തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

പാലായിലെ കോൺഗ്രസുകാർക്ക് ഇനി തലയുയർത്തി നടക്കാം.


കോട്ടയം: പാലായിലെ കോൺഗ്രസുകാർക്ക് എന്നെന്നും അഭിമാനിക്കാവുന്ന വിജയമാണ് ഇന്ന് ഉപതെരെഞ്ഞെടുപ്പ് വിജയത്തിലൂടെ അവർ നേടിയെടുത്തത്.

പാലാ നിയോജക മണ്ഡലത്തിലെ മുത്തോലി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ്, എൽ.ഡി.എഫ് ബി.ജെ.പി, കേരളാ കോൺഗ്രസ് (എം), എന്നിങ്ങനെ പ്രമുഖരായ നാല് സ്ഥാനാർത്ഥികളാണ് മത്സരിച്ചിരുന്നത്.

ഏതാനും മാസം മുമ്പ് ഇതേ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളെയും തോൽപ്പിച്ച് കേരളാ കോൺഗ്രസ് (എം) വിജയിച്ചിരുന്നു. അതിന് ശേഷം പാലാ നിയോജക മണ്ഡലത്തിലെ തന്നെ മൂന്നിലവ് പഞ്ചായത്തിൽ നടന്ന ഉപതെരെഞ്ഞെടുപ്പിലും കേരളാ കോൺഗ്രസ് (എം) ഒറ്റയ്ക്ക് നിന്ന് വിജയിച്ചിരുന്നു. സ്വന്തം തട്ടകമായ പാലായിലെ ഈ വിജയങ്ങൾ ഒട്ടൊന്നുമല്ല ആത്മവിശ്വാസം മാണി ഗ്രൂപ്പിന് നേടി കൊടുത്തത്.ഈ വിജയങ്ങൾ മാണി ഗ്രൂപ്പിന് വില പേശൽ ശക്തി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

                                         ജോസ്മോന്‍ മുണ്ടക്കല്‍ വിജയശില്പി

എന്നാൽ മാണി ഗ്രൂപ്പിന് ഈ ഉപതെരെഞ്ഞെടുപ്പിലുണ്ടായ പരാജയം കോൺഗ്രസ് പ്രവർത്തകർ ആഘോഷിക്കുകയാണ്. ഫലമറിഞ്ഞയുടനെ മുത്തോലി പഞ്ചായത്താഫീസിൽ തടിച്ചു കൂടിയ കോൺഗ്രസ് പ്രവർത്തകർ ആദ്യം വിളിച്ച മുദ്രാവാക്യം തന്നെ പോടാ പുല്ലെ കെ.എം മാണി എന്നായിരുന്നു.നേതാക്കൾ അതിനെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും പലപ്പോഴും ആ മുദ്രാവാക്യം ഉയർന്നിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് കേരളാ കോൺഗ്രസ് (എം) നെറെ മുൻ ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കലായിരുന്നു.കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ജോസ് മോൻ മുണ്ടയ്ക്കൽ സ്വതന്ത്രനായി ഐക്യ ജനകീയ മുന്നണി സ്ഥാനാർത്ഥിയായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കുകയും അത് മാണി ഗ്രൂപ്പ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ പരാജയത്തിലെത്തിച്ചേരുകയും ചെയ്തിരുന്നു.

ഇത് പണാധിപത്യത്തിനെതിരെയുള്ള വിജയമാണ്. ഏകദേശം ഇരുപത് ലക്ഷത്തോളം രൂപയാണ് മാണി ഗ്രൂപ്പുകാർ ഈ വാർഡിൽ ചിലവഴിച്ചത്.ഉഴവൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന വൈസ് പ്രസിഡന്റ് .തെരെഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ മാണി ഗ്രൂപ്പുകാർ വിജയിപ്പിക്കുക വഴി ബി.ജെ.പി ക്ക് കഴിഞ്ഞ തവണ കിട്ടിയ ഇരുന്നൂറിൽ പരം വോട്ടുകളും മാണി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇത്തവണ ബി.ജെ.പി ക്ക് 40 വോട്ടാണ് ലഭിച്ചത്. അതേ പോലെ തന്നെ എൽ.ഡി.എഫിലേക്ക് പോകുന്നു എന്ന ഉമ്മാക്കി കാട്ടി എൽ.ഡി.എഫ് വോട്ടുകളും മാണിഗൂപ്പ് സ്വന്തമാക്കിയപ്പോൾ എൽ.ഡി.എഫ് 33 വോട്ടുകളുമായി നാലാം സ്ഥാനത്തെത്തുകയും ചെയ്തുവെന്ന് ജോസ് മോൻ മുണ്ടയ്ക്കൽ വേണാട് ന്യൂസിനോട് പറഞ്ഞു.

