തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

ഇന്ത്യൻ ഫുട്ബോളിന്റെ സന്തോഷം സന്തോഷ് ട്രോഫി കേരളത്തിന് സ്വന്തം

ഇന്ത്യൻ ഫുട്ബോളിന്റെ സന്തോഷം സന്തോഷ് ട്രോഫി കേരളത്തിന് സ്വന്തം


ഇന്ത്യൻ ഫുട്ബോളിലെ  പരമ്പരാഗത വൈരികളും, പ്രബല ശക്തികളുമായ കേരളവും ബംഗാളും തമ്മിലുള്ള 72-ാം മത് 'സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ ബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന്(ആകെ 6-4) തുരത്തി സന്തോഷ് ട്രോഫിയിൽ കേരളം മുത്തമിട്ടു.

കളിയുടെ 18-ാം മിനിട്ടിൽ കേരളത്തിന്റെ രാഹുൽ കെ.പി നേടിയ ഗോളിലൂടെ കേരളം മുന്നിലെത്തി, ഒന്നാം പകുതിയിലും കേരളം മുന്നിലായിരുന്നെങ്കിലും കളിയുടെ 67-)0 മിനിട്ടിൽ ബoഗാൾ ഗോൾ തിരിച്ചടിച്ച് സമനില നേടി.തുടർന്ന് എക്സ്ട്രാ ടൈമിലാണ് കേരളം രണ്ടാം ഗോളടിച്ചെങ്കിലും ആഹ്ളാദം അധികനേരം നീണ്ട് നിന്നില്ല .എക്സ്ട്രാ ടൈമിന്റെ 26-)0 മിനിട്ടിൽ കേരളത്തിനെതിരെ ഗോളടിച്ച് ബംഗാൾ 2-2 ന് തുല്യത നേടി.

തുടർന്ന് പെനാൽറ്റി ഷ്ടട്ടൌട്ടിൽ കേരളത്തിന്റെ ഗോളി മിഥുൻ വി രക്ഷകനാവുകയായിരുന്നു. ആദ്യ രണ്ട് ഷോട്ടുകളും രക്ഷപെടുത്തി മിഥുൻ കേരളത്തിന്റെ അഭിമാനം കാത്തു .ഇടയ്ക്ക് ബംഗാൾ ടീമിലെ അപസ്വരം കാരണം ഗോളിയെ മാറ്റി ക്യാപ്ടൻ തന്നെ ഗോളിയായെങ്കിലും കേരളാ എക്സ്പ്രസിന് മുമ്പിൽ ബംഗാൾ ചതഞ്ഞരയുകയായിരുന്നു .

പതിനാല് വർഷം മുമ്പ് 2004ൽ ആണ് ഡൽഹിയിൽ വച്ചാണ് കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത്.അന്ന് എസ്.ബി.ടി താരമായ ഇഗ്‌നേഷ്യസ് സിൽവസ്റ്റർ എന്ന താരത്തിന്റെ ഗോൾഡൻ ഗോളിലൂടെയാണ് കേരളം അന്ന് സന്തോഷ് ട്രോഫി സ്വന്തമാക്കിയത്.2013 ൽ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഫൈനലിൽ എത്തിയെങ്കിലും സർവ്വീസസിനോട് തോൽക്കാനായിരുന്നു വിധി.

ഗ്രൂപ്പ് ഘട്ടത്തിൽ ബംഗാളുമായി ഏറ്റുമുട്ടിയപ്പോഴും ഒരു ഗോളിന് കേരളത്തിനായിരുന്നു വിജയം. സെമിയിൽ കരുത്തരായ മിസോറാമിനെയായിരുന്നു കേരളം ഒരു ഗോളിന് തോൽപ്പിച്ചത്. ഇത് വരെ കളിച്ച മത്സരങ്ങളിൽ പെനാൽറ്റി ഷൂട്ടൗട്ടിലല്ലാതെ കേരളം വഴങ്ങിയത് 3 ഗോളും സ്ക്കോർ ചെയ്തത് 18 ഗോളുമാണ്...

കേരളത്തിന് അഭിമാനകരമായ വിജയം നേടിയ കേരള ടീമംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ ,പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരൻ, പി.ജെ ജോസഫ് എം.എൽ.എ ,മോൻസ് ജോസഫ് എം.എൽ.എ തുടങ്ങിയവർ അഭിനന്ദിച്ചു ...
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.