തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

നഗരത്തില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ക്യാമറ സ്ഥാപിക്കാൻ പാലാ നഗരസഭ യോഗം തീരുമാനിച്ചു.

നഗരത്തില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ക്യാമറ സ്ഥാപിക്കാൻ പാലാ നഗരസഭ യോഗം തീരുമാനിച്ചു.

  സുനിൽ പാലാ 

പാലാ: നഗരത്തില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ക്യാമറ സ്ഥാപിക്കണോ? കേവലം 5 കൗണ്‍സിലര്‍മാരുടെ അനുകൂല തീരുമാനത്തില്‍ ക്യാമറ സ്ഥാപിക്കാൻ
ഇന്നലെ ചേർന്ന പാലാ നഗരസഭ യോഗം തീരുമാനിച്ചു.

യോഗത്തില്‍ പങ്കെടുത്ത മറ്റു കൗണ്‍സിലര്‍മാരെല്ലാം  തങ്ങള്‍ ഇക്കാര്യത്തില്‍ "നിഷ്പക്ഷ'' അഭിപ്രായക്കാരാണെന്ന് പറഞ്ഞു. അതായത് ക്യാമറ വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യാം!

പ്രതിപക്ഷ നിരയില്‍ പോലും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി.
    26 അംഗ കൗണ്‍സിലര്‍മാരില്‍ 16 പേര്‍ മാത്രം പങ്കെടുത്ത കൗണ്‍സില്‍ യോഗത്തിലാണ്
 5 പേരുടെ മാത്രം അഭിപ്രായത്തോടെ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പദ്ധതിയോടാണ് ഭൂരിഭാഗം കൗണ്‍സിലര്‍മാരും മുഖം തിരിച്ചത്.

നഗരത്തിലെ 16 പോയിന്റുകളിലായി 64 ക്യാമറ സ്ഥാപിക്കാന്‍ ആദ്യഘട്ടമായി 15 ലക്ഷം രൂപയുടെ ടെന്‍ഡര്‍ ക്ഷണിച്ചതിന് ശേഷമാണ് ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ പാലം വലിച്ചത്. വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണ് ഈ പദ്ധതി നടപ്പാക്കുന്നത് എന്നതായിരുന്നു വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഭരണപക്ഷ കൗണ്‍സിലര്‍മാരുടെയും ഒരു വിഭാഗം പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെയും ബി.ജെ.പി. പ്രതിനിധിയുടെയും അഭിപ്രായം. മുന്‍ ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി പുരയിടത്തിന്റെ ഭരണകാലത്താണ് സംസ്ഥാന നഗരസഭകളിൽ നടാടെയുള്ള  ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരു ചെയര്‍പേഴ്‌സണ്‍ തുടക്കം കുറിച്ച പദ്ധതി അടുത്ത ചെയര്‍പേഴ്‌സണ്‍ അധികാരം ഏല്‍ക്കുമ്പോള്‍ മാറ്റി വയ്ക്കുന്ന നിലപാട് ശരിയല്ലെന്ന് ഒരു വിഭാഗം ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.തർക്കം മുറുകിയപ്പോൾ  വിഷയം വോട്ടിനിടാന്‍ ചില അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു.

ക്യാമറ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി, ഭരണപക്ഷ കൗണ്‍സിലര്‍മാരായ ബിജു പാലൂപ്പടവില്‍, അഡ്വ. ബെറ്റി ഷാജു, ഷെറിന്‍ പുത്തേട്ട് എന്നിവരും പ്രതിപക്ഷത്തെ പ്രസാദ് പെരുമ്പള്ളിലും വോട്ട് ചെയ്തു. എന്നാല്‍ പ്രതിപക്ഷത്തെ റോയി ഫ്രാന്‍സീസും സുഷമ രഘുവും ബി.ജെ.പി. പ്രതിനിധി അഡ്വ. ബിനു പുളിക്കക്കണ്ടവും വൈസ് ചെയര്‍പേഴ്‌സണ്‍ കുര്യാക്കോസ് പടവനും ഹാജരായിരുന്ന മറ്റ് ഭരണപക്ഷ കൗണ്‍സിലര്‍മാരും തങ്ങള്‍ ഇക്കാര്യത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നു പറഞ്ഞു. അങ്ങനെയാണ് 5 പേരുടെ പിന്തുണയോടെ പദ്ധതി നടപ്പാക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തത്. വളരെ നല്ല ഒരു പദ്ധതിക്ക് തുരങ്കം വയ്ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഭരണപക്ഷ കൗണ്‍സിലര്‍ ബിജു പാലൂപ്പടവില്‍ കുറ്റപ്പെടുത്തി.എന്നാൽ വിശദമായി ചർച്ച നടത്താതെ പദ്ധതി നടപ്പാക്കിയാൽ ക്യാമറകൾ നോക്കുകുത്തിയാകുമെന്നായിരുന്നൂ വൈസ് ചെയർമാൻ കുര്യാക്കോസ് പടവന്റെയും കൂട്ടരുടേയും അഭിപ്രായം. ഈ പദ്ധതിക്കും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് ഭരണപക്ഷത്തെ ചേരിതിരിവുകളാണെന്നത് ഇന്നലത്തെ കൗണ്‍സില്‍ യോഗത്തിലും വ്യക്തമായി.
---------------------
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.