August 2018


തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് .പി.സി.ജോർജ്

കോട്ടയം: മുഖ്യമന്നിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളവും ,കുടുംബാംഗങ്ങളുടെ ഒരു മാസത്തെ വരുമാനവും നൽകുമെന്ന് പി.സി.ജോർജ് എം.എൽ.എ പ്രസ്താവിച്ചു.


പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രളയക്കെടുതികൾ സംബന്ധിച്ച് വിലയിരുത്തുവാൻ പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പി.സി ജോർജ്,

ഈരാറ്റുപേട്ട മുൻ സിപ്പാലിറ്റിയുടെയും ഒൻപത് പഞ്ചായത്തുകളുടെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി,

വീട് നഷ്ടപ്പെട്ടവർക്കും കൃഷി നാശമുണ്ടായ വർക്കും അടിയന്തിര നഷ്ടപരിഹാരം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും,


ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകുവാൻ പഞ്ചായത്ത് പ്രസിഡന്റുമാരെ ചുമതലപ്പെടുത്തിയതായി പി.സി ജോർജ് അറിയിച്ചു,

യോഗത്തിൽ ഈരാറ്റുപേട്ട മുൻ സിപ്പൽ ചെയർമാൻ വി.കെ കബീർ ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജയാ ജേക്കബ്ബ്, രമേഷ് പി വെട്ടിമറ്റം, ലീനാ ജോർജ്, ബിന്ദു രവീന്ദ്രൻ ,ഷൈനി സന്തോഷ്, ഷാജ ൻ പുറപ്പന്താനം എന്നിവർ പങ്കെടുത്തു .

തന്റെ ജന്മദിനത്തിലാണ് പി സി ജോർജ് മറ്റു എം എൽ എ മാർക്ക് മാതൃകയായ ഈ തീരുമാനം എടുത്തത്.കഴിഞ്ഞ കുറെ ദിവസങ്ങളിലായി ജനപക്ഷം പ്രവർത്തകർ എണ്ണയിട്ട യന്ത്രം കണക്കെ ദുരന്ത മുഖത്തുണ്ട്.യുവജനപക്ഷം സംസ്ഥാന സെക്രെട്ടറി ഷോൺജോർജ് ആകട്ടെ രക്ഷ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തപ്പോൾ മൂന്നു തവണ അത്ഭുതകരമായി അപകടത്തിൽ നിന്നും രക്ഷപെടുകയും ചെയ്തു.വൈക്കം.,കാഞ്ഞിരപ്പള്ളി ,എരുമേലി .,ചെങ്ങന്നൂർ .,പാണ്ടനാട്.,തിരുവൻവണ്ടൂർ.,ആല തുടങ്ങിയ മേഖലകളിൽ ജനപക്ഷം പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനം നടത്തുകയുണ്ടായി.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആന്റണി മാർട്ടിൻ.,സെബി പറമുണ്ട .,റെനീഷ് ചൂണ്ടച്ചേരി.,ജോയ്‌സ് വേണാടൻ.,സബീർ തടവനാൽ എന്നിവർ നേതൃത്വം നൽകി.

പ്രളയം കഴിഞ്ഞതോടെ ആരോപണ പ്രളയം.



കോട്ടയം: കേരളത്തെ നടുക്കിയ പ്രളയ ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി നേരിടുകയാണ്, പ്രളയത്തെ കവച്ചുവയ്ക്കുന്ന ഒത്തൊരുമയോടെ കേരളം പ്രളയത്തെ നേരിട്ടത്,ഇന്ന് തന്നെ അര  ലക്ഷം പേരാണ് വീടുകൾ വൃത്തിയാകാനായി തയ്യാറെടുത്തു വന്നത്.ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങൾ പ്രളയത്തെ കേരളം എങ്ങനെ നേരിടുമെന്ന് പഠിച്ചു കൊണ്ടിരിക്കയാണ്.


ആദ്യഘട്ടത്തിൽ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല മുഖ്യമന്ത്രിക്കും.സർക്കാരിനും പിന്തുണ വാഗ്ദാനം ചെയ്ത് ഒരേ മനസോടെ നിന്നെങ്കിലും നിലനിൽപ് രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിൽ ആ നിലപാട് അദ്ദേഹത്തിന് മാറ്റേണ്ടതായി വന്നു,

ദുരിതാശ്വാസ രംഗത്ത് പ്രകടമായി ഉണ്ടായിരുന്നത് ആർ.എസ്.എസ് പിന്തുണയുള്ള സേവാഭാരതി ആയിരുന്നു, ശക്തമായ സംഘടനാ സംവിധാനത്തിൽ അവർ ക്യാമ്പുകളിലെ ഭക്ഷണ വിതരണമടക്കമുള്ള കാര്യങ്ങൾ ശുഷ്കാന്തിയോടെ നടപ്പിലാക്കി, സേവാഭാരതി നടത്തിയ ഉല്പന്ന പിരിവിന് ജനങ്ങൾ കൈയ്യയച്ച് സഹായിച്ചു .

സി.പി.എം ന്റെ അണികളും ദുരിതാശ്വാസ രംഗത്ത് സജീവമായുണ്ടായിരുന്നു, ചെങ്ങന്നൂർ പ്രദേശങ്ങളിലാകെ വീട് വൃത്തിയാക്കാൻ സി.പി.എം .സേവാഭാരതി പ്രവർത്തകർ തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം തന്നെ നടന്നു ,

ഓട്ടോ തൊഴിലാളി സംഘങ്ങൾ .മത്സൃത്തൊഴിലാളി സംഘങ്ങൾ, അയൽക്കൂട്ടങ്ങൾ ,പാലിയേറ്റീവ് കെയർ എന്നീ സംഘങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്ക് കൊണ്ടു,

ഇതിൽ മലപ്പുറത്ത് നിന്നും വന്ന പാലിയേറ്റീവ് കെയർ പ്രവർത്തകർക്കുണ്ടായ തിക്താനുഭവങ്ങൾ പറയുന്നത് സോഷ്യൽ മീഡിയയിലാകെ വൈറലാവുകയാണ്,

വീട് വൃത്തിയാക്കാൻ ചെന്നവരൊട് വളരെ  മോശമായി പെരുമാറിയ വീട്ടുകാർ ധാരാളമായിരുന്നു, ഫെയ്സ് ബുക്കിലും ,വാട്ട്സാപ്പിലും രസിച്ചിരുന്ന വീട്ടുകാർ ബംഗാളികളോടെന്ന പോലെയാണ് പെരുമാറിയതെന്ന് അവർ പറയുന്നു,

ചെങ്ങന്നൂരിലെ ആല പ്രദേശം ക്ളീനാക്കാൻ ചെന്ന ഇവരുടെ വാഹനത്തിൽ കയറി പറ്റിയ മാവേലിക്കര പോലീസ് സ്റ്റേഷനിലെ സൈമൺ എന്ന പോലീസ് ഉദ്യോഗസ്ഥൻ ആല എത്തിയിട്ടും പറയാതെ അഞ്ച് കിലോമീറ്റർ കഴിഞ്ഞുള്ള ചെങ്ങന്നൂരിൽ ഇറങ്ങി എന്നിട്ട് പറഞ്ഞു അഞ്ച് കിലോമീറ്റർ പിറകോട്ട് പോയാൽ മതിയെന്ന്,

ആല പഞ്ചായത്ത് പ്രസിഡന്റായ വനിതയുമായി ബന്ധപ്പെട്പ്പോൾ തന്റെ വീട് ആദ്യം ക്ളീനാക്കണമെന്ന് പറഞ്ഞു ,ക്ളീനാക്കി കൊണ്ടിരിക്കുമ്പോൾ അടുത്തുള്ളവരോട് ഫോണിലൂടെ വിളിച്ചു പറയുന്നു ,, പഞ്ചായത്തിൽ നിന്നും വീട് ക്ളീനാക്കാൻ ആളെ വച്ചിട്ടുണ്ട്.നിങ്ങളുടെ വീടുകൾ ഉടനെ തന്നെ ക്ളീനാക്കുന്നതാണ്

ക്യാമ്പുകളിൽ സുഭിക്ഷമായ ഭക്ഷണമായിരുന്നെന്ന് പലരും രഹസ്യമായി സമ്മതിക്കുന്നു ,ചെരിപ്പ് നാല് ജോടികൾ വരെ കിട്ടിയവരുണ്ട്, വസ്ത്രങ്ങളും ആവശ്യത്തിന് മിച്ചമായിരുന്നു, എന്നാൽ ഉൾഗ്രാമത്തിലെ ക്യാമ്പ് ക ളിലാണ് തികയാതെ വന്നിട്ടുള്ളത്,അതാണ് ചില മാധ്യമങ്ങൾ പെരുപ്പിച്ചു കാണിക്കുന്നത്.

ദുരിതാശ്വാസത്തിനുള്ള പണം വരുന്നതെങ്ങിനെയെന്നുള്ളതിൽ പാർട്ടികൾ പല തട്ടിലാണ്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്ന് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനമുണ്ടായെങ്കിലുംജനം അതെല്ലാം തള്ളിക്കളഞ്ഞു,

ഇതിനിടയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ബാങ്ക് അകൗണ്ട് നമ്പറിൽ കൃത്രിമം കാട്ടി പണം തട്ടാനുള്ള ശ്രമങ്ങളും പോലീസ് കയ്യോടെ പിടികൂടി.ദുരിതാശ്വാസത്തിന്റെ പേരിൽ ആരും പണം സ്വീകരിക്കരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.കഴിഞ്ഞ സുനാമി കാലത്ത് ഫാദർ തോമസ് കോച്ചേരി എന്ന വൈദീകൻ സ്വതന്ത്ര മത്സ്യ തൊഴിലാളി യൂണിയന്റെ പേരിൽ കോടികൾ തട്ടിയെടുത്തത് വൻ വിവാദമായിരുന്നു.

