തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

വെള്ളാപ്പാട്ടമ്മയെ കെട്ടിപ്പിടിച്ചും മുത്തമിട്ടും ശ്രീ ഭദ്രകാളിയും, ഉമാമഹേശ്വരന്മാരും

വെള്ളാപ്പാട്ടമ്മയെ കെട്ടിപ്പിടിച്ചും മുത്തമിട്ടും ശ്രീ ഭദ്രകാളിയും, ഉമാമഹേശ്വരന്മാരും.

സുനിൽ പാലാ


പാലാ : താലപ്പൊലിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ, തിരു നെറ്റിയിൽ കുങ്കുമ -ചന്ദനക്കുറികളിട്ട് പൂമാലകളണിഞ്ഞ് സുന്ദരിയായി "വെള്ളാപ്പാട്ടമ്മ " എഴുന്നള്ളി വരുന്നത് ദൂരെ നിന്ന് കണ്ടതേ സ്വീകരിക്കാനെത്തിയ സാക്ഷാൽ ശ്രീഭദ്രകാളിയും, ഉമാമഹേശ്വരന്മാരും ആനന്ദനൃത്തം ചവിട്ടി .
അടുത്തെത്തിയപ്പോൾ  വെള്ളാപ്പാട്ടമ്മയെ  അവർ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു; പിന്നെ ഇരു കവിളിലും മാറി മാറി മുത്തമിട്ടു.
ദേവചൈതന്യങ്ങളുടെ ഈ സ്നേഹപ്രകടനങ്ങൾ കണ്ട ഭക്തസഹസ്രങ്ങൾ ആനന്ദാശ്രൂ പൊഴിച്ചു.; നാമജപങ്ങളും വായ്ക്കുരവകളും  ശംഖ് നാദവും മുഴങ്ങി. താളപ്പെരുക്കങ്ങൾ ഉച്ചസ്ഥായിയിലായി.
അത്യപൂർവ്വമായ ദൈവങ്ങളുടെ ഈ കൂടിച്ചേരൽ കണ്ടവർക്കെല്ലാം കുളിരു കോരി. !!!

പാലാ വെള്ളാപ്പാട്ട് വനദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി പാലാ ടൗൺ ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന ദേവീ - ദേവന്മാരുടെ സമാഗമം ഭക്തജനങ്ങൾക്ക് ഒരിക്കലും മറക്കാത്ത അനുഭൂതിയാണേകിയത്.
ളാലം ക്ഷേത്രത്തിൽ നിന്നും "ജീവതയിൽ " എഴുന്നെള്ളിയെത്തിയ  "വെള്ളാപ്പാട്ടമ്മ "യായ ദുർഗ്ഗാ ഭഗവതിയെ വരവേൽക്കാൻ ശ്രീഭദ്രകാളിയും, ഉമാമഹേശ്വരന്മാരും "ജീവത "യിൽ തന്നെയാണെത്തിയത്.
ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ " സമാഗമത്തിൽ, ജീവത യേന്തിയ പൂജാരിമാർ പ്രത്യേക താളത്തിൽ ജീവത ചലിപ്പിച്ചപ്പോൾ കണ്ടു നിന്ന ഭക്തർക്ക് ഇത് ദേവീ-ദേവന്മാരുടെ ആലിംഗനവും, മുത്തമിടലുമൊക്കെയായി അനുഭവേദ്യമായി .
വികാരനിർഭരമായ ഈ കൂടിച്ചേരൽ ,ഭക്തി നിറഞ്ഞ മനസ്സോടെ കണ്ടവരുടെയെല്ലാം കണ്ണുകളിൽ സന്തോഷാശ്രു നിറഞ്ഞു; മനസ്സും ശരീരവും കുളിരിട്ട്, വിറയാർന്നു. പ്രകൃതിയുടെ ആനന്ദം  ചെറു മഴത്തുള്ളികളായി. സർവ്വം മറന്ന് പുരുഷാരം .


വെള്ളാപ്പാട്ടമ്മയെ കെട്ടിപ്പിടിച്ചും, കവിളിൽ മുത്തമിട്ടും കൈ പിടിച്ചും സ്വീകരിച്ച ശ്രീ ഭദ്രകാളിയും, ഉമാമഹേശ്വരന്മാരും, വെള്ളാപ്പാട്ടമ്മയോടൊപ്പം ' ക്ഷേത്രത്തിലേക്ക് നീങ്ങിക്കഴിഞ്ഞാണ് ഭക്തസഹസ്രങ്ങൾ സ്ഥലകാല ബോധം വീണ്ടെടുത്തത്.അതു വരെ മനസ്സുകൊണ്ട് അവർ ദേവലോകത്തായിരുന്നല്ലോ.
ഇനി ഒരാണ്ടത്തെ കാത്തിരിപ്പാണ്; വീണ്ടും ദേവചൈതന്യ ങ്ങളുടെ ഈ സന്തോഷ സമാഗമം കാണാൻ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.