തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

അനേകം ആരോപണങ്ങള്‍ നേരിട്ടിട്ടും കുലുക്കമില്ലാതെ അടൂര്‍ പ്രകാശ്


  • ആദ്യം പ്രതി ചേര്‍പ്പെട്ടത് റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍;
  •  കയറിന്റെ പേര് പറഞ്ഞ് വനിതാ സെക്രട്ടറിയുമായി ഉലകം ചുറ്റിയ വകുപ്പില്‍ അടുത്ത കേസ്; 
  • ഇഷ്ടക്കാര്‍ക്ക് ഭൂമി പതിച്ചു നല്‍കിയതിന് ഒടുവില്‍: 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന് ഏറ്റവും മോശം പ്രതിച്ഛായ ഉണ്ടാക്കിയ മന്ത്രിമാരില്‍ ഒരാളാണ് അടൂര്‍ പ്രകാശ്. ആദ്യതവണ മന്ത്രിയായപ്പോള്‍ തന്നെ അഴിമതി കേസില്‍ കുടുങ്ങി വിജിലന്‍സ് അന്വേഷണം നേരിട്ടു. ഒരു തവണ ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന കഥ പ്രകാശിന്റെ കാര്യത്തില്‍ വ്യത്യസ്തമാണ്. രണ്ടാമതും മന്ത്രിയായ ശേഷവും നിരവധി അഴിമതി ആരോപണങ്ങളാണ് അടൂര്‍ പ്രകാശ് നേരിട്ടത്. കാശുവാങ്ങി വന്‍കിടക്കാര്‍ക്ക് വേണ്ടി ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും സര്‍ക്കാര്‍ പണം ചിലവഴിച്ചു ഉലകും ചുറ്റുകയും ചെയ്തത് അടക്കമുള്ള ആരോപണങ്ങള്‍ പതിവായി.
ഇതിനിടെ കെപിസിസി അധ്യക്ഷനുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു അടൂര്‍ പ്രകാശ്. ഇതോടെ കോന്നിയില്‍ നിന്നം സുധീരന്റെ പേര് വെട്ടാന്‍ സുധീരന്‍ ശക്തമായ ശ്രമവും തുടങ്ങി.
കോടികളുടെ സര്‍ക്കാര്‍ഭൂമി മാഫിയകള്‍ക്ക് ഇഷ്ടദാനം നല്‍കിയതിന് വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ വിജിലന്‍സ് കേസുകളെ പുല്ലുവില കല്‍പ്പിക്കുന്ന മന്ത്രിക്ക് ഇത് പുതിയ കാര്യവുമല്ല. നിലവില്‍ റേഷന്‍ മൊത്തവ്യാപാര ഡിപ്പോകള്‍ അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയ കേസിലും കയര്‍വികസനത്തിന്റെ മറവില്‍ വിദേശയാത്രകള്‍ക്കായി കോടികള്‍ പൊടിച്ച കേസിലും വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് വിജിലന്‍സ് മൂവാറ്റുപുഴ കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
അടൂര്‍ പ്രകാശ് നേരത്തെ ഭക്ഷ്യമന്ത്രിയായിരിക്കെ കോഴിക്കോട് ഓമശേരിയില്‍ റേഷന്‍ മൊത്തവിതരണ ഡിപ്പോ അനുവദിച്ചതിന് 25 ലക്ഷം രൂപ വാങ്ങിയ കേസില്‍ മന്ത്രിക്കെതിരെ വിജിലന്‍സിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും കെപിസിസി സെക്രട്ടറിയായിരുന്ന എന്‍ കെ അബ്ദുറഹ്മാനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അദ്ദേഹംതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിജിലന്‍സ് ഉത്തരമേഖലാ ഡിവൈഎസ്പി പി പി ഉണ്ണിക്കൃഷ്ണന്റെ പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയതിനാല്‍ കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയില്‍ കേസ് രജിസ്റ്റര്‍ചെയ്തു.
ഈ കേസില്‍ അടൂര്‍ പ്രകാശ് ഇപ്പോള്‍ ജാമ്യത്തിലാണ്. അതിനിടെ അദ്ദേഹം വീണ്ടും മന്ത്രിയായതോടെ കേസില്‍നിന്ന് തടിയൂരാന്‍ തുടരന്വേഷണം നടത്തിച്ചു. ഇതോടെ മന്ത്രിക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും കാട്ടി വിജിലന്‍സ് ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, നിയമോപദേശത്തെതുടര്‍ന്ന് അത് തള്ളി കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു.
