തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

ചൂട് കനത്തതോടെ പൊലീസുകാരെ 'വെള്ളം കുടിപ്പിക്കാന്‍' ഡിജിപിയുടെ സര്‍ക്കുലര്‍;


  • ട്രാഫിക് പൊലീസുകാര്‍ക്ക് നാലു പ്രാവശ്യമെങ്കിലും നാരങ്ങാവെള്ളം നല്‍കണമെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം: ചൂടു കൂടിയ സാഹചര്യത്തില്‍ പൊലീസുകാരെ 'വെള്ളം കുടിപ്പിക്കാന്‍' ഡിജിപി നേരിട്ട് രംഗത്തെത്തി. പൊലീസുകാരെ വെള്ളം കുടിപ്പിക്കണമെന്ന ആവശ്യവുമായി സെന്‍കുമാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു രാവിലെ 10 മുതല്‍ വൈകിട്ടു നാലുവരെയുള്ള സമയത്തു നാലു പ്രാവശ്യമെങ്കിലും വെള്ളം അല്ലെങ്കില്‍ നാരങ്ങാവെള്ളം നല്‍കണമെന്നു ഡിജിപി ടി.പി. സെന്‍കുമാറിന്റെ സര്‍ക്കുലറില്‍ പറയുന്നു.
വെള്ളം, നാരങ്ങാവെള്ളം എന്നിവ നല്‍കുന്നതിന്റെ പണം പൊലീസിന്റെ ക്ഷേമകാര്യങ്ങള്‍ക്കായുള്ള ഫണ്ടില്‍നിന്നു വിനിയോഗിക്കാം. ട്രാഫിക് ഡ്യൂട്ടിക്കൊപ്പം പിക്കറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്കും വെള്ളവും നാരങ്ങാവെള്ളവും നല്‍കണം. സംസ്ഥാനത്തു താപനില വളരെയധികം കൂടിയ സാഹചര്യത്തില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്കു സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ പൊലീസുകാരുടെ സുരക്ഷയ്ക്കായാണു വെള്ളം നല്‍കുന്നതെന്നും കഠിനമായ സൂര്യാതപം നിലനില്‍ക്കുന്ന സമയങ്ങളില്‍ മാത്രമാണു വെള്ളവും നാരങ്ങാവെള്ളവും നല്‍കേണ്ടതെന്നും എഡിജിപി, ഐജി, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവര്‍ക്കു കൈമാറിയ സര്‍ക്കുലറില്‍ ഡിജിപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.