തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

ഹൈറേഞ്ചിൽ നിന്നും കുടിവെള്ളം തേടി ജനങ്ങൾ കൂട്ടപ്പലായനം നടത്തുന്ന കാലം അതിവിദൂരമല്ല : ഡോ.ബി.അജയ്കുമാർ

ഹൈറേഞ്ചിൽ നിന്നും കുടിവെള്ളം തേടി ജനങ്ങൾ കൂട്ടപ്പലായനം നടത്തുന്ന കാലം അതിവിദൂരമല്ല: ഡോ.ബി.അജയ്കുമാർ

സുനിൽ പാലാ  

ഏഴാച്ചേരി: ജീവിതസമൃദ്ധി തേടി  ഹൈറേഞ്ചിലേക്ക് കയറിയ  മനുഷ്യസമൂഹം ,കുടിവെള്ളം തേടി താഴ്വാരങ്ങളിലേക്ക് കൂട്ടപ്പലായനം നടത്തുന്ന കാലം അതിവിദൂരമല്ലെന്ന് പ്രമുഖ ഭൗമ ശാസ്ത്രജ്ഞൻ ഡോ.ബി. അജയ്കുമാർ.

ഏഴാച്ചേരി നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ  'ജലസംരക്ഷണ ' സെമിനാറിൽ സംസാരിക്കുകയായിരുന്നൂ അദ്ദേഹം.

ഒരു പഠനവുമായി ബന്ധപ്പെട്ട് തോപ്രാംകുടിയിലും കട്ടപ്പനയിലും സന്ദർശനം നടത്തവെ ഒരു കിലോമീറ്റർ മാത്രം ചുറ്റളവിൽ നാനൂറോളം കുഴൽക്കിണറുകളാണ് കണ്ടത്. ഹൈറേഞ്ചിൽ  ഭൂജലനിരപ്പ് ഗുരുതരമായ സ്ഥിതിയിൽ കുറയുന്നൂ എന്നതിന്റെ ഉത്തമ ഉദാഹരണമാണിത് .
അനിയന്ത്രിതമായ നഗരവൽക്കരണം  നീരുറവകളെ മുഴുവൻ നശിപ്പിക്കും. ഭൂമിയും പ്രകൃതിയും, അന്തരീക്ഷവുമായുള്ള ആവാസ വ്യവസ്ഥ അപ്പാടെ തകർക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെ കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ വരും തലമുറ കുടിവെള്ളം കിട്ടാതെ പിടഞ്ഞ് മരിക്കുന്ന ഭീതിദമായ അവസ്ഥയുണ്ടാകും.
1980 കളിൽ ആണ്ടിൽ 365 ദിവസവും തെളിനീരൊഴുക്കിയിരുന്ന മീനച്ചിലാർ 2006 - 08 കാലഘട്ടത്തിൽ 240 ദിവസം മാത്രവും 2014-15 കാലത്ത് 210 ദിവസവും മാത്രമാണ് ഒഴുകിയത്.
ഒരു നദിയുടെ ഒഴുക്ക് നിലച്ചാൽ അതിനു ചുറ്റുമുള്ള ആവാസ വ്യവസ്ഥ മരിച്ചു എന്നാണർത്ഥം. ഒഴുക്കു നിലച്ചതോടെ പ്രകൃത്യാലുള്ള സ്വാഭാവിക  ശുദ്ധീകരണം പോലും നടക്കാതെ ജലം മലിനമായി.
ഒപ്പം മനുഷ്യൻ തള്ളിയ മാലിന്യങ്ങൾ കൂടിയായതോടെ  പുരാണങ്ങളിൽ പോലും പ്രതിപാദിക്കപ്പെട്ടിട്ടുള്ള  മീനച്ചിലാറിന്റെ മരണമണി മുഴങ്ങിയതായും ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് കൂടിയായ അജയ്കുമാർ ചൂണ്ടിക്കാട്ടി.
കേരളത്തിൽ ശരാശരി 300 സെൻറി മീറ്റർ  മഴ ലഭിക്കുന്നുണ്ടെങ്കിലും മഴ പെയ്യുന്ന ദിവസങ്ങൾ കുറഞ്ഞു വരികയാണ്. ജലം മണ്ണിൽ താഴാതിരിക്കാനും അന്തരീക്ഷ  ചൂടു കൂടാനും ഇത് കാരണമാകുന്നുണ്ട്. വെള്ളത്തിന്റെ ദുരുപയോഗവും ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സദസ്സിന്റെ സംശയങ്ങൾക്ക്  അജയ് കുമാർ മറുപടി പറഞ്ഞു.

അഡ്വ.വി.ജി.വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ,കോട്ടയം ജില്ലയിൽ ജന സൗഹൃദ പഞ്ചായത്തുകൾക്ക് പ്രയത്നിച്ച് സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നേടിയ പഞ്ചായത്ത് സൂപ്രണ്ട് എം.സുശീലനെ ആദരിച്ചു. നാഷണൽ ലൈബ്രറി സെക്രട്ടറി സനൽകുമാർ ചീങ്കല്ലേൽ  സുശീലന് ഉപഹാരം സമ്മാനിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.