തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

എൻ.സി.പി യിലെ ഗ്രൂപ്പ് യുദ്ധത്തിന് താൽക്കാലിക വെടിനിർത്തൽ.


കോട്ടയം: എൻ.സി.പി യിലെ സംഘടനാ തെരെഞ്ഞെടുപ്പിനോടന ബന്ധിച്ച് പാർട്ടിയിലുണ്ടായ ചേരിതിരിവിന് താൽക്കാലിക പരിഹാരമുണ്ടായി. ഇന്നലെ പാലാ ടി.ബി യിൽ വച്ച് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തിയ സമവായ ചർച്ചയിലാണ് ഒത്ത് തീർപ്പ് വ്യവസ്ഥകൾ രൂപം കൊണ്ടത്.

ഇതനുസരിച്ച് സ്വന്തം നാട്ടിൽ നിന്നും സംഘടനാ തെരെഞ്ഞെടുപ്പിൽ നിഷ്കാഷിതനായ മാണി സി കാപ്പന് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും മൂന്ന് പേരാണ് സംസ്ഥാന സമിതി അംഗങ്ങൾ. ബാക്കി രണ്ട് പേർ ഔദ്യോഗിക പക്ഷത്ത് നിന്നുമുള്ളവരാണ്. ബെന്നി മൈലാടൂർ, സുമിത് ജോസഫ് എന്നിവരാണവർ.

ജില്ലാ കമ്മിറ്റിയിലേക്കുള്ള ആറംഗങ്ങളിൽ മൂന്ന് പേരെ വീതം ഇരു വിഭാഗങ്ങളും വീതിച്ചെടുത്തു. ബ്ളോക്ക് പ്രസിഡന്റ് സ്ഥാനം കാപ്പൻ പക്ഷത്തിനാണ് ലഭിച്ചിരിക്കുന്നത്. അങ്ങിനെ ആകെ പത്ത് സ്ഥാനങ്ങളിൽ അഞ്ചെണ്ണം വീതം ഇരു വിഭാഗങ്ങളും വീതിച്ചെടുക്കയാണുണ്ടായത്.

മുമ്പ് വൃവസ്ഥാപിത രീതിയിൽ മെംബർഷിപ്പ് അടിസ്ഥാനത്തിൽ സംഘടനാ തെരെഞ്ഞെടുപ്പ് നടന്നപ്പോൾ ഒൻപത് മണ്ഡലം കമ്മിറ്റികളിൽ രാമപുരം ഒഴികെ എട്ടും ഔദ്യോഗിക പക്ഷം കരസ്ഥമാക്കിയിരുന്നു.സംസ്ഥാന സമിതിയിലേക്കുള്ള മൂന്ന് പ്രതിനിധികളിൽ മൂന്നും ഔദ്യോഗിക പക്ഷം നേടിയപ്പോൾ മാണി സി കാപ്പൻ നില നിൽപ്പ് ഭീഷണി നേരിടുകയായിരുന്നു.

ദേശീയ സംസ്ഥാന നേതാവായ മാണി സി കാപ്പൻ‌ സംസ്ഥാന സമിതി മെംബർ അല്ലാതായതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയും ഇരുളടഞ്ഞതായി.എൻ.സി.പി ഭരണഘടന അനുസരിച്ച് സംസ്ഥാന സമിതി മെംബറായെങ്കിലെ സംസ്ഥാന ഭാരവാഹിത്വത്തിന് അർഹത പോലുമുണ്ടാവു.

ഉടൻ തന്നെ മാണി സി കാപ്പൻ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ നോമിനേഷൻ കൊടുത്തെങ്കിലും, തദ്ദേശീയരായ നേതാക്കൾ കാപ്പനെതിരെ മത്സരിക്കാൻ കച്ചകെട്ടിയിറങ്ങി. അവരെ പിൻവലിപ്പിക്കാൻ കാണക്കാരി അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ കാപ്പൻ പക്ഷം ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. തുടർന്ന് ഏറ്റുമാനൂർ മത്സരിച്ചാൽ തോൽവി ഉറപ്പായതോടെ തന്ത്രപൂർവ്വം പാർട്ടിയിലെ ഐക്യം ഊട്ടി ഉറപ്പിക്കാൻ എന്ന വ്യാജേന പിൻവലിയുകയായിരുന്നു.

തുടർന്ന് സംസ്ഥാന പ്രസിഡന്റ് ഇരുപക്ഷത്തേയും കൊച്ചിയിൽ വിളിച്ചു ചേർത്ത് ചർച്ച നടത്തിയെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു് തയ്യാറായില്ല.

ഇതിനിടെ കാപ്പൻ കേന്ദ്ര നേതാക്കളെ കണ്ട് പാലായിലെ തെരെഞ്ഞെടുപ്പ് മരവിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. മെംബർഷിപ്പ് അടിസ്ഥാനത്തിൽ നടത്തിയ തെരെഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ ഏതെങ്കിലും പ്രവർത്തകൻ കേസ് ഫയൽ ചെയ്താൽ അത് സംഘടനയുടെ മുഴുവൻ തെരെഞ്ഞെടുപ്പിനെയും എതിരായി ബാധിക്കുമെന്നതിനാൽ കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദ ഫലമായാണ് സമവായ ചർച്ചക്ക് ഇരുപക്ഷവും നിർബന്ധിതരായത്.

ഇത് പ്രകാരം സംസ്ഥാന സമിതിയിലേക്ക് മാണി സി കാപ്പന് വേണ്ടി സതീഷ് കല്ലക്കുളം പിൻമാറുകയാണുണ്ടായത്.പാലായിലെ മുഴുവൻ സീറ്റുകളും തനിക്ക് വേണമെന്ന് ശഠിച്ച മാണി സി കാപ്പന് അവസാനം ഔദ്യോഗിക വിഭാഗം അഞ്ച് സീറ്റുകൾ അനുവദിച്ച് നൽകുകയാണുണ്ടായത്.

മുമ്പ് നടന്ന സംഘടനാ തെരെഞ്ഞെടുപ്പിൽ 400 ബുക്കുകളാണു് ജില്ലാ നേതൃത്വത്തിൽ നിന്നും കാപ്പൻ വിതരണത്തിനായി വാങ്ങിയിരുന്നത്. ഇത് പ്രകാരം ഒരു ബുക്കിൽ പത്ത് എന്ന കണക്കിൽ നാലായിരം മെംബർമാരെ മാണി സി കാപ്പൻ ചേർക്കണമായിരുന്നു

.എന്നാൽ ആയിടെ പാലായിലും പരിസരത്തുമുള്ള ക്രൈസ്തവ പള്ളികളോട് ചേർന്നുള്ള ശവക്കോട്ടകളിൽ കാപ്പന്റെ രണ്ട് അനുയായികളെ മെംബർഷിപ്പ് ബുക്കുകളുമായി സംശയകരമായ സാഹചര്യത്തിൽ കണ്ടിരുന്നതായി പൊതു ജനം പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.