ഇത് ജോസ് കെ മാണിയുടെ പരാജയമായാണ് നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ തെക്കുംമുറി വാർഡിലെ ഉപ തെരെഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ മാണി ഗ്രൂപ്പുകാർ പറഞ്ഞത് ഇത് ജോസ് കെ മാണിയുടെ വിജയമാണെന്നായിരുന്നു. അന്ന് നിഷാ ജോസ് കെ മാണി നയിക്കുന്ന സോഷ്യൽ മീഡിയാ മുല്ലപ്പൂ ഗ്രൂപ്പുകാർ പ്രചരിപ്പിച്ചത് ജോസ് കെ മാണിയാണ് വിജയശില്പി മുന്നിലവിൽ വിജയിച്ചപ്പോഴും നിഷാ ജോസ് കെ മാണി നയിക്കുന്ന സോഷ്യൽ മീഡിയാ മുല്ലപ്പൂ ഗ്രൂപ്പ് കാർ ത്തവർത്തിച്ച് പറഞ്ഞ് പ്രചരിപ്പിച്ചത് ജോസ് കെ മാണിയാണ് വിജയശില്പി എന്നായിരുന്നു. പക്ഷെ അന്ന് തന്നെ നടന്ന ഉപതെരെഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിലെ ചെറുവത്തൂർ പഞ്ചായത്തിലെ ഉദയഗിരി വാർഡിൽ കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി പരാജയപ്പെട്ടെങ്കിലും മുല്ലപ്പൂ ഗ്രൂപ്പുകാർ അത് ജോസ് കെ മാണിയുടെ പരാജയമായി കണ്ടില്ലെന്ന് നടിച്ചു. തന്ത്രപൂർവ്വം അത് അണികളിൽ നിന്നും മറച്ചുവയ്ക്കുകയും ചെയ്തു.

വിജയിച്ച ജിസ്മോൾ തോമസിന് ത്രിവർണ്ണ ഷാൾ അണിയിച്ചതിനൊപ്പം ജോസ് കെ മാണിയുടെ സന്തത സഹചാരിയായിരുന്ന ജോസ് മോൻ മുണ്ടയ്ക്കലിനും കോൺഗ്രസ് പ്രവർത്തകർ ത്രിവർണ്ണ ഷാൾ അണിയിച്ചു. വിജയിച്ച ജിസ്മോൾ എല്ലാവർക്കും മധുര പലഹാരങ്ങൾ നൽകിയാണ് സ്വീകരിച്ചത്.

ബാർ കോഴയിൽ നിന്നും രക്ഷ നേടാനാണ് മാണി ഇപ്പോൾ പിണറായിയുടെ കാല് പിടിച്ച് നടക്കുന്നതെന്നു മുത്തോലിക്കടവിൽ പ്രസംഗിച്ച കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് പ്രൊഫസർ സതീഷ് ചൊള്ളാനി പറഞ്ഞു. യു.ഡി.എഫിലായിരുന്നപ്പോൾ കോൺഗ്രസിന് മുത്തോലിയിൽ ആളില്ലെന്ന് പരിഹസിച്ചിരുന്നവർ എവിടെ പോയെന്ന് അദ്ദേഹം ചോദിച്ചു.

നിഷാ ജോസ് കെ മാണി പഠിക്കുന്ന പാലാസെന്റ് തോമസ് കോളേജ് യൂണിയൻ പിടിച്ചടക്കി കൊണ്ട് കെ.എസ്.യു തുടങ്ങി വച്ച അശ്വമേധമാണ് ഇപ്പോൾ പാലാ നിയോജക മണ്ഡലമാകെ ചീറിയടിക്കുന്നതെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി ബിപിൻ വേണാട് ന്യൂസിനോട് പറഞ്ഞു.

കോൺഗ്രസ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒന്നിച്ച് നിന്നതു കൊണ്ടുണ്ടായ വിജയമെന്നാണ് മനസിലാകുന്നത്.കഴിഞ്ഞ തവണ നടന്ന ഉപതെരെഞ്ഞെടുപ്പിൽ സംഘടനാ സംവിധാനം ശക്തമല്ലായിരുന്നുവെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ പറഞ്ഞു. എന്നാൽ ബി.ജെ.പിയുടെയും ഇടതുപക്ഷത്തിന്റെയും വോട്ടുകൾ വാങ്ങിയാണ് കോൺഗ്രസിന്റെ ഈ വിജയമെന്ന് കേരളാ കോൺഗ്രസ് (എം) കേന്ദ്രങ്ങൾ പറഞ്ഞു.

ഈ തെരെഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം) ലെ ആഭ്യന്തര പ്രശ്നങ്ങളും പരാജയ കാരണമായതായി അറിയുന്നു. ആദ്യം നിശ്ചയിച്ച സ്ഥാനാർത്ഥിയെ പിൻമാറ്റിയാണ് സിൽവി മനോജിനെ ഔദ്യോഗിക സ്ഥാനാർത്ഥിയാക്കിയത്.ഈ നടപടി ആ വിഭാഗം ആൾക്കാരെ പ്രകോപിപ്പിക്കുകയും അവർ പ്രചരണത്തിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തിരുന്നു.

തുറന്ന വാഹനത്തിൽ ജി സ്‌ മോൾ തോമസിനെയും ആനയിച്ചു കൊണ്ടുള്ള വാഹനജാഥ മുത്തോലി ക്കവലയിലെ പൊതുയോഗത്തിന് ശേഷം തെക്കുംമുറി വാർഡിലാകെ പര്യടനം നടത്തി.അമ്മ ലിസി തോമസ് തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുകയാണ് തന്റെ ആദ്യ ലക്ഷൃമെന്ന് ജിസ്മോൾ തോമസ് പറഞ്ഞു.

വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി 399 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് വന്ന കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി 282 വോട്ടും, ബി.ജെ.പി 40 വോട്ടും, എൽ.ഡി.എഫ് 33 വോട്ടും നേടി.ഭുരിപക്ഷം 117.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.