകള്‍ ചെയ്തു. മദ്രാസിലും തിരുവനന്തപുരത്തും കോഴിക്കോടുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജിഷ്ണു ഐടി രംഗത്ത് നിന്നുമായിരുന്നു സിനിമയില്‍ എത്തിയത്. റിലീസ് ചെയ്യാന്‍ നാലോളം ചിത്രങ്ങള്‍ ബാക്കി നില്‍ക്കേയാണ് അദ്ദേഹം മരണമടഞ്ഞത്.

കോഴിക്കോട് എന്‍ഐടിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ഐടി രംഗത്ത് ജോലി നോക്കുന്നതിനിടയിലാണ് നമ്മളിലേക്ക് എത്തിയത്. ഏതാനും നാള്‍ മുമ്ബ് താന്‍ കാന്‍സര്‍ബാധിതനാണെന്ന വിവരം സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി ഇദ്ദേഹം ആരാധകരുമായി പങ്കുവച്ചിരുന്നു. ചികിത്സയിലാണെന്നും താന്‍ തിരിച്ചുവരുമെന്നും ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. ആര്‍ക്കിടെക്ടായ ധന്യാ രാജനാണ് ഭാര്യ.

അസുഖത്തെ കുറിച്ച്‌ ജിഷ്ണു തന്നെ വിശദീകരിച്ചത് ഇങ്ങനെ

കാന്‍സറിലെ ധൈര്യസമേതമായിരുന്നു ജിഷ്ണു നേരിട്ടത്. തന്റെ രോഗത്തെ കുറിച്ച്‌ പറയാന്‍ ഒരിക്കലും മടിച്ചതുമില്ല. രോഗത്തെ മറികടന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് നടന്‍ എന്നും പങ്കുവച്ചിരുന്നത്. കാന്‍സറിന്റെ പിടിയിലേക്ക് വീണതും നടന്‍ വിശദീകരിച്ചിരുന്നു. നാലു വര്‍ഷം മുമ്ബായിരുന്നു എല്ലാത്തിന്റെയും തുടക്കം. എന്റെ നാക്ക് അണപ്പല്ലില്‍ ഉരസി മുറിഞ്ഞു. മുറിവ് കരിഞ്ഞപ്പോള്‍ അവിടെ ലൂക്കോപ്ലാക്കിയ എന്ന ഫംഗസ്ബാധ ഉണ്ടായി. ഈ ഫംഗസ് ക്യാന്‍സറിന് കാരണമായേക്കാം ഐന്നവിടെയോ വായിച്ചിരുന്നു. അങ്ങനെ സംശയം ദുരീകരിക്കാനായി ആര്‍.സി.സിയി ല്‍ പോയി ഡോ.ഗംഗാധരനെ കണ്ടു. എന്‍ഡോസ്കോപ്പിയടക്കം പല ടെസ്റ്റുകള്‍ നടത്തി. എന്നാല്‍ ക്യാന്‍സറിന്റെ യാതൊരു ലക്ഷണവും കണ്ടില്ല. ആ ഭാഗം അവിടെ അവസാനിച്ചു.

ബോഡി ഫിറ്റ്നസ്സൊക്കെ ചെയ്ത് സിനിമയില്‍ നല്ല വേഷങ്ങളിലൂടെ സജീവമാകാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. ഈ സമയത്ത് തന്നെ മുംബൈയില്‍ ബാരി ജോണിന്റെ ഡ്രാമ തിയേറ്ററില്‍ നാടകം പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. അവിടെ വച്ചാണ് രാജേഷ് പിള്ളയുടെ ട്രാഫിക്കിന്റെ ഹിന്ദി പതിപ്പില്‍ അവസരം വരുന്നത്. ഞാന്‍ ശരിക്കും സന്തോഷിച്ച നാളുകള്‍. കാരണം ബോളിവുഡ് എന്നുമെന്റെ സ്വപ്നങ്ങളില്‍ ഉണ്ടായിരുന്നു. ആ സന്തോഷത്തില്‍ത്തന്നെ ഇരട്ടി മധുരവും ഉണ്ടായി. വടിവേല്‍ സംവിധാനം ചെയ്യുന്ന കള്ളപ്പടം എന്ന സിനിമയിലേക്കും ക്ഷണം കിട്ടി. കോളിവുഡും എന്റെ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു.

ഇതില്‍ രണ്ടിലും അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് എനിക്കൊരു തൊണ്ട വേദന. ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ല. എന്നാല്‍ ദിവസം കഴിയുന്തോറും വേദന കൂടിക്കൂടി വന്നു. അവസാനം വീട്ടുകാരുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഡോക്ടറെ പോയിക്കണ്ടു. അദ്ദേഹത്തിന് എന്തോ ഒരു സംശയം. ഡോക്ടര്‍ ബയോപ്സി നിര്‍ദ്ദേശിച്ചു. റിസള്‍ട്ട് വന്നപ്പോള്‍ അദ്ദേഹത്തിന്റെ സംശയം ശരിയാണ്.'

എനിക്ക് ക്യാന്‍സറാണ്. 'പ്രൈമറി സ്റ്റേജാണ്, പേടിക്കേണ്ട.' എന്നു പറഞ്ഞ് ഡോക്ടര്‍ എനിക്ക് ധൈര്യം തന്നു. അല്ലെങ്കിലും ആ സമയത്ത് ഭയമെന്ന ഒരു വികാരവും എന്റെ മനസ്സില്‍ ഇല്ലായിരുന്നു. അതിനൊക്കെ അപ്പുറത്തായിരുന്നു എന്റെ മനസ്.

ഞാന്‍ തിരിച്ചുവരുമ്ബോളേയ്ക്ക് അവന്‍ ഇല്ല

കമല്‍ ഒരുക്കിയ നമ്മള്‍ എന്ന സിനിമയിലൂടെയാണ് ജിഷ്ണു അഭിനയലോകത്ത് എത്തിയത്. ഭരതന്റെ മകന്‍ സിദ്ധാര്‍ഥും ഈ സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. രണ്ടു പേരും അടുത്ത സുഹൃത്തുക്കളുമായി. പ്രിയസുഹൃത്ത് വിടപറഞ്ഞതിന്റെ വേദനയെ കുറിച്ച്‌ സിദ്ധാര്‍ഥ് ഭരതന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന സിദ്ധാര്‍ഥ് ഏറെ നാള്‍ ചികില്‍സയിലായിരുന്നു.

എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് പോയിരിക്കുന്നു, അപകടത്തെ ചികിത്സയില്‍ കഴിയുമ്ബോള്‍ എന്റെ വീട്ടിലെത്തി ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്ന് പറഞ്ഞ് എനിക്ക് ധൈര്യം തന്നവന്‍. അവനുമായുള്ള കൂടിക്കാഴ്ച. ഞാന്‍ തിരിച്ചുവരുമ്ബോളേയ്ക്ക് അവന്‍ ഇല്ല. കെട്ടുകഥയേക്കാള്‍ വിചിത്രമാണ് യാഥാര്‍ത്ഥ്യം സിദ്ധാര്‍ഥ് ഭരതന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.