March 2018

സ്നേഹം പരസ്പരം പങ്ക് വെക്കുക ബിഷപ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ 


സ്വന്തം ജീവിതം പോലും പകുത്തു നൽകിയ ക്രിസ്തുവിന്റെ മാതൃകയാണ് ഈസ്റ്റർ നൽകുന്ന ഏറ്റവും വലിയ സന്ദേശമെന്ന് ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പറഞ്ഞു.
മനുഷ്യമനസ്സുകളിൽ ഇന്ന് സ്നേഹ ദാരിദ്ര്യമാണുള്ളത്. പരസ്പരം പങ്കുവെയ്ക്കുന്നതിലൂടെ ദൈവത്തിന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കുമെന്നും മാർ പള്ളിക്കാപ്പറമ്പിൽ തുടർന്നു.

പാലാ "സന്മനസ്" കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈസ്റ്റർ ആഘോഷ ഭാഗമായി വികലാംഗർക്കും പാവപ്പെട്ട കുടുംബാംഗങ്ങൾക്കും വീൽചെയർ , വാക്കർ , ഭക്ഷണ വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ നൽകിയതിന്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നൂ അദ്ദേഹം.

പാലാ നഗരസഭാ ചെയർപേഴ്സൺ പ്രൊഫ.സെലിൻ റോയി തകിടിയേലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ രൂപതാ വികാരി ജനറാൾ മോൺ.ജോസഫ് മലേപ്പറമ്പിൽ, ഈസ്റ്റർ സന്ദേശം നൽകി. സന്മനസ് കൂട്ടായ്മ പ്രസിഡന്റ് എം.വി.ജോർജ് മുഖ്യ പ്രഭാഷണം നടത്തി.മുനിസിപ്പൽ കൗൺസിലർ സിബിൽ തോമസ്, "കേരള കൗമുദി " റിപ്പോർട്ടർ സുനിൽ പാലാ, ജോയിച്ചൻ പൊട്ടൻകുളം പാലാ സർക്കിൾ ഇൻസ്പെക്ടർ രാജൻ കെ.അരമന, എസ്.ഐ. അനുരാജ്, ത്രേസ്യാമ്മ തോമസ് തുടങ്ങിയവർ ആശംസകൾ നേർന്നു.സന്മനസ് കൂട്ടായ്മ ശേഖരിച്ച അരി, പച്ചക്കറി ,വസ്ത്രങ്ങൾ എന്നിവ ഇരുനൂറോളം പാവപ്പെട്ട കുടുംബങ്ങൾക്കാണ് വിതരണം ചെയ്തത്.

വെള്ളാപ്പാട്ടമ്മയെ കെട്ടിപ്പിടിച്ചും മുത്തമിട്ടും ശ്രീ ഭദ്രകാളിയും, ഉമാമഹേശ്വരന്മാരും.

സുനിൽ പാലാ


പാലാ : താലപ്പൊലിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ, തിരു നെറ്റിയിൽ കുങ്കുമ -ചന്ദനക്കുറികളിട്ട് പൂമാലകളണിഞ്ഞ് സുന്ദരിയായി "വെള്ളാപ്പാട്ടമ്മ " എഴുന്നള്ളി വരുന്നത് ദൂരെ നിന്ന് കണ്ടതേ സ്വീകരിക്കാനെത്തിയ സാക്ഷാൽ ശ്രീഭദ്രകാളിയും, ഉമാമഹേശ്വരന്മാരും ആനന്ദനൃത്തം ചവിട്ടി .
അടുത്തെത്തിയപ്പോൾ  വെള്ളാപ്പാട്ടമ്മയെ  അവർ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു; പിന്നെ ഇരു കവിളിലും മാറി മാറി മുത്തമിട്ടു.
ദേവചൈതന്യങ്ങളുടെ ഈ സ്നേഹപ്രകടനങ്ങൾ കണ്ട ഭക്തസഹസ്രങ്ങൾ ആനന്ദാശ്രൂ പൊഴിച്ചു.; നാമജപങ്ങളും വായ്ക്കുരവകളും  ശംഖ് നാദവും മുഴങ്ങി. താളപ്പെരുക്കങ്ങൾ ഉച്ചസ്ഥായിയിലായി.
അത്യപൂർവ്വമായ ദൈവങ്ങളുടെ ഈ കൂടിച്ചേരൽ കണ്ടവർക്കെല്ലാം കുളിരു കോരി. !!!

പാലാ വെള്ളാപ്പാട്ട് വനദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി പാലാ ടൗൺ ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന ദേവീ - ദേവന്മാരുടെ സമാഗമം ഭക്തജനങ്ങൾക്ക് ഒരിക്കലും മറക്കാത്ത അനുഭൂതിയാണേകിയത്.
ളാലം ക്ഷേത്രത്തിൽ നിന്നും "ജീവതയിൽ " എഴുന്നെള്ളിയെത്തിയ  "വെള്ളാപ്പാട്ടമ്മ "യായ ദുർഗ്ഗാ ഭഗവതിയെ വരവേൽക്കാൻ ശ്രീഭദ്രകാളിയും, ഉമാമഹേശ്വരന്മാരും "ജീവത "യിൽ തന്നെയാണെത്തിയത്.
ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ " സമാഗമത്തിൽ, ജീവത യേന്തിയ പൂജാരിമാർ പ്രത്യേക താളത്തിൽ ജീവത ചലിപ്പിച്ചപ്പോൾ കണ്ടു നിന്ന ഭക്തർക്ക് ഇത് ദേവീ-ദേവന്മാരുടെ ആലിംഗനവും, മുത്തമിടലുമൊക്കെയായി അനുഭവേദ്യമായി .
വികാരനിർഭരമായ ഈ കൂടിച്ചേരൽ ,ഭക്തി നിറഞ്ഞ മനസ്സോടെ കണ്ടവരുടെയെല്ലാം കണ്ണുകളിൽ സന്തോഷാശ്രു നിറഞ്ഞു; മനസ്സും ശരീരവും കുളിരിട്ട്, വിറയാർന്നു. പ്രകൃതിയുടെ ആനന്ദം  ചെറു മഴത്തുള്ളികളായി. സർവ്വം മറന്ന് പുരുഷാരം .


വെള്ളാപ്പാട്ടമ്മയെ കെട്ടിപ്പിടിച്ചും, കവിളിൽ മുത്തമിട്ടും കൈ പിടിച്ചും സ്വീകരിച്ച ശ്രീ ഭദ്രകാളിയും, ഉമാമഹേശ്വരന്മാരും, വെള്ളാപ്പാട്ടമ്മയോടൊപ്പം ' ക്ഷേത്രത്തിലേക്ക് നീങ്ങിക്കഴിഞ്ഞാണ് ഭക്തസഹസ്രങ്ങൾ സ്ഥലകാല ബോധം വീണ്ടെടുത്തത്.അതു വരെ മനസ്സുകൊണ്ട് അവർ ദേവലോകത്തായിരുന്നല്ലോ.
ഇനി ഒരാണ്ടത്തെ കാത്തിരിപ്പാണ്; വീണ്ടും ദേവചൈതന്യ ങ്ങളുടെ ഈ സന്തോഷ സമാഗമം കാണാൻ.

നഗരത്തില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ക്യാമറ സ്ഥാപിക്കാൻ പാലാ നഗരസഭ യോഗം തീരുമാനിച്ചു.

  സുനിൽ പാലാ 

പാലാ: നഗരത്തില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ക്യാമറ സ്ഥാപിക്കണോ? കേവലം 5 കൗണ്‍സിലര്‍മാരുടെ അനുകൂല തീരുമാനത്തില്‍ ക്യാമറ സ്ഥാപിക്കാൻ
ഇന്നലെ ചേർന്ന പാലാ നഗരസഭ യോഗം തീരുമാനിച്ചു.

യോഗത്തില്‍ പങ്കെടുത്ത മറ്റു കൗണ്‍സിലര്‍മാരെല്ലാം  തങ്ങള്‍ ഇക്കാര്യത്തില്‍ "നിഷ്പക്ഷ'' അഭിപ്രായക്കാരാണെന്ന് പറഞ്ഞു. അതായത് ക്യാമറ വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യാം!

പ്രതിപക്ഷ നിരയില്‍ പോലും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി.
    26 അംഗ കൗണ്‍സിലര്‍മാരില്‍ 16 പേര്‍ മാത്രം പങ്കെടുത്ത കൗണ്‍സില്‍ യോഗത്തിലാണ്
 5 പേരുടെ മാത്രം അഭിപ്രായത്തോടെ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പദ്ധതിയോടാണ് ഭൂരിഭാഗം കൗണ്‍സിലര്‍മാരും മുഖം തിരിച്ചത്.

നഗരത്തിലെ 16 പോയിന്റുകളിലായി 64 ക്യാമറ സ്ഥാപിക്കാന്‍ ആദ്യഘട്ടമായി 15 ലക്ഷം രൂപയുടെ ടെന്‍ഡര്‍ ക്ഷണിച്ചതിന് ശേഷമാണ് ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ പാലം വലിച്ചത്. വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണ് ഈ പദ്ധതി നടപ്പാക്കുന്നത് എന്നതായിരുന്നു വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഭരണപക്ഷ കൗണ്‍സിലര്‍മാരുടെയും ഒരു വിഭാഗം പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെയും ബി.ജെ.പി. പ്രതിനിധിയുടെയും അഭിപ്രായം. മുന്‍ ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി പുരയിടത്തിന്റെ ഭരണകാലത്താണ് സംസ്ഥാന നഗരസഭകളിൽ നടാടെയുള്ള  ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരു ചെയര്‍പേഴ്‌സണ്‍ തുടക്കം കുറിച്ച പദ്ധതി അടുത്ത ചെയര്‍പേഴ്‌സണ്‍ അധികാരം ഏല്‍ക്കുമ്പോള്‍ മാറ്റി വയ്ക്കുന്ന നിലപാട് ശരിയല്ലെന്ന് ഒരു വിഭാഗം ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.തർക്കം മുറുകിയപ്പോൾ  വിഷയം വോട്ടിനിടാന്‍ ചില അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു.

ക്യാമറ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി, ഭരണപക്ഷ കൗണ്‍സിലര്‍മാരായ ബിജു പാലൂപ്പടവില്‍, അഡ്വ. ബെറ്റി ഷാജു, ഷെറിന്‍ പുത്തേട്ട് എന്നിവരും പ്രതിപക്ഷത്തെ പ്രസാദ് പെരുമ്പള്ളിലും വോട്ട് ചെയ്തു. എന്നാല്‍ പ്രതിപക്ഷത്തെ റോയി ഫ്രാന്‍സീസും സുഷമ രഘുവും ബി.ജെ.പി. പ്രതിനിധി അഡ്വ. ബിനു പുളിക്കക്കണ്ടവും വൈസ് ചെയര്‍പേഴ്‌സണ്‍ കുര്യാക്കോസ് പടവനും ഹാജരായിരുന്ന മറ്റ് ഭരണപക്ഷ കൗണ്‍സിലര്‍മാരും തങ്ങള്‍ ഇക്കാര്യത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നു പറഞ്ഞു. അങ്ങനെയാണ് 5 പേരുടെ പിന്തുണയോടെ പദ്ധതി നടപ്പാക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തത്. വളരെ നല്ല ഒരു പദ്ധതിക്ക് തുരങ്കം വയ്ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഭരണപക്ഷ കൗണ്‍സിലര്‍ ബിജു പാലൂപ്പടവില്‍ കുറ്റപ്പെടുത്തി.എന്നാൽ വിശദമായി ചർച്ച നടത്താതെ പദ്ധതി നടപ്പാക്കിയാൽ ക്യാമറകൾ നോക്കുകുത്തിയാകുമെന്നായിരുന്നൂ വൈസ് ചെയർമാൻ കുര്യാക്കോസ് പടവന്റെയും കൂട്ടരുടേയും അഭിപ്രായം. ഈ പദ്ധതിക്കും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് ഭരണപക്ഷത്തെ ചേരിതിരിവുകളാണെന്നത് ഇന്നലത്തെ കൗണ്‍സില്‍ യോഗത്തിലും വ്യക്തമായി.
---------------------


പുനലൂര്‍ റാണ പ്രതാപന്റെ മരണത്തിനും മകന്റെ ദുരൂഹ മരണത്തിന്റെ സത്യം അറിയണം എന്നുള്ള റാണപ്രതാപിന്റെ കുടുംബത്തിന്റെ നിയമപോരാട്ടത്തിനും നാളെ എഴുവയസ്സ്  പുനലൂര്‍ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി റാണാപ്രതാപ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത് 2011 മാർച്ച്  26 നാണ് നാല് സഹപാഠികളോടൊപ്പം അവസാന ദിവസം പരീക്ഷക്ക് ശേഷം ജ്യൂസ് കുടിക്കുന്നതിനായി പട്ടണത്തിലെ ഒരു ബേക്കറിയിൽ കയറി ഓർഡർ നൽകിയിരിക്കവേ പെട്ടെന്ന് പിടഞ്ഞു വീണു മരണപ്പെടുകയായിരുന്നു കൂടെയുണ്ടായിരുന്ന സഹപാഠികളിൽ രണ്ടുപേർ അവിടെ നിന്ന് ഓടിപ്പോയി. അവർ നൽകിയ എന്തോ കഴിച്ചതാണ് മരണകാരണമായി സംശയിക്കുന്നത്.

ആദ്യ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ക്രൈംബ്രാഞ്ച് അഞ്ചുവർഷം അന്വേഷണം നടത്തിയതായി പറയുന്നെങ്കിലും ഒന്നും തന്നെ കണ്ടെത്തിയില്ല.
പ്രതികളായി സംശയമുള്ളവരെ അതിനു പിന്നിൽ പ്രവർത്തിച്ചതായി ആരോപണം നേരിടുന്നവരും ഉന്നത സാമ്പത്തിക-രാഷ്ട്രീയ സ്വാധീനമുള്ളവരാണ്.ആ സ്വാധീനത്താലാണ് ക്രൈംബ്രാഞ്ച് ഒന്നും കണ്ടെത്താൻ ശ്രമിച്ചില്ല എന്നാണ് പ്രധാന ആരോപണം. തുടർന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മൂന്നാമത്തെ ഹർജിയിൽ പ്രത്യേക അന്വേഷണ സംഘം എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണം ഏറ്റെടുത്തതായി അറിയുന്നു.
ഇതിലെങ്കിലും സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് റാണയുടെ വീട്ടുകാരും പുനലൂരിലെ ജനങ്ങളും.

വഴിവിളക്കുകൾ സ്ഥാപിക്കണം - യൂത്ത് ഫ്രണ്ട് എംമറ്റത്തിപ്പാറ: പാലാ-തൊടുപുഴ സംസ്ഥാന പാതയിൽനിന്നും മുട്ടം,തുടങ്ങനാട് എന്നീ സ്ഥലങ്ങളിലേയ്ക്കുള്ള എളുപ്പമാർഗവും ദിനംപ്രതി ധാരാളം വാഹനങ്ങൾ കടന്നുപോകുന്നതുമായ
മാനത്തൂർ-മറ്റത്തിപ്പാറ റോഡിൽ രാത്രി യാത്ര സുഗമമാക്കുന്നതിനാവശ്യമായ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് എം           മറ്റത്തിപ്പാറ വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു.വാർഡ് പ്രസിഡൻറ് ജൂബിൾ പുതിയമഠം അദ്ധ്യഷത വഹിച്ച യോഗത്തിൽ നിബിൻ കച്ചിറയിൽ, ജെയിംസ് പുളിക്കൽ, പ്രഫുൽ മനച്ചിരിക്കൽ എന്നിവർ പ്രസംഗിച്ചു.ചെങ്ങന്നൂർ: ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ചെങ്ങന്നൂരിൽ മത്സരിക്കുന്ന സജി ചെറിയാന് വോട്ട് മാത്രം പോരാ. പിന്നെയൊ എല്ലാവരും തെരെഞ്ഞെടുപ്പിന് ഉപയോഗിച്ച ശേഷം കളയുന്ന ഫ്ളക്സുകൾ തനിക്ക് വേണമെന്നാണ് സജി ചെറിയാൻ ആവശ്യപ്പെട്ടത്.

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നടന്ന ഹരിതസംവാദത്തിലാണ് സജി ചെറിയാൻ ഈ ആവശ്യം ഉന്നയിച്ചത്.

ഉപയോഗിച്ച് ശേഷം കളയുന്ന ഫ്ളക്സുകൾ കൊണ്ട് ജൈവകൃഷിക്കായുള്ള ഗ്രോ ബാഗ് നിർമിച്ച് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാൻ വ്യത്യസ്തമായ ഇക്കാര്യം ചർച്ചയിൽ പങ്ക്  വച്ചത്.

പല തെരെഞ്ഞെടുപ്പുകൾക്ക് ശേഷം താനും സഹപ്രവർത്തകരും ഫ്ളക്സ് ഉപയോഗിച്ച് ഗ്രോ ബാഗ് ഉണ്ടാക്കി ജൈവകൃഷിക്കായി സന്നദ്ധ സംഘടനകൾക്ക് നൽകിയിട്ടുണ്ടെന്നും, അത് കൊണ്ട് അവർ ടെറസുകളിൽ ജൈവകൃഷി ചെയ്ത് വിഷ രഹിത പച്ചക്കറികൾ ഉൽപ്പാദിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീട് കയറി ഭീഷണി മുഴക്കുന്ന  ഉദ്യോഗസ്ഥരെ യൂത്ത് കോൺഗ്രസ് തടയും.