അതുപോലെ കാഞ്ഞിരപ്പള്ളി രൂപതയുടെ നടത്തിപ്പുകാർ പോർച്ചുഗൽ സന്ദർശന വേളയിൽ കാഞ്ഞിരപ്പള്ളിയിൽ സുനാമി കയറിയടിച്ചു ധാരാള വീടുകൾ നഷ്ടപ്പെട്ടെന്നു അറിയിച്ചതിൽ പ്രകാരം ഒരു ദിവസത്തെ ഞായറാഴ്ചത്തെ സ്തോത്രകാഴ്ച പണമായ 25 ലക്ഷം രൂപയ്ക്കുള്ള യൂറോ നൽകുകയും ചെയ്തിരുന്നു.അത് അവർ പോർച്ചുഗൽ സഭയുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.എന്നാൽ കാഞ്ഞിരപ്പള്ളിയിൽ സുനാമി കയറിയടിച്ചതെന്ന് എവിടെയെന്ന് അവിടുത്തുകാർ തിരയുകയാണ്.ഇപ്പോൾ തന്നെ പല  സഭകളും സഭാ പിതാക്കന്മാരുടെ അകൗണ്ടിൽ പണമയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.അതും പോലീസ് നിരീക്ഷിച്ചു വരികയാണ്.

ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു് ഉദ്യോഗസ്ഥർ തരണമെ ന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തപ്പോൾ പല സംഘടനകളും അനുകൂലമായി പ്രതികരിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി എതിർപ്പുകളും ഉയർന്നു ,മുഖ്യമന്ത്രിയുടെ അനേകം ഉപദേഷ്ടാക്കളെ വച്ചിരിക്കുന്നതും .ഭരണപരിഷ്ക്കാര കമ്മിറ്റി ചെയർമാനെ വച്ചിരിക്കുന്നതും , ചീഫ് വിപ്പിന്  ക്യാബിനറ്റ് റാങ്ക് കൊടുക്കുന്നതും ദുർവ്യയമാണെന്നും ആദ്യം അതവസാനിപ്പിക്കണമെന്നും സർക്കാരിനെതിരെ പ്രചരണവുമുണ്ടായി ,

സർക്കാർ ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം നിർബ്ബന്ധപൂർവ്വം വാങ്ങിക്കണമെന്ന് കർഷകരും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡാം മുന്നറിയിപ്പില്ലാതെ തുറന്ന് വിട്ടതാണ് പ്രളയാഘാതം കൂടിയതെന്ന് ബി.ജെ.പി ,കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ആരോപണമുയർത്തിയപ്പോൾ റാന്നി എം.എൽ.എ രാജു എബ്രഹാമും അതിനെ ശരിവെച്ചു, പാർട്ടി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ഇടപെട്ടാണ് റാന്നി എം.എൽ.എയെ മയപ്പെടുത്തിയത്.

മലയാളത്തിലെ സിനിമാ താരങ്ങളുടെ പുറംപൂച്ച് പുറത്തായതാണ് ഈ പ്രളയത്തിലെ വലിയ ഒരു സംഭവമായി നിരീക്ഷകർ കാണുന്നത്. സിനിമാ നടനും എം.എൽ.എ യുമായ ഗണേഷ് കുമാർ തന്നെ അത് തുറന്ന് പറഞ്ഞിട്ടുണ്ട്,

ഒരു ചിത്രത്തിന് അഞ്ച് കോടി വരെ വാങ്ങുന്ന മോഹൻലാലും, മമ്മൂട്ടിയും കൊടുത്തത് 25 ലക്ഷമാണ് ,അത് തന്നെ സുരാജ് വെഞ്ഞാറമൂട് നെ പോലെയുള്ള രണ്ടാം നിര താരങ്ങൾ ലക്ഷങ്ങൾ നൽകിയപ്പോളുണ്ടായ വൈക്ലബ്യം കൊണ്ടാണെന്ന് ഫാൻസ് കാർ പോലും സമ്മതിക്കുന്നു,

ഇതിൽ തന്നെ മമ്മൂട്ടിയും,മകനും ചേർന്നാണ് 25 ലക്ഷം തികച്ചത്, മഹാ നടനായ തിലകൻ മരിച്ചതറിഞ്ഞപ്പോൾ പോലും കേവലമൊരു അനുശോചനത്തിന് ശേഷം ഷൂട്ടിംഗ് തുടർന്നവരാണു് മലയാളികൾ നെഞ്ചേറ്റുന്ന താര പ്രഭുക്കളായ മമ്മൂട്ടിയും. മോഹൻലാലും.ഇവരുടെ ചിത്രങ്ങൾ ബഹിഷ്‌ക്കരിക്കണമെന്നും സോഷ്യൽ മീഡിയായിൽ ആഹ്വാനങ്ങളുണ്ട്.'അമ്മ എന്ന സംഘടനാ നൽകിയ 10 ലക്ഷം രൂപാ ആർക്കുള്ള ധർമ്മ കാശാണെന്നും സോഷ്യൽ മീഡിയയിൽ ചോദിക്കുന്നുണ്ട്.മലയാളികൾ വളർത്തി വലുതാക്കിയവർ മലയാളത്തിന് നൽകിയ പിച്ച കാശ് വാങ്ങരുതെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്.

തമിഴ് നടന്മാർ മലയാളത്തെ കാര്യമായി തന്നെ സഹായിച്ചു, കമൽ ,രജനി, എ ആർ രഹ്മാൻ, വിജയ് തുടങ്ങിയവർ മത്സരബുദ്ധിയോടെ തന്നെ കേരളത്തെ സഹായിച്ചു .

മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ യേശുദാസ് ആകട്ടെ ഇങ്ങനെ ഒരു ദുരന്തം അറിഞ്ഞ മട്ടേ ഇല്ല, മലയാളത്തിന്റെ എല്ലാ ഐശ്വര്യങ്ങളുടെയും പ്രായോക്തവായ യേശുദാസിന്റെ ഈ നടപടി വളരെയേറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.താൻ പാടിയ പാട്ടുകൾ ഗാനമേളക്കാർ പാടുന്നതിനെതിരെ രംഗത്ത് വരികയും.,അവർ തനിക്ക് റോയൽറ്റി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളയാളാണ്  യേശുദാസ്.

ആർഎസ്പിയെ എൽഡിഎഫിലേക്ക് ക്ഷണിക്കുന്നത് ഇല്ലാതാക്കാനെന്ന് പ്രേമചന്ദ്രൻ

  
കൊല്ലം :ആർഎസ്പിയെയെ ​എ​ൽഡിഎ​ഫി​ലേ​ക്ക് തി​രി​കെ വി​ളി​ക്കാ​നു​ള്ള സിപിഎം തീ​രു​മാ​നം കാ​പ​ട്യ​മാണെന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി. ആ​ർഎ​സ്പി പ​ന​യം ലോ​ക്ക​ൽ സ​മ്മേ​ള​നം ​പ്രൊ​ഫ​. കെ.​ജി. ന​ട​രാ​ജ​ൻ ന​ഗ​റി​ൽ (പെ​രു​മ​ണ്‍ യു.​പി.​സ്കൂ​ൾ ഓഡി​റ്റോ​റി​യം) ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്രസംഗിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ട​തു​പ​ക്ഷ​പ്ര​സ്ഥാ​ന​ത്തി​ന് രൂ​പം ന​ൽ​കി​യ ആ​ർ​എ​സ്​പിയു​ടെ നി​യ​മ​സ​ഭ​യി​ലെ​യും പാ​ർ​ല​മെ​ന്‍റി​ലെ​യും സീ​റ്റു​ക​ൾ ഒ​ന്നൊ​ന്നാ​യി പി​ടി​ച്ചു​വാ​ങ്ങി​യ മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യു​ടെ കി​രാ​ത ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ​ട​പൊ​രു​തി ജ​ന​പി​ന്തു​ണ ആ​ർ​ജി​ച്ച ആ​ർ.​എ​സ്പിയെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പാ​ർ​ട്ടി​യെ വീ​ണ്ട ും ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് മാ​ടി​വി​ളി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ലു​ള്ള​തെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പറഞ്ഞു.

കെ. രാ​ജു​വി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​ന​യം ശ്രീ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ര​ത്ന​കു​മാ​ർ, ശ്രീ​ധ​ര​ൻ പി​ള്ള, കു​രീ​പ്പു​ഴ മോ​ഹ​ന​ൻ, മോ​ഹ​ൻ ഗോ​പി, പെ​രു​മ​ണ്‍ ഓ​മ​ന​ക്കു​ട്ട​ൻ​പി​ള്ള, ജ്യോ​തി​കു​മാ​ർ, അ​ല​ക്സ് പി. ​ജേ​ക്ക​ബ്, കെ.​പി. സ​ന്തോ​ഷ് കു​മാ​ർ, അ​ബ്ദു​ൾ റ​ഷീ​ദു, ബി. ​ബൈ​ജു, കെ. ​ഓ​മ​ന​ക്കു​ട്ട​ൻ പി​ള്ള, വി. ​സു​ന്ദ​രേ​ശ​ൻ, പി. ​ബേ​ബി, ച​ന്ദ്ര​ഭാ​നു, ല​ളി​താം​ബി​ക, ഓ​മ​ന​ക്കു​ട്ട​ൻ പു​ല്ലു​വാ​ല എ​ന്നി​വ​ൻ

പ്രസംഗിച്ചു. സ​മ്മേ​ള​നം 17 അം​ഗ ലോ​ക്ക​ൽ ക​മ്മി​റ്റി​യേ​യും സെ​ക്ര​ട്ട​റി​യാ​യി ശ്രീ​കു​മാ​റി​നേ​യും തി​ര​ഞ്ഞെ​ടു​ത്തു. ക്ഷേ​മ​നി​ധി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ൾ​ക്കും ​ഓ​ണ​ത്തി​ന് 10,000 രൂ​പാ​വീ​തം സാ​ന്പ​ത്തി​ക സ​ഹാ​യം സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്ന് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ഇവിടെ മത വിദ്വേഷമില്ല.മുസ്‌ലിം സഹോദരങ്ങൾ അമ്പലം വൃത്തിയാക്കി.