കയര്‍ യാത്രയുടെ പേരില്‍ വിദേശത്ത് ചുറ്റി 70 കോടി രൂപ ധൂര്‍ത്തടിച്ച കേസില്‍ അന്വേഷണം ശരിയായ നിലയില്‍ നടന്നാല്‍ അടൂര്‍ പ്രകാശ് കുടുങ്ങും. മന്ത്രിക്കു പുറമെ കയര്‍ സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ ഡയറക്ടര്‍മാരായ കെ മദനന്‍, കെ ആര്‍ അനില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിവാദയാത്രകള്‍ സംബന്ധിച്ച്‌ വിജിലന്‍സ് അന്വേഷണത്തിന് കോടതിയാണ് ഉത്തരവിട്ടത്. മന്ത്രിക്കെതിരെ ധനവകുപ്പും ശക്തമായ നിലപാട് സ്വീകരിച്ചു. വിദേശയാത്രകളുടെ വിശദാംശങ്ങള്‍, ഫണ്ടിന്റെ ദുരുപയോഗം, കയര്‍ മാര്‍ക്കറ്റിങ് കണ്‍സോര്‍ഷ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് മുഖ്യമായും വിജിലന്‍സ് അന്വേഷിക്കുന്നത്.
വിവാദ സന്യാസി സന്തോഷ് മാധവന് പങ്കുള്ള കമ്ബനിക്ക് 128 ഏക്കര്‍ ഭൂമി കൈമാറാനുള്ള തീരുമാനത്തില്‍ അടൂര്‍ പ്രകാശിന് വ്യക്തമായ പങ്കുണ്ട്. ഇതിനു പുറമെ അടുത്തായി 2500 ഏക്കറോളം ഭൂമിയാണ് കോര്‍പറേറ്റുകള്‍ക്കും സമുദായ സംഘടനകള്‍ക്കും സമ്ബന്നരുടെ വിനോദകേന്ദ്രങ്ങള്‍ക്കുമെല്ലാം കൈമാറാന്‍ തീരുമാനിച്ചത്. ഇതിലെല്ലാം അടൂര്‍ പ്രകാശിന്റെ കരങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് അടൂര്‍ പ്രകാശിന് സീറ്റ് നിഷേധിക്കാന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ഒരുങ്ങുന്നത്. മന്ത്രിക്കെതിരായ ആരോപണങ്ങള്‍ സുധീരന്‍ ഹൈക്കമാന്‍ഡിനെയും ധരിപ്പിച്ചിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ വാദത്തിന് ശക്തിപകരുന്നതാണ് കഴിഞ്ഞ ദിവസത്തെ കോടതി വിധിയും. മെത്രാന്‍കായല്‍ വിവാദം അടക്കമുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ച അടൂര്‍ പ്രകാശ് കോന്നിയില്‍ മത്സരിച്ചാല്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിനു തിരിച്ചടിയാകുമെന്നാണ് സുധീരന്റെ നിലപാട്. പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജിനെയാണ് കോന്നിയില്‍ പകരം പരിഗണിക്കുന്നത്.
യുഡിഎഫ് മന്ത്രിസഭയുടെ അവസാനസമയത്ത് ഭൂമിനികത്തലടക്കം വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു. സുധീരന് എതിരെ അടൂര്‍ പ്രകാശ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതും ഒരു കാരണായി മാറും.
വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയ മന്ത്രിയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിനും യുഡിഎഫിനും തിരിച്ചടി ഉണ്ടാകുമെന്ന് വി എം സുധീരന്‍ എഐസിസിയെ അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സ്ക്രീനിങ് കമ്മിറ്റിയിലും അടൂര്‍ പ്രകാശിന് വേണ്ടി ശക്തമായി വാദിക്കാന്‍ ആരും തയ്യാറായില്ല. കോന്നിയില്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജ് മത്സരിക്കണമെന്നാണ് സുധീരന്‍ നിര്‍ദേശിച്ചത്. പ്രൊഫ. പിജെ കുര്യനും മോഹന്‍ രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടൂര്‍ പ്രകാശിന് ലഭിക്കില്ലെന്ന കാര്യം ഏതാണ്ട് വ്യക്തമായിട്ടുണ്ട.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.