പാലാ: വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാർത്ഥികളുടെ വീടുകൾ തോറും റവന്യു ഉദ്യോഗസ്ഥരും,ബാങ്ക് ജീവനക്കാരും കയറിയിറങ്ങി ജപ്തി ഭീഷണി മുഴക്കുന്നത് തടയുമെന്ന് യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി, പറഞ്ഞു.
സംസ്ഥാന സർക്കാർ വിദ്യാഭ്യാസ വായ്പയുടെ പലിശ ഒഴിവാക്കുന്നതിന് ബഡ്ജറ്റിൽ പണം വകയിരുത്തുകയും, അർഹതപ്പെട്ടവർ അക്ഷയ സെന്ററുകൾ വഴി അപേക്ഷ സമർപ്പിക്കുവാൻ ആവശ്യപെട്ടതിന് ശേഷം റവന്യു റിക്കവറി വിഭാഗത്തിൽ പെട്ട  ഉദ്യോഗസ്ഥരും വില്ലേജ്  ഓഫീസർമാരും വിദ്യാർത്ഥികളുടെ വീടുകൾ തോറും കയറിയിറങ്ങി ഭീഷണിപ്പെടുത്തുകയുമാണ്.
' റവന്യു ഉദ്യോഗസ്ഥർ വീട്ടിൽ വന്ന് പോകുന്നതിന് പിന്നാലെ ഭീഷണിയുമായി  ബാങ്ക് ഉദ്യോഗസ്ഥരുമെത്തും.സർക്കാർ തീരുമാനം ചുണ്ടിക്കാണിക്കുന്ന വിദ്യാർത്ഥികളോട് സർക്കാർ തന്നെയാണ് ജപ്തി ചെയ്യുവാൻ ഞങ്ങളെ വിട്ടിരിക്കുന്നത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നാണ്യവിളകളുടെ വില തകർച്ചയും കാർഷിക മേഖലയിലെ പ്രതിസന്ധിയും മൂലം കഷ്ടപ്പെടുന്ന കർഷക കുടുംബങ്ങൾ നിത്യവൃത്തിക്ക് പോലും വകയില്ലാതെ നട്ടം തിരിയുമ്പോളാണ് ഉദ്യോ സ്ഥരുടെ ഇത്തരം പ്രവൃത്തികൾ. സർക്കാറിന്റെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നും ബഡ്ജറ്റിൽ പണം വകയിരുത്തി പിന്നാലെ ഉദ്യോഗസ്ഥരെ ജപ്തിക്ക് പറഞ്ഞ് വിടുകയും ചെയ്യുന്നത് ജനക്കളെ വഞ്ചിക്ക ലാണെന്നും അതു കൊണ്ട് നിയമവിരുദ്ധമായ ഈ നടപടിക്ക് യൂത്ത് കോൺഗ്രസ് എതിർക്കുമെന്നും പാവപ്പെട്ട ജനങ്ങളെ ഭീഷണിപ്പെടുത്താൻ ആരേയും അനുവദിക്കില്ലായെന്നും ബ്ളേഡ് മാഫിയകളെ പോലെ വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്ന ഉദ്യോഗസ്ഥരെ യൂത്ത് കോൺഗ്രസ് വഴിയിൽ തടയുമെന്നും പത്രസമ്മേളനത്തിൽ നിയോജക മണ്ഡം പ്രസിഡന്റ് റോബി ഊടുപുഴ വ്യക്തമാക്കി.


കൊട്ടാരക്കര:പനവേലിയിൽ കെ.എസ്.ആർ.ടി.സി ബസും പോലീസ് വാഹനവും കൂട്ടിയിടിച്ചു.ബസ് ഡ്രൈവർ ഉൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റു.പുത്തൂർ എ.എസ്.ഐ റഷീദ്,എഴുകോൺ എ.എസ്.ഐ അനില്, പ്രമോദ്,വനിത പോലീസ് വിദ്യാരാജ്, കൂടാതെ ബസ് ഡ്രൈവർ എന്നിവർക്കാണു പരിക്കേറ്റത്.ഇവരെ ഇപ്പൊൾ കൊട്ടാരക്കര വിജയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


പെരുന്തൻമണ്ണയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ്സായിരുന്നു അപകടത്തിൽ പെട്ടത്


വരുന്ന ലോകസഭാ തെരെഞ്ഞെടുപ്പിൽ ഇലട്രോണിക് വോട്ടിംഗ് യന്ത്രം വേണ്ടെന്നും, പകരം പഴയ ബാലറ്റ് വോട്ടെടുപ്പ് മതിയെന്നമുള്ള വാദഗതിക്കു് രാജ്യമാകെ പിന്നണയേറി കൊണ്ടിരിക്കുകയാണ്.ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ ദേശീയ സമ്മേളനത്തിലും ഒരു പ്രമേയമായി തന്നെ ബാലറ്റ് വോട്ടിംഗ് തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത് ബാലറ്റ് വോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ട കേന്ദ്രങ്ങൾക്ക് ആവേശം പകർന്നിരിക്കയാണ്.

യുപി ഉള്‍പ്പെടെ നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും വന്‍ വിജയം നേടിയ ബിജെപിയുടെ വിജയത്തെ ‘ആധികാരികമായി ‘ ചോദ്യം ചെയ്ത ആംആദ്മി പാര്‍ട്ടി എംഎല്‍എ തിരികൊളുത്തിയത് വന്‍ വിവാദത്തിന്.
ഡല്‍ഹി നിയമസഭയില്‍ ലൈവായി വോട്ടിങ്ങ് മെഷീന്‍ ഹാക്ക് ചെയ്താണ് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരി കൂടിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഭരദ്വാജ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു കളഞ്ഞത്.
സാങ്കേതികമായി അല്‍പ്പം വിവരമുണ്ടെങ്കില്‍ ആര്‍ക്കും മെഷീന്‍ ഹാക്ക് ചെയ്ത് രഹസ്യകോഡ് ഉപയോഗിച്ച് വോട്ട് മറിക്കാമെന്നാണ് ലൈവ് ഡെമോയിലൂടെ കാണിച്ചത്.
ഈ രഹസ്യകോഡ് അറിയുന്ന ഏതൊരാള്‍ക്കും മെഷീന്‍ ഹാക്ക് ചെയ്യാം. പിന്നീട് പോള്‍ ചെയ്യുന്ന വോട്ടുകളെല്ലാം ഒരേ സ്ഥാനാര്‍ത്ഥിക്കാണ് ലഭിക്കുക. ഓരോ സ്ഥാനാര്‍ത്ഥിക്കും ഓരോ കോഡാണ് ഉണ്ടാവുക.
ആം ആദ്മി എംഎല്‍എ യുടെ ഈ വിശദീകരണം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ആവശ്യത്തെ ശക്തിപ്പെടുത്തുന്നതാണ്.
ഇതിനു മുന്‍പും പല മേഖലകളില്‍ നിന്നും വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും അഞ്ച് മീറ്റര്‍ കേബിളുമാണ് വോട്ടിങ് മെഷീന്റെ പ്രധാന ഭാഗങ്ങള്‍. വോട്ടിങ് മെഷീന്‍ വന്നതോടെ വോട്ടെണ്ണല്‍ അനായാസമായെങ്കിലും കൃത്രിമം കാണിക്കാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.
വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അടിസ്ഥാന വിവരമുള്ള ഒരു ഹാക്കര്‍ക്ക് വോട്ടുകളുടെ എണ്ണത്തില്‍ മാറ്റം വരുത്താനോ ഒരു പ്രത്യേക സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ടു കിട്ടുന്ന രീതിയിലേക്ക് സജ്ജീകരിക്കാനോ ലളിതമായി തന്നെ സാധിക്കും. അഞ്ച് വോള്‍ട്ടിന്റ ബാറ്ററിയാണ് വോട്ടിങ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. രേഖപ്പെടുത്തിയ വോട്ട് കൃത്യമാണോ എന്നറിയാന്‍ സാധിക്കില്ലെന്നത് വലിയ പോരായ്മയാണ്. രേഖപ്പെടുത്തിയ ചിഹ്നത്തില്‍ ബീപ്പ് ശബ്ദത്തോടെ ലൈറ്റ് പ്രകാശിക്കുമെങ്കിലും അത് ആ സ്ഥാനാര്‍ഥിക്ക് തന്നെയാണോ ലഭിച്ചതെന്നറിയാനും ഒരു വഴിയുമില്ല.
ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയും വോട്ടിങ് മെഷീനെതിരെ നേരത്തെ രംഗത്തുവന്നിട്ടുണ്ട്. വോട്ടിങ് മെഷീന്റെ വിശ്വാസ്യതയില്‍ നേരത്തെ മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ പല തിരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷീനില്‍ തിരിമറിയുണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അടുത്തിടെ നടന്ന മഹാരാഷ്ട്ര ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന ശ്രീകാന്ത് ശിര്‍സാതിന് സ്വന്തം ബൂത്തില്‍ നിന്ന് പൂജ്യം വോട്ടാണ് ലഭിച്ചത്. താനും കുടുംബവും രേഖപ്പെടുത്തിയ വോട്ട് പോലും പിന്നെ എങ്ങോട്ടാണ് പോയതെന്ന് ചോദിച്ച് ശ്രീകാന്ത് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ അദ്ദേഹം പ്രതിനീധീകരിച്ച വാര്‍ഡില്‍ നിന്ന് 44 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ ഇപ്രാവശ്യം പൂജ്യം വോട്ടായിരുന്നു ലഭിച്ചത്.
നിലവില്‍ വോട്ടിങ് മെഷീന്‍ ആരോപണത്തിനെതിരെ രംഗത്തെത്തിയ ബിജെപി എംപി കീര്‍ത്തി സോമയ്യ 2012 ലെ മഹാരാഷ്ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിനു പിന്നാലെ വോട്ടിങ് മെഷീനെതിരെ ആരോപണം നടത്തിയയാളാണ്. ‘പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരീക്ഷണം ഇവിഎം അട്ടിമറിക്കാന്‍ കഴിയുമെന്നാണ്. പല ഫലങ്ങളും അപ്രതീക്ഷിതമാണ്. വോട്ടിങ് മെഷീന്‍ അട്ടിമറിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്’ എന്ന് അന്ന് പറഞ്ഞ കീര്‍ത്തി സോമയ്യ ഇന്ന് അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് സ്ഥാപിത താത്പര്യമുണ്ടെന്നാണ് പറയുന്നത്.
യു പി തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വോട്ടിങ്ങ് മെഷീനില്‍ അട്ടിമറി ആരോപിച്ച് ബി എസ് പി നേതാവ് മായാവതി രംഗത്തു വന്നിരുന്നു. പിന്നീട് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും സമാന ആരോപണമുന്നയിക്കുകയുണ്ടായി. മഹാരാഷ്ട്ര മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് ശേഷം ശിവസേനയും ഇവിഎമ്മിനെതിരെ രംഗത്തെത്തിയിരുന്നു.
യു പി തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച രണ്ട് വോട്ടിങ്ങ് മെഷീനുകളില്‍ തകരാറ് കണ്ടെത്തുക കൂടി ചെയ്തതോടെ പ്രതിപക്ഷം ആരോപണങ്ങളുമായി വീണ്ടും ശക്തമായി രംഗത്തു വരികയുണ്ടായി. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നതായിരുന്നു പലരുടെയും ആവശ്യം. വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് വ്യക്തമാകുന്ന സംവിധാനം വേണമെന്നാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടിരുന്നത്.
ഇപ്പോഴത്തെ ഡെമോയുടെ പശ്ചാത്തലത്തില്‍ ബാലറ്റിലേക്ക് തന്നെ മടങ്ങണമെന്ന അഭിപ്രായത്തിനാണ് പ്രതിപക്ഷത്ത് മുന്‍തൂക്കും.
ഒറ്റക്കെട്ടായി ഇത്തരം ഒരു ആവശ്യം പ്രതിപക്ഷം സ്വീകരിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അത് അവഗണിക്കാന്‍ ബുദ്ധിമുട്ടാകും.
ഡല്‍ഹി ഭരണം അട്ടിമറിക്കാന്‍ ബി ജെ പി നീക്കം നടത്തുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ആത്മവിശ്വാസം നല്‍കുന്ന നടപടിയുമായി ആം ആദ്മി എം എല്‍ എ തന്നെ രംഗത്ത് വന്നത്.
 സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ലോകത്തെ എപ്പോഴും വിസ്മയിപ്പിച്ച രാജ്യമാണ് ജപ്പാൻ എന്ന് ഏവർക്കും അറിയാം.

അത് എത്രത്തോളം ആയിരുന്നു എന്ന് വെച്ചാൽ 2000 ത്തിന്റെ തുടക്കത്തിൽ പോലും ജപ്പാൻ പ്രധാനമന്ത്രിയെ കാണാനെത്തിയ വിദേശ പ്രതിനിധികളെ,
പ്രൈവറ്റ് സെക്രട്ടറിക്ക് പകരം അസിമോ എന്ന റോബോട്ടിനെ കൊണ്ട് സ്വീകരിച്ചിരുത്തി അവരെ ഞെട്ടിച്ചു കളഞ്ഞ രാജ്യമാണ് ജപ്പാൻ.

അന്ന് 2000 ത്തിൽ സ്മാർട്ട്ഫോണും ഫേസ്ബുക്കും പോലും ജനിച്ചിട്ടില്ല.

ആ ജപ്പാൻ ഇന്നും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് ബാലറ്റ് പേപ്പറാണ്. കാരണം വോട്ടിംഗ് മെഷീനുകൾക്ക് യാതൊരു വിശ്വാസ്യതയുമില്ല എന്ന് സാങ്കേതിക വിദ്യ അരച്ചുകലക്കി കുടിച്ച ജപ്പാൻ എന്നേ മനസ്സിലാക്കി.

ജനങ്ങളുടെ വോട്ടിന് വിലകല്പിക്കുന്ന രാജ്യങ്ങൾ  മുഴുവൻ ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യുമ്പോൾ,
ജപ്പാനും ഉപയോഗിക്കുന്നത് ബാലറ്റ് പേപ്പർ ആണ്. ഇന്ത്യയിലും ബാലറ്റ് പേപ്പർ വോട്ടെടുപ്പ് വേണമെന്നുള്ള ആവശ്യത്തിന് പിൻതുണ കൂടുന്ന കാഴ്ചയാണ് കണ്ട് വരുന്നത്.


പുനലൂര്‍: റിസോർട്ടിൽ മുറിയെടുത്ത യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉടമയുടെ മകനും ടാക്സി ഡ്രൈവറും അറസ്റ്റിൽ. ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. റിസോർട്ട് ഉടമയുടെ മകൻ അജു ആന്റണി (28), ടാക്സി ഡ്രൈവർ പുനലൂർ മണിയാ‌ർ സ്വദേശി ഗോപാലകൃഷ്ണൻ (50) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനു കൂട്ടുനിന്ന പത്തനാപുരം സ്വദേശിയായ പ്രദീപ് ഒളിവിലാണ്. പൊലീസ് പറഞ്ഞത്: മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്ന തമിഴ്നാട് ശങ്കരൻകോവിൽ സ്വദേശികളായ യുവാവും യുവതിയുമാണ് തട്ടിപ്പിന് ഇരയായത്. ഔദ്യോഗിക ആവശ്യത്തിനു കേരളത്തിൽ എത്തി മടങ്ങവെ രാത്രിയായതിനാൽ തെന്മല ഇക്കോടൂറിസം കേന്ദ്രത്തിനു സമീപത്തുള്ള റിസോർട്ടിൽ ടാക്സി ഡ്രൈവറുടെ സഹായത്തോടെ ഇരുവരും മുറിയെടുത്തു.
രാത്രി വൈകി അജുവും പ്രദീപും ഇവരുടെ മുറിയിൽ അതിക്രമിച്ചു കയറിയ ശേഷം ഇരുവരെയും ചേർത്തിരുത്തി ചിത്രമെടുത്തു. തുടർന്ന് യുവാവിന്റെ ഐ ഫോൺ വാങ്ങി വയ്ക്കുകയും യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ഈ വിവരം പുറത്ത് അറിയിക്കാതിരിക്കണമെങ്കിൽ അഞ്ചു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉടൻതന്നെ ഇവർ വന്ന ടാക്സിയിൽ തിരിച്ചു തമിഴ്നാട്ടിലേക്കു പോയി. പുലർച്ചെ യുവാവ് രണ്ടര ലക്ഷം രൂപയുമായെത്തി അജുവിനു നൽകി. ബാക്കി രണ്ടര ലക്ഷം രൂപ ഒരാഴ്ചയ്ക്കകം എത്തിക്കാമെന്നും അറിയിച്ചു. ബാക്കി തുക ലഭിക്കാതെ വന്നതോടെ യുവാവിന്റെ ഫോണിൽ നിന്നു ലഭിച്ച നമ്പരുകളിലേക്ക് അജു വിളിച്ചു ഭീഷണി ആരംഭിച്ചു.
യുവാവിന്റെ ഭാര്യയുടെ നമ്പരിലേക്കും വിളിച്ചു. ശല്യം സഹിക്കാതെ വന്നതോടെ യുവാവ് ശങ്കരൻകോവിൽ പൊലീസിൽ പരാതി നൽകി. തുടർന്നു ശങ്കരൻകോവിൽ പൊലീസ് തെന്മലയിലെത്തി പൊലീസിന്റെ സഹായം തേടി. യുവാവിന്റെ പണം തിരികെ വാങ്ങി നൽകണമെന്ന ആവശ്യമാണ് തമിഴ്നാട് പൊലീസ് ഉന്നയിച്ചത്. തെന്മല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ‌സംഭവങ്ങൾ പുറത്തായത്. ടാക്സി ഡ്രൈവറാണ് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള തന്ത്രം മെനഞ്ഞത്. എന്നിട്ട് ഇതൊന്നും അറിയാത്ത മട്ടിൽ യുവാവിനോടും യുവതിയോടും പെരുമാറുകയും ചെയ്തു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി സമാന രീതിയിലുള്ള തട്ടിപ്പുകൾ ഇനിയും നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും. റൂറൽ എസ്പി ബി.അശോകൻ, ഡിവൈഎസ്പി ബി.കൃഷ്ണകുമാർ, തെന്മല എസ്.ഐ വി.എസ്.പ്രവീൺ, എ.എസ്.ഐമാരായ എം.എസ്.മനോജ്, രഘു, സീനിയർ സി.പി.ഒ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


ബി.ജെ.പിക്കെതിരെ കുറുമുന്നണി: ബി.ഡി.ജെ.എസ് ന് തുടക്കത്തിലെ പണി കിട്ടി
ബി.ജെ.പി യെ ഒഴിവാക്കി എൻ.ഡി.എ യോഗം വിളിക്കാനുള്ള ബി.ഡി.ജെ.എസിന്റെ ഒരുക്കങ്ങൾ തുടക്കത്തിലെ പാളുന്നു.
ജെ.എസ്.എസിന്റെ നേതാവും മുൻ എം.എൽ.എ യുമായ എ.എൻ രാജൻബാബുവാണ് കുറു മുന്നണി യോഗത്തിനില്ലെന്ന് പ്രഖ്യാപിച്ചത്.
ബി.ഡി.ജെ. എസിന്റെ ആവശ്യങ്ങളോട് അനുഭാവമുണ്ടെങ്കിലും പ്രത്യേക യോഗം വിളിക്കുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാംഗത്വം നൽകാമെന്ന് ഉള്ള ബി.ജെ.പി യുടെ വാഗ്ദാനം പാലിക്കാത്തതാണ് ബി.ഡി.ജെ. എസി നെ ചൊടിപ്പിച്ചിട്ടുള്ളത്. എന്നാൽ വെള്ളാപ്പള്ളി നടേശൻ നാഴികയ്ക്ക് നാൽപ്പത് വട്ടം പരസ്പ്പര വിരുദ്ധ പ്രസ്താവന നടത്തുന്നതാണ് ബി.ഡി.ജെ.എസിന് വിനയായത്. അഛനും മകനും പരസ്പര ബന്ധമില്ലാത്ത പ്രസ്താവനകൾ നടത്തി എൻ.ഡി.എ യെ വെട്ടിലാക്കുന്നതിനെതിരെയുള്ള സ്വഭാവിക പ്രതികരണമാണ് വി.മുരളീധരന് രാജ്യസഭാംഗത്വം നൽകുന്നതിലൂടെ ബി.ജെ.പി കേന്ദ്ര നേതൃത്വം നടത്തിയത്.ഈഴവ സമുദായത്തിൽ തന്നെയുള്ള വി.മുരളീധരന് രാജ്യസഭാംഗത്വം നൽകിയത് ബി.ഡി.ജെ.എസിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്.

