തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

കടുത്ത വ്യാപാര മാന്ദ്യം, വ്യാപാരസ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടല്‍ ഭീഷണിയില്‍ - കോട്ടയം കരിക്കിനേത്തിന് താഴിട്ടു.


കോട്ടയം: കോട്ടയത്തെ കരിക്കിനേത്ത് സില്‍ക്ക് വില്ലാജിയോ അടച്ചുപൂട്ടി. നോട്ടീസ് നല്‍കാതെ സ്ഥാപനം അടച്ച് പൂട്ടിയതോടെ 140ഓളം വരുന്ന ജീവനക്കാര്‍ ദുരിതത്തിലായി. ജീവനക്കാര്‍ സ്ഥാപനത്തിന് മുന്‍പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.

സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും സ്ഥാപനം നഷ്ടത്തിലാണെന്നും സ്ഥാപന ഉടമ ജീവനക്കാരെ ധരിപ്പിച്ചിരുന്നു. എന്നാല്‍ എന്ന് അടച്ച് പൂട്ടും എന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും ഇവര്‍ക്ക് നല്‍കിയിരുന്നില്ല എന്ന് ജീവനക്കാര്‍ പറയുന്നു. സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ കഴിഞ്ഞ ദിവസം രാവിലെ ജോലിക്കെത്തിയപ്പോഴാണ് സ്ഥാപനം പൂട്ടിയ വിവരം അറിയുന്നത്.

ശമ്പളവും പിഎഫും അടക്കം നിരവധി അനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുവാനുണ്ടെന്നും സര്‍ട്ടിഫിക്കറ്റുകളും ആധാര്‍, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകളും തിരികെ കിട്ടിയിട്ടില്ലെന്നും ജീവനക്കാര്‍ പറയുന്നു. ലേബര്‍ ഓഫീസര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്താനാണ് ജീവനക്കാരുടെ തീരുമാനം.

എന്നാല്‍ സ്ഥാപനം വന്‍ നഷ്ടത്തിലാണ് മുമ്പോട്ടുപോയിരുന്നതെന്നും ഒരു രീതിയിലും നടത്തിക്കൊണ്ടുപോകുവാന്‍ കഴിയുമായിരുന്നില്ല എന്നും ഉടമ പറയുന്നു. സാമ്പത്തിക ഞെരുക്കം ഉണ്ടായിരുന്നുവെങ്കിലും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയിരുന്നു. ജി.എസ്.ടി യുടെ വരവും സാമ്പത്തിക പരിഷ്കാരങ്ങളുമാണ് വ്യാപാര മാന്ദ്യത്തിനു കാരണമായതെന്നും കോടികളുടെ ബാധ്യതയാണ് തനിക്കുവന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരമേഖലയെ സംരക്ഷിക്കുവാനുള്ള നടപടികള്‍ ഒരു സര്‍ക്കാരുകളും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്ടുമായ എ.ജെ.ഷാജഹാന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പു വരുമ്പോള്‍ വ്യാപാരികളുടെ വോട്ടു മാത്രമാണ്‌ മുന്നണികളുടെ ലക്‌ഷ്യം. വ്യാപാരികള്‍ ഇന്ന് കടുത്ത ആശങ്കയിലാണ്. വ്യാപാരം അനുദിനം കുറഞ്ഞുവരികയാണ്. എന്നാല്‍ ദൈനംദിന ചെലവുകള്‍ക്ക്‌ കുറവുമില്ല. നോട്ടു നിരോധനവും ജി.എസ്.ടി. യും വ്യാപാര മേഖലയെ തളര്‍ത്തി.ലക്ഷങ്ങളും കോടികളും കടമെടുത്ത് കെട്ടിപ്പൊക്കുന്ന വ്യാപാര - വ്യവസായങ്ങള്‍ മൂലം നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഇവ പെട്ടെന്ന് തകരുമ്പോള്‍ മുഴുവന്‍ ബാധ്യതയും ആ വ്യാപാരിക്ക് മാത്രമാണ്. ഇത്തരം സാഹചര്യങ്ങളില്‍ പലരും തെരഞ്ഞെടുക്കുന്നത് മരണമാണ്.

കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന വ്യാപാരമേഖലയെ സംരക്ഷിക്കുവാനുള്ള സത്വര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എ.ജെ. ഷാജഹാന്‍ ആവശ്യപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.