തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

മണിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയ പൊലീസ് വിവരം വെളിയില്‍ വരാതിക്കാനുള്ള നെട്ടോട്ടത്തില്‍


  • ആത്മഹത്യയും കൊലപാതകവും അല്ലെന്ന് പറയാന്‍ തയ്യാറെടുക്കുന്ന പൊലീസിന് സ്വാഭാവിക മരണം എന്ന് പറയാന്‍ ആശങ്ക
  • അമൃതയുടെ പിആര്‍ഒയുടെ നിര്‍ബന്ധിത രാജി വീണ്ടും ചര്‍ച്ചയാകുന്നു

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച്‌ അന്വേഷിക്കുന്ന പൊലീസ് സംഘം യഥാര്‍ത്ഥ മരണ കാരണം കണ്ടെത്തിയതായി സൂചന. ആത്മഹത്യയും കൊലപാതകവും അല്ലെന്ന് ഉറപ്പിക്കുന്ന പൊലീസിന് ഇക്കാര്യം പുറത്തുപറയാന്‍ വയ്യാത്ത അവസ്ഥയാണുള്ളത്. കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത തെളിയിക്കാനാവുന്ന ഒന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല. അന്വേഷണ പുരോഗതി വിലയിരുത്തുന്ന പൊലീസ് മേധാവി ടിപി സെന്‍കുമാറിനോട് അന്വേഷണ സംഘം കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.
ഹൈദരബാദിലെ ലാബിലെ വിവരങ്ങള്‍ പുറത്തുവരുന്നതുവരെ കാത്തിരിക്കും. മണിയുടെ ആന്തരികാവയവത്തില്‍ കീടനാശിനിയുണ്ടെന്ന കാക്കനാട്ടെ ഫോറന്‍സിക് ലാബിലെ പരിശോധനാ ഫലത്തിന് വിരുദ്ധമായവ ഹൈദരബാദിലെ ലാബിലെ റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ആന്തരികാവയവത്തില്‍ കിടാനാശിനി എത്താനുള്ള സാധ്യത പൊലീസ് കാണുന്നില്ല. കരള്‍ പ്രവര്‍ത്തന രഹിതമായതുകൊണ്ട് ഭക്ഷ്യവസ്തുക്കളില്‍ നിന്ന് കീടനാശിനെ അടിഞ്ഞതെന്ന വാദം ഒട്ടു നിലനില്‍ക്കുന്നതല്ല. അതുകൊണ്ട് തന്നെ കാക്കനാട്ടെ ലാബിലെ പരിശോധനയില്‍ പിഴവുണ്ടായി എന്നാണ് പൊലീസിന്റെ നിഗമനം. ഹൈദരാബാദിലെ പരിശോധനയില്‍ കിടാനാശിനി ഒഴിഞ്ഞാല്‍ സ്വാഭാവിക മരണമായി കലാഭവന്‍ മണിയുടെ കേസ് മാറും. അല്ലാത്ത പക്ഷം പൊലീസിന് കടുത്ത പ്രതിസന്ധിയുമാകും. ഏന്തായാലും മരണത്തിലേക്ക് കാര്യങ്ങളെത്തുന്ന പിഴവ് എവിടെയാണ് സംഭവിച്ചതെന്ന് പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. മണിയുടെ മരണത്തില്‍ ആദ്യം അസ്വാഭാവികത കണ്ടെത്തിയതുകൊച്ചിയിലെ അമൃതാ ആശുപത്രിയാണ്. തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലേക്കും വിവാദത്തിലേക്കും കാര്യങ്ങളെത്തിയത്.
വ്യാജമദ്യം കഴിച്ചാണ് മണി അതീവ ഗുരതരാവസ്ഥയിലെത്തിയതെന്ന സൂചനയാണ് നല്‍കിയത്. മെഥനോള്‍ ഉപയോഗവും ചര്‍ച്ചയായി. ഇതിന് ശേഷമാണ് കാക്കനാട്ടെ ലാബില്‍ നിന്ന് കിടനാശിനിയുടെ വിവരം പുറത്തുവരുന്നത്. എന്നാല്‍ അമൃതയിലെ ചികില്‍സയില്‍ ഒരിടത്തും കീടനാശിനി കണ്ടെത്തിയതുമില്ല. മണിയെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായിരുന്നില്ല. ഇതുകൊണ്ട് തന്നെ ഈ വാദത്തെ അമൃതാ ആശുപത്രി അനുകൂലിച്ചില്ല. കരള്‍ രോഗമുള്ള വ്യക്തി അമിതമായി മദ്യപിച്ചാല്‍ സംഭവിക്കുന്നതാണ് മണിക്കുണ്ടായതെന്ന നിലപാടിലേക്ക് പതിയെ ആശുപത്രി എത്തുകയും ചെയ്തു. ഇതിനിടെ ആശുപത്രി പിആര്‍ഒ രാജിവയ്ക്കുകയും ചെയ്തു. അമൃതാ ആശുപത്രിയിലെ ചികില്‍സാ റിപ്പോര്‍ട്ട് മാദ്ധ്യമങ്ങളില്‍ വന്നതാണ് ഇതിന് കാരണമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ പിആര്‍ഒയുടെ രാജിയും ചര്‍ച്ചയാവുകയാണ്.