ഇതിനെതിരെ ചേർത്തല കണിച്ചുകുളങ്ങരയിൽ ചേർന്ന ബി.ഡി.ജെ, എസ് സംസ്ഥാന നേതൃയോഗത്തിൽ എൻ.ഡി.എ മുന്നണി വിടണമെന്ന ആവശ്യം ഉയർന്നെങ്കിലും ആർക്കും വേണ്ടാതാകുമൊ എന്ന ആശങ്കയും പ്രതിനിധികൾ സൂചിപ്പിച്ചിരുന്നു. താൽക്കാലിക ശാന്തിക്കായിയാണ് എൻ.ഡി.എ ഘടക കക്ഷികളുടെ യോഗം വിളിച്ച് കുറു മുന്നണി ഉണ്ടാക്കാൻ തീരുമാനിച്ചത്.

ജെ.എസ്.എസ് നേതാവ് രാജൻ ബാബുവിന്റെ പ്രസ്താവനയോടെ ആ മോഹവും നടക്കില്ലെന്ന് ഉറപ്പായിരിക്കയാണ്.എൻ.ഡി.എ യിലെ ഘടകകക്ഷികളായ കേരളാ കോൺഗ്രസ് (പി.സി) ലോക് ജനശക്തി പാർട്ടി, കെ.കെ പൊന്നപ്പൻ നയിക്കുന്ന പി.എസ് പി എന്നീ പാർട്ടികൾ കുറു മുന്നണിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എങ്കിലും ബി.ഡി.ജെ.എസിനെ അനുനയിപ്പിച്ച് കൂടെ നിർത്തി ചെങ്ങന്നൂർ ഉപതെരെഞ്ഞെടുപ്പിൽ സജീവമാകുവാനാണ് ബി.ജെ.പി കേന്ദ്രങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്.


പൂനലൂര്‍: പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ എ.ഐ.വൈ.എഫ് ഉയര്‍ത്തിയ വാദങ്ങള്‍ പൊളിയുന്നു. സുഗതന്‍ വര്‍ക് ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി കുത്തിയതിനെ തുടര്‍ന്നായിരുന്നു സുഗതന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ അനധികൃത നിര്‍മ്മാണത്തിന് എതിരെയാണ്  കൊടി കുത്തിയതെന്ന് എ.ഐ.വൈ.എഫ് പറഞ്ഞിരുന്നു.
എന്നാല്‍ ഇതെല്ലാം കള്ളമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം വിഷയത്തില്‍ സി.പി.ഐ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സുഗതന്റെ മകന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇതോടെ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് സുഗതന്‍ വര്‍ക്ക്ഷോപ്പ് പണിയാനിരുന്നത് എന്നായിരുന്നു സി.പി.ഐയുടെ വാദം. എന്നാല്‍ ചെറിയൊരു സ്ഥലം മാത്രമാണ് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതെന്നൊണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വിളക്കുടി വില്ലേജില്‍ സുഗതന്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ ഭൂരിഭാഗവും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതാണെന്ന് പത്തനാപുരം തഹസീര്‍ദാറും പറയുന്നു. ഇവിടെ 27 സെന്റാണ് സുഗതന്‍ പാട്ടത്തിനെടുത്തത്. ഇതില്‍ 20 സെന്റും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതാണ്. ഇവിടെ വയല്‍ നികത്തിയത് 2008 ന് മുമ്പാണെന്നും തഹസീല്‍ദാര്‍ പറയുന്നു. അതേസമയം സി.പി.ഐയുടെ രാഷ്ട്രീയ നാടകമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ചര്‍ച്ചയാവാനും സാധ്യതയുണ്ട്.
വാദങ്ങളെല്ലാം പൊളിഞ്ഞതോടെ സി.പി.ഐയും എ.ഐ.വൈ.എഫും പ്രതിരോധത്തിലായിരിക്കുകയാണ്. നേരത്തെ സുഗതന്‍ വര്‍ക്കു ഷോപ്പ് നടത്താനിരുന്ന സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ തടസ്സപെടുത്തിയതിനെ തുടര്‍ന്നായിരുന്നു സുഗതന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ സുഗതന്റെ ആത്മഹത്യ സാധാരണ സംഭവമാണെന്ന രീതിയില്‍ ന്യായീകരിക്കുകയാണ് സി.പി.ഐ ചെയ്തത്. അതേസമയം കൊടികുത്തിയ സമരം അനാവശ്യമായിരുന്നുവെന്ന് ഇതിന് ശേഷം മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. പാര്‍ട്ടി ഫണ്ടിലേക്ക് വന്‍ തുക സി.പി.ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു എന്ന് സുഗതന്റെ മകന്‍ വെളിപ്പെടുത്തിയിരുന്നു. ഇതും എ.ഐ.വൈ.എഫിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ തെറ്റുപറ്റി എന്ന് സമ്മതിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

നേതാക്കള്‍ക്കെതിരെ എടുത്ത കേസ് കാര്യമാക്കേണ്ടെന്നാണ് സി.പി.ഐയുടെ നിലപാട്. ആത്മഹത്യാ പ്രേരണയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുടുംബത്തിന്റെ പരാതിയിലായിരുന്നു കേസെടുത്തത്. അതേസമയം സംഭവത്തിന് ശേഷം സുഗതന്റെ കുടുംബത്തിന് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പിന്നീട് പഞ്ചായത്ത് അനുമതി നല്‍കിയിരുന്നു. പോലീസ് ഈ വിഷയത്തില്‍ ശക്തമായ നിലപാടുമായിട്ടായിരുന്നു മുന്നോട്ടു പോയത്. ഒരു പ്രതിയെയും വെറുതെ വിടില്ലെന്ന് പോലീസ് മേധാവി പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സി.പി.ഐ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ സമരം നടത്തിയത് സുഗതനെതിരെ അല്ലെന്നും നിലം നികത്തലിന് അനുമതി നല്‍കിയ പഞ്ചായത്തിനെതിരെ ആയിരുന്നുവെന്നുമാണ് സി.പി.ഐ നിലപാടെടുത്തത്.
പാര്‍ട്ടിക്കെതിരെ ആരോപണങ്ങള്‍ നിരന്തരം ഉയര്‍ന്നിട്ടും നിലപാട് മാറ്റാന്‍ സി.പി.ഐ തയ്യാറായിരുന്നില്ല. അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യത്തിലിറങ്ങിയ ഉടനെ പാര്‍ട്ടി സ്വീകരണം നല്‍കുകയും ചെയ്തു. ചടങ്ങില്‍ സി.പി.ഐയുടെ പ്രാദേശിക നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ഇതിനെ തള്ളി പറയാന്‍ സി.പി.ഐ തയ്യാറായില്ല. സംസ്ഥാന പ്രസിഡന്റ് കാനം രാജേന്ദ്രന്‍ മൗനം പാലിക്കുകയും ചെയ്തു. സി.പി.ഐ മന്ത്രി സുനില്‍കുമാര്‍ ഇതിനെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു സംസാരിച്ചത്. ഇതിനെ തുടര്‍ന്ന് സി.പി.എം നേതാക്കള്‍ പരസ്യമായി സി.പി.ഐയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതേസമയം ഈ വിഷയം രാഷ്ട്രീയമായി സി.പി.ഐക്ക് തിരിച്ചടിയാവുമെന്നാണ് സൂചന.


  • പുസ്തക പ്രകാശന പീഢനം: ഷോണിന്റെ തെരെഞ്ഞെടുപ്പ് പ്രവേശനം തടയാനുള്ള നീക്കം


ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന നിഷ ജോസ് കെ മാണിയുടെ പുസ്തക പ്രകാശനത്തോടനുബന്ധിച്ചുണ്ടായ പീഢന ആരോപണം പലമുഖ ആക്രമണങ്ങൾ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കേരളാ കോൺഗ്രസ് പാരമ്പര്യമുള്ള ജനപക്ഷം പാർട്ടിയുടെ ഊടും പാവുമായി പ്രവർത്തിക്കുന്ന പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ ഭാവി ഇരുളടഞ്ഞതാക്കുക എന്ന ദൗത്യം കൂടി നിഷാ ജോസ് കെ മാണിയുടെ ആരോപണത്തിനു് പിന്നിലുള്ളതായി പറയുന്നു. ഒരു വർഷം കഴിഞ്ഞ് വരുന്ന ലോകസഭാ തെരെഞ്ഞെടുപ്പിൽ കോട്ടയത്തോ, പത്തനംതിട്ടയിലോ ഷോൺ ജോർജ് മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായി തന്നെ ഇവിടങ്ങളിൽ നിന്നും ഉയരുന്നുണ്ട്.ഇതിൽ തന്നെ പൂഞ്ഞാർ നിയോജക മണ്ഡലം പത്തനംതിട്ട പാർലമെന്റ് നിയോജക മണ്ഡലത്തിലാണെന്ന പ്രത്യേകതയും കൂടിയുണ്ട്. ഈയൊരവസരത്തിൽ ഷോണിനെ കൂട്ടിച്ചേർത്ത് സ്ത്രീപീഢന ആരോപണ മുൾമുനയിൽ നിർത്താനായാൽ മറ്റൊരു രാജ് മോഹൻ  ഉണ്ണിത്താനാക്കിചരിത്ര വിസ്മൃതിയിൽ ലയിപ്പിക്കാമെന്നും കരുതിയാണ് കരുക്കൾ നീക്കിയത്. ഇതിന് സ്വന്തം ഭർത്താവിന്റെയും, അമ്മായി അച്ചന്റെയും ധാർമ്മിക പിന്തുണ ഉണ്ടായിരുന്നു.എന്നാൽ ബൂമറാങ് പോലെ പുസ്തക പ്രകാശന ആരോപണം തിരിച്ചടിക്കുന്നതാണ് രാഷ്ടീയ കേരളം കണ്ടത്.
ഇന്നലെ ചാനൽ ചർച്ചയ്ക്ക് കയറി നിഷാ ജോസ് കെ മാണിയെ പിന്തുണച്ച പലർക്കും ഉഷ്ണിക്കേണ്ടി വന്നതും രാഷ്ട്രീയ കേരളം എങ്ങിനെ ചിന്തിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയായി.നിഷാ ജോസ് കെ മാണിയെ പോലുള്ള പൊതുപ്രവർത്തക ഇത്തരം പീഡനത്തിന് ഇരയായിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നത് എല്ലാ കേന്ദ്രങ്ങളിലും നിന്നുയരുന്നുണ്ട്. ഈ പ്രതികരണമില്ലായ്മ യഥാർത്ഥ പൊതുപ്രവർത്തകയ്ക്ക് കരണീയമാണോ എന്ന ചോദ്യത്തിന് മാണി ഗ്രൂപ്പ് കേന്ദ്രങ്ങൾക്ക് മറുപടി പറയാനാകുന്നുമില്ല. 52 വയസുള്ള നിഷാ ജോസിന്റെ പകുതി പ്രായം പോലും തികയാത്ത 23 വയസുള്ള സിനിമാ നടി സനൂഷയെ ട്രെയിൻ യാത്രക്കിടയിൽ മോശമായി പെരുമാറിയ ആളോട് വളരെ രൂക്ഷമായി പ്രതികരിക്കുകയും അധികാരികളോട് പരാതിപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ ഉടനടി തന്നെ പിടികൂടുകയും ചെയ്തിരുന്നു. ഹർത്താൽ ദിനത്തിൽ അക്രമങ്ങളെ ഭയക്കാതെ പൊതുനിരത്തിൽ കൂടുങ്ങുന്നവരെ സ്വന്തം കാറിൽ ഉദ്ദേശിച്ച സ്ഥലത്തെത്തിക്കാൻ ആർജവം കാണിച്ച നിഷയുടെ പ്രതികരണ ശേഷി കാശിക്ക് പോയോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്തിനുമേതിനും ചീത്ത വിളികളോടെ രംഗത്തെത്തുന്ന മാണി ഗ്രൂപ്പ് സൈബർ പുലികൾക്ക് മിണ്ടാട്ടമില്ലാതായി. കാരണം എതിരാളി ജനപക്ഷമാണെന്നതു തന്നെ. തെറിക്കുത്തരം മുറി പത്തൽ എന്ന ജനപക്ഷ നിലപാട് കൊണ്ടറിഞ്ഞ പല സൈബർ പുലികളും ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. എതിരാളികളുമായി രാഷ്ട്രീയ സംഘട്ടങ്ങളുണ്ടായി ജോസ് കെ മാണിയെ വിളിച്ചു പറഞ്ഞാൽ വളരെ തണുത്ത പ്രതികരണമാണു് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് മാണി ഗ്രൂപ്പ് കാർ തന്നെ അടക്കം പറയുന്നു.കൂടി വന്നാൽ ഞാൻ ഡി.വൈ.എസ്.പി യെ വിളിച്ചു പറഞ്ഞേക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യാറാണ് പതിവ്. പിന്നെ ആ നമ്പരിൽ നിന്നുള്ള ഫോണുകളൊന്നും ജോസ് കെ മാണി എടുക്കുക പോലുമില്ല. അതു കൊണ്ട് തന്നെ അണികൾ ആരും എതിരാളികളുമായി സംഘട്ടനത്തിൽ ഏർപ്പെടാറുമില്ല.

 സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ജനപക്ഷം കേന്ദ്രങ്ങൾ രണ്ടോളം തവണ കല്ലേറ് നടത്തിയിട്ട് ആ കേസ് നേരെ ചൊവ്വെ നടത്താൻ പോലും ജോസ് കെ മാണിക്ക് കഴിഞ്ഞിട്ടില്ല.സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ കല്ലേറിൽ തകർന്ന ചില്ലുകൾ ഇതുവരെയായും മാറിയിട്ടിട്ടു പോലുമില്ല. കാൽ നൂറ്റാണ്ടായി സംസ്ഥാന കമ്മിറ്റി ഓഫീസ് പെയിന്റ് അടിച്ചിട്ട്. നേതാക്കളുടെ ഈ സ്വഭാവം അനുയായികൾക്ക് ശരിക്കും അറിയാവുന്നതുകൊണ്ട് സംഘർഷ സ്ഥലത്ത് നിന്ന് അനുയായികൾ ജീവനും കൊണ്ട് ഓടാറാണ് പതിവ്. അതു കൊണ്ട് പോര് കോഴികളെ നിൽക്കുന്ന ജനപക്ഷക്കാർക്കെതിരെ സോഷ്യൽ മീഡിയയിൽ പുസ്തക പ്രകാശന പീഡനത്തിന്റെ പേരിൽ മുല്ലപ്പൂ ഗ്രൂപ്പുകാർ കടുപ്പിച്ചൊന്നും പറയുന്നില്ല. പുസ്തകം വാങ്ങിച്ചോളാം ചേച്ചി എന്ന് പറഞ്ഞ് രമ്യതപ്പെടുന്ന തിരക്കിലാണിപ്പോൾ മാണി ഗ്രൂപ്പ് സോഷ്യൽ മീഡിയ.


തിരുവനന്തപുരം : കാട്ടുപന്നിയുടെ ഇറച്ചി കഴിക്കാറുണ്ടെന്ന് നിയമസഭയിൽ പറഞ്ഞ എം.എൽ.എക്കെതിരെ കേസെടുക്കില്ലെന്ന് വനംവകുപ്പ് മന്ത്രി . തിരുവമ്പാടി എം.എൽ.എ ജോർജ്ജ് എം.തോമസിനെതിരെ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുമോ എന്ന് ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. നിയമസഭയിൽ ചർച്ചയ്ക്കിടെ പരിഹാസത്തിലും രസത്തിലും ആളുകൾ പലതും പറയാറുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. സാധാരണക്കാർക്കും ഇതുപോലെ കഴിക്കാമോ എന്ന ചോദ്യത്തിന് അങ്ങനെ ആരെങ്കിലും കഴിച്ചെന്ന് പരാതി കിട്ടിയാൽ എം.എൽ.എ ആയാലും ആരായാലും അന്വേഷിച്ച് കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എക്കെതിരെ പരാതി ലഭിച്ചാൽ മാത്രമേ അന്വേഷിച്ച് ശരിയാണെങ്കിൽ കേസെടുക്കാനാകൂ എന്നും മന്ത്രി വ്യക്തമാക്കി.

വനംവകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ, വനപാലകരെ വിമർശിച്ച് സംസാരിക്കുന്നതിനിടെയാണ് എം.എൽ.എ  കാട്ടുപന്നിയുടെ ഇറച്ചി കഴിക്കുന്ന കാര്യം  തുറന്നു പറഞ്ഞത്. മുള്ളൻപന്നിയുടെ നല്ല രുചിയുള്ള ഇറച്ചി കറിവെച്ച് കഴിക്കാൻ തുടങ്ങിയ ഒരാളെ വനപാലകർ മർദ്ദിച്ചെന്നാണ് എം.എൽ.എയുടെ പരാതി. അതിന് ശേഷമാണ് താൻ കാട്ടു പന്നിയുടെ ഇറച്ചിയും, വാട്ട് കപ്പയും കൂടി പാകം ചെയ്തു കഴിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞത്. തനിക്ക് ഇടയ്ക്കിടെ ആരെങ്കിലും കാട്ടുപന്നിയുടെ ഇറച്ചി കൊണ്ട് തരാറുണ്ടെന്നും, അതിന്റെ രുചി ഒരു തവണ അറിഞ്ഞാൽ വനപാലകർ പിന്നെ ആരെയും തല്ലില്ലെന്നും ജോർജ്ജ് എം. തോമസ് പറഞ്ഞു. വനപാലകരെ തല്ലിക്കോളാൻ താൻ നാട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി.

കാട്ടുപന്നിയെ കൊന്നു തിന്നുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം 10000 രൂപയും 3 മുതൽ 7 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഈ കുറ്റം താൻ ചെയ്തിട്ടുണ്ടെന്നാണ് എം.എൽ.എ നിയമനിർമ്മാണ സഭയിൽ തുറന്നു പറഞ്ഞത്. ഇദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആവശ്യപ്പെട്ടിരുന്നു.