കേരളത്തെ മാറ്റി മറിച്ച വെള്ളപ്പൊക്കത്തിൽ ജാതിമത ചിന്തകൾക്ക് സ്ഥാനമില്ലെന്ന വാർത്തയാണ് കേരളത്തിലാകെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.തൃശൂർ ജില്ലയിലെ മാളയിൽ  മുസ്‌ലിം സഹോദരങ്ങക്ക് നിസ്‌ക്കരിക്കാനായി അമ്പലമുറ്റം ഒരുക്കി കൊടുത്ത് ഹൈന്ദവ സഹോദരങ്ങൾ മാതൃകയാവുമ്പോൾ.,അമ്പലം വൃത്തിയാക്കി കൊടുത്തു മുസ്‌ലിം സഹോദരങ്ങളും മാതൃകയാവുകയാണ്.

 കേരളത്തെ സര്‍വ്വത്ര ഇളക്കിമറിച്ച ജലപ്രളയം മാറ്റിമറിച്ചത് സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയെയും അന്തരീക്ഷത്തെയും മാത്രമല്ല മനുഷ്യമനസ്സുകളിലെ ജാതിമത വേര്‍തിരിവുകളെ കൂടിയാണ്. വയനാട്ടിലെയും മലപ്പുറത്തെയും പാലക്കാട്ടെയും ക്ഷേത്ര ശുചീകരണവുമായി ബന്ധപ്പെട്ട ഈ വാര്‍ത്ത അതിന് അടിവരയിടുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അഴുക്കടിഞ്ഞ ക്ഷേത്രങ്ങളുടെ ശുചീകരണജോലികള്‍ തിങ്കളാഴ്ച ഇവിടെയെല്ലാം ചെയ്തത് മുസ്‌ളീം യുവാക്കള്‍.

വെന്നിയോട് നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മലിനമാക്കപ്പെട്ട വയനാട്ടിലെ വെന്നിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം ശുചീകരിക്കുന്നത് കോഴിക്കോട് മുക്കത്തു നിന്നും വന്ന രണ്ടു ടീം മുസ്‌ളീം യുവാക്കളാണ്. വെന്നിയോട് നദി കരകവിഞ്ഞതോടെ ചെളിയും എക്കലും അടിഞ്ഞ നിലയിലാണ് ക്ഷേത്രവും പരിസരവും. നാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെയാണ് ഈ ജോലിക്കും വന്നത്. ക്ഷേത്രം ശുചീകരണ ജോലി ചെയ്തു തരാമോയെന്ന് ഇവരോട് ക്ഷേത്രത്തിലെ ആള്‍ക്കാര്‍ ചോദിക്കുകയായിരുന്നു. തങ്ങള്‍ മുസ്‌ളീങ്ങളാണെന്നും ക്ഷേത്രം ഭാരവാഹികള്‍ക്ക് അക്കാര്യം സ്വീകാര്യമാണെങ്കില്‍ ചെയ്തു തരുന്നതില്‍ വിരോധമില്ലെന്നും ഇവര്‍ മറുപടി പറയുകയായിരുന്നു. തുടര്‍ന്നാണ് ജോലി ചെയ്തു കൊടുക്കുന്നത്.

പാലക്കാട് മണ്ണാര്‍ക്കാട് അയ്യപ്പക്ഷേത്രം നാലുമണിക്കൂര്‍ നീണ്ട ശുചീകരണത്തിലൂടെ വീണ്ടും പഴയത് പോലാക്കിയത് മണ്ണാര്‍ക്കാട് സമസ്ത കേരളാ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ പെടുന്ന 20 മുസ്‌ളീം യുവാക്കളായിരുന്നു. കോല്‍പ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം നാലു ദിവസം മുമ്പാണ് ചെളിയും മണ്ണും കയറിയത്. ജാതി-മത ചിന്തകള്‍ക്ക് അപ്പുറത്ത് അവരുടെ സഹായത്തെ ഏറെ മതിക്കുന്നതായി ക്ഷേത്രം നടത്തിപ്പ് കമ്മറ്റി പറയുന്നു. അരാഫനോമ്പ് കാലത്താണ് രണ്ടു ജില്ലകളിലെ രണ്ടു ക്ഷേത്രങ്ങളില്‍ മതവിവേചനത്തിന്റെ വര മാഞ്ഞുപോയത്.

വെന്നിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രവേശിച്ചത് 18 മുസ്‌ളീം യുവാക്കളുടെ സംഘമാണ്. ചെളിയും മണ്ണും നിറഞ്ഞ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഉള്ള് ഒഴികെ ഭിത്തിവരെ മുസ്‌ളീം യുവാക്കള്‍ ശുചീയാക്കി. ക്ഷേത്രം മണ്ണും ചെളിയും അഴുക്കും കൊണ്ടു നിറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങുമ്പോള്‍ ഇവരോട് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മോശമായ 50 വീടുകള്‍ ക്‌ളീന്‍ ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചു. അതിന് ശേഷം അറച്ചറഞ്ഞ് ക്ഷേത്രം കൂടി ശുചിയാക്കാമോ എന്ന് ചോദിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ മുസ്‌ളീങ്ങളാണെന്നും കുഴപ്പമില്ലെങ്കില്‍ ഞങ്ങള്‍ക്ക് ചെയ്തു തരുന്നതില്‍ സന്തോഷമേയുള്ളെന്നും ഇവര്‍ മറുപടി പറഞ്ഞു.

യുദ്ധത്തില്‍ പോലും ഓരോരുത്തരുടേയും ആരാധനാലയങ്ങള്‍ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്നാണ് ഇസ്‌ളാം പറയുന്നത്. പ്രളയം പോലെയുള്ള പരീക്ഷണ കാലത്ത് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തോട് മറുപടി പറയേണ്ടി വരുമെന്നും ഇവര്‍ പറയുന്നു. ഏറ്റവും സ്പര്‍ശിച്ചത് തങ്ങളെ സ്വീകരിക്കാന്‍ ക്ഷേത്രം ഭാരവാഹികള്‍ കാട്ടിയ സ്പിരിറ്റാണെന്നും അവര്‍ പറയുന്നു. പ്രധാന പൂജാരിയുടെ പോലും സഹായമില്ലാതെയാണ് ശ്രീകോവില്‍ പോലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എസ്‌കെഎസ്എസ്എഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറക്കാന്‍ കഴിയാത്തതാണെന്നും ശ്രീകോവില്‍ വരെ മാലിന്യം അടിഞ്ഞു കിടക്കുന്ന സ്ഥിതിയിലായിരുന്നെന്ന് മണ്ണാര്‍കാട് അയ്യപ്പക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി.


മലപ്പുറം: കേരളത്തെ സര്‍വ്വത്ര ഇളക്കിമറിച്ച ജലപ്രളയം മാറ്റിമറിച്ചത് സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയെയും അന്തരീക്ഷത്തെയും മാത്രമല്ല മനുഷ്യമനസ്സുകളിലെ ജാതിമത വേര്‍തിരിവുകളെ കൂടിയാണ്. വയനാട്ടിലെയും മലപ്പുറത്തെയും പാലക്കാട്ടെയും ക്ഷേത്ര ശുചീകരണവുമായി ബന്ധപ്പെട്ട ഈ വാര്‍ത്ത അതിന് അടിവരയിടുന്നു.


ചെങ്ങന്നൂരിൽ രക്ഷാ പ്രവർത്തനത്തിന് എത്തിയ മൽസ്യ തൊഴിലാളികളോട് ഞങ്ങളെ തൊടാതിരുന്നാൽ മാത്രം ബോട്ടിൽ കയറാം എന്ന് ഒരു സംഘം ആൾക്കാർ പറഞ്ഞത് വാർത്തയായിരുന്നു.അതിനെയെല്ലാം കവച്ചു വയ്ക്കുന്ന മതമൈത്രി സന്ദേശമാണ് ഇപ്പോൾ കേരളമെമ്പാടും നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.

 വെള്ളപ്പൊക്കം....ഹോളണ്ട് സ്വദേശിനികളുടെ  കാരുണ്യമഴ പെയ്തിറങ്ങി.



പാലാ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിനു സഹായ ഹസ്തവുമായി ഹോളണ്ട് സ്വദേശികള്‍. പാലായിലെ ശാന്തിയോഗ സെന്ററിലെ യോഗാ വിദ്യാര്‍ത്ഥികളായ മോനിക് വെനീന, മാര്‍ലി വോ ഡി ഗോംറ്റ്‌റ് എന്നിവരാണ് ദുരിതബാധിതരെ സഹായിക്കാനായി രംഗത്തിറങ്ങിയത്.

 ഒരു മാസം മുമ്പാണ് ഹോളണ്ടില്‍നിന്നും യോഗാ പഠനത്തിനായി പാലായില്‍ എത്തിയത്. പാലായിലുണ്ടായ പ്രളയം നേരില്‍ കാണുകയും പത്രദൃശ്യ മാദ്ധ്യമങ്ങളിലൂടെ ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കുകയും ചെയ്ത ഇവര്‍ സഹായഹസ്തവുമായി രംഗത്തു വരികയായിരുന്നു. ശാന്തി യോഗാ സെന്റര്‍ ഡയറക്ടര്‍ അഭിലാഷ് ഗിരീഷിനോട് അവര്‍ ഇക്കാര്യം സൂചിപ്പിച്ചു. തുടര്‍ന്നു യോഗാ സെന്ററിന്റെ ഓഫീസിനടുത്ത് പ്രവര്‍ത്തിക്കുന്ന മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ വിഭവ സമാഹരണ പദ്ധതിയിലേയ്ക്ക് ഒരു ലക്ഷത്തില്‍പരം രൂപയുടെ അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുകയായിരുന്നു.


