തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ എ.ഐ.വൈ.എഫ് ഉയര്‍ത്തിയ വാദങ്ങള്‍ പൊളിയുന്നു.


പൂനലൂര്‍: പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ എ.ഐ.വൈ.എഫ് ഉയര്‍ത്തിയ വാദങ്ങള്‍ പൊളിയുന്നു. സുഗതന്‍ വര്‍ക് ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി കുത്തിയതിനെ തുടര്‍ന്നായിരുന്നു സുഗതന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ അനധികൃത നിര്‍മ്മാണത്തിന് എതിരെയാണ്  കൊടി കുത്തിയതെന്ന് എ.ഐ.വൈ.എഫ് പറഞ്ഞിരുന്നു.
എന്നാല്‍ ഇതെല്ലാം കള്ളമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം വിഷയത്തില്‍ സി.പി.ഐ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സുഗതന്റെ മകന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇതോടെ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് സുഗതന്‍ വര്‍ക്ക്ഷോപ്പ് പണിയാനിരുന്നത് എന്നായിരുന്നു സി.പി.ഐയുടെ വാദം. എന്നാല്‍ ചെറിയൊരു സ്ഥലം മാത്രമാണ് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതെന്നൊണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വിളക്കുടി വില്ലേജില്‍ സുഗതന്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ ഭൂരിഭാഗവും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതാണെന്ന് പത്തനാപുരം തഹസീര്‍ദാറും പറയുന്നു. ഇവിടെ 27 സെന്റാണ് സുഗതന്‍ പാട്ടത്തിനെടുത്തത്. ഇതില്‍ 20 സെന്റും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതാണ്. ഇവിടെ വയല്‍ നികത്തിയത് 2008 ന് മുമ്പാണെന്നും തഹസീല്‍ദാര്‍ പറയുന്നു. അതേസമയം സി.പി.ഐയുടെ രാഷ്ട്രീയ നാടകമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ചര്‍ച്ചയാവാനും സാധ്യതയുണ്ട്.
വാദങ്ങളെല്ലാം പൊളിഞ്ഞതോടെ സി.പി.ഐയും എ.ഐ.വൈ.എഫും പ്രതിരോധത്തിലായിരിക്കുകയാണ്. നേരത്തെ സുഗതന്‍ വര്‍ക്കു ഷോപ്പ് നടത്താനിരുന്ന സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ തടസ്സപെടുത്തിയതിനെ തുടര്‍ന്നായിരുന്നു സുഗതന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ സുഗതന്റെ ആത്മഹത്യ സാധാരണ സംഭവമാണെന്ന രീതിയില്‍ ന്യായീകരിക്കുകയാണ് സി.പി.ഐ ചെയ്തത്. അതേസമയം കൊടികുത്തിയ സമരം അനാവശ്യമായിരുന്നുവെന്ന് ഇതിന് ശേഷം മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. പാര്‍ട്ടി ഫണ്ടിലേക്ക് വന്‍ തുക സി.പി.ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു എന്ന് സുഗതന്റെ മകന്‍ വെളിപ്പെടുത്തിയിരുന്നു. ഇതും എ.ഐ.വൈ.എഫിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ തെറ്റുപറ്റി എന്ന് സമ്മതിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

നേതാക്കള്‍ക്കെതിരെ എടുത്ത കേസ് കാര്യമാക്കേണ്ടെന്നാണ് സി.പി.ഐയുടെ നിലപാട്. ആത്മഹത്യാ പ്രേരണയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുടുംബത്തിന്റെ പരാതിയിലായിരുന്നു കേസെടുത്തത്. അതേസമയം സംഭവത്തിന് ശേഷം സുഗതന്റെ കുടുംബത്തിന് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പിന്നീട് പഞ്ചായത്ത് അനുമതി നല്‍കിയിരുന്നു. പോലീസ് ഈ വിഷയത്തില്‍ ശക്തമായ നിലപാടുമായിട്ടായിരുന്നു മുന്നോട്ടു പോയത്. ഒരു പ്രതിയെയും വെറുതെ വിടില്ലെന്ന് പോലീസ് മേധാവി പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സി.പി.ഐ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ സമരം നടത്തിയത് സുഗതനെതിരെ അല്ലെന്നും നിലം നികത്തലിന് അനുമതി നല്‍കിയ പഞ്ചായത്തിനെതിരെ ആയിരുന്നുവെന്നുമാണ് സി.പി.ഐ നിലപാടെടുത്തത്.
പാര്‍ട്ടിക്കെതിരെ ആരോപണങ്ങള്‍ നിരന്തരം ഉയര്‍ന്നിട്ടും നിലപാട് മാറ്റാന്‍ സി.പി.ഐ തയ്യാറായിരുന്നില്ല. അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യത്തിലിറങ്ങിയ ഉടനെ പാര്‍ട്ടി സ്വീകരണം നല്‍കുകയും ചെയ്തു. ചടങ്ങില്‍ സി.പി.ഐയുടെ പ്രാദേശിക നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ഇതിനെ തള്ളി പറയാന്‍ സി.പി.ഐ തയ്യാറായില്ല. സംസ്ഥാന പ്രസിഡന്റ് കാനം രാജേന്ദ്രന്‍ മൗനം പാലിക്കുകയും ചെയ്തു. സി.പി.ഐ മന്ത്രി സുനില്‍കുമാര്‍ ഇതിനെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു സംസാരിച്ചത്. ഇതിനെ തുടര്‍ന്ന് സി.പി.എം നേതാക്കള്‍ പരസ്യമായി സി.പി.ഐയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതേസമയം ഈ വിഷയം രാഷ്ട്രീയമായി സി.പി.ഐക്ക് തിരിച്ചടിയാവുമെന്നാണ് സൂചന.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.