വനവും വന്യജീവികളും കടുത്ത ഭീഷണി നേരിടുന്ന കാലത്ത്, അവയെ സംരക്ഷിക്കാൻ ആവശ്യമായ നിയമനിർമ്മാണം നടത്തേണ്ടുന്ന നിയമസഭാ സാമാജികർ തന്നെ അവയെ ഇല്ലാതാക്കണമെന്നും, കൊന്നു തിന്നാറുണ്ടെന്നും സഭയിൽ തന്നെ തുറന്നു പറയുന്നത് അത്യന്തം ഗൗരവതരമായ വിഷയമാണ്. ഈ സാഹചര്യത്തിൽ എം.എൽ.എക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.


കോട്ടയം: കോട്ടയത്തെ കരിക്കിനേത്ത് സില്‍ക്ക് വില്ലാജിയോ അടച്ചുപൂട്ടി. നോട്ടീസ് നല്‍കാതെ സ്ഥാപനം അടച്ച് പൂട്ടിയതോടെ 140ഓളം വരുന്ന ജീവനക്കാര്‍ ദുരിതത്തിലായി. ജീവനക്കാര്‍ സ്ഥാപനത്തിന് മുന്‍പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.

സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും സ്ഥാപനം നഷ്ടത്തിലാണെന്നും സ്ഥാപന ഉടമ ജീവനക്കാരെ ധരിപ്പിച്ചിരുന്നു. എന്നാല്‍ എന്ന് അടച്ച് പൂട്ടും എന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും ഇവര്‍ക്ക് നല്‍കിയിരുന്നില്ല എന്ന് ജീവനക്കാര്‍ പറയുന്നു. സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ കഴിഞ്ഞ ദിവസം രാവിലെ ജോലിക്കെത്തിയപ്പോഴാണ് സ്ഥാപനം പൂട്ടിയ വിവരം അറിയുന്നത്.

ശമ്പളവും പിഎഫും അടക്കം നിരവധി അനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുവാനുണ്ടെന്നും സര്‍ട്ടിഫിക്കറ്റുകളും ആധാര്‍, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകളും തിരികെ കിട്ടിയിട്ടില്ലെന്നും ജീവനക്കാര്‍ പറയുന്നു. ലേബര്‍ ഓഫീസര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്താനാണ് ജീവനക്കാരുടെ തീരുമാനം.

എന്നാല്‍ സ്ഥാപനം വന്‍ നഷ്ടത്തിലാണ് മുമ്പോട്ടുപോയിരുന്നതെന്നും ഒരു രീതിയിലും നടത്തിക്കൊണ്ടുപോകുവാന്‍ കഴിയുമായിരുന്നില്ല എന്നും ഉടമ പറയുന്നു. സാമ്പത്തിക ഞെരുക്കം ഉണ്ടായിരുന്നുവെങ്കിലും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയിരുന്നു. ജി.എസ്.ടി യുടെ വരവും സാമ്പത്തിക പരിഷ്കാരങ്ങളുമാണ് വ്യാപാര മാന്ദ്യത്തിനു കാരണമായതെന്നും കോടികളുടെ ബാധ്യതയാണ് തനിക്കുവന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരമേഖലയെ സംരക്ഷിക്കുവാനുള്ള നടപടികള്‍ ഒരു സര്‍ക്കാരുകളും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്ടുമായ എ.ജെ.ഷാജഹാന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പു വരുമ്പോള്‍ വ്യാപാരികളുടെ വോട്ടു മാത്രമാണ്‌ മുന്നണികളുടെ ലക്‌ഷ്യം. വ്യാപാരികള്‍ ഇന്ന് കടുത്ത ആശങ്കയിലാണ്. വ്യാപാരം അനുദിനം കുറഞ്ഞുവരികയാണ്. എന്നാല്‍ ദൈനംദിന ചെലവുകള്‍ക്ക്‌ കുറവുമില്ല. നോട്ടു നിരോധനവും ജി.എസ്.ടി. യും വ്യാപാര മേഖലയെ തളര്‍ത്തി.ലക്ഷങ്ങളും കോടികളും കടമെടുത്ത് കെട്ടിപ്പൊക്കുന്ന വ്യാപാര - വ്യവസായങ്ങള്‍ മൂലം നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഇവ പെട്ടെന്ന് തകരുമ്പോള്‍ മുഴുവന്‍ ബാധ്യതയും ആ വ്യാപാരിക്ക് മാത്രമാണ്. ഇത്തരം സാഹചര്യങ്ങളില്‍ പലരും തെരഞ്ഞെടുക്കുന്നത് മരണമാണ്.

കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന വ്യാപാരമേഖലയെ സംരക്ഷിക്കുവാനുള്ള സത്വര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എ.ജെ. ഷാജഹാന്‍ ആവശ്യപ്പെട്ടു.


തിരുവല്ല: പകര്‍ച്ചപ്പനി വ്യാപിച്ചതോടുകൂടി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. എന്നാല്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് ജനത്തെ വലക്കുകയാണ്.
ഇന്നലെ വൈകിട്ട് 8 മണിക്ക് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്നും പകര്‍ത്തിയ ചിത്രം... രോഗികളുടെ നല്ല തിരക്ക് ....കൊച്ചുകുട്ടികളുമായി കുറെ മാതാപിതാക്കളും ആശങ്കയോടെ മണിക്കൂറുകള്‍ തള്ളിനീക്കുന്നു...അകെ ഒരു ലേഡി ഡോക്ടര്‍ മാത്രം. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ സര്‍ക്കാര്‍ ജനങ്ങളെ വട്ടം ചുറ്റിക്കുമ്പോള്‍ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നു. എന്നാല്‍ അതിനു പണമില്ലാത്തവര്‍ ഇവിടെ രോഗികളുമായി മണിക്കൂറുകള്‍ കാത്തിരിക്കുന്നു. ഇതിനു പരിഹാരം കാണേണ്ടത് ജനപ്രതിനിധികളാണ്‌...


പ​ത്ത​നാ​പു​രം: സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യി​ല്ലാ​ത്ത മ​നു​ഷ്യ​ര്‍ സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന കാ​ന്‍​സ​റാ​ണെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ മെ​ഡി​സി​ന്‍ ബാ​ബ​യെ​ന്ന ഓം​കാ​ര്‍ നാ​ഥ് ശ​ര്‍​മ. ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ന്ന മ​ധ്യാ​ഹ്ന​പ്രാ​ര്‍​ഥ​ന ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കാ​ന്‍​സ​ര്‍ സാ​ധാ​ര​ണ​യാ​യി ഒ​രു മ​നു​ഷ്യ​നെ മാ​ത്ര​മാ​ണ് ബാ​ധി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ സ​ഹ​ജീ​വി സ്​നേ​ഹ​വും ക​രു​ണ​യു​മി​ല്ലാ​ത്ത മ​നു​ഷ്യ​ന്‍ സ​മൂ​ഹ​ത്തി​ന് ത​ന്നെ കാ​ന്‍​സ​റാ​യി ഭ​വി​ക്കും. ഈ ​സ്ഥി​തി വി​ശേ​ഷ​ത്തി​ന് മാ​റ്റ​മു​ണ്ടാ​വേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. വി​ദ്യാ​ര്‍​ത്ഥി​ക​ളി​ലും യു​വ​ത​ല​മു​റ​യി​ലും ന​ന്മ​യും സ്​നേ​ഹ​വും പ​ക​ര്‍​ന്നു ന​ല്‍​കാ​ന്‍ നാം ​ശ്ര​മി​ക്ക​ണമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പെ​റ്റു​വ​ള​ര്‍​ത്തി​യ മാ​താ​പി​താ​ക്ക​ളെ​പ്പോ​ലും സം​ര​ക്ഷി​ക്കാ​ന്‍ സ​മ​യ​മി​ല്ലാ​തെ ജീ​വി​ത സൗ​ക​ര്യ​ത്തി​നും പ​ണ​ത്തി​നും പി​ന്നാ​ലെ ഓ​ടു​ന്ന, പ​ഠ​ന​ശേ​ഷം വി​ദേ​ശ​ത്തേ​യ്ക്ക് പ​റ​ക്കു​ന്ന മ​ക്ക​ളാ​ണി​ന്നു​ള്ള​തെ​ന്നും മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത് മ​ക്ക​ളു​ടെ ക​ട​മ​യാ​ണെ​ന്നും പ​റ​ഞ്ഞ അ​ദ്ദേ​ഹം നാം ​പ​ല ജാ​തി മ​ത​ങ്ങ​ളി​ല്‍ വി​ശ്വ​സി​ച്ച്‌ ദൈ​വ​ത്തെ ആ​രാ​ധി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ മാ​താ​പി​താ​ക്ക​ളെ​യും ആ​ദ​രി​ക്ക​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.


പ​ത്തു​വ​ര്‍​ഷ​ക്കാ​ല​ത്തി​ല​ധി​ക​മാ​യി ഓം​കാ​ര്‍ ശ​ര്‍​മ മെ​ഡി​സി​ന്‍ ബാ​ബ​യാ​യു​ള്ള ത​ന്‍റെ ജീ​വി​തം ആ​രം​ഭി​ച്ചി​ട്ട്. ഉ​പ​യോ​ഗി​ച്ച​ശേ​ഷം അ​ധി​കം വ​ന്ന മ​രു​ന്നു​ക​ള്‍ ശേ​ഖ​രി​ച്ച്‌ മ​രു​ന്നു​വാ​ങ്ങാ​ന്‍ ക​ഴി​വി​ല്ലാ​തെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ചു ന​ല്‍​കു​ക എ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി.


2008ല്‍ ​ഡ​ല്‍​ഹി​യി​ല്‍ നി​ര്‍മാ​ണ​ത്തി​ലി​രു​ന്ന മെ​ട്രോ റെ​യി​ല്‍ പാ​ലം ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പ​ല​രും മ​ര​ണ​മ​ട​ഞ്ഞ​തി​ന്‍റെ പ്ര​ധാ​ന​കാ​ര​ണം ആ​വ​ശ്യ​മ​രു​ന്നു​ക​ള്‍ ല​ഭി​ക്കാ​ത്ത​ത് മൂ​ല​മാ​ണെ​ന്ന സ​ത്യം ത​ന്നി​ല്‍ ഏ​റെ വേ​ദ​ന​യു​ള​വാ​ക്കി​യെ​ന്നും ഇ​ന്ത്യ​യി​ല്‍ ആ​രും മ​രു​ന്നു​ക​ള്‍ കി​ട്ടാ​തെ മ​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ.​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, മെ​ഡി​സി​ന്‍ ബാ​ബ ട്ര​സ്റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ച്ചി​ന്‍ ഗാ​ന്ധി, ന​ട​ന്‍ ടി.​പി മാ​ധ​വ​ന്‍, ജി. ​സു​ഭാ​ഷ് ബാ​ബു, എ​ന്‍. ച​ന്ദ്ര​മോ​ഹ​ന്‍ നാ​യ​ര്‍, ഒ. ​ദേ​വ​രാ​ജ​ന്‍, എ​സ്.​രാ​ധാ​മ​ണി​യ​മ്മ, സു​ഹൈ​ല്‍ അ​ന്‍​സാ​രി, ബി​ജു​കു​മാ​ര​ന്‍ നാ​യ​ര്‍, എം.​എ​ന്‍ ശ്രീ​കു​മാ​ര്‍, കെ.​ആ​ര്‍ സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, സു​നി​ല്‍ കു​മാ​ര്‍, പി.​എ​സ് അ​മ​ല്‍​രാ​ജ്, ജി. ​ഭു​വ​ന​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


അഞ്ചല്‍:സ്ഥലം എ.എല്‍.എയും വനം മന്ത്രിയുമായ കെ രാജുവും ഉദ്യോഗസ്ഥ സംഘവുമാണ് സന്ദർശനം നടത്തിയത്. അഞ്ചൽ സെന്റ് ജോർജ് സ്ക്കൂൾ ജംഗ്ഷനിൽ നിന്നാണ് നിർമ്മാണപുരോഗതികളുടെ വിലയിരുത്തൽ ആരംഭിച്ചത്. ബൈപാസിന്‍റെ കുറുകെ നിർമ്മിക്കുന്ന പാലങ്ങളുടെയും വശങ്ങളിലെ കല്ല് കെട്ടുകളുടെയും നിർമ്മാണ പ്രവർത്തികൾ മന്ത്രി നേരിൽ കാണുകയും നിർമ്മാണ പ്രവർത്തികളെ കുറിച്ച് ഉദ്യോഗസ്ഥ സംഘത്തോട് ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു.

അഞ്ചൽ പുനലൂർ പാതയിൽ നിന്ന് ബൈപാസ് ആരംഭിച്ച് അഞ്ചൽ ആയൂര്‍ റോഡിൽ വട്ടമൺ പാലത്തിന് സമീപത്തായി ആണ് എത്തിച്ചേരുക. കഴിഞ്ഞ 15 വർഷം മുമ്പ് ആരംഭിച്ച ബൈപാസ് നിർമ്മാണം ഇഴഞ്ഞു നിങ്ങുകയാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ കെ രാജുവിന്‍റെ ബൈപ്പാസ് സന്ദർശനം അതിവേഗം നിർമ്മാണം പൂർത്തിയാക്കി ബൈപാസ് യാഥാർത്ഥ്യമാക്കുന്നതിന് സഹായമായി തീരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 2002 ൽ നിർമ്മാണം ആരംഭിച്ച അഞ്ചൽ ബൈപാസിന് ആകെ 14.5 കോടി രൂപയാണ് എസ്റ്റിമേറ്റ് പ്രകാരം ചിലവാകുന്നത്. ഇതിൽ 7 കോടിയോളം രൂപ നിലവിൽ സംസ്ഥാന സർക്കാർ അനുവദിക്കുകയും ചെയ്തു.

5 കോടി രൂപ ബൈപാസ് നിർമ്മാണത്തിനും. 2 കോടി രൂപ സ്ഥലം ഏറ്റെടുപ്പനുമാണ് ചില വഴിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായി അനവധിച്ച തുകയുടെ നിർമ്മാണ പ്രവർത്തികൾ പുരോഗമിച്ച് വരുകയാണ്. എന്നാൽ ബൈപാസ് യാഥാർത്ഥ്യമാകണമെങ്കിൽ 7.5 കോടി രൂപ ഇനിയും അനുവദിക്കേണ്ടതായി ഉണ്ട്. നിലവിൽ അനുവദിച്ച തുകയിൽ ബൈപാസിന്‍റെ സൈഡ് കെട്ടു എർത്ത് വർക്കുകളും ചെറു പാലങ്ങളുടെ നിർമ്മാണവും മാത്രമെ പകർത്തിയാകു. പുതുതായി അനുവധിക്കേണ്ട 7.5 കോടി രൂപ അനുവദിച്ചാൽ മാത്രമെ അഞ്ചൽ പനയഞ്ചേരി പാതയിൽ കാള ചന്തക്ക് സമീപത്തുകൂടി ഒഴുകുന്ന തോടിന് കുറുകെ പാലം നിർമ്മിക്കുവാൻ കഴിയുകയുള്ളു. ഈ പാലം കൂടി യാഥാർത്ഥ്യമായാൽ മാത്രമെ വട്ടമൺ പാലത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന ബൈപ്പാസ് പുനലുർ അഞ്ചൽ പാതയിൽ കുട്ടി മുട്ടിക്കാൻ സാധിക്കുകയുള്ളു.

ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ചില വസ്തു ഉടമകൾ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസുകൾ തീർപ്പാക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ. ബൈപാസ് നിർമ്മാണത്തിന് ആവശ്യമായ ബാലൻസ് തുക ഉടൻ അനുവധിച്ചു കൊണ്ട് എത്രയും പെട്ടന്ന് പണികൾ പൂർത്തികരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു.


തന്നെ ട്രെയിനില്‍ വെച്ച്‌ ഒരു നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചവെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പ്രസ്താവന വന്നതിന് പിന്നാലെ അത് പിസി ജോര്‍ജിന്റെ മകനാണെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതിന് കാരണം പുസ്തകത്തിലെ ചില പരാമര്‍ശങ്ങളായിരുന്നു. ഈ അഭൂഹങ്ങള്‍ക്കെതിരെയാണ് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജിന്റെ രൂക്ഷ പ്രതികരണം. ഇതൊക്കെ ഒരു പുസ്തകം ഇറക്കുന്നതിന് മുന്‍പുള്ള പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരിപാടികളാണെന്നാണ് പിസി ജോര്‍ജ് പറയുന്നത്.
നിഷ  ആ മാണിയുടെ മരുമകളല്ലേ അപ്പോ പിന്നെ ഇതിലപ്പുറം പറഞ്ഞില്ലെങ്കിലേ അതിശയമുള്ളു. പിന്നെ ഇങ്ങനെയൊക്കെ പറയുമ്പോള്‍ അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കും, അതിലും വലിയ പബ്ലിസിറ്റി പുസ്തകത്തിന് വേറെ വേണോ എന്നും പി സി ജോര്‍ജ് ചോദിക്കുന്നു.ഒരു എം പി ആയ ജോസ് കെ മാണിയുടെ ഭാര്യയോട്‌ ആരെങ്കിലും അപമര്യാദയായി പെരുമാറാന്‍ ധൈര്യം കാണിക്കുമോ എന്നും ഒരു എംപി വിചാരിച്ചാല്‍ നിസ്സാരമായി അവനെ പിടിക്കാൻ പാടില്ലെ എന്നും പി സി ചോദിക്കുന്നു.
അടുത്ത തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് മത്സരിക്കാനാണ് നിഷയുടെ പരിപാടി. അതിന്റെ ഭാഗമാണ് ഈ പുസ്തകവും ആരോപണവുമെന്നും പിസി ജോര്‍ജ് പറയുന്നു. രണ്ട് ദിവസം മുന്‍പ് ദയാവധത്തിനെ കുറിച്ച്‌ കോടതിയുടെ ഒരു വിധി വന്നപ്പോള്‍ മുതല്‍ മാണിയെക്കുറിച്ചാണ് ചിന്ത. പാലായില്‍ മത്സരിക്കാന്‍ പലരും ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ മാണിയുടെ മേല്‍ ഒരു കണ്ണുള്ളത് നന്നായിരിക്കുമെന്നും പിസി ജോര്‍ജ് പറയുന്നു. മാണിയെ അപായപ്പെടുത്താന്‍ പോലും മടിക്കാത്തവരാണ് ഇവരെന്നും ജോര്‍ജ് പറയുന്നു.
അതേസമയം പുസ്തകത്തില്‍ നല്‍കിയ സൂചനകള്‍ക്ക് അപ്പുറം പി സി ജോര്‍ജ്ജിന്റെ മകനാണെന്ന അഭ്യൂഹങ്ങളോട് കൂടുതല്‍ പ്രതികരിക്കാനും നിഷ തയ്യാറായില്ല. നിഷ നല്‍കുന്ന സൂചന വെച്ച്‌ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രചരണം ഷോണ്‍ ജോര്‍ജ്ജിനെ ലക്ഷ്യമിട്ടായിരുന്നു. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്ന് ഉദ്ദേശിച്ചത് ജഗതിയെ കാണാന്‍ ഷോണ്‍ എത്തിയതാണെന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ ആരോപണം വന്നത്. എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ മുൻ എംപിയും ഇപ്പോൾ എൻ.ഡി.എ യുടെ ഘടക കക്ഷിയുമായ കേരളാ കോൺഗ്രസ് പി.സി തോമസ് വിഭാഗം നേതാവ് കേരളാ കോൺഗ്രസ് (എം) നേതാവ് കെ.എം മാണിയെ പാലാ വീട്ടിൽ വച്ച് കണ്ട് അടച്ചിട്ട മുറിയിൽ രഹസ്യ ചർച്ച നടത്തിയതും നിരവധി അഭ്യൂഹങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.മാണി ഗ്രൂപ്പ് എൽ.ഡി.എഫിലേക്ക് പോവുമ്പോൾ പി.ജെ - ജോസഫും മറ്റും പിളർന്നാലും പി.സി  തോമസിനെ ചേർത്ത് തൂക്കം തികയ്ക്കാനുള്ള തന്ത്രമാണെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.


