തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

കുറിഞ്ഞിയച്ചൻ മഹാന്മഗാന്ധിക്ക് തുല്യനായ പോരാളി.ഡോ:സിറിയക് തോമസ്

കുറിഞ്ഞിയച്ചൻ മഹാന്മഗാന്ധിക്ക് തുല്യനായ പോരാളി.ഡോ:സിറിയക് തോമസ്കോട്ടയം:രാമപുരം:  രാമപുരത്തിന്റെ പൈതൃകസ്വത്തായ കോട്ടമലയും, കുറിഞ്ഞി ക്കാവും സംരക്ഷിക്കാനായി ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകിയ ഫാദർ തോമസ് ആയിലുകുന്നേലിന് ക്രിസ്ത്യൻ ഫൗണ്ടേഷന്റെ 2017 ലെ അവാർഡ് സമ്മാനിച്ചു.

കുറിഞ്ഞി പള്ളി പാരിഷ് ഹാളിൽ തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷൃമാക്കി മുൻ ഗാന്ധിജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ സിറിയക് തോമസാണ് അവാർഡ് കുറിഞ്ഞിയച്ചൻ എന്നറിയപ്പെടുന്ന ഫാദർ തോമസ് ആയിലുകുന്നേലിന് സമർപ്പിച്ചത്.


സ്വാതന്ത്യ സമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് ബ്രിട്ടീഷ് കാരെ നോക്കി മഹാത്മജി പറയുമായിരുന്നു.

ഇന്ത്യ നിങ്ങളുടെതല്ല. ഈ മണ്ണ് ഞങ്ങൾ ഇന്ത്യാക്കാരുടെതാണു്. കോട്ടമല പാറമട വിരുദ്ധ സമരത്തിൽ ആയിലുകുന്നേലച്ചനും പറഞ്ഞത് ഈ കോട്ടമല ഈ നാട്ടിലെ ജനങ്ങളുടെ താണു്. അത് പാറമടക്കാരുടെതലല്ല. ചരിത്രം ഇന്നാവർത്തിച്ചിരിക്കുകയാണ്. മാന്നാർ ഇടവകയിലേക്ക് മാറി പോകുന്ന അച്ചന് അവിടെയും ജനങ്ങളെ ഒന്നിപ്പിച്ചു കൊണ്ട് മുന്നേറും.അവിടെയും പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടെന്നാണ് അറിവ്

സ്വാതന്ത്യ സമര ഘട്ടത്തിൽ കേരള ഝാൻസി റാണിയെന്ന് മഹാത്മജി വിളിച്ച അക്കാമ ചെറിയാൻ നയിച്ച സമര പ്രക്ഷോഭത്തിലേക്ക് വെടിവെക്കുമെന്ന് പറഞ്ഞ ഇംഗ്ലീഷ് പട്ടാള മേധാവി യെ നോക്കി അക്കാമ്മ ചെറിയാൻ പറഞ്ഞു. ആദ്യം എന്നെ വെടിവെച്ചാലല്ലാതെ ഈ ജനത്തെ വെടി വെക്കാൻ സാധ്യമല്ല. ഈ കോട്ടമല സമരത്തിലും ആയിലുകുന്നേലച്ചൻ കാണിച്ച ധീരത അതുപോലെ തന്നെയാണ്. സമര നേതാക്കളൊടൊപ്പം ജയിലിൽ പോകാൻ ധീരത കാട്ടിയതാണ് അച്ചന്റെ ധീരത.അവാർ ഡ് ദാന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഡോക്ടർ സിറിയക് തോമസ്.

ചടങ്ങിൽ ക്രിസ്ത്യൻ ഫൗണ്ടേഷൻ സെക്രെട്ടറി അഡ്വ :ജോസ് ഫിലിപ്പ്, എ.കെ.സി.സി മുൻ പ്രസിഡന്റ് ജോൺ കച്ചിറമറ്റം, ജയപ്രകാശ് ഇലഞ്ഞിപ്പാറയിൽ,സി.ടി രാജൻ, സഞ്ചു നെടുംകുന്നേൽ, വി.എ ജോസ് ഉഴുന്നാലിൽ, മജു പുത്തൻ കണ്ടം, എന്നിവർ പ്രസംഗിച്ചു.

പ്രമോദ് കൈപ്പിരിക്കൽ, സോണി കമ്പകത്തുങ്കൽ, തോമസ് ഉപ്പുമാക്കൽ, സുരേഷ് ഏഴാച്ചേരി, വിത്സൻ പുതിയ കുന്നേൽ, പഞ്ചായത്ത് മെംബർമാരായ മാത്തച്ചൻ പുതിയിടത്തുചാലിൽ, ജീനസ് നാഥ് സെല്ലി ജോർജ്, ഷാജി പൊരുന്നിക്കൽ,രമേശൻ പുത്തൻ മ്യാലിൽ, മോഹനൻ താഴത്തിടപ്പാട്ട്, ശ്രീനിവാസൻ കൊച്ചുവേലിക്കകത്ത് എന്നിവർ നേതൃത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.