കൂടുതല്‍ സഹായം ഹോളണ്ടിലെ സുഹൃത്തുക്കളില്‍ നിന്നും ശേഖരിച്ചു കേരളത്തിലെത്തിക്കുമെന്ന് മോനികും മാര്‍ലിയും പറഞ്ഞു. ലഭ്യമായ വസ്തുക്കള്‍ കോട്ടയം, ഇടുക്കി മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇന്നും നാളെയുമായി എത്തിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

പുതപ്പ്, നൈറ്റി, മുണ്ട്, തോര്‍ത്ത്, അടിവസ്ത്രങ്ങള്‍, പായ, സോപ്പ്, ബ്രഷ്, പേസ്റ്റ്, കുപ്പിവെള്ളം, പാവാട, സാനിറ്ററി നാപ്കിന്‍, സോപ്പുപൊടി, ബ്ലീച്ചിംഗ് പൗഡര്‍ തുടങ്ങിയ സാധനങ്ങളാണ് ദുരിത കേന്ദ്രങ്ങളില്‍ എത്തിക്കാനായി ഇവര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ്, ഉപദേശകസമിതി അംഗം കൂടിയായ പാലാ എസ്.ഐ. ഷാജി സെബാസ്റ്റന്‍ എന്നിവര്‍ ചേര്‍ന്ന് സഹായം ഏറ്റുവാങ്ങി. ഫൗണ്ടേഷന്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, ശാന്തി യോഗ സെന്റര്‍ ഡയറക്ടര്‍ അഭിലാഷ് ഗിരീഷ്, കെ.പി.മോഹന്‍ദാസ്, നിതീഷ്, ജിയോ വര്‍ഗീസ്, ടോണി വേലംപറമ്പില്‍, രാജേഷ് കൈമള്‍, അര്‍ജുന്‍ പാലത്തുങ്കല്‍, വി.ടി. വിദ്യാധരന്‍, റോയി ബുക്ക് മീഡിയാ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



മന്ത്രി രാജുവിനെ തലയോട്ടി മാല അണിയിക്കാൻ യുവജന നീക്കം..


കോട്ടയം: സമാനതകളില്ലാത്ത പ്രളയം കേരളത്തിൽ താണ്ഡവമാടിയപ്പോൾ ജർമ്മനിയിൽ വേൾഡ്' മലയാളി കൗൺസിലിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോയ വനം മന്ത്രി കെ.രാജുവിനെതിരെ ജന രോഷം ഉയരുന്നു.

മന്ത്രി രാജുവിനെ തലയോട്ടി മാല അണിയിക്കാനാണ് പ്രമുഖ യുവജന ' സംഘടനകളുടെ ജില്ലാ കമ്മിറ്റികൾതീരുമാനിച്ചിരിക്കുന്നത്.വെള്ളപ്പൊക്കത്തിൽ സർക്കാരിന്റെ നിഷേധ നിലപാടിനോടുള്ള പ്രതിഷേധ സൂചകമായാണ് യുവജന സംഘടനകൾ വ്യത്യസ്ത രീതിയിൽ തലയോട്ടി മാലയണിയിച്ചു പ്രതിഷേധിക്കുന്നത്.

യുവമോർച്ച ;യൂത്ത് കോൺഗ്രസ് തുടങ്ങിയ യുവജന സംഘടനകളാണ് കേരളത്തിന്റെ അഭിമാനം കളഞ്ഞു കുളിച്ച മന്ത്രി കെ രാജുവിനെ  തലയോട്ടി മാല അണിയിക്കാൻ തീരുമാനിച്ചിട്ടുള്ളത്.കൂടാതെ മന്ത്രിയെ കേരളത്തിലെമ്പാടും കരിങ്കൊടി കാണിക്കാനും ഇവർ തീരുമാനിച്ചതായി അറിയുന്നു.

എന്നാൽ വനം മന്ത്രി കെ.രാജുവിന്റെ വിദേശയാത്ര തെറ്റാണെന്ന് അദ്ദേഹത്തിന്റെ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് ' പറഞ്ഞു " .അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അത് പാർട്ടി കമ്മറ്റിയാണ് തീരുമാനിക്കേണ്ടത് എന്നാണ് കാനം പറഞ്ഞത്.

എന്നാൽ വനം മന്ത്രിക്കെതിരെ സ്വന്തം പാർട്ടിയായ സി.പി.ഐ യിലും കടുത്ത അമർഷം പുകയുന്നുണ്ട് .പാർട്ടിയുടെ. നിയന്ത്രണത്തിലല്ല മന്ത്രിയുടെ പോക്കെന്നാണ് പൊതുവെയുള്ള വിമർശനം.മന്ത്രിയായതിന് ശേഷം സുഖലോലുപനായി തീർന്നെന്നം, പാർട്ടി അണികളുമായി അകലം പാലിക്കുന്നൂ എന്നും അണികൾക്കിടയിൽ തന്നെ ' വിമർശനമുയർന്നിട്ടുണ്ട്.

സി.പി.ഐയുടെ മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലും പാർട്ടി അണികൾ തന്നെ പ്രതിഷേധം തുടങ്ങിയിരുന്നു. ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ടനുസരിച്ച് മന്ത്രിയോട് രാജി വക്കാൻ സി.പി.ഐ നിർദ്ദേശിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.

2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ 33582 വോട്ടിന് യു.ഡി.എഫിലെ മുസ്ളിം ലീഗ് സ്ഥാനാർത്ഥി എ യൂനുസ് കുഞ്ഞിനെയാണ് കെ. രാജു പരാജയപ്പെടുത്തിയത്.ആർ.ബാലകൃഷ്ണപിള്ളയുടെ കേരളാ കോൺഗ്രസ് ബി യുടെ വരെ പിന്തുണയുള്ളതും കൊല്ലം ജില്ലയിലെ എൽ.ഡി.എഫ് അനുകൂല തരംഗവും മുതലാക്കിയാണ് കെ.രാജു വിജയിച്ചു വന്നത് .

2006 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ എം വി രാഘവനെ 7925 വോട്ടിന് പരാജയപ്പെടുത്തിയ രാജു 2011 ലെ തെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം വീണ്ടും വർദ്ധിപ്പിച്ച് കോൺഗ്രസിലെ ജോൺസൺ എബ്രാഹമിനെ 18005 വോട്ടുകൾക്കാണ് പരാജയ പ്പെടുത്തിയത്.

തുടർച്ചയായ വിജയങ്ങളും മന്ത്രിസ്ഥാന ലബ്ദിയും ഇദ്ദേഹത്തെ ജനങ്ങളിൽ നിന്നും അകറ്റിയെന്ന് പുനലൂർ നിവാസികൾ തന്നെ പറയുന്നു.കോട്ടയം ജില്ലയുടെ ചുമതല ഉണ്ടായിരുന്ന മന്ത്രി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നപ്പോഴാണ് പാർട്ടി അറിയാതെ ജർമ്മനിയിലേക്ക് പോയത്.സ്വന്തം മണ്ഡലമായ പുനലൂരിൽ നൂറ് കണക്കിന് ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പിലും ആയിരുന്നു.

പുനലൂരിലെ എട്ടോളം സർക്കാർ വകുപ്പിന്റെ ഓഫീസുകൾ കൊട്ടാരക്കരക്ക് കൊണ്ടുപോയപ്പോഴും മന്ത്രിയായിരുന്നിട്ടും മന്ത്രി നിഷ്ക്രിയ നായി നിൽക്കുകയായിരുന്നു.ഇത് കൊട്ടാരക്കര എം എൽ എ അയിഷാപോറ്റിയുടെ കഴിവും.,പുനലൂർ എം എൽ എ യുടെ കഴിവുകേടും ആയാണ് പുനലൂരിലെ ജനസംസാരം.

ഇന്ന് വന്നെത്തുന്ന മന്ത്രിക്ക് പാർട്ടിയിൽ നിന്നും യുവജന സംഘടനകളിൽ നിന്നും വൻ എതിർപ്പ് നേരിടേണ്ടി വരുമെന്നതിൽ തർക്കമൊന്നുമില്ല .

അതെ സമയം തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ മന്ത്രി കെ രാജുവിനെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.മന്ത്രിയുടെ പരിപാടിയ്ക്കിടെ വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാൻ യുവമോർച്ച കീഴ് ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട് 