വിശുദ്ധ പത്രോസ് മുതല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വരെയുള്ള 266 മാര്‍പാപ്പമാരുടെ ചിത്രങ്ങള്‍ വരച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വിസ്മയമാകുന്നു.           കോട്ടയം ചെങ്ങളം തടത്തില്‍ അനു അല്‍ഫോന്‍സ് ജേക്കബ് (17) എന്ന കൗമാരക്കാരിയാണ് നാട്ടുകാര്‍ക്ക് അത്ഭുതമായി മാറിയത്. ഇതുവരെയും ചിത്രരചന പഠിച്ചിട്ടില്ലാത്ത കുട്ടിയാണ് ഈ ചിത്രങ്ങള്‍ വരച്ചതെന്ന് അറിയുമ്പോള്‍ അതിശയം വര്‍ധിക്കും. ചെങ്ങളം സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദൈവാലയത്തില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം ഇപ്പോഴും കാണാനെത്തുന്നവരേറെയാണ്. കത്തോലിക്കാ സഭയിലെ ഇന്നുവരെയുള്ള മാര്‍പാപ്പമാരുടെ ജീവനുറ്റ ചിത്രങ്ങള്‍ വര്‍ണ്ണത്തില്‍ ചാലിച്ചത് ചിത്രരചന പഠിക്കാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണെന്ന് ആരും വിശ്വസിക്കില്ല. ചെങ്ങളം പള്ളിയിലെ നിത്യാരാധന ചാപ്പലിനോടു ചേര്‍ന്നുള്ള കോണ്‍ഫ്രന്‍സ് ഹാളിലാണ് ആദ്യത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസ് മുതല്‍ ഇപ്പോഴത്തെ മാര്‍പ്പാപ്പയായ ഫ്രാന്‍സിസ് പാപ്പാ വരെയുള്ളവരുടെ ചിത്രങ്ങള്‍ ക്രമമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ചെങ്ങളം വികാരി ഫാ. മാത്യു പുതുമനയുടെ പ്രേരണയാലാണ് മാര്‍പാപ്പാമാരുടെ ചിത്രങ്ങള്‍ അനു വരച്ചു തുടങ്ങിയത്. വിദേശത്തു നിന്നും വരുത്തിയ പേപ്പറും കളറുമുപയോഗിച്ചാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. അഞ്ചരമാസക്കാലത്തെ കഠിന പ്രയത്‌നത്തിലാണ് ഈ കൊച്ചുകലാകാരി പഠനത്തിനിടയില്‍ ഇത്രയും ചിത്രങ്ങള്‍ വരച്ചു തീര്‍ത്തത്.                             ചെങ്ങളം സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലെ പ്ലസ് വണ്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായ അനു അവധി ദിവസങ്ങളിലും പഠനത്തിനു ശേഷം രാത്രിയിലുമായാണ് ചിത്രങ്ങള്‍ വരച്ചത്. ചിത്രം വരയ്ക്കുന്നതിന് മുമ്പ് നന്നായി പ്രാര്‍ത്ഥിക്കുമായിരുന്നു.
ചിത്രങ്ങള്‍ കാണാനെത്തുന്നവരുടെയും നാട്ടുകാരുടെയും സഹപാഠികളുടേയുമെല്ലാം അഭിനന്ദനങ്ങള്‍ ലഭിക്കുമ്പോഴും അനുവിനൊരു ദുഃഖമുണ്ട്. ഇതെല്ലാം കാണാന്‍ പപ്പയ്ക്കായില്ലല്ലോയെന്ന സങ്കടം. അനുവിനെ ചിത്രകലയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തി എല്ലാ പ്രോത്സാഹനങ്ങളും നല്‍കിയത് പിതാവ് സാബുവായിരുന്നു.
തിടനാട് പോലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിള്‍ ആയി ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം രണ്ടു വര്‍ഷം മുമ്പാണ് അനുവിന്റെ പിതാവ് സാബു മരണമടഞ്ഞത്.
അനുവിനെ ചിത്രരചനാ മത്സരങ്ങള്‍ക്ക് കൊണ്ടുപോയിരുന്നതും പ്രോത്സാഹിപ്പിച്ചതും സാബുവായിരുന്നു. അപ്രതീക്ഷിതമായി സാബുവിനെ മരണം തട്ടിയെടുത്തപ്പോള്‍ അനുവിന്റെ കണ്ണീര്‍ ചിത്രങ്ങളായി രൂപം കൊണ്ടു. പിതാവിന്റെ വേര്‍പാട് താങ്ങാവുന്നതിനപ്പുറമായിരുന്നെങ്കിലും മകള്‍ വലിയ ചിത്രകാരി ആയി തീരണമെന്ന പിതാവിന്റെ ആഗ്രഹത്തിനൊപ്പം ബ്രഷ് ചലിപ്പിക്കുവാന്‍ അനു തീരുമാനിച്ചു. മാതാവ് ജെന്‍സിയും ഇളയ സഹോദരന്‍ അമലും അനുവിന് എല്ലാ പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
പിതാവിന്റെ പെന്‍ഷന്‍ തുക മാത്രമാണ് ഈ കുടുംബത്തിന്റെ വരുമാന മാര്‍ഗം. പെന്‍സില്‍ ഡ്രോയിംഗ് ഇഷ്ടപ്പെടുന്ന അനുവിന് ചിത്രകലയുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനം നടത്തണമെന്നും അതുമായി ബന്ധപ്പെട്ട ജോലി നേടണമെന്നുമാണ് ആഗ്രഹം. ഇന്റീരിയര്‍ ഡിസൈനര്‍ ആകണമെന്നാഗ്രഹമുണ്ട്. ചിത്രരചനയില്‍ നല്ലൊരു പരിശീലനം ലഭിക്കണമെന്നൊരാഗ്രഹവും ഈ യുവചിത്രകാരിക്കുണ്ട്. പരിശീലനം ലഭിച്ചാല്‍ കഴിവ് പതിന്മടങ്ങാകുമെന്നുറപ്പുണ്ട് അനുവിന്.
ചെറുപ്പത്തില്‍ വീടിന്റെ ഭിത്തി കാന്‍വാസാക്കി മാറ്റിയ കുട്ടിക്കുറുമ്പുകാരി അനുവിനോട് അമ്മ വീട് വൃത്തികേടാക്കരുതെന്നു പറയും. എന്നാല്‍ അതു സാരമില്ല അവള്‍ വരച്ചു പഠിക്കട്ടെയെന്നു പറഞ്ഞിരുന്ന സ്‌നേഹനിധിയായ പിതാവിന്റെ പ്രോത്സാഹനം നിമിത്തമാണ് ഇത്രയെങ്കിലുമെത്താന്‍ തനിക്കായതെന്ന് അനു പറയുമ്പോള്‍ ഒലിച്ചിറങ്ങിയ കണ്ണീര്‍ തുള്ളികളില്‍ പിതാവിന്റെ സ്‌നേഹം കാണാനാകും. സ്വര്‍ഗത്തിലിരിക്കുന്ന പിതാവിന്റെ പ്രാര്‍ത്ഥനയാണ് നേട്ടത്തിന് കാരണമെന്ന് അനു പറയുന്നു. പഠിത്തത്തിനൊപ്പം ചിത്രരചനയും ഒന്നിച്ചുകൊണ്ടുപോകണമെന്ന അനുവിന്റെ ആഗ്രഹത്തിനൊപ്പമാണ് വീട്ടുകാരും ബന്ധുക്കളുമെല്ലാം.
വിശുദ്ധ മദര്‍ തെരേസയെയാണ് വരയ്ക്കാന്‍ അനുവിന് ഏറെ ഇഷ്ടം. വല്ല്യമ്മയ്ക്ക് സമ്മാനമായി ആദ്യം വരച്ചത് മദര്‍ തെരേസയുടെ ചിത്രമാണ്. അതില്‍പ്പിന്നെയാണ് മദറിനോട് ഇഷ്ടം കൂടിയത്. ചെറിയ ക്ലാസ് മുതല്‍ അനുവിന് ചിത്രരചനയ്ക്ക് സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. ചെറുപുഷ്പ മിഷന്‍ ലീഗിലും യുവദീപ്തിയിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ജൂലൈ മൂന്നിനു മിഷന്‍ലീഗ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടന വേളയില്‍ സി.എം.എല്‍. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പൂച്ചക്കാട്ടിനു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം വരച്ചു നല്‍കിയാണ് മാര്‍പാപ്പമാരുടെ ചിത്രം വര തുടങ്ങിയത്. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ സപ്തതി വര്‍ഷത്തിന്റെ ഭാഗമായിട്ടാണ് പ്രദര്‍ശനം നടത്തിയത്.
വികാരി ഫാ. മാത്യു പുതുമന, അസിസ്റ്റന്റ് വികാരി ഫാ. ജോമി കുമ്പുക്കാട്ട്, സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ജോണ്‍ പൊരുന്നോലില്‍, സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍, മിഷന്‍ലീഗ് ഭാരവാഹികള്‍ എന്നിവരുടെയെല്ലാം അകമഴിഞ്ഞ പ്രോത്സാഹനങ്ങള്‍ മൂലമാണ് മാര്‍പ്പാപ്പാമാരുടെ ചിത്രങ്ങള്‍ വരയ്ക്കാനായതെന്ന് അനു പറയുന്നു. ചിത്രങ്ങള്‍ കണ്ട് ആരാധകരേറുമ്പോഴും അഭിനന്ദനങ്ങളുടെ നടുക്കടലില്‍ നില്‍ക്കുമ്പോഴും ഈ ചിത്രകാരിയുടെ മുഖത്ത് പ്രസരിക്കുന്നത് വിനയം. എല്ലാം ദൈവത്തിന്റെ ദാനം മാത്രമാണെന്ന ചിന്ത.
സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലിനു പുറമേ ബൈബിള്‍ കലോത്സവത്തിനും വര്‍ണ്ണപ്പകിട്ട്, വരകൂട്ട് വൈ.എം.സി.എ. കളറിംഗ് മത്സരങ്ങള്‍ക്കുമെല്ലാം സമ്മാനങ്ങള്‍ ഈ മിടുക്കിയെ തേടിയെത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ വരയ്ക്കലും വായനയും സൈക്ലിങ്ങുമാണ് പ്രധാന ഹോബികള്‍. ദൈവം നല്‍കിയ കഴിവുപയോഗിച്ച് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ട് ഈ ചിത്രകാരിയ്ക്ക്.
ഒമ്പതാം ക്ലാസു വരെ എല്ലാ ചിത്രരചനാ മത്സരങ്ങള്‍ക്കും അവധിയെടുത്ത് തന്നോടൊപ്പം വന്നിരുന്ന പപ്പയെക്കുറിച്ച് പറയുമ്പോഴെല്ലാം അറിയാതെ അനുവിന്റെ കണ്ണില്‍നിന്നും രണ്ടു തുള്ളി കണ്ണീര്‍ പൊടിയും. എന്തൊക്കെ ദുഃഖങ്ങളുണ്ടെങ്കിലും മുഖത്തു നിന്ന് ഒരിക്കലും പുഞ്ചിരി മായരുതെന്ന പപ്പയുടെ വാക്കുകള്‍ ആണ് തന്റെ പുഞ്ചിരിയ്ക്കു പിന്നിലെ രഹസ്യമെന്ന് അനു പറയുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും അനു ചിത്രങ്ങള്‍ കോറിയിടുകയാണ്. പിതാവിന്റെ വിയോഗത്തോടെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ അമലിനും മാതാവ് ജെന്‍സിയ്ക്കുമൊപ്പം ചിത്രരചനയിലൂടെ ജീവിത ദുഃഖങ്ങള്‍ മറക്കുകയാണീ ചിത്രകാരി.
അനുവിന്റെ ബ്രഷില്‍ നിന്നു പിറന്നു വീണ ജീവന്‍ തുടിക്കുന്ന മാര്‍പാപ്പമാരുടെ ചിത്രങ്ങള്‍ മറ്റു സ്ഥലങ്ങളിലും പ്രദര്‍ശനം നടത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ആലോചനയിലാണെന്ന് ചെങ്ങളം പള്ളി വികാരി ഫാ. മാത്യു പുതുമന പറഞ്ഞു.


കൊച്ചി: കേരള രാഷ്ടീയത്തില്‍ മറ്റൊരു വിവാദം കൂടി തുറന്നിട്ട്‌ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിന്റെ വെളിപ്പെടുത്തല്‍. ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചതായി പുതിയ പുസ്‌തകത്തിലാണ്‌ നിഷ വെളിപ്പെടുത്തുന്നത്‌. കെ എം മാണിയുടെ മരുമകളും ജോസ്‌ കെ മാണി എം പിയുടെ ഭാര്യയുമായ നിഷയുടെ വെളിപ്പെടുത്തലുകളെ കുറിച്ച്‌ ടൈംസ് ഓഫ് ഇന്ത്യയാണ്‌ റിപ്പോര്‍ട്ട് ചെയ്‌തത്‌. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ദി അതർ സൈഡ്‌ ഓഫ്‌ ദിസ്‌ ലൈഫ്‌ എന്ന പേരിൽ ഇംഗ്ലീഷിൽ ഇള്ള പുസ്‌തകം ഡി.സി ബുക്‌സ് ആണ്‌ പുറത്തിറക്കുന്നത്‌. ഇന്ന്‌ വൈകിട്ട്‌ കോട്ടയത്താണ്‌ പുസ്‌തകം പ്രകാശനം ചെയ്യുന്നത്‌.

അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പിതാവിനെ സന്ദര്‍ശിക്കാന്‍ പോകവെയാണ് പ്രമുഖ നേതാവിന്റെ മകൻ കടന്നു പിടിക്കാന്‍ ശ്രമിച്ചതെന്ന് നിഷ ആരോപിക്കുന്നു. എന്നാല്‍ എവിടെവച്ചാണ്, എന്നാണ് സംഭവം നടന്നതെന്ന് നിഷ വ്യക്തമാക്കുന്നില്ല. എന്നാലും നിഷാ ജോസിന്റെ വെളിപ്പെടുത്തല്‍ വരും നാളുകളില്‍ ചർച്ചയാകും. സോളാര്‍ വിഷയത്തില്‍ ജോസ് കെ. മാണിയുടെ പേരു വലിച്ചിഴച്ചതു ശത്രുവായ അയല്‍ക്കാരനാണെന്നും കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രമുഖനായ നേതാവും ജോസ് കെ. മാണിയെ പ്രതികൂട്ടിലാക്കാന്‍ ശ്രമിച്ചെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്‌. സരിതയെ അറിയാമോയെന്നു കൂട്ടുകാരികള്‍ ചോദിച്ചപ്പോള്‍ മക്കള്‍ക്കുണ്ടായ വിഷമത്തെപ്പറ്റിയും പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വീട്ടിനുള്ളില്‍ നടന്നതു പുസ്തകത്തില്‍ രണ്ട് അദ്ധ്യായങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

59 അധ്യായങ്ങളുളള ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് ഇംഗ്ലിഷിലാണ് പുറത്തിറക്കുന്നത്. പുസ്തകത്തിന്റെ മലയാളം പതിപ്പ് ഉടന്‍ പുറത്തിറങ്ങും. രാഷ്ട്രീയത്തിലിറങ്ങാനാണോ പുസ്തകമെഴുതുന്നത് എന്ന ചോദ്യത്തിനു രണ്ടുമായി ബന്ധമില്ലെന്നായിരുന്നു മറുപടി.


പുനലൂർ: നഗരസഭയിൽ നിരന്തരമായി ഉയരുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിക്കുന്നു നഗരസഭ പുതിയതായി നിർമിച്ച  ഓഡിറ്റോറിയത്തിന് ഒരു കോടിയിലധികം രൂപ ചെലവഴിച്ചതായി കാണുന്നു. എന്നാൽ ചെലവായതിന്റെ 50 ശതമാനം തുക മാത്രമേ ഇതിന് ചെലവാകുകയുള്ളുവെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി വിലയിരുത്തി.
ചട്ടങ്ങൾ മറികടന്ന് നിർമ്മാണം ടെൻഡർ നടപടികൾ പൂർത്തിയാക്കാതെ ഒരു ഏജൻസിയെ ഏൽപ്പിക്കുകയായിരുന്നു. അനാവശ്യമായ പൈലിങ് നടത്തിയാണ് ഒരുനില മാത്രം ഷീറ്റിട്ട ഷെഡിന് സമാനമായ ഹാൾ നിർമിച്ചിട്ടുള്ളത്. നിർമ്മാണ മേഖലയിൽ വൈദഗ്ധ്യം ഉള്ളവർ ഇത് ആശ്ചര്യത്തോടെയാണ് കാണുന്നത് .സ്ക്വയർ ട്യൂബും,ചാക്കും, കാർഡ് ബോർഡും ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഈ കൂടാരത്തിന് ദീർഘായുസ്സ് ഉള്ളതായി കാണുന്നില്ല.
നഗരസഭയുടെ പ്രമാണങ്ങൾ കാണാതായിട്ടും  ഇതു സംബന്ധിച്ച നിയമ നടപടികൾ വന്നിട്ടും രേഖകൾ കൗൺസിലിൽ വയ്ക്കാതെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രതിരോധം സൃഷ്ടിക്കാൻ മാത്രമാണ് ഭരണ നേതൃത്വം ചെയ്യുന്നത്.
പ്രമാണങ്ങൾ കാണാതായത് സംബന്ധിച്ച് നൽകിയ പരാതിയിൽ പോലീസ് എഫ്.ഐ.ആർ ഇടാൻ തയ്യാറാകാത്തതും ദുരൂഹമാണ്. നഗരസഭയുടെ ഭൂമികൾ മറ്റു പലരുടെയും പേരിലാണ് എന്നതിന്റെ തെളിവു കൈവശമുണ്ടെന്നും പ്രതിപക്ഷ ആരോപണം ഉന്നയിക്കുന്നു.

