തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.





ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

ലോക്‌സഭാ തിരഞ്ഞെടുപ്പ് ബാലറ്റിലാക്കണമെന്ന് ആവശ്യമുയരുന്നു.


വരുന്ന ലോകസഭാ തെരെഞ്ഞെടുപ്പിൽ ഇലട്രോണിക് വോട്ടിംഗ് യന്ത്രം വേണ്ടെന്നും, പകരം പഴയ ബാലറ്റ് വോട്ടെടുപ്പ് മതിയെന്നമുള്ള വാദഗതിക്കു് രാജ്യമാകെ പിന്നണയേറി കൊണ്ടിരിക്കുകയാണ്.ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ ദേശീയ സമ്മേളനത്തിലും ഒരു പ്രമേയമായി തന്നെ ബാലറ്റ് വോട്ടിംഗ് തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത് ബാലറ്റ് വോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ട കേന്ദ്രങ്ങൾക്ക് ആവേശം പകർന്നിരിക്കയാണ്.

യുപി ഉള്‍പ്പെടെ നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും വന്‍ വിജയം നേടിയ ബിജെപിയുടെ വിജയത്തെ ‘ആധികാരികമായി ‘ ചോദ്യം ചെയ്ത ആംആദ്മി പാര്‍ട്ടി എംഎല്‍എ തിരികൊളുത്തിയത് വന്‍ വിവാദത്തിന്.
ഡല്‍ഹി നിയമസഭയില്‍ ലൈവായി വോട്ടിങ്ങ് മെഷീന്‍ ഹാക്ക് ചെയ്താണ് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരി കൂടിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഭരദ്വാജ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു കളഞ്ഞത്.
സാങ്കേതികമായി അല്‍പ്പം വിവരമുണ്ടെങ്കില്‍ ആര്‍ക്കും മെഷീന്‍ ഹാക്ക് ചെയ്ത് രഹസ്യകോഡ് ഉപയോഗിച്ച് വോട്ട് മറിക്കാമെന്നാണ് ലൈവ് ഡെമോയിലൂടെ കാണിച്ചത്.
ഈ രഹസ്യകോഡ് അറിയുന്ന ഏതൊരാള്‍ക്കും മെഷീന്‍ ഹാക്ക് ചെയ്യാം. പിന്നീട് പോള്‍ ചെയ്യുന്ന വോട്ടുകളെല്ലാം ഒരേ സ്ഥാനാര്‍ത്ഥിക്കാണ് ലഭിക്കുക. ഓരോ സ്ഥാനാര്‍ത്ഥിക്കും ഓരോ കോഡാണ് ഉണ്ടാവുക.
ആം ആദ്മി എംഎല്‍എ യുടെ ഈ വിശദീകരണം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ആവശ്യത്തെ ശക്തിപ്പെടുത്തുന്നതാണ്.
ഇതിനു മുന്‍പും പല മേഖലകളില്‍ നിന്നും വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും അഞ്ച് മീറ്റര്‍ കേബിളുമാണ് വോട്ടിങ് മെഷീന്റെ പ്രധാന ഭാഗങ്ങള്‍. വോട്ടിങ് മെഷീന്‍ വന്നതോടെ വോട്ടെണ്ണല്‍ അനായാസമായെങ്കിലും കൃത്രിമം കാണിക്കാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.
വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അടിസ്ഥാന വിവരമുള്ള ഒരു ഹാക്കര്‍ക്ക് വോട്ടുകളുടെ എണ്ണത്തില്‍ മാറ്റം വരുത്താനോ ഒരു പ്രത്യേക സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ടു കിട്ടുന്ന രീതിയിലേക്ക് സജ്ജീകരിക്കാനോ ലളിതമായി തന്നെ സാധിക്കും. അഞ്ച് വോള്‍ട്ടിന്റ ബാറ്ററിയാണ് വോട്ടിങ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. രേഖപ്പെടുത്തിയ വോട്ട് കൃത്യമാണോ എന്നറിയാന്‍ സാധിക്കില്ലെന്നത് വലിയ പോരായ്മയാണ്. രേഖപ്പെടുത്തിയ ചിഹ്നത്തില്‍ ബീപ്പ് ശബ്ദത്തോടെ ലൈറ്റ് പ്രകാശിക്കുമെങ്കിലും അത് ആ സ്ഥാനാര്‍ഥിക്ക് തന്നെയാണോ ലഭിച്ചതെന്നറിയാനും ഒരു വഴിയുമില്ല.
ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയും വോട്ടിങ് മെഷീനെതിരെ നേരത്തെ രംഗത്തുവന്നിട്ടുണ്ട്. വോട്ടിങ് മെഷീന്റെ വിശ്വാസ്യതയില്‍ നേരത്തെ മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ പല തിരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷീനില്‍ തിരിമറിയുണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അടുത്തിടെ നടന്ന മഹാരാഷ്ട്ര ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന ശ്രീകാന്ത് ശിര്‍സാതിന് സ്വന്തം ബൂത്തില്‍ നിന്ന് പൂജ്യം വോട്ടാണ് ലഭിച്ചത്. താനും കുടുംബവും രേഖപ്പെടുത്തിയ വോട്ട് പോലും പിന്നെ എങ്ങോട്ടാണ് പോയതെന്ന് ചോദിച്ച് ശ്രീകാന്ത് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ അദ്ദേഹം പ്രതിനീധീകരിച്ച വാര്‍ഡില്‍ നിന്ന് 44 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ ഇപ്രാവശ്യം പൂജ്യം വോട്ടായിരുന്നു ലഭിച്ചത്.
നിലവില്‍ വോട്ടിങ് മെഷീന്‍ ആരോപണത്തിനെതിരെ രംഗത്തെത്തിയ ബിജെപി എംപി കീര്‍ത്തി സോമയ്യ 2012 ലെ മഹാരാഷ്ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിനു പിന്നാലെ വോട്ടിങ് മെഷീനെതിരെ ആരോപണം നടത്തിയയാളാണ്. ‘പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരീക്ഷണം ഇവിഎം അട്ടിമറിക്കാന്‍ കഴിയുമെന്നാണ്. പല ഫലങ്ങളും അപ്രതീക്ഷിതമാണ്. വോട്ടിങ് മെഷീന്‍ അട്ടിമറിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്’ എന്ന് അന്ന് പറഞ്ഞ കീര്‍ത്തി സോമയ്യ ഇന്ന് അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് സ്ഥാപിത താത്പര്യമുണ്ടെന്നാണ് പറയുന്നത്.
യു പി തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വോട്ടിങ്ങ് മെഷീനില്‍ അട്ടിമറി ആരോപിച്ച് ബി എസ് പി നേതാവ് മായാവതി രംഗത്തു വന്നിരുന്നു. പിന്നീട് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും സമാന ആരോപണമുന്നയിക്കുകയുണ്ടായി. മഹാരാഷ്ട്ര മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് ശേഷം ശിവസേനയും ഇവിഎമ്മിനെതിരെ രംഗത്തെത്തിയിരുന്നു.
യു പി തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച രണ്ട് വോട്ടിങ്ങ് മെഷീനുകളില്‍ തകരാറ് കണ്ടെത്തുക കൂടി ചെയ്തതോടെ പ്രതിപക്ഷം ആരോപണങ്ങളുമായി വീണ്ടും ശക്തമായി രംഗത്തു വരികയുണ്ടായി. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നതായിരുന്നു പലരുടെയും ആവശ്യം. വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് വ്യക്തമാകുന്ന സംവിധാനം വേണമെന്നാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടിരുന്നത്.
ഇപ്പോഴത്തെ ഡെമോയുടെ പശ്ചാത്തലത്തില്‍ ബാലറ്റിലേക്ക് തന്നെ മടങ്ങണമെന്ന അഭിപ്രായത്തിനാണ് പ്രതിപക്ഷത്ത് മുന്‍തൂക്കും.
ഒറ്റക്കെട്ടായി ഇത്തരം ഒരു ആവശ്യം പ്രതിപക്ഷം സ്വീകരിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അത് അവഗണിക്കാന്‍ ബുദ്ധിമുട്ടാകും.
ഡല്‍ഹി ഭരണം അട്ടിമറിക്കാന്‍ ബി ജെ പി നീക്കം നടത്തുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ആത്മവിശ്വാസം നല്‍കുന്ന നടപടിയുമായി ആം ആദ്മി എം എല്‍ എ തന്നെ രംഗത്ത് വന്നത്.
 സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ലോകത്തെ എപ്പോഴും വിസ്മയിപ്പിച്ച രാജ്യമാണ് ജപ്പാൻ എന്ന് ഏവർക്കും അറിയാം.