പുനലൂര്‍: കേരളം കണ്ട  സമാനതകളില്ലാത്ത  കാലവര്‍ഷക്കെടുതിയിൽപ്പെട്ട  ലക്ഷകണക്കിന്  ജനം ജീവൻ രക്ഷിക്കാൻ ഉടുതുണിക്ക് മറുതുണിയില്ലാതെ ഭയന്ന് വിറച്ചു കൂട്ട പലായനം ചെയ്യുന്ന കേരളത്തിലെ മന്ത്രിയായ കെ രാജു ദുരന്ത സമയത്ത് വിദേശയാത്രക്ക് പോയത് ഒരിക്കലും ഒരു ജനപ്രതിനിധിയ്ക്ക് ചേർന്ന നടപടി അല്ല എന്ന ആക്ഷേപം പരക്കെ വ്യാപകമാകുകയാണ്. പുനലൂരിന്റെ എം.എല്‍.എയാണ് വനംമന്ത്രി കെ. രാജു. കാലവര്‍ഷക്കെടുതിയില്‍ വിറയ്ക്കുന്ന മണ്ഡലം. ജനപ്രതിനിധിയുടെ സാന്നിധ്യം ഏറ്റവും വേണ്ട പ്രദേശം. ഇതിനൊപ്പം കേരളത്തിലെ ദുരിതാശ്വാസത്തെ ഏകോപിപ്പിക്കുന്നതില്‍ വനംവകുപ്പിനും ഏറെ പങ്കുണ്ട്. റവന്യൂ-വനം വകുപ്പുകള്‍ക്കാണ് ദുരിതാശ്വാസത്തില്‍ പ്രധാന ഇടപെടല്‍ നടത്താനുള്ളത്. എന്നാല്‍ ഇതൊന്നും സി.പി.ഐക്കാരനായ രാജുവിന് മാത്രം അറിയില്ല. നാട് വിറയ്ക്കുമ്പോള്‍ കോട്ടും സ്യൂട്ടുമിട്ട് മന്ത്രി വിമാനത്തില്‍ കയറി. ജര്‍മനിയിലെത്തിയ മന്ത്രിക്ക് സ്വീകരണവും കിട്ടി. ഈ സമയം പുനലൂരിലും പരിസര പ്രദേശത്തും വന്‍കാറ്റ് വീശുകയായിരുന്നു. പുനലൂരും പരിസരത്തും ഉള്ളവര്‍ ദുരിതാശ്വാസ ക്യാമ്പിലും ആയിരിക്കുമ്പോള്‍ പുനലൂര്‍ എം.എല്‍.എയെ തേടി നടന്നവര്‍ക്ക് സി.പി.ഐക്കാര്‍ നല്‍കിയത് വിദേശത്തുള്ള മന്ത്രിയുടെ ചിത്രമാണ്.പുനലൂരിന്റെ നല്ല സമയത്ത് ഉദ്ഘാടന മാമാങ്കം തന്നെ നടത്തിയ എം.എല്‍.എക്ക് പുനലൂരിന്റെ കഷ്ടസമയത്തു കൂടെ നില്‍ക്കാനോ ജയിപ്പിച്ച ജനം സകലതും നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പില്‍ ആയതോ കാണാന്‍  ഉള്ള മനസില്ലാതെ പോയി.ഏറെ ശ്രേഷ്ഠന്മാരായ നേതാക്കള്‍ ഉള്ള സി.പി.ഐയിലെ ഒരു നേതാവില്‍നിന്നും ഇത്തരം തരംതാണ പ്രവൃത്തി പാടില്ലായിരുന്നു എന്ന് ജനം പറയുന്നു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച രാവിലെ ജര്‍മ്മനിയിലേക്കു പുറപ്പെട്ടത്. മന്ത്രിക്കൊപ്പം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറുമുണ്ട്. ചികിത്സയ്ക്കു വേണ്ടിയുള്ള അമേരിക്കന്‍ യാത്ര പോലും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അങ്ങനെയുള്ള ഒരു മുഖ്യമന്ത്രി ആരോഗ്യം പോലും വകവെക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗം ഉത്തരവാദിത്വം ഇല്ലാതെ  വിദേശത്തുള്ള പരിപാടിക്കായി യാത്ര പോയത്. കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ ചുമതലപ്പെടുത്തിയത് മന്ത്രി കെ. രാജുവിനെയാണ്. തന്റെ മണ്ഡലമായ പുനലൂരും ഭീതിയില്‍ ഇത്രയും ഉത്തരവാദിത്വം ഉള്ള ചുമതല ഏറ്റ മന്ത്രി  നിരുത്തരവാദിത്വം ആയി പദവി ദുരുപയോഗം ചെയ്തു.അത്യാവശ്യ ഘട്ടം ആയിരുന്ന സന്ദര്‍ഭം ആയിരുന്നിട്ടു കൂടി വിദേശയാത്രയുടെ സുഖം  ഒഴിവാക്കാന്‍ മന്ത്രി തയ്യാറായില്ല. വീണു കിട്ടിയ അവസരമായിരുന്നു ജര്‍മ്മനിയിലേത്. അതു കൊണ്ട് തന്നെ വിട്ടുകളയാന്‍ മന്ത്രിയുടെ മനസ്സ് അനുവദിച്ചില്ല എന്ന് വേണം കരുതാന്‍.വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന് പറയപ്പെടുന്ന സംഘടന ഇവിടെ മലയാളികള്‍ മുഴുവന്‍ ദുരിതത്തില്‍ ആയത് അറിഞ്ഞില്ലേ?.
കോട്ടയം ജില്ലയില്‍ ഇപ്പോഴും റെഡ് അലര്‍ട്ട് തുടരുന്നതിനിടെയാണ് ജില്ലയുടെ ചുമതലയുള്ള രാജുവിന്റെ വിദേശ യാത്രയെന്നതും ശ്രദ്ധേയം. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ യാത്ര റദ്ദാക്കിയെന്ന് മന്ത്രി അറിയിച്ചെന്ന് പറയപ്പെടുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തെപ്പോലും അമ്പരപ്പിക്കുകയും പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന തരത്തിലാണ് രാജുവിന്റെ പോക്ക്. ഇക്കാര്യത്തില്‍ സി.പി.ഐ മന്ത്രിയോട് വിശദീകരണം തേടുമെന്നറിയുന്നു. സോഷ്യല്‍ മീഡിയയിലെ ഫോട്ടോ കണ്ടാണ് സി.പി.ഐയുടെ സെക്രട്ടറി കാനം രാജേന്ദ്രന്‍ പോലും സംഭവം അറിഞ്ഞത് എന്ന് പറയപ്പെടുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ഗ്‌ളോബല്‍ കോണ്‍ഫറന്‍സ് ജര്‍മനിയുടെ മുന്‍ തലസ്ഥാനമായ ബോണില്‍ ഓഗസ്റ്റ് 17 മുതല്‍ 19 വരെയാണ് നടക്കുന്നത്.
മന്ത്രിമാരയ വി എസ്.സുനില്‍കുമാര്‍, കെ. രാജു, എം.പിമാരായ ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍ എം.എല്‍.എ എന്നിവരെയാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചത്. എന്നാല്‍ ഇതില്‍ മന്ത്രി കെ. രാജുവും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുമാണ് പ്രളയദുരന്തത്തെയും അതിജീവിച്ച്‌ ജര്‍മ്മനിയിലേക്കു പറന്നത്. മന്ത്രി വി.എസ് സുനില്‍കുമാര്‍ പോയില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും കേരള ജനത ഒന്നാകെയും ഉറക്കമിളച്ചിരുന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെയാണ് രണ്ടു ജനപ്രതിനിധികള്‍ ജര്‍മ്മനിയിലേക്ക് പോയത്. മലപ്പുറത്തും തീരാദുരിതമാണ്. ഇതൊന്നും മുഹമ്മദ് ബഷീറിനേയും ബാധിക്കുന്നില്ല. ശശി തരൂര്‍ തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പില്‍ സജീവ സാന്നിധ്യമാണ്. മുനീര്‍ ജര്‍മനിയിലേക്ക് പോകുന്നില്ല. അങ്ങനെ സര്‍ക്കാരിന് തീരാകളങ്കമായി മാറുകയാണ് കെ. രാജു.
പിണറായി മന്ത്രിസഭയില്‍ രണ്ട് കൊല്ലത്തുകാരാണുള്ളത്. സി.പി.എം കുണ്ടറ എം.എ‍ല്‍.എ ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് അവസരം കൊടുത്തപ്പോള്‍.സി.പി.ഐ പുനലൂര്‍ എം.എ‍ല്‍.എയായ അഡ്വ.രാജുവിനെയാണ് പരിഗണിച്ചത്. കൊല്ലം ജില്ലയില്‍ നിന്ന് തന്നെ മത്സരിച്ച്‌ വിജയിച്ച മുതിര്‍ന്ന നേതാവ് മുല്ലക്കര രത്‌നാകരനെ മറികടന്നാണ് രാജുവിന് സി.പി.ഐ നേതൃത്വം മന്ത്രിപദം നല്‍കിയിട്ടുള്ളത്. സി ദിവാകരനേയും തഴഞ്ഞു. കൊല്ലം അഞ്ചലിലെ നെടിയറ നെട്ടയം സ്വദേശിയാണ് പുത്തന്‍പുരയില്‍ രാജുവെന്ന നിയുക്ത മന്ത്രി അഡ്വ.കെ രാജു. സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗമായ കെ.രാജു പുനലൂര്‍ മണ്ഡലത്തില്‍ നിന്നും 33582 വോട്ടിന്റെ ഭൂരിപക്ഷം നല്‍കി ജയിപ്പിച്ച ജനം സകലതും നഷ്ടപ്പെട്ട് ജീവനുംകൊണ്ട് ദുരിതാശ്വാസ ക്യാമ്പില്‍ അഭയം പ്രാപിച്ചപ്പോള്‍ കൂടെ ആശ്വാസമായി നില്‍ക്കേണ്ട ജനകീയ എം.എല്‍.എ അവരെ കൈവിട്ടു സ്വന്തം സുഖം തേടി.രാജു  വളരെ ജനകീയനായ നേതാവായാണ് അറിയപ്പെടുന്നത് എന്നാല്‍ അങ്ങനെ അല്ലെന്നു കാലം തെളിയിച്ചു.അല്ലെങ്കില്‍  ഇത്തരത്തിലൊരു നേതാവ് മഴക്കെടുതിയില്‍ നാട് വിറക്കുമ്പോള്‍ ജര്‍മനിയിലേക്ക് പോയത് പാര്‍ട്ടിക്കാരേയും ഞെട്ടിച്ചു.
മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട രാജുവിന്റെ ജനസമ്മതി എത്രത്തോളമുണ്ടെന്നതിന്ന് തെളിവായി ഇത്തവണ കിട്ടിയ ഭൂരിപക്ഷത്തെ വിലയിരുത്തിയിരുന്നു. ഓരോ തവണയും പുനലൂരില്‍ നിന്നും ഇരട്ടിയിലധികം വര്‍ധിച്ച്‌ കിട്ടുന്ന ഭൂരിപക്ഷം. 2006 ലെ തിരഞ്ഞെടുപ്പില്‍ സി.എം.പി. നേതാവായിരുന്ന എം വി രാഘവനെ 7925 വോട്ടിന് പരാജയപ്പെടുത്തിയ രാജു 2011ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഇരട്ടിയിലധികം വര്‍ധിപ്പിച്ച്‌ കോണ്‍ഗ്രസ്സിലെ അഡ്വ. ജോണ്‍സണ്‍ എബ്രഹാമിനെ 18,005 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇത്തവണയത് വീണ്ടും വര്‍ധിപ്പിച്ച്‌ 33582 വോട്ടിന്റെ ഭൂരിപക്ഷം നേടി. എ.ഐ.വൈ.എഫ്. ഭാരവാഹിയായിരുന്ന അദ്ദേഹം പിന്നീട് 12 വര്‍ഷം പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
25 മത്തെ വയസ്സില്‍ ഏരൂര്‍ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ജില്ലാ പഞ്ചായത്തില്‍ കുളത്തൂപ്പുഴ ഡിവിഷനില്‍നിന്ന് വിജയിച്ചു. ഇങ്ങനെ താഴെ തട്ടില്‍ പ്രവര്‍ത്തിച്ച്‌ എം.എല്‍.എയും മന്ത്രിയുമായ നേതാവാണ് രാജു.എന്നും കൂടെ നിന്ന പുനലൂരിന്റെ ദുരിത സമയത്ത്‌ പുനലൂരിനെ തഴഞ്ഞു വിദേശയാത്രയും അതിന്റെ സുഖവും തിരെഞ്ഞെടുത്തു. അതുകൊണ്ട് കൂടിയാണ് രാജുവിന്റെ വിദേശ യാത്ര വിവാദമാക്കി സോഷ്യല്‍ മീഡിയ ചര്‍ച്ച കൊഴുപ്പിക്കുന്നത്. മന്ത്രിയുടെ യാത്രയുടെ ട്രോളുകളും പരിഹാസങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.


തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ. അധ്യക്ഷനുമായ എം. കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയില്‍ 10 ദിവസത്തോളമായി ചികില്‍സയിലായിരുന്നു കരുണാനിധി. ചൊവ്വാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാകുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നും വൈകീട്ട് 4.30ന് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.
മരണസമയത്ത് മകനും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിനും'' കുടുംബാംഗങ്ങളും ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. ഈ വര്‍ഷം ജൂലൈ 27 ന് അദ്ദേഹം ഡിഎംകെ അധ്യക്ഷസ്ഥാനത്ത് 49 വര്‍ഷം പൂര്‍ത്തിയാക്കിയ.ിരുന്നു.
ശ്വസനം സുഗമമാക്കുന്നതിനായി കഴുത്തില്‍ ഘടിപ്പിച്ച ട്രക്കിയസ്റ്റമി ട്യൂബ് മാറ്റി സ്ഥാപിക്കാനുള്ള ശസ്ത്രക്രിയയ്ക്കു അദ്ദേഹത്തെ ജൂലൈ 19 ന് വിധേയനാക്കിയിരുന്നു. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്നു ശ്വസനം സുഗമമാക്കാനായാണ് 2016ല്‍ ശ്വാസനാളിയില്‍ ട്യൂബ് (ട്രക്കിയസ്റ്റമി) ഘടിപ്പിച്ചത്. പിന്നിട്'ട ഏതാനും മാസങ്ങളായി കരുണാനിധിയെ ആരോഗ്യപ്രശ്‌നങ്ങള്‍ വലിയ തോതില്‍ അലട്ടിയിരുന്നു. ട്രക്കിയസ്റ്റമി ട്യൂബ് മാറ്റിയതിനു പിന്നാലെ പനിയും മൂത്രനാളിയിലെ അണുബാധയും ബാധിച്ച അദ്ദേഹത്തിന്റെ ചികില്‍സയ്ക്കായി ഗോപാലപുരത്തെ വീട്ടില്‍ ആശുപത്രിക്കു സമാനമായ ചികില്‍സാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് നില വഷളായതിനെത്തുടര്‍ന്ന് ജൂലൈ 29ന് കാവേരി ആശുപത്രിയി'ലേക്കു മാറ്റി. ആശുപത്രിയില്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെടുന്നുവെന്ന സൂചന ലഭിച്ചെങ്കിലും തിങ്കളാഴ്ചയോടെ നില വീണ്ടും ഗുരുതരമാവുകയായിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് തുടങ്ങിയവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
നാഗപട്ടണം ജില്ലയിലെ തിരുകുവളെയില്‍ 1924 ജൂണ്‍ മൂന്നിന് പിന്നാക്ക സമുദായമായ ഇശയ വെള്ളാള വിഭാഗത്തില്‍ ജനിച്ച മുത്തുവേല്‍ കരുണാനിധി ഇ.വി. രാമസ്വാമിയുടെ (പെരിയോര്‍) ശിഷ്യനായാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. ദക്ഷിണാമൂര്‍ത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപേര്. 1949 ല്‍ സി.എന്‍.അണ്ണാദുരൈ ഡിഎംകെ സ്ഥാപിച്ചപ്പോള്‍ ഒപ്പം ചേര്‍ന്ന അദ്ദേഹം 1957 ല്‍ കുളിത്തലൈയിലെ ആദ്യ പോരാട്ടത്തില്‍ വിജയിച്ച് എംഎല്‍എയായി. 1961 ല്‍ പാര്‍ട്ടി ട്രഷററായ അദ്ദേഹം 1962 ല്‍ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായി. 1967 ല്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരമേറിയപ്പോള്‍ പൊതുമരാമത്ത് മന്ത്രിയായി. 1969 ല്‍ അണ്ണാദുരെയുടെ നിര്യാണത്തെത്തുടര്‍ന്ന് ഡിഎംകെ അധ്യക്ഷനും അതേവര്‍ഷം തന്നെ മുഖ്യമന്ത്രിയുമായി.
സിനിമയിലും രാഷ്ട്രീയത്തിലും സുഹൃത്തുക്കളായിരുന്ന കരുണാനിധിയും എംജിആറും 1972 ല്‍ വഴി പിരിഞ്ഞു. 1977 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പിരിച്ചുവിടുന്നതുവരെ കരുണാനിധി അധികാരത്തില്‍ തുടര്‍ന്നു. എഐഎഡിഎംകെയിലൂടെ എംജിആറിന്റെ രാഷ്ട്രീയമുന്നേറ്റം കണ്ട തമിഴകത്ത് എംജിആറിന്റെ മരണശേഷം 1989 ലാണ് കരുണാനിധിയെ തേടി പിന്നീട് മുഖ്യമന്ത്രി സ്ഥാനമെത്തുന്നത്. 1996? – 2001 കാലഘട്ടത്തിലും 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലും വീണ്ടും മുഖ്യമന്ത്രിയായി.
കേവലം രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല കരുണാനിധിയുടെ വ്യക്തിപ്രഭാവം. കവിയും ചലച്ചിത്രകാരനുമായ അദ്ദേഹം തമിഴ് ഭാഷയുടെ ആഴമറിയുന്ന ഉജ്വല പ്രഭാഷകന്‍ കൂടിയായിരുന്നു. തിരുക്കുറള്‍ ഉള്‍പ്പെടെ തമിഴ്ക്ലാസിക്കുകള്‍ മിക്കതും മനഃപാഠം. മാക്സിം ഗോര്‍ക്കിയുടെ ‘ മദറി’ന്റെ തമിഴ്' പരിഭാഷ ഉള്‍പ്പെടെ ഇരുനൂറോളം പുസ്തകങ്ങള്‍ രചിച്ചു. ഇരുപതാം വയസ്സില്‍ ആദ്യ ചിത്രമായ ‘രാജകുമാരി’ക്കു തിരക്കഥയെഴുതി. തുടര്‍ന്ന് എഴുപതോളം തിരക്കഥകളും നൂറോളം പുസ്തകങ്ങളും ആ തൂലികയില്‍ നിന്നു പിറന്നു. തമിഴകം ആദരപൂര്‍വം അദ്ദേഹത്തെ ‘കലൈജ്ഞര്‍’ (കലാകാരന്‍) എന്നു വിളിച്ചു.
മൂന്നു ഭാര്യമാര്‍: പരേതയായ പത്മാവതി അമ്മാള്‍, രാജാത്തി അമ്മാള്‍, ദയാലു അമ്മാള്‍. മകന്‍ എം.കെ.സ്റ്റാലിനെ രാഷ്ട്രീയ പിന്‍ഗാമിയായി കണ്ട അദ്ദേഹം മറ്റൊരു മകനായ അഴഗിരിയുമായി ഇടക്കാലത്ത് അകല്‍ച്ചയിലായിരുന്നു. മകള്‍ കനിമൊഴിയും രാഷ്ട്രീയത്തില്‍ സജീവം. മറ്റു മക്കള്‍: എം.കെ. മുത്തു, എം.കെ. തമിഴരശ്, എം.കെ. സെല്‍വി.