മാലിന്യ സംസ്കരണത്തിന് വച്ച കളക്ഷൻ ബിന്നുകൾ പുനലൂരിന് നാണക്കേടായി മാറുകയാണ്. ദുർഗന്ധം വമിക്കുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ് ഇവ ബിന്നുകൾക്ക് യഥാർഥ ചെലവിന്റെ ഇരട്ടിയിലധികം ചെലവായി കാണുന്നു. ഓരോ ബിന്നിനും 35,000 ഓളം രൂപ ചെലവു വന്നതായി കാണുന്നു. ഓപ്പണ്‍ ആഡിറ്റോറിയം നിർമ്മിച്ച അതെ ഏജൻസിയാണ് ഇവയും നിർമിച്ചിട്ടുള്ളത്.
 തെരുവുവിളക്കുകളുടെ കാര്യത്തിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുള്ളതായി കാണുന്നതായും പ്രതിപക്ഷം പറയുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണനേതൃത്വം നഗരത്തിന് അപമാനമാണ്. സമഗ്രാന്വേഷണം നടത്തണമെന്നും അല്ലാത്ത പക്ഷം കടുത്ത സമരം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ അറിയിച്ചു.
നഗരസഭയുടെ അഴിമതിയുടെ കഥ പുനലൂരിൽ പാട്ടായിട്ടും പ്രതികരിക്കാനോ നിയന്ത്രിക്കാനോ തയ്യാറാകാത്ത സി.പി.എം നേതൃത്വം മൗനം വെടിയണമെന്നും യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു.


ലണ്ടന്‍: പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും കോസ്മോളജിസ്റ്റുമായ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. സ്റ്റീഫന്‍ ഹോക്കിഗിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കേംബ്രിഡ്ജിലെ വസതിയില്‍ വച്ചായിരുന്നു മരണം സംഭവിക്കുന്നത്. അദ്ദേഹം മികച്ച ശാസ്ത്രജ്ഞനും അസാമാന്യ വ്യക്തിത്വത്തിന് ഉടമയും ആയിരുന്നുവെന്നും മക്കള്‍ പ്രസ്താവനയില്‍ കുറിക്കുന്നു. ഹോക്കിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നും അദ്ദേഹം എന്നന്നേക്കും ഞങ്ങളു‍ടെ ഓര്‍മയില്‍ ഉണ്ടാകുമെന്നും മക്കള്‍ കുറിക്കുന്നു. നാഡീരോഗ ബാധിതനായിരുന്ന സ്റ്റീഫന്‍ ഹോക്കിംഗ് വീല്‍ച്ചെയറിലിരുന്ന് ശാസ്ത്രത്തിന് അപൂര്‍വ്വ സംഭാവനകളാണ് നല്‍കിയത്. നക്ഷത്രങ്ങള്‍ നശിക്കുമ്ബോള്‍ രൂപമെടുക്കുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ നിര്‍ണായക വിവരങ്ങളാണ് ഹോക്കിംഗ് ലോകത്തിന് നല്‍കിതയ്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗണിതശാസ്ത്രം പ്രൊഫസറായിരിക്കെയാണ് അന്ത്യം സംഭവിച്ചിട്ടുള്ളത്.

ഫ്രാങ്ക് ഹോക്കിന്‍സ്- ഇസബെല്‍ ഹോക്കിന്‍സ് ദമ്ബതികളുടെ മകനായി 1942 ജനുവരി എട്ടിന് ഓക്സ്ഫ‍ഡിലായിരുന്നു ഹോക്കിംഗിന്റെ ജനനം. 17ാം വയസില്‍ ഓക്സ്ഫഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഹോക്കിംഗിന് ഗവേഷണത്തിനിടെ മോട്ടോര്‍ ന്യൂറോണ്‍ എന്ന അപൂര്‍വ്വ നാഡീരോഗം ബാധിക്കുകയായിരുന്നു. 1963ല്‍ 21ാം വയസില്‍ മോട്ടോര്‍ ന്യൂറോണ്‍ എന്ന നാഡീരോഗത്തെ തുടര്‍ന്ന് ഹോക്കിംഗിന്റെ കൈകാലുകള്‍ തളര്‍ന്നുപോകുകയായിരുന്നു. ബിരുദപഠനം പൂര്‍ത്തിയാക്കിയ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ തന്നെയായിരുന്നു ഹോക്കിംഗ് ഗവേഷണവും പൂര്‍ത്തിയാക്കിയത്. വൈദ്യശാസ്ത്രത്തിന്റെ പ്രവചനങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ് ഹോക്കിംഗ് 76 വയസുവരെ ജീവിക്കുന്നത്. ഒന്നോ രണ്ടോ വര്‍ഷത്തെ ആയുസ്സായിരുന്നു ‍ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിധിച്ചിരുന്നത്.

ബ്രിട്ടീഷ് സണ്‍ഡേ ടൈംസിന്റെ ബെസ്റ്റ് സെല്ലറായി റെക്കോര്‍ഡ് ഭേദിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തിന്റെ രചയിതാവ് ഹോക്കിംഗായിരുന്നു. ഈ പുസ്തകത്തിന്റെ ഒരുകോടി കോപ്പികളാണ് ലോകത്ത് വിറ്റഴിഞ്ഞത്. പിന്നീട് തിയറി ഓഫ് എവരിതിംഗ് എന്ന പേരില്‍ ഒരു സിനിമയും പുറത്തിറങ്ങിയിരുന്നു.


പുനലൂര്‍ :പുനലൂര്‍ പ്രവാസിയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റിലായ എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എം.എസ് ഗിരീഷ് നേതാക്കൾ ആയ ഇമേഷ്, സതീഷ് എന്നിവർക്ക് സ്വീകരണം നൽകി.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രതികളെ രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കേസില്‍ കുടുക്കിയതെന്നും ഡാറ്റാബാങ്കിലുള്‍പ്പെട്ട സ്ഥലത്ത് അനധികൃതമായി ചിലരുടെ മൗനാനുവാദത്തോടെ നിര്‍മാണം നടത്തിയതിനുമാണ് പ്രതികരിച്ചതെന്നും മറിച്ച് സുഗതനുമായി യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ഹാജരാക്കിയിട്ടുള്ള രേഖകളില്‍ നിന്നു തന്നെ വ്യക്തമാണെന്നും യാതൊരു ആത്മഹത്യാ പ്രേരണാ കുറ്റവും  എ.ഐ.വൈ.എഫ് നേതാക്കള്‍ക്കെതിരെ നിലനില്‍ക്കുന്നതല്ലെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്‍റെ വാദം കോടതി അംഗീകരിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രതികളെ രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കേസില്‍ കുടുക്കിയതെന്നും ഡാറ്റാബാങ്കിലുള്‍പ്പെട്ട സ്ഥലത്ത് അനധികൃതമായി ചിലരുടെ മൗനാനുവാദത്തോടെ നിര്‍മാണം നടത്തിയതിനുമാണ് പ്രതികരിച്ചതെന്നും മറിച്ച് സുഗതനുമായി യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ഹാജരാക്കിയിട്ടുള്ള രേഖകളില്‍ നിന്നു തന്നെ വ്യക്തമാണെന്നും യാതൊരു ആത്മഹത്യാ പ്രേരണാ കുറ്റവും എ.ഐ.വൈ.എഫ് നേതാക്കള്‍ക്കെതിരെ നിലനില്‍ക്കുന്നതല്ലെന്നുമുള്ള അഭിഭാഷകന്‍റെ വാദം കോടതി അംഗീകരിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു.
സ്വീകരണ യോഗത്തിൽ  എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.മഹേഷ് അധ്യക്ഷത വഹിച്ചു.  എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി അഭിവാദ്യം ചെയ്തു, ജില്ലാ പ്രസിഡന്റ് എസ്.വിനോദ് കുമാർ,  എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ജെ.ജയശങ്കർ ,സി.പി.ഐ കുന്നിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. അജി മോഹൻ, ഇളമ്പൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ഗിരീഷ്, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബി.ഷാജഹാൻ,  എ.ഐ.വൈ.എഫ് നേതാക്കൾ ആയ വൈ.നാസർ, അനു, വിജയകുമാർ, മിഥുൻ, എന്നിവർ നേതൃത്വം നല്‍കി.
ലേഖകന്‍:കോട്ടവട്ടം കുഞ്ഞുമോന്‍ 


ബാങ്ക് ജീവനക്കാരുടെ ധിക്കാരം - ഇന്ന് കോഴഞ്ചേരിയില്‍ നടന്നത്.ഒരു സീനിയർ ആയിട്ടുള്ള വ്യക്തി കൂടാതെ SBI യുടെ കസ്റ്റമർ അദ്ദേഹത്തോടുള്ള പെരുമാറ്റം കണ്ടില്ലേ

കോഴഞ്ചേരി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - പൊയ്യാനില്‍ പ്ലാസാ ശാഖയില്‍ ഇന്നു നടന്ന സംഭവം. മല്യമാരെ വിളക്കുകൊളുത്തി ആരാധിക്കുന്നവര്‍ സാധാരണ ജനങ്ങളെ മറക്കുന്നു. ഒരു സീനിയര്‍ സിറ്റിസണ്‍ ആയ വ്യക്തിയോട് ഇത്ര ധാര്‍ഷ്ട്യം വേണോ ?. ശീതീകരിച്ച മുറിയില്‍ കറങ്ങുന്ന കസേരയില്‍ ഇരുന്നാല്‍ കണ്ണു കാണാത്തവരോട് ഒന്നു പറയട്ടെ ...മല്യയുടെ മുമ്പില്‍ എന്തേ നിന്റെയൊക്കെ മുട്ടിടിച്ചത് ? എന്തേ നിങ്ങളുടെ ശൌര്യം കാണിക്കാതിരുന്നത്‌ ?.

ഇനിയുമുണ്ട് പറയാന്‍ പലതും .....വായ്പ അനുവദിച്ച് കമ്മീഷന്‍ പറ്റുന്നവര്‍ ...വായ്പാ കേസ് ഒത്തുതീര്‍ക്കാന്‍ വക്കീലിനൊപ്പം നിന്ന് വിലപേശുന്നവര്‍... പലിശയെന്നു പറഞ്ഞ് കള്ളക്കണക്ക് എഴുതി ജനങ്ങളെ കുത്തുപാളയെടുപ്പിക്കുന്നവര്‍ .... പാവങ്ങളുടെ കിടപ്പാടം ചുളുവിലക്ക് തട്ടിയെടുക്കുന്നവര്‍ ....സാധാരണക്കാരനോട് സംസാരിക്കുവാന്‍ മര്യാദയുടെ ഭാഷ അറിയാത്തവര്‍ .....

തന്റേടത്തോടെ സംസാരിച്ച ആ മാന്യ വ്യക്തിയോടൊപ്പമാണ് ഞങ്ങള്‍ .....സാധാരണ ജനങ്ങളോടൊപ്പമാണ് ഞങ്ങള്‍ എന്നും
മാക്സിമം ഷെയർ ചെയ്തു ഇയാളെ പ്രസിദ്ധൻ ആക്കുക
വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/venadnews/
വീഡിയോകള്‍ക്ക് യുട്യൂബ് സബ്സ്ക്രൈബ് ചെയ്യുക ലിങ്ക് https://www.youtube.com/user/kripainformatics


അഞ്ചൽ :നഴ്സിംഗ് ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞു 16 ലക്ഷം രൂപ തട്ടിയെടുത്തു യുവതിയെ കുവൈറ്റിൽ കൊണ്ടുപോയി കബളിപ്പിച്ച് കേസിലെ പ്രതി പോലീസ് പിടിയിൽ.
കോട്ടയം പുതുപ്പള്ളി വാഴപ്പിള്ളി വീട്ടിൽ ജേക്കബ്  പോൾ(48 ) ആണ് പൊലീസ് പിടിയിലായത്.
പാലക്കാട് നിന്നാണ് ജേക്കബ് പോളിനെ പോലീസ് പിടികൂടിയത്. അഞ്ചൽ ആലഞ്ചേരിയിൽ ഐസക്ക് വില്ലയിൽ; ഡാലിയ ഡാനിയെയാണ് നഴ്സിങ് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് കുവൈറ്റിൽ കൊണ്ടുപോയി കബളിപ്പിച്ചത്.യുവതിയുടെ പക്കൽനിന്ന് രണ്ട് തവണകളായി 16 ലക്ഷം രൂപ ജേക്കബ് പോൾ വാങ്ങിയിരുന്നു.
2014 ൽ യുവതി ജോലിക്കായി കുവൈറ്റിൽ എത്തിച്ചേരുകയും, യുവതി കുവൈറ്റ്‌ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. മാസങ്ങളോളം യുവതി കുവൈറ്റ്‌ ജയിലിൽ ആയിരുന്നു.
ഇന്ത്യൻ എംബസി വഴിയാണ് കുവൈറ്റ്‌ ജയിലിൽനിന്നു യുവതിയെ മോചിപ്പിച്ചത്.
കേരളത്തിലെ വിവിധ സ്റ്റേഷൻ പരിധികളിൽ ജേക്കബ് പോളിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.അഞ്ചൽ
പോലീസ് പിടിയിലായ ജേക്കബ് പോളിനെ കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

ഹൈറേഞ്ചിൽ നിന്നും കുടിവെള്ളം തേടി ജനങ്ങൾ കൂട്ടപ്പലായനം നടത്തുന്ന കാലം അതിവിദൂരമല്ല: ഡോ.ബി.അജയ്കുമാർ

സുനിൽ പാലാ  

ഏഴാച്ചേരി: ജീവിതസമൃദ്ധി തേടി  ഹൈറേഞ്ചിലേക്ക് കയറിയ  മനുഷ്യസമൂഹം ,കുടിവെള്ളം തേടി താഴ്വാരങ്ങളിലേക്ക് കൂട്ടപ്പലായനം നടത്തുന്ന കാലം അതിവിദൂരമല്ലെന്ന് പ്രമുഖ ഭൗമ ശാസ്ത്രജ്ഞൻ ഡോ.ബി. അജയ്കുമാർ.

ഏഴാച്ചേരി നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ  'ജലസംരക്ഷണ ' സെമിനാറിൽ സംസാരിക്കുകയായിരുന്നൂ അദ്ദേഹം.

ഒരു പഠനവുമായി ബന്ധപ്പെട്ട് തോപ്രാംകുടിയിലും കട്ടപ്പനയിലും സന്ദർശനം നടത്തവെ ഒരു കിലോമീറ്റർ മാത്രം ചുറ്റളവിൽ നാനൂറോളം കുഴൽക്കിണറുകളാണ് കണ്ടത്. ഹൈറേഞ്ചിൽ  ഭൂജലനിരപ്പ് ഗുരുതരമായ സ്ഥിതിയിൽ കുറയുന്നൂ എന്നതിന്റെ ഉത്തമ ഉദാഹരണമാണിത് .
അനിയന്ത്രിതമായ നഗരവൽക്കരണം  നീരുറവകളെ മുഴുവൻ നശിപ്പിക്കും. ഭൂമിയും പ്രകൃതിയും, അന്തരീക്ഷവുമായുള്ള ആവാസ വ്യവസ്ഥ അപ്പാടെ തകർക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെ കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ വരും തലമുറ കുടിവെള്ളം കിട്ടാതെ പിടഞ്ഞ് മരിക്കുന്ന ഭീതിദമായ അവസ്ഥയുണ്ടാകും.
1980 കളിൽ ആണ്ടിൽ 365 ദിവസവും തെളിനീരൊഴുക്കിയിരുന്ന മീനച്ചിലാർ 2006 - 08 കാലഘട്ടത്തിൽ 240 ദിവസം മാത്രവും 2014-15 കാലത്ത് 210 ദിവസവും മാത്രമാണ് ഒഴുകിയത്.
ഒരു നദിയുടെ ഒഴുക്ക് നിലച്ചാൽ അതിനു ചുറ്റുമുള്ള ആവാസ വ്യവസ്ഥ മരിച്ചു എന്നാണർത്ഥം. ഒഴുക്കു നിലച്ചതോടെ പ്രകൃത്യാലുള്ള സ്വാഭാവിക  ശുദ്ധീകരണം പോലും നടക്കാതെ ജലം മലിനമായി.
ഒപ്പം മനുഷ്യൻ തള്ളിയ മാലിന്യങ്ങൾ കൂടിയായതോടെ  പുരാണങ്ങളിൽ പോലും പ്രതിപാദിക്കപ്പെട്ടിട്ടുള്ള  മീനച്ചിലാറിന്റെ മരണമണി മുഴങ്ങിയതായും ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് കൂടിയായ അജയ്കുമാർ ചൂണ്ടിക്കാട്ടി.
കേരളത്തിൽ ശരാശരി 300 സെൻറി മീറ്റർ  മഴ ലഭിക്കുന്നുണ്ടെങ്കിലും മഴ പെയ്യുന്ന ദിവസങ്ങൾ കുറഞ്ഞു വരികയാണ്. ജലം മണ്ണിൽ താഴാതിരിക്കാനും അന്തരീക്ഷ  ചൂടു കൂടാനും ഇത് കാരണമാകുന്നുണ്ട്. വെള്ളത്തിന്റെ ദുരുപയോഗവും ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സദസ്സിന്റെ സംശയങ്ങൾക്ക്  അജയ് കുമാർ മറുപടി പറഞ്ഞു.

അഡ്വ.വി.ജി.വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ,കോട്ടയം ജില്ലയിൽ ജന സൗഹൃദ പഞ്ചായത്തുകൾക്ക് പ്രയത്നിച്ച് സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നേടിയ പഞ്ചായത്ത് സൂപ്രണ്ട് എം.സുശീലനെ ആദരിച്ചു. നാഷണൽ ലൈബ്രറി സെക്രട്ടറി സനൽകുമാർ ചീങ്കല്ലേൽ  സുശീലന് ഉപഹാരം സമ്മാനിച്ചു. 


പതിമൂന്നാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി 2017 -2022 നടപ്പാക്കേണ്ട വികസന പദ്ധതിയുടെ കരട് രേഖയും വികസന സെമിനാറിൽ പ്രസിദ്ധികരിച്ചു.

