തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

കടക്കെണി:കര്‍ഷകന്‍ ആട്ടിന്‍കൂട്ടില്‍ ചിതയൊരുക്കി ആത്മഹത്യ ചെയ്തു

രാജാക്കാട്: ശാന്തന്‍പാറ പഞ്ചായത്തിലെ പൂപ്പാറയില്‍ കടക്കെണി മൂലം ഏലം കര്‍ഷകന്‍ ആട്ടിന്‍കൂട്ടില്‍ ചിതയൊരുക്കി ആത്മഹത്യ ചെയ്തു. പൂപ്പാറ വട്ടത്തൊട്ടിയില്‍ വിജയനാണ് (64) മരിച്ചത്. വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിക്കു ശേഷമായിരുന്നു സംഭവം. ഭാര്യയേയും മക്കളേയും ബന്ധുവീട്ടില്‍ പറഞ്ഞയച്ചതിന് ശേഷമായിരുന്നു ആത്മഹത്യ. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ വീട്ടിലേക്കുള്ള കുടിവെള്ള പൈപ്പ് വെട്ടി മുറിച്ചിട്ടിരിക്കുന്നത് കണ്ട അയല്‍വാസി വിജയന്റെ വീട്ടില്‍ എത്തിയപ്പോള്‍ മുറ്റത്തെ ആട്ടിന്‍കൂട് തീപിടിച്ച്‌ കത്തിയമര്‍ന്ന നിലയില്‍ കണ്ടെത്തി. ആരെയും കാണാതിരുന്നതിനാല്‍ പൂപ്പാറയിലായിരുന്ന മകന്‍ രാജേഷിനെ വിവരമറിയിച്ചു.
മകന്‍ എത്തി വീടിന്റെ വാതില്‍ തുറന്ന് കയറിയപ്പോഴാണ് മേശമേല്‍ ആത്മഹത്യാക്കുറിപ്പ് കണ്ടത്. തുടര്‍ന്ന് കത്തിയ ആട്ടിന്‍കൂട് പരിശോധിച്ചപ്പോള്‍ അസ്ഥിക്കഷണങ്ങളും മറ്റ് അവശിഷ്ടങ്ങളും കണ്ടു. സമീപത്ത് പെട്രോള്‍ കൊണ്ടുവന്ന കാന്‍, സാമ്ബ്രാണി, കര്‍പ്പൂരം, രാമച്ചം തുടങ്ങിയ പൂജാ ദ്രവ്യങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ദൈവവിശ്വാസിയായിരുന്ന വിജയന്‍ വെള്ളിയാഴ്ച്ച സമീപത്തെ ക്ഷേത്രത്തില്‍ പോയി വന്നശേഷം ഭാര്യയേയും മക്കളെയും നിര്‍ബന്ധിച്ച്‌ ബന്ധുവീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പിനൊപ്പം ശ്രീനാരായണ ഗുരുവിനെയും ശബരിമല അയ്യപ്പനെയും പറ്റിയുള്ള കീര്‍ത്തനങ്ങളും ചിതയൊരുക്കുന്ന രീതിയും പൂജാ കര്‍മ്മങ്ങള്‍ സ്വയം അനുഷ്ഠിക്കുന്നതു സംബന്ധിച്ചും എഴുതിയിട്ടുണ്ട്. ചിതയ്ക്കു തീ കൊളുത്തുന്നുന്നതിനു മുമ്ബ് ശരീരം വലിയ വിറകുമായി ബന്ധിച്ചിരുന്നതായി സംശയമുണ്ട്. തീനാളങ്ങള്‍ കണ്ട് ആരെങ്കിലുമെത്തി ചിത അണയ്ക്കാതിരിക്കാനാകണം പൈപ്പ് മുറിച്ച്‌ ടാങ്കിലെ വെള്ളം ചോര്‍ത്തി കളഞ്ഞതെന്ന് കരുതുന്നു. സ്വന്തമായുള്ള രണ്ടേക്കര്‍ സ്ഥലത്ത് ഏലം കൃഷി ചെയ്തായിരുന്നു വിജയനും കുടുംബവും കഴിഞ്ഞിരുന്നത്. ഹൃദ്രോഗം വന്ന ഭാര്യ ശ്യാമളയ്ക്ക് രണ്ട് തവണ ബൈപാസ് സര്‍ജറി നടത്തേണ്ടി വന്നു. അതിനായി പത്ത് ലക്ഷത്തിലധികം രൂപ പലരില്‍ നിന്നായി കടം വാങ്ങിയിരുന്നു. ഈ തുക തിരികെ നല്‍കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ കൃഷിയിടം പണയം നല്‍കി സ്വകാര്യ വ്യക്തിയില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപ കടം വാങ്ങി. അതോടെ വരുമാന മാര്‍ഗം അടഞ്ഞ് നിത്യച്ചെലവ് പോലും ബുദ്ധിമുട്ടിലായി. തിരിച്ചെടുക്കാന്‍ മാര്‍ഗമില്ലാതെ ആകെയുള്ള സ്ഥലം നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഏറെ നാളായി വിജയന്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. ഒരു മാസമായി ഇയാള്‍ ആട്ടിന്‍കൂട്ടില്‍ വിറക് സംഭരിക്കുന്നുണ്ടായിരുന്നു. സമീപവാസികള്‍ തിരക്കിയപ്പോള്‍ മഴക്കാലത്തിനു മുമ്ബ് ശേഖരിച്ചു വയ്ക്കുന്നതാണെന്നാണ് പറഞ്ഞിരുന്നത്. ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക്ക് വിദഗ്ദ്ധര്‍ പരിശോധന നടത്തി. സാഹചര്യ തെളിവുകളില്‍ നിന്ന് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. മക്കള്‍: രാജേഷ്, രതീഷ്, ബിന്ദു. മരുമക്കള്‍: ദീപ, വിജയകുമാര്‍. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.