കോട്ടയം: അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ ഒട്ടേറെ മാറ്റങ്ങളൊന്നും സംഭവിക്കുകയില്ലെങ്കിലും, കേരളാ കോൺഗ്രസുകളിൽ നിർണ്ണായക മാറ്റങ്ങൾ ഉണ്ടാകുമെന്നു് ഉറപ്പായിരിക്കുന്നു.
കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ എൽ.ഡി.എഫ് പ്രവേശം ചെങ്ങന്നൂർ ഉപ തെരെഞ്ഞെടുപ്പിലെ അച്ചുതാനന്ദന്റെ ഇടപെടലോടെ അടഞ്ഞ അധ്യായമായ സ്ഥിതിക്ക് ഗതികെട്ടാണ് യു.ഡി.എഫിലേക്ക് തിരികെ പ്രവേശിക്കേണ്ടി വന്നത്.
പി.ജെ ജോസഫ് നേതൃത്വം നൽകുന്ന വിഭാഗത്തിൽ മാണി ഗ്രൂപ്പ് കാരനായ സി.എഫ് തോമസ് ഉൾപ്പെടെ മൂന്ന് എം.എൽ.എ മാരാണ് ഉണ്ടായിരുന്നത്. പി.ജെ ജോസഫിന്റെയും, സി എഫ്‌ തോമസിന്റെയും മോൻസ് ജോസഫിന്റെയും ചടുലമായ നീക്കങ്ങളാണ് കെ.എം മാണിയുടെയും മകൻ ജോസ് കെ മാണിയുടെയും എൽ.ഡി.എഫ് പ്രവേശനത്തിനു് വിഖാതം സൃഷ്ടിച്ചത്.സി.പി.ഐ എന്ന കക്ഷിയെ പിണക്കുന്ന ജോസ് കെ മാണിയുടെ പക്വതയില്ലാത്ത നടപടികളും മാണി ഗ്രൂപ്പ് നെറ് പുതിയ ബാന്ധവത്തിന് തടസം വരുത്തി വച്ചിരുന്നു.
പി.ജെ ജോസഫ് വിഭാഗത്തിന് കോൺഗ്രസിലെ ഐ വിഭാഗത്തോടുള്ള താൽപര്യം കോൺഗ്രസിലെ തന്നെ ഉമ്മൻ ചാണ്ടി വിഭാഗം സസൂക്ഷ്മം നിരീക്ഷിച്ച് വരികയായിരുന്നു. അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിലെ താൻ മുഖ്യമന്ത്രിയാവുന്ന സാധ്യതകൾക്ക് മങ്ങലേൽക്കുന്ന തലങ്ങളിലേക്ക് മാണി ഗ്രൂപ്പിലെ പിളർപ്പ് വളരുമെന്ന കണക്കുകൂട്ടലാണു് മാണി ഗ്രൂപ്പിനെ ഉടലോടെ പിളരാതെ യു.ഡി.എഫിലെത്തിച്ചത്.
കുഞ്ഞാലിക്കുട്ടിയേയും കൂട്ടി നടത്തിയ ഉമ്മൻ ചാണ്ടിയുടെ നീക്കത്തിന് രാഹുൽ ഗാന്ധിയേയും കക്ഷി ചേർക്കാൻ സാധിച്ചതോടെ കോൺഗ്രസിന് കീറാമുട്ടിയായിരുന്ന രാജ്യസഭാ സീറ്റ് തന്ത്രപൂർവ്വം മാണി ഗ്രൂപ്പിന് സമ്മാനിച്ചു.അതു വഴി കോൺഗ്രസിൽ തനിക്കെതിരായി നീങ്ങുന്ന വി എം സുധീരാധികളെ വെട്ടുവാനുമായി.
യു.ഡി.എഫിൽ പ്രവേശിച്ചത് മുതൽ പന്ത് വീണ്ടും കെ.എം മാണിയുടെയും, ജോസ് കെ മാണിയുടെയും കളത്തിലായി.നേരത്തെ മാണി ഗ്രൂപ്പിനെ യു.ഡി.എഫിലെത്തിക്കാൻ തന്ത്രമൊരുക്കി വിജയിച്ച പി.ജെ ജോസഫും മോൻസും ഇന്ന് കളത്തിന് പുറത്തായി കഴിഞ്ഞു.
അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കഴിഞ്ഞ ഉന്നതാധികാര സമിതി യോഗത്തിൽ കണ്ടത്. പി.ജെ ജോസഫുമായി ബന്ധപ്പെട്ടതിന്റെ പേരിൽ മാണി ഗ്രൂപ്പിന്റെ കണ്ണിലെ കരടായി മാറിയ പത്തനംതിട്ട ജില്ലാ പ്രസിഡൻറ് വിക്ടർ തോമസ്, കൊല്ലം ജില്ലാ പ്രസിഡന്റ് ബെന്നി കക്കാട്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ എന്നിവർക്കെതിരെ ജോയി അബ്രാഹം മുൻഎം പി ചില പരാമർശങ്ങൾ നടത്തിയത് വൻ പൊട്ടിത്തെറിക്കിട വരുത്തിയിരുന്നു.
ജോസ് കെ മാണിക്ക് നേരെ നോക്കി പറയാൻ പറ്റാത്ത കാര്യങ്ങൾ ജോയി അബ്രാഹത്തെ കൊണ്ട് പറയിക്കുക എന്ന കീഴ്വഴക്കമാണ് മാണി ഗ്രൂപ്പിൽ നിലവിലുള്ളത്. ഉന്നതാധികാര സമിതി യോഗത്തിനെത്തിയ ജോസഫ് വിഭാഗവുമായി ബന്ധപ്പെടുന്ന കൊല്ലം തിരുവനന്തപുരം പത്തനംതിട്ട പ്രസിഡന്റുമാർ യോഗത്തിനെത്തിയപ്പോൾ ഇവർ നിലവിൽ ജില്ലാ പ്രസിഡന്റുമാർ അല്ല എന്നാണ് ജോയി അബ്രാഹം പ്രതികരിച്ചത്.
പിന്നെയരാടാ പ്രസിഡന്റ് .... നീ ആരാടാ ഇത് പറയാൻ എന്ന ആക്രോശവുമായാണ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടർ തോമസ് ജോയി അബ്രാഹത്തെ നേരിട്ടത്. ഉടനെ തന്നെ ബെന്നി കക്കാടും കൊട്ടാരക്കര പൊന്നച്ചനും ക്ഷോഭിച്ചെഴുന്നേറ്റു.നിനക്ക് ജനപിന്തുണയുണ്ടോടാ...നിന്റെ അയൽക്കാരുടെ പോലും പിന്തുണ നിനക്കു ണ്ടോടാ എന്നാണ് വിക്ടർ തോമസ് ജോയി അബ്രാഹത്തെ നോക്കി ആക്രോശിച്ചത്.
ഇത് കൊണ്ട് ജോസഫ് വിഭാഗത്തിന് ഒരു കാര്യം മനസിലായി തങ്ങളെ തക്ക സമയം നോക്കി വെട്ടുക എന്നതാണ് അപ്പന്റെയും മകന്റെയും പരിപാടി എന്ന് അവർക്ക് മനസിലായി തുടങ്ങി.
അതു കൊണ്ട് കൂടിയാണ് ലോക്സഭാ തെരെഞ്ഞെടുപ്പോടെ വേറെ മാർഗങ്ങൾ ജോസഫ് വിഭാഗം ആലോചിക്കാൻ തുടങ്ങിയത്. ജോസഫ് വിഭാഗത്തെ ലയിപ്പിച്ചപ്പോൾ മുതൽ ജോസഫ് വിഭാഗത്തിലെ രണ്ടാം നിര നേതാക്കളുടെ തലയരിയൽ മാണി വിഭാഗം ആവിഷ്ക്കരിച്ചിരുന്നു.അങ്ങനെയാണ് ഫ്രാൻസിസ് ജോർജിനെ വെട്ടിയരിയൽ ജോസ് കെ മാണി ആവിഷ്ക്കരിച്ചത്.ഇതിൻ പ്രകാരം കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ വിലപേശിയാൽ ലഭിക്കുമായിരുന്ന ഇടുക്കി സീറ്റ് സമർത്ഥമായ നീക്കങ്ങളിലൂടെ നഷ്ടപ്പെടുത്തി. കേരളാ കോൺഗ്രസിന് രണ്ട് ലോക്സഭാ സീറ്റിന്റെ ആവശ്യമില്ല എന്നാണ് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചത്.
അങ്ങിനെ ജോസഫ് വിഭാഗത്തിന്റെ കൂമ്പ് നുള്ളുന്നതിന്റെ ആദ്യപടി അന്ന് തന്നെ ആരംഭിച്ചിരുന്നു. നിലനിൽപ് ഇല്ലാതായതോടെയാണ് രാഷ്ടീയ നേതാവായ പി.ജെ ജോസഫുമായി അടർന്ന് മാറി ജനാധിപത്യ കേരളാ കോൺഗ്രസ് രൂപീകരിക്കാൻ ഫ്രാൻസിസ് ജോർജ് നിർബന്ധിതനായത്.
എന്നാൽ ഇടുക്കി നിയമസഭാ മണ്ഡലത്തിലെ പരാജയം ജനാധിപത്യ കേരളാ കോൺഗ്രസിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.നിയമസഭയിൽ പ്രതിനിധ്യമില്ലാതിരുന്ന ജനാധിപത്യ കേരളാ കോൺഗ്രസിന് ഇത്രയും കാലം കഷ്ടപ്പാടുകളുടേതും കുടിയായിരുന്നു.എന്നിരുന്നാലും പോരാട്ട വീര്യം പ്രകടിപ്പിച്ചു കൊണ്ട് ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ ശക്തമായ സാന്നിധ്യമായി ജനാധിപത്യ കേരളാ കോൺഗ്രസ് നിലകൊണ്ടു.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ പീരുമേട്, മൂവാറ്റുപുഴ, കോതമംഗലം തുടങ്ങി ഒരു ഡസൻ സീറ്റുകൾ എൽ.ഡി.എഫിന് നേടികൊടുത്തതിൽ നിയാമക ശക്തിയായി വർത്തിച്ചത് ജനാധിപത്യ കേരളാ കോൺഗ്രസായിരുന്നൂവെന്ന് സി.പി.എം ന്റെ തന്നെ ഇടുക്കി എറണാകുളം ജില്ലാ കമ്മിറ്റികളുടെ അവലോകനത്തിൽ പറഞ്ഞിരുന്നു.
എങ്കിൽ പോലും ജനാധിപത്യ കേരളാ കോൺഗ്രസിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയാക്കാൻ സി.പി.എം തീരുമാനിച്ചിട്ടില്ല.മാണി ഗ്രൂപ്പുമായുള്ള രാഷ്ട്രീയേതര ബന്ധങ്ങളാണ് സി.പി.എംജനാധിപത്യ കേരളാ കോൺഗ്രസിനെ എൽ.ഡി.എഫ് ഘടകകക്ഷി ആക്കാത്തതെന്നുള്ള പകൽ പോലത്തെ സത്യം ഇന്നു് പല ജനാധിപത്യ കേരളാ കോൺഗ്രസുകാരും മനസിലാക്കി. സമാനമായ നിലപാടാണ് ഐ.എൻ.എല്ലിന്റെ കാര്യത്തിലും സി.പിഎം സ്വീകരിച്ചിട്ടുള്ളത്. കോഴിക്കോട്ടെയും, മലപ്പുറത്തെയുംലീഗ് നേതാക്കളും സി.പി.എം നേതാക്കളുമായുള്ള രാഷ്ട്രീയേതര ബന്ധമാണ് 24 വർഷമായി ഐ.എൻ.എല്ലിനെ ഇടതു മുന്നണിക്ക് വെളിയിൽ നിർത്തുന്നത്.
ഈയൊരു നിലപാട് തറയിൽ നിന്ന് നോക്കിയാൽ ചർച്ചകൾ നീട്ടികൊണ്ടു പോയി ജനാധിപത്യ കേരളാ കോൺഗ്രസിനെ എൽ.ഡി.എഫിന്റെ പരിയമ്പുറത്ത് നിർത്തുക  എന്ന തന്ത്രമാണ് സി.പി എം പ്രയോഗിക്കുന്നത്.
അപ്പുറത്തും കെ എം മാണിയുടേയും മകന്റെയും കുശാഗ്രബുദ്ധിയാൽ ജോസഫ് ഗ്രൂപ്പും നീറി പുകയുകയാണ്. അതാണ് അവസാനമായി പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാരെ ജോസഫുമായി ബന്ധപ്പെട്ടെന്ന കാരണത്താൽ മാറ്റാനായി തത്രപ്പെടുന്നത്.
ഇതിനകം ഒന്നിലേറെ തവണ ദൂതൻമാരുമായി ജോസഫ് വിഭാഗവും, ജനാധിപത്യ കേരളാ കോൺഗ്രസ് വിഭാഗവും ചർച്ച നടത്തി കഴിഞ്ഞു. ചർച്ചകളെല്ലാം തികഞ്ഞ സൗഹൃദാന്തരീക്ഷത്തിലാണ് നടന്നതെങ്കിലും ഇരു പാർട്ടികളും തമ്മിലുള്ള ലയനത്തെ എതിർക്കുന്ന ഒരു ചെറിയ പക്ഷം ഇരുവരുടെയും കൂട്ടത്തിലുണ്ട്. പക്ഷെ ഇവർ പ്രസംഗികർ മാത്രമാണെന്നുള്ളതും, ജനപിന്തുണ ഇല്ലെന്നുള്ളതും നേതാക്കൾക്കു് അറിയാമെന്നത് കൊണ്ട് കാര്യമായി പരിഗണിക്കപ്പെടുന്നില്ല.
കഴിഞ്ഞ കാലങ്ങളിൽ യു.ഡി.എഫിൽ നാല് കേരളാ കോൺഗ്രസ് ഉണ്ടായിരുന്നൂ എന്നള്ളത് ലയന താൽപര്യക്കാർ ഉയർത്തി കാണിക്കുന്നു. പഴയ ജോസഫ് വിഭാഗത്തിന് രണ്ട് ലോക്സഭാ സീറ്റുകൾ നൽകിയതും മൂവാറ്റുപുഴയിലും, മുകുന്ദപുരത്തും വിജയിച്ചതും ഇവിടെ പ്രസ്ഥാവ്യമാണ്.ഈ കേരളാ കോൺഗ്രസുകളുടെ ലയനത്തിലേക്ക് പി.സി. തോമസിനെ പോലുള്ളവരെ ആകർഷിക്കാനുള്ള നീക്കവും നടന്നു വരികയാണ്.