കാർഷികമേഖല, പാർപ്പിടം, കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ മാലിന്യ സംസ്കരണം, കുടിവെള്ളം , മ്യഗസംരക്ഷണം, പട്ടികജാതി പട്ടികവർഗ്ഗക്കാരുടെ ക്ഷേമ പദ്ധതികൾ എന്നീ മേഖലയ്ക്കാണ് കരട് രേഖയിൽ മുൻഗണന നൽകിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ രഞ്ചു സുരേഷിന്‍റെ അധ്യക്ഷതയിൽ നടന്ന വികസന സെമിനാറിൽ കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉത്‌ഘാടനം ചെയ്തു .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ ബാലചന്ദ്രൻ, അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് സുജാ ചന്ദ്ര ബാബു, കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് രാജൻ, അലയമൺ പഞ്ചായത്ത് പ്രസിഡന്റ് ഹംസ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ധന്യ രാജു , ശ്രീധരൻ പിള്ള, ഗിരിജാ മുരളി എന്നിവർ പ്രസംഗിച്ചു.

യുവ കവികളുടെ സാഹിത്യ കൂട്ടായ്മ  ശ്രദ്ധേയമാകുന്നു പാലാ :കുടക്കച്ചിറ:കൗമാര പ്രായത്തിൽ കവിത സമാഹാരങ്ങളും, ആൽബങ്ങളും, ഹൃസ്വ ചിത്രങ്ങളും, നിർമിച്ച യുവ കവികളായ അരുൺ  ചക്കാമ്പുഴയും, എബിൻ പുത്തെൻപുരയും ചേർന്ന് രൂപീകരിച്ച സാഹിത്യ കൂട്ടായ്മ  ജനശ്രദ്ധ നേടി.സാഹിത്യരംഗത്തെ ചടുലമായ പ്രവർത്തനങ്ങളുമായി  ഈ സംഘടന ഒരു വർഷം പിന്നിട്ടിരിക്കുന്നു.. 176 അംഗങ്ങളാണ് ഈ സാഹിത്യ കൂട്ടായ്മയിൽ ഉള്ളത്.സാഹിത്യ രംഗത്തു് വിവിധ തരം  കഴിവുകൾ ഉള്ള അംഗങ്ങൾ ഈ സംഘടനയിൽ പ്രവർത്തിച്ചു വരുന്നു.സാഹിത്യാഭിരുചിയുള്ള  യുവ പ്രതിഭകളെ കണ്ടെത്തുകയാണ് ഈ സംഘടനയുടെ ലക്ഷ്യം.

കലാരംഗത്തും സാഹിത്യ രംഗത്തും   ശ്രദ്ധ നേടിയ അരുൺ ചക്കാമ്പുഴ പ്രസിഡന്റും, യുവ എഴുത്തുകാരൻ എബിൻ പുത്തൻപുര സെക്രട്ടറിയുമാണ്.. മറ്റു ജില്ലകളിൽ നിന്നുള്ള യുവ എഴുത്തുകാർ ഈ സംഘടനയിൽ അംഗങ്ങളാണ്. നിരവധി സാമൂഹ്യ സേവനങ്ങൾ ഇവൻ നടത്തിവരുന്നു. ആദ്യം നിർജീവമായിരുന്നെങ്കിലും പുതിയ ഭാരവാഹികൾ  ഭരണം ഏറ്റെടുത്ത് മുതൽ മുതൽ   സജീവമായി. പ്രവർത്തിച്ചു വരുന്ന യുവ സാഹിത്യകാരന്മാരുടെ കൂട്ടായ്മയാണിത്.

സാമൂഹ്യ സേവന രംഗത്തും.,ആതുര സുശ്രൂഷ രംഗത്തും സേവന മേഖല വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ഈ സാഹിത്യ കൂട്ടായ്മ..


പുനലൂർ:സംസ്ഥാനത്ത് ആദ്യമായി കശുമാവ് കർഷകരുടെ സ്വാശ്രയ സംഘം പുനലൂരിൽ പ്രവർത്തനം തുടങ്ങി. കേരളത്തിൽ കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനും കശുവണ്ടി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും ഗുണമേന്മയേറിയ തോട്ടണ്ടി സംഭരിക്കുന്നതിനും കശുവണ്ടി പരിപ്പിന്റെയും കശുമാങ്ങയുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണനത്തിനുമായാണു കശുമാവ് വികസന ഏജൻസി നേതൃത്വത്തിലുള്ള കർഷക സ്വാശ്രയസംഘം പ്രവർത്തിക്കുക.
കശുമാവ് കർഷകരുടെ കൂട്ടായ്‌മ സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്‌ഘാടനം ചെയ്തു. മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ എസ്.ബിജു, കശുമാവ് വികസന ഏജൻസി ചെയർമാൻ കെ. സിരീഷ്, കോഓർഡിനേറ്റർ എ.അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു. കേരളത്തിലാകെ 2,000 കൂട്ടായ്മകൾ ഇതേ മാതൃകയിൽ ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്.
അത്യുൽപാദന ശേഷിയുള്ള കശുമാവ് തൈകൾ വിതരണം ചെയ്യുക, പരിചരണത്തിനുള്ള നിർദേശങ്ങൾ നൽകൽ, സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യൽ, മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനം, വിപണനം, കശുവണ്ടി സംഭരണം എന്നിവ സ്വാശ്രയ സംഘത്തിന്റെ മേൽനോട്ടത്തിൽ നടത്തും. കശുമാവ് വികസന ഏജൻസി 2016-17 വർഷത്തിൽ രണ്ടു ലക്ഷം കശുമാവ് തൈകൾ നട്ടു സംരക്ഷിച്ചു വരികയാണ്. 2018-19 വർഷത്തിൽ ഏഴ് ലക്ഷം തൈകൾ വിതരണം ചെയ്യും.
വനഭൂമി മുതൽ ചെറുകിട കർഷകർക്കു വരെ കശുമാവ് കൃഷിക്കു സഹായം നൽകുവാനും പദ്ധതിയുണ്ട്. കശുമാവ് കർഷക സ്വാശ്രയസംഘത്തിന്റെ ഭാരവാഹികളായി ഷംസുദീൻ തടിക്കാട് (പ്രസിഡന്റ്), ജിജി കെ.ബാബു (സെക്രട്ടറി), ടി.കെ.സുന്ദരേശൻ (ട്രഷറര്‍), എസ്.ശ്യാം (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

വ്യത്യസ്തതയിൽ പ്രചോദനമായി എസ്.എം.വൈ.എം പാലാ രൂപത


പാലാ: രൂപതാ എസ്.എം.വൈ.എം നെറെ 2018 വർഷത്തെ പ്രവർത്തനങ്ങൾക്കു് തുടക്കമായി. വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളിലൂടെ പൊതു സമൂഹത്തിന്റെ ഭാഗമായി മാറ്റുക എന്ന ഉറച്ച തീരുമാനത്തോടെ മാർച്ച് മൂന്നാം തീയതി പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡും പരിസരവും വൃത്തിയാക്കി കൊണ്ടായിരുന്നു യുവജന സംഘടന 2018 വർഷത്തെ പ്രവർത്തനോൽഘാടനം നിർവ്വഹിച്ചത്.

ഉച്ചക്കഴിഞ്ഞ് രണ്ടിന് ആരംഭിച് കാര്യ പരിപാടികൾ എസ്.എം.വൈ.എം പാലാ രൂപതാ ഡയറക്ടർ റവ.ഫാദർ കുര്യാക്കോസ് കാപ്പിലി പറമ്പിൽ ഉദ്ഘാടനം ചെയ്തു.


യുവജനങ്ങൾ ഉൾവലിവ് പ്രകടിപ്പിക്കാതെ, സഭയ്ക്കും സമൂഹത്തിനും നന്മ ചെയ്യുന്നവരായി എന്തിനും തയ്യാറായി മുന്നിട്ടിറങ്ങണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഉൾക്കാമ്പോടെ  പ്രവർത്തിക്കുന്നവരും സമൂഹത്തിന് പ്രചോദനമേകുന്നവരുമായി യുവതലമുറ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഞാൻ ജീവിക്കുന്ന സമൂഹവും അതിന്റെ പൊതുമുതലും എന്റേത് കൂടിയാണെന്നും അത് വൃത്തിയായി സൂക്ഷിക്കേണ്ട കടമ ഒരോ വ്യക്തിക്കു മുണ്ടെന്നും വിളിച്ചറിയിക്കുന്നതായിരുന്നു തുടർന്നുള്ള സംഘാംഗങ്ങളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ.

എസ്.എം.വൈ .എം പാലാ രൂപതാ പ്രസിഡന്റ് ആൽവിൻ ഞായർകുളം, പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.ഉദ്ഘാടന സമ്മേളനത്തിൽ കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്പക്ടർ മാത്യു കൊഴുവനാൽ, എസ്.എം'വൈ.എം പാലാ രൂപതാ അസിസ്റ്റൻറ് ഡയറക്ടർ റവറൻ ഫാദർ തോമസ് തയ്യിൽ ആശംസകൾ നേർന്നു.
പൊതു സ്ഥലവും, പൊതുമുതലും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയ യുവജനങ്ങൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കെ.എസ്.ആർ.ടി.സി പരിസരവും ഓഫീസ് ബ്ളോക്കും ബസുകളും വൃത്തിയാക്കി.സ്റ്റാൻഡിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി സ്റ്റാൻഡിൽ സ്ഥാപിക്കുവാൻ എസ്.എം.വൈ.എം രൂപതാ സമിതി സംഘടിപ്പിച്ച വേസ്റ്റ് ബിൻ കളുടെ ഉദ്ഘാടനവും, തുടർന്ന് ബസ് കഴുകുന്നതിന് ആവശ്യമായ സാമഗ്രികൾക്കുള്ള സാമ്പത്തിക സഹായവും രൂപതാ പ്രസിഡന്റ് ആൽവിൻ ഞായർകുളം, ജനറൽ സെക്രട്ടറി ബിബിൻ ചാമക്കാലായിൽ, എന്നിവർ കെ.എസ്.ആർ.ടി.സി അധികാരികൾക്ക് കൈമാറി.

സ്റ്റാൻഡിലെ പ്രവർത്തനങ്ങൾക്ക് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ മാരുടെ സർവ്വാത്മന പിന്തുണയു ണ്ടായിരുന്നു.സാബു എ ജീവനക്കാർക്ക് നേതൃത്വം നൽകി.യോഗത്തിൽ രൂപതാ ജനറൽ സെക്രട്ടറി ബിബിൻ ചാമക്കാല നന്ദി പ്രകാശിപ്പിച്ചു. ശുചീകരണ പ്രവർത്തികൾക്ക് രാജീവ് രാജു, ശീതൾ റ്റോം, പ്രിൻസ്ചാർളി.,റിയ തെരേസ് ജോർജ്.,ജിതിൻ ജോസഫ്.,സെബാസ്റ്റിയൻ തോമസ്,റീത്തു ജോർജ്.,ഡെൽമ ജോബി.,റിബിൻ ജോസ്.,അലൻ ക്രിസ്റ്റിൻ ജോയി.,നിധി സാബു എന്നിവർ നേതൃത്വം നൽകി 

ഉഴവൂർ വിജയൻറെ ഭാര്യ ചന്ദ്രമണിയമ്മ ടീച്ചർ സജീവ രാഷ്ട്രീയത്തിലേക്ക് കോട്ടയം: എൻ.സി.പി. സംസ്ഥാന പ്രസിഡന്റായിരുന്ന അന്തരിച്ച ഉഴവൂർ വിജയന്റെ ഭാര്യ ചന്ദ്രമണിയമ്മ ടീച്ചർ രാഷ്ട്രീയരംഗത്ത് സജീവമാകുന്നു. ഇന്ന് രാവിലെ  നടന്ന എൻ.സി.പി. ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ചന്ദ്രമണിയമ്മയെ ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. പി.കെ.ആനന്ദക്കുട്ടൻ ചന്ദ്രമണിയമ്മയുടെ പേര് നിർദ്ദേശിച്ചപ്പോൾ സാംജി പഴേപറമ്പിൽ പിന്താങ്ങി. തുടർന്നു ഐക്യകണ്ഠേന ജില്ലാ കമ്മിറ്റി ചന്ദ്രമണിയമ്മയെ വൈസ് പ്രസിഡന്റായി പിന്തുണച്ചു. നിലവിലെ പ്രസിഡന്റ് ടി.വി. ബേബിയെ വീണ്ടും ജില്ലാ പ്രസിഡന്റായിയും എം.പി. കൃഷ്ണൻനായരെ ട്രഷററായും തെരഞ്ഞെടുത്തു.

ഹൈസ്കൂൾ അധ്യാപികയായിരുന്ന ചന്ദ്രമണിയമ്മ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ നിന്നും 2016 ലാണ് റിട്ടയർ ചെയ്തത്. ഭർത്താവ് ഉഴവൂർ വിജയൻ കേരള രാഷ്ട്രീയരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നുവെങ്കിലും ചന്ദ്രമണിയമ്മ ടീച്ചർ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. വിജയന്റെ മരണശേഷം എൻ.സി.പി. പ്രവർത്തകരുടെ നിരന്തരമായ നിർബന്ധത്തെത്തുടർന്നാണ് രാഷ്ട്രീയ പ്രവേശനത്തിനു കളമൊരുങ്ങിയത്. ബി.എ. ബി.എഡ്.ബിരുദധാരിയായ ചന്ദ്രമണിയമ്മ പാലാ വള്ളിച്ചിറ നെടിയാമറ്റത്തിൽ ഗോപാലൻനായരുടെയും സരസ്വതിയമ്മയുടെയും മകളാണ്. ഡോ. വന്ദന, വിദ്യാർത്ഥിനിയായ വർഷ എന്നിവരാണ് മക്കൾ.

സൗഹൃദന്തരീകാശത്തിൽ നടന്ന എൻ സി പി തെരെഞ്ഞെടുപ്പ് യോഗത്തിൽ യോഗത്തിൽ മൂന്ന് പേരെയാണ് തെരെഞ്ഞെടുത്തത്.ബാക്കിയുള്ള സ്ഥാനങ്ങൾ നോമിനേറ്റ് ചെയ്യുന്ന സമ്പ്രദായമാണ് എൻ സി പി പാർട്ടിക്കുള്ളത്.21 അംഗ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും യോഗം തെരെഞ്ഞെടുത്തു.ഈ കമ്മിറ്റിയിൽ നിന്നായിരിക്കും ബാക്കി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.

സാജു.എം.ഫിലിപ്പ്,
കാണക്കാരി അരവിന്ദാക്ഷൻ,
പി.എ.താഹ,
ഐസക്ക് മാണി,
സാബു എബ്രാഹം,
ബെന്നി മൈലാടൂർ,
സാംജി പഴേപറമ്പിൽ,
മിർഷാ ഖാൻ ,
ബീനാ ജോബി,
ഇന്ദിരാ ഗോപാലകൃഷണൻ,
വി.വി. ജോസ്,
റഫീക്ക് പി.എസ്.
ഫ്രാൻസിസ് ജേക്കബ്ബ്,
എൻ.സി.ജോർജ്കുട്ടി,
എം.ജെ ദാനിയേൽ,
എം.എം.രാജശേഖര പണിക്കർ ,
ബാബുരാജ് വട്ടക്കാട്ടിൽ,
ഷിജു.ഡി. അറയ്ക്കൽ,
പി.പി.ബാലൻ,
എൻ.രഞ്ചനാഥ്,
ഹരികൃഷ്ണൻ.
എന്നീ നേതാക്കളെയാണ് ഇന്ന് കൂടിയ കമ്മിറ്റി തെരെഞ്ഞെടുത്തത്.


കോട്ടയം: എൻ.സി.പി യിലെ സംഘടനാ തെരെഞ്ഞെടുപ്പിനോടന ബന്ധിച്ച് പാർട്ടിയിലുണ്ടായ ചേരിതിരിവിന് താൽക്കാലിക പരിഹാരമുണ്ടായി. ഇന്നലെ പാലാ ടി.ബി യിൽ വച്ച് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തിയ സമവായ ചർച്ചയിലാണ് ഒത്ത് തീർപ്പ് വ്യവസ്ഥകൾ രൂപം കൊണ്ടത്.

ഇതനുസരിച്ച് സ്വന്തം നാട്ടിൽ നിന്നും സംഘടനാ തെരെഞ്ഞെടുപ്പിൽ നിഷ്കാഷിതനായ മാണി സി കാപ്പന് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും മൂന്ന് പേരാണ് സംസ്ഥാന സമിതി അംഗങ്ങൾ. ബാക്കി രണ്ട് പേർ ഔദ്യോഗിക പക്ഷത്ത് നിന്നുമുള്ളവരാണ്. ബെന്നി മൈലാടൂർ, സുമിത് ജോസഫ് എന്നിവരാണവർ.

ജില്ലാ കമ്മിറ്റിയിലേക്കുള്ള ആറംഗങ്ങളിൽ മൂന്ന് പേരെ വീതം ഇരു വിഭാഗങ്ങളും വീതിച്ചെടുത്തു. ബ്ളോക്ക് പ്രസിഡന്റ് സ്ഥാനം കാപ്പൻ പക്ഷത്തിനാണ് ലഭിച്ചിരിക്കുന്നത്. അങ്ങിനെ ആകെ പത്ത് സ്ഥാനങ്ങളിൽ അഞ്ചെണ്ണം വീതം ഇരു വിഭാഗങ്ങളും വീതിച്ചെടുക്കയാണുണ്ടായത്.

മുമ്പ് വൃവസ്ഥാപിത രീതിയിൽ മെംബർഷിപ്പ് അടിസ്ഥാനത്തിൽ സംഘടനാ തെരെഞ്ഞെടുപ്പ് നടന്നപ്പോൾ ഒൻപത് മണ്ഡലം കമ്മിറ്റികളിൽ രാമപുരം ഒഴികെ എട്ടും ഔദ്യോഗിക പക്ഷം കരസ്ഥമാക്കിയിരുന്നു.സംസ്ഥാന സമിതിയിലേക്കുള്ള മൂന്ന് പ്രതിനിധികളിൽ മൂന്നും ഔദ്യോഗിക പക്ഷം നേടിയപ്പോൾ മാണി സി കാപ്പൻ നില നിൽപ്പ് ഭീഷണി നേരിടുകയായിരുന്നു.

ദേശീയ സംസ്ഥാന നേതാവായ മാണി സി കാപ്പൻ‌ സംസ്ഥാന സമിതി മെംബർ അല്ലാതായതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയും ഇരുളടഞ്ഞതായി.എൻ.സി.പി ഭരണഘടന അനുസരിച്ച് സംസ്ഥാന സമിതി മെംബറായെങ്കിലെ സംസ്ഥാന ഭാരവാഹിത്വത്തിന് അർഹത പോലുമുണ്ടാവു.

ഉടൻ തന്നെ മാണി സി കാപ്പൻ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ നോമിനേഷൻ കൊടുത്തെങ്കിലും, തദ്ദേശീയരായ നേതാക്കൾ കാപ്പനെതിരെ മത്സരിക്കാൻ കച്ചകെട്ടിയിറങ്ങി. അവരെ പിൻവലിപ്പിക്കാൻ കാണക്കാരി അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ കാപ്പൻ പക്ഷം ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. തുടർന്ന് ഏറ്റുമാനൂർ മത്സരിച്ചാൽ തോൽവി ഉറപ്പായതോടെ തന്ത്രപൂർവ്വം പാർട്ടിയിലെ ഐക്യം ഊട്ടി ഉറപ്പിക്കാൻ എന്ന വ്യാജേന പിൻവലിയുകയായിരുന്നു.