അതിനിടെ ഇത്തരം വാര്‍ത്തകളോട് ഇനി പ്രതികരിക്കേണ്ടെന്നാണ് അമൃതാ ആശുപത്രിയുടെ നിലപാട്. കാക്കനാട്ടെ ലാബില്‍ കള്ളകളി നടന്നുവെന്നാണ് വിലയിരുത്തല്‍. പൊലീസിനോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അമൃതയിലുണ്ടായിരുന്ന മണിയുടെ രക്തസാമ്ബിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചാല്‍ മണിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് നിഗമനം. ഇവയും ഹൈദരാബാദിലെ ലാബിലാകും പരിശോധിക്കുക. ഈ ഫലം വരുന്നത് വരെ മണിയുടെ മരണത്തിലെ ദുരൂഹതയില്‍ പൊലീസ് പ്രതികരണമൊന്നും നടത്തില്ല. അതിന് ശേഷം എല്ലാ വസ്തുതകളും വീണ്ടും വിലയിരുത്തി അന്തിമ നിഗമനത്തിലെത്തും. അതിനിടെ മണിയുടെ മരണം സ്വാഭാവികമാക്കി മാറ്റിയാല്‍ സിബിഐ അന്വേഷണത്തിന് കുടുംബം ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇതും പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
മണിയെ പോലെ മലയാളി ഏറെ സ്നേഹിച്ച കലാകാരന്റെ മരണം സ്വാഭാവികമാണെന്ന് വിധിയെഴുതിയ ശേഷം സിബിഐ എത്തി മറ്റെന്തെങ്കിലു ം കണ്ടെത്തിയാല്‍ അത് പൊലീസിന് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ പഴുതുകള്‍ അടച്ച്‌ അന്വേഷണം നടത്തണമെന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം. മണിയുടെ ഔട്ട് ഹൗസായ പാഡിയില്‍ അസ്വാഭവികമായൊന്നും പൊലീസിന് കണ്ടെത്താനായിട്ടുമില്ല. മണിയുടെ മരണത്തിലെ അസ്വാഭാവികതയിലേക്ക് വിരല്‍ ചൂണ്ടൂന്ന മൊഴികളും കിട്ടിയില്ല. പലരും ചെറിയ പിഴവുകള്‍ മൊഴി നല്‍കുമ്ബോള്‍ പറഞ്ഞിട്ടുേെണ്ടങ്കിലും അതൊന്നും മനപ്പൂര്‍വ്വമല്ലെന്ന നിഗമനത്തിലാണ് പൊലീസ്. സാമ്ബത്തികമായി മണിയെ ആരെങ്കിലും വഞ്ചിച്ചതായും കണ്ടെത്താനായിട്ടില്ല. ആത്മഹത്യാ വാദത്തിന് ബലമേറുന്ന നിഗമനങ്ങളും ഉണ്ടായില്ല. അപ്പോള്‍ പിന്നെ മരണം സ്വാഭാവികമാണെന്നാണ് വിലയിരുത്തല്‍.
അമൃതാ ആശുപത്രിയിലെ ചികില്‍സാ പിഴവുകളെ കുറിച്ചും പരിശോധിക്കുന്നുണ്ട്. ഇതിനായി പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികെയാണ്. എന്നാല്‍ ഹൈദരാബാദിലെ പരിശോധനാ ഫലം വന്ന ശേഷം മാത്രമേ ഈ മെഡിക്കല്‍ ടീമിനും അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയൂ. അമൃതാ ആശുപത്രിയില്‍ നിന്ന് മണിയുടെ ചികില്‍സാ രേഖകളും പൊലീസ് വാങ്ങുമെന്ന് സൂചനയുണ്ട്. ഇതിലെ നിഗമനങ്ങളും ഫോറന്‍സിക് പരിശോധനാ ഫലവും തമ്മിലും പൊലീസ സൂക്ഷ്മമായി നിരീക്ഷിക്കും. അതിന് ശേഷം മാത്രമേ അന്തിമ നിഗമനങ്ങള്‍ പുറത്തുവിടൂ. ഇപ്പോള്‍ പൊലീസ് എത്തിയ വിലയിരുത്തലുകള്‍ക്ക് അപ്പുറം ഒന്നും ഉണ്ടാകില്ലെന്നാണ് ഡിജിപി അടക്കമുള്ളവര്‍ കരുതുന്നത്.