അത് എത്രത്തോളം ആയിരുന്നു എന്ന് വെച്ചാൽ 2000 ത്തിന്റെ തുടക്കത്തിൽ പോലും ജപ്പാൻ പ്രധാനമന്ത്രിയെ കാണാനെത്തിയ വിദേശ പ്രതിനിധികളെ,
പ്രൈവറ്റ് സെക്രട്ടറിക്ക് പകരം അസിമോ എന്ന റോബോട്ടിനെ കൊണ്ട് സ്വീകരിച്ചിരുത്തി അവരെ ഞെട്ടിച്ചു കളഞ്ഞ രാജ്യമാണ് ജപ്പാൻ.

അന്ന് 2000 ത്തിൽ സ്മാർട്ട്ഫോണും ഫേസ്ബുക്കും പോലും ജനിച്ചിട്ടില്ല.

ആ ജപ്പാൻ ഇന്നും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് ബാലറ്റ് പേപ്പറാണ്. കാരണം വോട്ടിംഗ് മെഷീനുകൾക്ക് യാതൊരു വിശ്വാസ്യതയുമില്ല എന്ന് സാങ്കേതിക വിദ്യ അരച്ചുകലക്കി കുടിച്ച ജപ്പാൻ എന്നേ മനസ്സിലാക്കി.

ജനങ്ങളുടെ വോട്ടിന് വിലകല്പിക്കുന്ന രാജ്യങ്ങൾ  മുഴുവൻ ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യുമ്പോൾ,
ജപ്പാനും ഉപയോഗിക്കുന്നത് ബാലറ്റ് പേപ്പർ ആണ്. ഇന്ത്യയിലും ബാലറ്റ് പേപ്പർ വോട്ടെടുപ്പ് വേണമെന്നുള്ള ആവശ്യത്തിന് പിൻതുണ കൂടുന്ന കാഴ്ചയാണ് കണ്ട് വരുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.