തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

ഒരു നീതികേടിന്റെ നേർക്കാഴ്ച ......


ഇന്ന് ( 27 .' 2. 2018 )വൈകിട്ട് 5.20ന് പാലാ ടൗൺ ബസ് സ്റ്റാൻഡിൽ നിന്നും ഏഴാച്ചേരി - രാമപുരം വഴി പോകുന്ന " ആകശാല" ബസ്സിൽ നടന്ന സംഭവം.
സ്കൂൾ -കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ബസ്സിൽ നല്ല തിരക്ക്.
ടൗൺ ബസ് സ്റ്റാൻഡിൽ നിന്നും 70 വയസ്സ് തോന്നിക്കുന്ന ഒരു കാല് വയ്യാത്ത വയോധികൻ ബസ്സിൽ കയറി. ആകെയൊന്ന് നോക്കിയെങ്കിലും ആരും എഴുന്നേറ്റ് ഇദ്ദേഹത്തിന് സീറ്റ് കൊടുക്കാൻ തയ്യാറായില്ല. ബായ്ക്ക് സീറ്റുകളിലെല്ലാം വിദ്യാർത്ഥികൾ.
ബായ്ക്ക് ഡോറിന് തൊട്ടു മുന്നിലെ " അംഗ പരിമിതർക്ക് " സംവരണം ചെയ്യപ്പെട്ടിരിക്കുന്ന സീറ്റിൽ രണ്ട് യുവതികൾ മൊബൈലിൽ ഇയർഫോൺ കുത്തി പാട്ട് കേട്ട് രസിക്കുന്നു!
തങ്ങൾ ഈ നാട്ടുകാരെയല്ല എന്ന ഭാവം .... പ്രതീക്ഷയോടെ
അവരെ വയോധികൻ നോക്കിയെങ്കിലും അവർ മൈൻഡ് ചെയ്തില്ല. "സ്ത്രീകളുടെ സീറ്റ് മുന്നിലല്ലേ ... നിങ്ങൾ ഇവിടിരുന്നാൽ ഞങ്ങൾ എന്ത് ചെയ്യും" വയോധികൻ ഉച്ചത്തിൽ ചോദിച്ചെങ്കിലും അവരിൽ നിന്നും മറുപടിയേയില്ല.
ഇതിനിടെ താടിക്കാരൻ കണ്ടക്ടർ എത്തി.

"ഇത് മര്യാദയാണോ...?" ഞങ്ങൾ എവിടെ ഇരിക്കും...?" വൃദ്ധൻ കണ്ടക്ടറോട് ചോദിച്ചു. "എനിക്കൊന്നും പറയാനില്ല... പുരുഷന്മാർക്ക് പ്രത്യേകം സീറ്റില്ല... "
കണ്ടക്ടറുടെ മറുപടി.
"നിങ്ങൾ ഈ ബസ്സിന്റെ കണ്ടക്ടറല്ലേ .. അതു കൊണ്ട് ചോദിച്ചതാ..." വൃദ്ധൻ തുടർന്നു.
ഞാനെന്ത് ചെയ്യാൻ എന്ന് പറഞ്ഞ് കണ്ടക്ടറും കയ്യൊഴിഞ്ഞു.
ഇതെല്ലൊം ശ്രദ്ധിച്ച് നിൽക്കുകയായിരുന്ന കേരളാ വിഷൻ സീനിയർ ടെക്നീഷ്യൻ കൂടിയായ യാത്രക്കാരൻ കൃഷ്ണ പ്രശാന്ത് ഉടൻ പ്രശ്നത്തിൽ ഇടപെട്ടു." നിങ്ങളുടെ വീട്ടിലും കാറന്നോന്മാരില്ലേ ... ഈ അച്ചായനിരിക്കാൻ ആരെങ്കിലും സീറ്റ് കൊടുക്കെടോ."
വിദ്യാർത്ഥികളെ നോക്കി അൽപ്പം ഗൗരവത്തോടെ കൃഷ്ണ പ്രശാന്ത് പറഞ്ഞു.ഇതോടെ ഒരു വിദ്യാർത്ഥി മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് വയോധികനെ ഇരുത്തി.
യൂണിഫോമിലല്ലാതിരുന്ന കണ്ടക്ടർ അപ്പോഴും'ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമേ അല്ല ' എന്ന മട്ടിൽ നിന്നു.
വയോധികൻ പിന്നീട് കരൂർ പള്ളി സ്റ്റോപ്പിൽ ഇറങ്ങുകയും ചെയ്തു.
" മുതിർന്ന പൗരന്മാർക്കും " " അംഗ പരിമിതർക്കും " സംവരണം ചെയ്ത സീറ്റുകളിൽപ്പോലും ചെറുപ്പക്കാരും വിദ്യാർത്ഥികളും സുഖമായി "ഇരുന്ന് " യാത്ര ചെയ്തപ്പോഴാണ് കാല് വയ്യാത്ത വയോധികന് ഈ ദുരനുഭവം ഉണ്ടായത്. യുവതികൾ ബസ്സിൽ എവിടെയും ഇരുന്നു കൊള്ളട്ടെ. ഒരു വയോധികനും, അംഗ പരിമിതനുമായ ആൾ വരുമ്പോൾ അവർക്ക് റിസർവ് ചെയ്ത സീറ്റിൽ നിന്നെങ്കിലും എഴുന്നേറ്റ് കൊടുക്കാനുള്ള സാമാന്യ നീതി കാണിക്കേണ്ടെ '''.?
ഈ സന്ദേശം ബഹുമാന്യരായ മോട്ടോർ വാഹന വകുപ്പ് അധികാരികളുടെയും,  ട്രാഫിക്ക് പോലീസിന്റെയും, ആകശാല ബസ്സുടമ ശ്രീ മാത്യൂവിന്റെയും ശ്രദ്ധയിൽപ്പെടുത്തുന്നു. നിയമ നടപടിയല്ല, ആ ബസ്സിലെ കണ്ടക്ടർക്ക് ഉൾപ്പെടെ , വയോധികനോട് നീതി കാണിക്കാതെ സീറ്റിൽ ഉറച്ചിരുന്ന യുവതികൾ ഉൾപ്പെടെയുള്ളവരുടെ മനം മാറ്റത്തിനും,ബോധവൽക്കരണത്തിനും വേണ്ടി മാത്രമാണീ കുറിപ്പ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.