ഈ സാഹചര്യത്തിലാണ് മണിയുടെ ആന്തരികാവയവങ്ങള്‍ കൊച്ചി കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ഇനി പരിശോധിക്കേണ്ടെന്ന് പൊലീസ് തീരുമാനം എടുത്തത്. ഇതേ തുടര്‍ന്ന് കാക്കനാട്ടെ ലാബില്‍ നിന്ന് അവയവങ്ങള്‍ പൊലീസ് തിരികെ വാങ്ങുകയും ചെയ്തു. ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ അയച്ച്‌ പരിശോധന നടത്താനാണ് പൊലീസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മണിയുടെ ശരീരത്തില്‍ കീടനാശിനിയായ ക്ളോര്‍ പൈറിഫോസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് കാക്കനാട്ടെ ലാബില്‍ ആയിരുന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് മുന്നോറോളം പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതിലൊന്നും ആത്മഹത്യയുടേയോ കൊലപാതകത്തിന്റേയും സാധ്യതകളും കണ്ടെത്താനായില്ല. സ്വാഭാവിക മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതുകൊണ്ട് കൂടിയാണ് കാക്കനാട്ടെ ലാബിനെ പൊലീസ് അവശ്വസിക്കുന്നത്. മാരകമായ കരള്‍ രോഗമാണ് മരണ കാരണമെന്ന നിഗമനത്തിന് ശക്തികൂടിയ സാഹചര്യത്തിലാണ് ഇത്.
കാക്കനാട്ടെ ലാബിലെ പരിശോധനയില്‍ മാരക കീടനാശിനിയുടെ അംശം മണിയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം ഇല്ലെന്നായിരുന്നു അദ്ദേഹത്തെ ചികിത്സിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്. ക്ളോര്‍ പൈറിഫോസ് എന്ന കീടനാശിനിക്ക് അതിരൂക്ഷ ഗന്ധമാണ്. സ്വാഭാവികമായും ഇതിന്റെ അളവ് കൂടുതലുണ്ടെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്ബോള്‍ ഡോക്ടര്‍മാര്‍ക്ക് മനസിലാകേണ്ടിയിരുന്നു. എന്നാലത് കണ്ടെത്താനായിരുന്നില്ല. അതേസമയം ചില വിഷഹാരികള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാലത് ഈ കീടനാശിനി ആണെന്ന് ഉറപ്പും ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്തരീകാവയങ്ങള്‍ രാസപരിശോധനക്ക് കാക്കനാട്ടെ ലാബിലേക്ക് അയച്ചത്. സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും കണ്ടെത്താന്‍ കഴിയാത്ത കീടനാശിനിയുടെ സാന്നിദ്ധ്യം കാക്കനാട്ടെ സര്‍ക്കാര്‍ ലാബില്‍ കണ്ടെത്തുകയും ചെയ്തു. ഇതാണ് ലാബിനെ സംശയിക്കാന്‍ കാരണം.

മാരക കരള്‍ രോഗത്തിന് കലാഭവന്‍ മണി അടിമായായിരുന്നു. ഇത് വകവയ്ക്കാതെയുള്ള മദ്യപാനമാണ് മരണ കാരണമെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിഗമനം. എന്നാല്‍ ദുരൂഹതകള്‍ ആരോപിച്ച്‌ കുടുംബ രംഗത്ത് വന്നതോടെ ആഭ്യൂഹങ്ങളും ശക്തമായി. മണിയുടെ സഹായികളെ പൊലീസ് ചോദ്യം ചെയ്തു. മണിയുടെ ഔട്ട് ഹൗസില്‍ തലേദിവസം എത്തിയ എല്ലാവരേയും ചോദ്യം ചെയ്യുകയും ചെയ്തു. മദ്യത്തിന്റെ ഉപയോഗത്തില്‍ സൂചന കിട്ടിയെങ്കിലും കീടനാശിനി പ്രയോഗത്തില്‍ ഒരു വ്യക്തതയും വന്നില്ല. ഈ സാഹചര്യത്തിലാണ് സ്വാഭാവിക മരണമെന്ന് നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. ഔട്ട് ഹൗസില്‍ മണിയും സുഹൃത്തുക്കളും വാറ്റ് ചാരായം ഉപയോഗിച്ചിരുന്നുവെന്നും ഈ വാറ്റ് ചാരായത്തില്‍ നിന്നാകാം കീടനാശിനി മണിയുടെ ശരീരത്തില്‍ കലര്‍ന്നതെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ വിശദമായ പരിശോധനയില്‍ ഇക്കാര്യങ്ങള്‍ തെറ്റാണെന്ന് പൊലീസിന് ബോധ്യപ്പെട്ടവെന്നാണ് സൂചന.ന്യൂസ്‌ മറുനാടന്‍ 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.