തുടർന്ന് സംസ്ഥാന പ്രസിഡന്റ് ഇരുപക്ഷത്തേയും കൊച്ചിയിൽ വിളിച്ചു ചേർത്ത് ചർച്ച നടത്തിയെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു് തയ്യാറായില്ല.

ഇതിനിടെ കാപ്പൻ കേന്ദ്ര നേതാക്കളെ കണ്ട് പാലായിലെ തെരെഞ്ഞെടുപ്പ് മരവിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. മെംബർഷിപ്പ് അടിസ്ഥാനത്തിൽ നടത്തിയ തെരെഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ ഏതെങ്കിലും പ്രവർത്തകൻ കേസ് ഫയൽ ചെയ്താൽ അത് സംഘടനയുടെ മുഴുവൻ തെരെഞ്ഞെടുപ്പിനെയും എതിരായി ബാധിക്കുമെന്നതിനാൽ കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദ ഫലമായാണ് സമവായ ചർച്ചക്ക് ഇരുപക്ഷവും നിർബന്ധിതരായത്.

ഇത് പ്രകാരം സംസ്ഥാന സമിതിയിലേക്ക് മാണി സി കാപ്പന് വേണ്ടി സതീഷ് കല്ലക്കുളം പിൻമാറുകയാണുണ്ടായത്.പാലായിലെ മുഴുവൻ സീറ്റുകളും തനിക്ക് വേണമെന്ന് ശഠിച്ച മാണി സി കാപ്പന് അവസാനം ഔദ്യോഗിക വിഭാഗം അഞ്ച് സീറ്റുകൾ അനുവദിച്ച് നൽകുകയാണുണ്ടായത്.

മുമ്പ് നടന്ന സംഘടനാ തെരെഞ്ഞെടുപ്പിൽ 400 ബുക്കുകളാണു് ജില്ലാ നേതൃത്വത്തിൽ നിന്നും കാപ്പൻ വിതരണത്തിനായി വാങ്ങിയിരുന്നത്. ഇത് പ്രകാരം ഒരു ബുക്കിൽ പത്ത് എന്ന കണക്കിൽ നാലായിരം മെംബർമാരെ മാണി സി കാപ്പൻ ചേർക്കണമായിരുന്നു

.എന്നാൽ ആയിടെ പാലായിലും പരിസരത്തുമുള്ള ക്രൈസ്തവ പള്ളികളോട് ചേർന്നുള്ള ശവക്കോട്ടകളിൽ കാപ്പന്റെ രണ്ട് അനുയായികളെ മെംബർഷിപ്പ് ബുക്കുകളുമായി സംശയകരമായ സാഹചര്യത്തിൽ കണ്ടിരുന്നതായി പൊതു ജനം പറയുന്നു.


കോട്ടയം: തനിക്ക് എതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും, ശ്രീ. കെ എം മാണി ധന കാര്യ മന്ത്രി ആയിരിക്കുമ്പോൾ തുടക്കം കുറിച്ച KFC സ്വയം സംരംഭക മിഷനിൽ നിന്നും ലോൺ ഞാൻ എടുക്കുകയുമുണ്ടായി. 5 പേർ ചേർന്നാണ് ഈ പദ്ധതിക്ക് അപേക്ഷ നൽകേണ്ടത് , അതിനാൽ ഞാനും എന്റെ സഹോദരന്റെ മക്കളും, സുഹൃത്തും ചേർന്നാണ് ലോണിന് അപേക്ഷ നൽകിയത്. എന്നാൽ സഹോദരന്റെ പുത്രിക്ക് 21 വയസ് തികയാത്തതു കൊണ്ട് 21 വയസ് തികഞ്ഞ അപേക്ഷകനെ കണ്ടെത്തേണ്ടതിനാലും, അപേക്ഷാ തീയതി അതിക്രമിച്ചതിനാലുമാണ് ഞാൻ എന്റെ ഭാര്യയെ കുടി ഉൾപ്പെടുത്തി ഈ ലോണിന് അപേക്ഷ നൽകിയത്.

എന്റെ വസ്തു ഈടായി നൽകിയാണ് ഞാൻ ഈ ലോൺ എടുത്തിരിക്കുന്നത്. കൂടാതെ ഈ സ്കീമിന്റെ യാതൊരു വിധ സബ്സിഡി ആനുകുല്യങ്ങളും ഞാൻ നാളിതു വരെ കൈപ്പറ്റിയിട്ടില്ല.  എടുത്ത തുകയും പലിശയും മുഴുവനായി തന്നെ തിരിച്ചടക്കേണ്ടതാണ്.
ഇതാണ് യഥാർത്ഥമായ വസ്തുത.എന്നാൽ ഞാനും ഭാര്യയും ചേർന്ന് KFC യുടെ ലോക്കപ്പ് കുത്തി ത്തുറന്ന് പണം അപഹരിച്ചു എന്ന് തോന്നത്തക്ക രീതിയിലുള്ള പ്രചരണമാണ് ചില തൽപരകക്ഷികൾ സോഷ്യൽ മീഡിയായിലും മറ്റും നടത്തുന്നത്.

ഞാൻ കഴിഞ്ഞ 25 വർഷമായി പൊതുപ്രവർത്തനരംഗത്ത് സജീവമായുള്ള ആളാണ് 2005ൽ പഞ്ചായത്ത് പ്രസിഡന്റും, 2010 ൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും പിന്നീട് ജില്ലാ പഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചിട്ടുള്ള ആളാണ് ഈ കാലയളവിലൊന്നും എന്നെപ്പറ്റി യാതൊരു വിധ അഴിമതി ആരോപണങ്ങളും ഉണ്ടായിട്ടുള്ളതല്ല എന്നുള്ളതും ഏവർക്കം അറിവുള്ള കാര്യമാണ്.
പൊതു പ്രവർത്തനത്തെ ധന സമ്പാദനത്തിനുള്ള ഒരു മാർഗമായി ഞാൻ കാണാത്തതിനാലാണ് ജീവിത മാർഗം എന്ന നിലയിൽ ലോണെടുത്തത് ഇത് ഒരു അഴിമതി ആണ് എന്ന് കരുതിയിരുന്നില്ല.

ഈ വിഷയം ചൂണ്ടിക്കാട്ടി ഇതെ പരാതിക്കാരൻ തന്നെ 2 വർഷം മുമ്പ് കോട്ടയം വിജിലൻസ് SP ക്ക് പരാതി നൽകുകയും SP യുടെ മേൽനോട്ടൽ അന്യഷണം നടത്തുകയും പരാതിയിൽ പറയുന്ന പോലെ മനപ്പുർവ്വം ക്രമക്കേട് നടത്തി ലോൺ സമ്പതിച്ചിട്ടില്ല എന്നും സർക്കാരിന് നഷ്ടം സംഭവിച്ചിട്ടില്ല എന്നും കണ്ടെത്തുകയും ടി. കേസ് തള്ളിക്കളയുകയും ചെയ്തിട്ടുള്ളതാണ്, തുടർന്നാണ് ഇപ്പോൾ ചില രാഷട്രിയ എതിരാളികളുടെ പിൻതുണയോടെ ടി. അൾ വീണ്ടും ഇപ്പോൾ കോട്ടയം വിജിലൻസ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. ഇതേ പരാതിക്കാരൻ ഞാൻ
ജനപ്രതിനിധിയായിരുന്ന കാലയളവിലെല്ലാം ഇതേ പോലെയുള്ള പരാതികളുമായി എന്റെ പിന്നാലെയുണ്ടായിരുന്നെങ്കിലും അതെല്ലാം കോടതി നിരുപാധികം തള്ളിക്കളയുകയും ചെയ്തിട്ടുള്ളതാണ്. ഈ പരാതിക്കാരന്റെ പുറകിൽ എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനാഗ്രഹിക്കുന്ന ചിലർ ആണെന്നതിനാലും, ഒരു വിധ ക്രമക്കേട് നടത്തുവാനും ഞാൻ ശ്രമിചിട്ടില്ല എന്ന് എനിക്ക് ഉത്തമ ബോദ്ധ്യം ഉള്ളതിനാലും എത് അന്യഷ്ണം നേരിടാനും ഞാൻ തയാറാണെന്നും അറിയിക്കുന്നു.


കോട്ടയം: പാലായിലെ കോൺഗ്രസുകാർക്ക് എന്നെന്നും അഭിമാനിക്കാവുന്ന വിജയമാണ് ഇന്ന് ഉപതെരെഞ്ഞെടുപ്പ് വിജയത്തിലൂടെ അവർ നേടിയെടുത്തത്.

പാലാ നിയോജക മണ്ഡലത്തിലെ മുത്തോലി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ്, എൽ.ഡി.എഫ് ബി.ജെ.പി, കേരളാ കോൺഗ്രസ് (എം), എന്നിങ്ങനെ പ്രമുഖരായ നാല് സ്ഥാനാർത്ഥികളാണ് മത്സരിച്ചിരുന്നത്.

ഏതാനും മാസം മുമ്പ് ഇതേ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളെയും തോൽപ്പിച്ച് കേരളാ കോൺഗ്രസ് (എം) വിജയിച്ചിരുന്നു. അതിന് ശേഷം പാലാ നിയോജക മണ്ഡലത്തിലെ തന്നെ മൂന്നിലവ് പഞ്ചായത്തിൽ നടന്ന ഉപതെരെഞ്ഞെടുപ്പിലും കേരളാ കോൺഗ്രസ് (എം) ഒറ്റയ്ക്ക് നിന്ന് വിജയിച്ചിരുന്നു. സ്വന്തം തട്ടകമായ പാലായിലെ ഈ വിജയങ്ങൾ ഒട്ടൊന്നുമല്ല ആത്മവിശ്വാസം മാണി ഗ്രൂപ്പിന് നേടി കൊടുത്തത്.ഈ വിജയങ്ങൾ മാണി ഗ്രൂപ്പിന് വില പേശൽ ശക്തി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

                                         ജോസ്മോന്‍ മുണ്ടക്കല്‍ വിജയശില്പി

എന്നാൽ മാണി ഗ്രൂപ്പിന് ഈ ഉപതെരെഞ്ഞെടുപ്പിലുണ്ടായ പരാജയം കോൺഗ്രസ് പ്രവർത്തകർ ആഘോഷിക്കുകയാണ്. ഫലമറിഞ്ഞയുടനെ മുത്തോലി പഞ്ചായത്താഫീസിൽ തടിച്ചു കൂടിയ കോൺഗ്രസ് പ്രവർത്തകർ ആദ്യം വിളിച്ച മുദ്രാവാക്യം തന്നെ പോടാ പുല്ലെ കെ.എം മാണി എന്നായിരുന്നു.നേതാക്കൾ അതിനെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും പലപ്പോഴും ആ മുദ്രാവാക്യം ഉയർന്നിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് കേരളാ കോൺഗ്രസ് (എം) നെറെ മുൻ ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കലായിരുന്നു.കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ജോസ് മോൻ മുണ്ടയ്ക്കൽ സ്വതന്ത്രനായി ഐക്യ ജനകീയ മുന്നണി സ്ഥാനാർത്ഥിയായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കുകയും അത് മാണി ഗ്രൂപ്പ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ പരാജയത്തിലെത്തിച്ചേരുകയും ചെയ്തിരുന്നു.

ഇത് പണാധിപത്യത്തിനെതിരെയുള്ള വിജയമാണ്. ഏകദേശം ഇരുപത് ലക്ഷത്തോളം രൂപയാണ് മാണി ഗ്രൂപ്പുകാർ ഈ വാർഡിൽ ചിലവഴിച്ചത്.ഉഴവൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന വൈസ് പ്രസിഡന്റ് .തെരെഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ മാണി ഗ്രൂപ്പുകാർ വിജയിപ്പിക്കുക വഴി ബി.ജെ.പി ക്ക് കഴിഞ്ഞ തവണ കിട്ടിയ ഇരുന്നൂറിൽ പരം വോട്ടുകളും മാണി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇത്തവണ ബി.ജെ.പി ക്ക് 40 വോട്ടാണ് ലഭിച്ചത്. അതേ പോലെ തന്നെ എൽ.ഡി.എഫിലേക്ക് പോകുന്നു എന്ന ഉമ്മാക്കി കാട്ടി എൽ.ഡി.എഫ് വോട്ടുകളും മാണിഗൂപ്പ് സ്വന്തമാക്കിയപ്പോൾ എൽ.ഡി.എഫ് 33 വോട്ടുകളുമായി നാലാം സ്ഥാനത്തെത്തുകയും ചെയ്തുവെന്ന് ജോസ് മോൻ മുണ്ടയ്ക്കൽ വേണാട് ന്യൂസിനോട് പറഞ്ഞു.

ഇത് ജോസ് കെ മാണിയുടെ പരാജയമായാണ് നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ തെക്കുംമുറി വാർഡിലെ ഉപ തെരെഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ മാണി ഗ്രൂപ്പുകാർ പറഞ്ഞത് ഇത് ജോസ് കെ മാണിയുടെ വിജയമാണെന്നായിരുന്നു. അന്ന് നിഷാ ജോസ് കെ മാണി നയിക്കുന്ന സോഷ്യൽ മീഡിയാ മുല്ലപ്പൂ ഗ്രൂപ്പുകാർ പ്രചരിപ്പിച്ചത് ജോസ് കെ മാണിയാണ് വിജയശില്പി മുന്നിലവിൽ വിജയിച്ചപ്പോഴും നിഷാ ജോസ് കെ മാണി നയിക്കുന്ന സോഷ്യൽ മീഡിയാ മുല്ലപ്പൂ ഗ്രൂപ്പ് കാർ ത്തവർത്തിച്ച് പറഞ്ഞ് പ്രചരിപ്പിച്ചത് ജോസ് കെ മാണിയാണ് വിജയശില്പി എന്നായിരുന്നു. പക്ഷെ അന്ന് തന്നെ നടന്ന ഉപതെരെഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിലെ ചെറുവത്തൂർ പഞ്ചായത്തിലെ ഉദയഗിരി വാർഡിൽ കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി പരാജയപ്പെട്ടെങ്കിലും മുല്ലപ്പൂ ഗ്രൂപ്പുകാർ അത് ജോസ് കെ മാണിയുടെ പരാജയമായി കണ്ടില്ലെന്ന് നടിച്ചു. തന്ത്രപൂർവ്വം അത് അണികളിൽ നിന്നും മറച്ചുവയ്ക്കുകയും ചെയ്തു.

വിജയിച്ച ജിസ്മോൾ തോമസിന് ത്രിവർണ്ണ ഷാൾ അണിയിച്ചതിനൊപ്പം ജോസ് കെ മാണിയുടെ സന്തത സഹചാരിയായിരുന്ന ജോസ് മോൻ മുണ്ടയ്ക്കലിനും കോൺഗ്രസ് പ്രവർത്തകർ ത്രിവർണ്ണ ഷാൾ അണിയിച്ചു. വിജയിച്ച ജിസ്മോൾ എല്ലാവർക്കും മധുര പലഹാരങ്ങൾ നൽകിയാണ് സ്വീകരിച്ചത്.

ബാർ കോഴയിൽ നിന്നും രക്ഷ നേടാനാണ് മാണി ഇപ്പോൾ പിണറായിയുടെ കാല് പിടിച്ച് നടക്കുന്നതെന്നു മുത്തോലിക്കടവിൽ പ്രസംഗിച്ച കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് പ്രൊഫസർ സതീഷ് ചൊള്ളാനി പറഞ്ഞു. യു.ഡി.എഫിലായിരുന്നപ്പോൾ കോൺഗ്രസിന് മുത്തോലിയിൽ ആളില്ലെന്ന് പരിഹസിച്ചിരുന്നവർ എവിടെ പോയെന്ന് അദ്ദേഹം ചോദിച്ചു.

നിഷാ ജോസ് കെ മാണി പഠിക്കുന്ന പാലാസെന്റ് തോമസ് കോളേജ് യൂണിയൻ പിടിച്ചടക്കി കൊണ്ട് കെ.എസ്.യു തുടങ്ങി വച്ച അശ്വമേധമാണ് ഇപ്പോൾ പാലാ നിയോജക മണ്ഡലമാകെ ചീറിയടിക്കുന്നതെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി ബിപിൻ വേണാട് ന്യൂസിനോട് പറഞ്ഞു.

കോൺഗ്രസ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒന്നിച്ച് നിന്നതു കൊണ്ടുണ്ടായ വിജയമെന്നാണ് മനസിലാകുന്നത്.കഴിഞ്ഞ തവണ നടന്ന ഉപതെരെഞ്ഞെടുപ്പിൽ സംഘടനാ സംവിധാനം ശക്തമല്ലായിരുന്നുവെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ പറഞ്ഞു. എന്നാൽ ബി.ജെ.പിയുടെയും ഇടതുപക്ഷത്തിന്റെയും വോട്ടുകൾ വാങ്ങിയാണ് കോൺഗ്രസിന്റെ ഈ വിജയമെന്ന് കേരളാ കോൺഗ്രസ് (എം) കേന്ദ്രങ്ങൾ പറഞ്ഞു.

ഈ തെരെഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം) ലെ ആഭ്യന്തര പ്രശ്നങ്ങളും പരാജയ കാരണമായതായി അറിയുന്നു. ആദ്യം നിശ്ചയിച്ച സ്ഥാനാർത്ഥിയെ പിൻമാറ്റിയാണ് സിൽവി മനോജിനെ ഔദ്യോഗിക സ്ഥാനാർത്ഥിയാക്കിയത്.ഈ നടപടി ആ വിഭാഗം ആൾക്കാരെ പ്രകോപിപ്പിക്കുകയും അവർ പ്രചരണത്തിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തിരുന്നു.

തുറന്ന വാഹനത്തിൽ ജി സ്‌ മോൾ തോമസിനെയും ആനയിച്ചു കൊണ്ടുള്ള വാഹനജാഥ മുത്തോലി ക്കവലയിലെ പൊതുയോഗത്തിന് ശേഷം തെക്കുംമുറി വാർഡിലാകെ പര്യടനം നടത്തി.അമ്മ ലിസി തോമസ് തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുകയാണ് തന്റെ ആദ്യ ലക്ഷൃമെന്ന് ജിസ്മോൾ തോമസ് പറഞ്ഞു.

വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി 399 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് വന്ന കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി 282 വോട്ടും, ബി.ജെ.പി 40 വോട്ടും, എൽ.ഡി.എഫ് 33 വോട്ടും നേടി.ഭുരിപക്ഷം 117.

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.