ഞാനുമൊരു മാണിഗ്രൂപ്പ് സൈബർ പുലിയാ ട്ടോ ..!!


പാലാ: കേരളാ കോൺഗ്രസ് (എം) ന്റെ സോഷ്യൽ മീഡിയാ വിഭാഗം വളരെ ശക്തമെന്നാണ് ജോസ് കെ മാണിയും, അതിന്റെ നേതൃത്വം വഹിക്കുന്ന നിഷാ ജോസ് കെ മാണിയും മേനി നടിക്കുന്നത്. പക്ഷെ സൈബർ പുലികൾക്ക് സൈബർ ഇടപെടലുകൾ നടത്താൻ കാര്യവും കാരണവും ഒന്നും വേണ്ട കയറി ഇടപെടുക തന്നെ.


ഇപ്പോൾ മാണി ഗ്രൂപ്പിന്റെ ഒരു സൈബർ പുലി തൊട്ടതെല്ലാം പൊന്നാക്കുന്ന തൊടുക ഇടപെട്ടിരിക്കുന്നത് കണ്ട് മാലോകർ മൂക്കത്ത് വിരൽ വച്ച് പോയി. സംഗതി എന്തെന്നല്ലെ.


ജനാധിപത്യ കേരളാ കോൺഗ്രസ് സൈബർ വിഭാഗം നേതാവ് മജീഷ് കൊച്ചു മലക്കെതിരെ നിഷാ ജോസ് കെ മാണി പോലീസിനെ ഇടപെടിച്ച് പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് മജീഷിന്റെ ഭാര്യ കോട്ടയം പ്രസ് ക്ളബ്ബിൽ പത്ര സമ്മേളനം നടത്തിയിരുന്നു. ഈ പത്രസമ്മേളന വാർത്ത ഒരു ഓൺലൈൻ പത്രത്തിൽ വാർത്തയായി വരികയും ജനാധിപത്യ കേരളാ കോൺഗ്രസുകാർ അതെല്ലാം ഷെയർ ചെയ്യുകയുമുണ്ടായി.


നിഷാ ജോസ് കെ മാണിയുടെ കവർ ഫോ.ട്ടോയോടു കൂടി വന്ന വാർത്ത ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവായ റൂബൻ കാവുങ്കൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. നിഷാ ജോസ് കെ മാണിയുടെ കവർ ചിത്രം കണ്ട ഒരു മാണി ഗ്രൂപ്പ് സൈബർ പുലി അപ്പഴേ ആ വാർത്ത തന്റെ ഫേസ്ബുക്കിലേക്ക് ഷെയർ ചെയ്തു. നിഷയെ സോപ്പിടാനുള്ള തന്ത്രമായാണ് ഇയാൾ ഇത് ചെയ്തത്. പക്ഷെ പാർട്ടി വിരുദ്ധ വാർത്തയാണെന്ന് ഈ പൈക എലിക്കുളം സ്വദേശിക്ക് മനസിലായിട്ടേയില്ല.


യൂത്ത്ഫ്രണ്ട് പാലാ നിയോജക മണ്ഡലം ഭാരവാഹികൾക്ക് ഇന്ന് സ്വീകരണം കൊടുക്കുന്നതിലെ മുഖ്യപ്രഭാഷകനാണ് ഈ അബദ്ധം പറ്റിയിരിക്കുന്നത്. സാക്ഷരതാ യജ്ഞം പൂർത്തികരിച്ച നാടാണ് കേരളമെങ്കിലും അതിന്റെ പകിട്ടൊന്നും ഈ തൊടുകയ്ക്ക് ഇല്ലേയില്ല.മണ്ടത്തരം വിളിച്ചു പറയുക എന്നത് ഇദ്ദേഹം അലങ്കാരമായാണ് കൊണ്ടു നടക്കുന്നത്.

ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ ഫൈനൽ ബൈജു കൊല്ലമ്പറ നെറെ നേതൃത്വത്തിൽ പാലാ ടൗൺ ഹാളിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു. ജോസ് കെ മാണിയും അത് കാണാൻ എത്തിയിരുന്നു. ജോസ് കെ മാണിയെ സോപ്പിടാൻ കാലെ കൂട്ടി എത്തിയ ഈ യൂത്ത്ഫ്രണ്ട് ജനറൽ സെക്രട്ടറിക്ക് ഏത് രാജ്യങ്ങൾ തമ്മിലാണ് മത്സരം എന്ന് പോലുമറിയത്തില്ലായിരുന്നു. പിന്നീടാണ് ഫ്രാൻസും ക്രൊയേഷ്യയും തമ്മിലാണ് മത്സരമെന്നറിഞ്ഞത്. കൊറെ ഏഷ്യ യോ ..? എന്നാണ് ഇയാൾ ഉടനെ പ്രതികരിച്ചത്.

പണ്ടൊരു തൃശൂർക്കാരൻ മുഖ്യമന്ത്രിയെ കുറിച്ച് യശശരീരനായ സി.പി.എം നേതാവ് ഇ.കെ ഇമ്പിച്ചിബാവ ഇങ്ങിനെ പറയുമായിരുന്നു. കഞ്ഞി കുടിക്കാനും കള്ളം പറയാനുമെ വാ തുറക്കു എന്ന്. പക്ഷെ ഈ എലിക്കുളം സ്വദേശിയായ സൈബർ പുലിയും കള്ളം പറയാനും വിഢിത്തരം പുലമ്പാനും മാത്രമെ വാ തുറക്കാറുള്ളൂ എന്നാണ് സഹപ്രവർത്തകർ തന്നെ പറയുന്നത്.

പൈകയിലെ ഒരു ക്ളബിന്റെ വേദിയിൽ (അപ്സരാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്) ആ ക്ളബ്ബിന്റെ പേര് ഉച്ചരിക്കാനാവാതെ ഇദ്ദേഹം വിഷമിച്ചതായി സഹപ്രവർത്തകർ തന്നെ പറഞ്ഞ് ചിരിക്കാറുണ്ട്.

ഇപ്രാവശ്യത്തെ ആഗസ്റ്റ് പതിനഞ്ചാം തീയതി എത്രാം തീയതി ആയിട്ട് വരും എന്നൊക്കെ ഇദ്ദേഹം പലരോടും തിരക്കാറുണ്ട്.സിപിഎം നെ കുറിച്ച് പരാമർശിക്കുമ്പോൾ പൊതുയോഗങ്ങളിൽ പോലും "മാർക്കിസ്റ്റ്" പാർട്ടി എന്നാണിയാൾ പറയാറുള്ളത്.

കുറെ നാളുകൾക്ക് മുമ്പ് ജോസ് കെ മാണിയുടെ തിരുനക്കര ഉപവാസ സമയത്ത് രാത്രി കാലത്ത് നടന്ന പ്രകടനത്തിൽ മദ്യപിച്ച് പങ്കെടുത്തത് അന്ന് ദൃശ്യമാധ്യമങ്ങൾക്ക് വിരുന്നായിരുന്നു.കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് കോഴ ആവശ്യപ്പെട്ട സംഭവത്തിൽ ഇദ്ദേഹത്തിന് മർദ്ദനമേറ്റിരുന്നൂ എങ്കിലും അതൊക്കെ ഞങ്ങളുടെ പാർട്ടി പരിപാടിയുടെ ഭാഗമാണ് എന്നാണീയാൾ പറയാറുള്ളത്.

എന്നാൽ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻറാക്കത്തതിലുള്ള ഇദ്ദേഹത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള നീക്കമെന്നും പറയപ്പെടുന്നുണ്ട്.

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.