തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

ഞാനുമൊരു മാണിഗ്രൂപ്പ് സൈബർ പുലിയാ ട്ടോ ..!!

ഞാനുമൊരു മാണിഗ്രൂപ്പ് സൈബർ പുലിയാ ട്ടോ ..!!


പാലാ: കേരളാ കോൺഗ്രസ് (എം) ന്റെ സോഷ്യൽ മീഡിയാ വിഭാഗം വളരെ ശക്തമെന്നാണ് ജോസ് കെ മാണിയും, അതിന്റെ നേതൃത്വം വഹിക്കുന്ന നിഷാ ജോസ് കെ മാണിയും മേനി നടിക്കുന്നത്. പക്ഷെ സൈബർ പുലികൾക്ക് സൈബർ ഇടപെടലുകൾ നടത്താൻ കാര്യവും കാരണവും ഒന്നും വേണ്ട കയറി ഇടപെടുക തന്നെ.


ഇപ്പോൾ മാണി ഗ്രൂപ്പിന്റെ ഒരു സൈബർ പുലി തൊട്ടതെല്ലാം പൊന്നാക്കുന്ന തൊടുക ഇടപെട്ടിരിക്കുന്നത് കണ്ട് മാലോകർ മൂക്കത്ത് വിരൽ വച്ച് പോയി. സംഗതി എന്തെന്നല്ലെ.


ജനാധിപത്യ കേരളാ കോൺഗ്രസ് സൈബർ വിഭാഗം നേതാവ് മജീഷ് കൊച്ചു മലക്കെതിരെ നിഷാ ജോസ് കെ മാണി പോലീസിനെ ഇടപെടിച്ച് പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് മജീഷിന്റെ ഭാര്യ കോട്ടയം പ്രസ് ക്ളബ്ബിൽ പത്ര സമ്മേളനം നടത്തിയിരുന്നു. ഈ പത്രസമ്മേളന വാർത്ത ഒരു ഓൺലൈൻ പത്രത്തിൽ വാർത്തയായി വരികയും ജനാധിപത്യ കേരളാ കോൺഗ്രസുകാർ അതെല്ലാം ഷെയർ ചെയ്യുകയുമുണ്ടായി.


നിഷാ ജോസ് കെ മാണിയുടെ കവർ ഫോ.ട്ടോയോടു കൂടി വന്ന വാർത്ത ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവായ റൂബൻ കാവുങ്കൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. നിഷാ ജോസ് കെ മാണിയുടെ കവർ ചിത്രം കണ്ട ഒരു മാണി ഗ്രൂപ്പ് സൈബർ പുലി അപ്പഴേ ആ വാർത്ത തന്റെ ഫേസ്ബുക്കിലേക്ക് ഷെയർ ചെയ്തു. നിഷയെ സോപ്പിടാനുള്ള തന്ത്രമായാണ് ഇയാൾ ഇത് ചെയ്തത്. പക്ഷെ പാർട്ടി വിരുദ്ധ വാർത്തയാണെന്ന് ഈ പൈക എലിക്കുളം സ്വദേശിക്ക് മനസിലായിട്ടേയില്ല.


യൂത്ത്ഫ്രണ്ട് പാലാ നിയോജക മണ്ഡലം ഭാരവാഹികൾക്ക് ഇന്ന് സ്വീകരണം കൊടുക്കുന്നതിലെ മുഖ്യപ്രഭാഷകനാണ് ഈ അബദ്ധം പറ്റിയിരിക്കുന്നത്. സാക്ഷരതാ യജ്ഞം പൂർത്തികരിച്ച നാടാണ് കേരളമെങ്കിലും അതിന്റെ പകിട്ടൊന്നും ഈ തൊടുകയ്ക്ക് ഇല്ലേയില്ല.മണ്ടത്തരം വിളിച്ചു പറയുക എന്നത് ഇദ്ദേഹം അലങ്കാരമായാണ് കൊണ്ടു നടക്കുന്നത്.

ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ ഫൈനൽ ബൈജു കൊല്ലമ്പറ നെറെ നേതൃത്വത്തിൽ പാലാ ടൗൺ ഹാളിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു. ജോസ് കെ മാണിയും അത് കാണാൻ എത്തിയിരുന്നു. ജോസ് കെ മാണിയെ സോപ്പിടാൻ കാലെ കൂട്ടി എത്തിയ ഈ യൂത്ത്ഫ്രണ്ട് ജനറൽ സെക്രട്ടറിക്ക് ഏത് രാജ്യങ്ങൾ തമ്മിലാണ് മത്സരം എന്ന് പോലുമറിയത്തില്ലായിരുന്നു. പിന്നീടാണ് ഫ്രാൻസും ക്രൊയേഷ്യയും തമ്മിലാണ് മത്സരമെന്നറിഞ്ഞത്. കൊറെ ഏഷ്യ യോ ..? എന്നാണ് ഇയാൾ ഉടനെ പ്രതികരിച്ചത്.

പണ്ടൊരു തൃശൂർക്കാരൻ മുഖ്യമന്ത്രിയെ കുറിച്ച് യശശരീരനായ സി.പി.എം നേതാവ് ഇ.കെ ഇമ്പിച്ചിബാവ ഇങ്ങിനെ പറയുമായിരുന്നു. കഞ്ഞി കുടിക്കാനും കള്ളം പറയാനുമെ വാ തുറക്കു എന്ന്. പക്ഷെ ഈ എലിക്കുളം സ്വദേശിയായ സൈബർ പുലിയും കള്ളം പറയാനും വിഢിത്തരം പുലമ്പാനും മാത്രമെ വാ തുറക്കാറുള്ളൂ എന്നാണ് സഹപ്രവർത്തകർ തന്നെ പറയുന്നത്.

പൈകയിലെ ഒരു ക്ളബിന്റെ വേദിയിൽ (അപ്സരാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്) ആ ക്ളബ്ബിന്റെ പേര് ഉച്ചരിക്കാനാവാതെ ഇദ്ദേഹം വിഷമിച്ചതായി സഹപ്രവർത്തകർ തന്നെ പറഞ്ഞ് ചിരിക്കാറുണ്ട്.

ഇപ്രാവശ്യത്തെ ആഗസ്റ്റ് പതിനഞ്ചാം തീയതി എത്രാം തീയതി ആയിട്ട് വരും എന്നൊക്കെ ഇദ്ദേഹം പലരോടും തിരക്കാറുണ്ട്.സിപിഎം നെ കുറിച്ച് പരാമർശിക്കുമ്പോൾ പൊതുയോഗങ്ങളിൽ പോലും "മാർക്കിസ്റ്റ്" പാർട്ടി എന്നാണിയാൾ പറയാറുള്ളത്.

കുറെ നാളുകൾക്ക് മുമ്പ് ജോസ് കെ മാണിയുടെ തിരുനക്കര ഉപവാസ സമയത്ത് രാത്രി കാലത്ത് നടന്ന പ്രകടനത്തിൽ മദ്യപിച്ച് പങ്കെടുത്തത് അന്ന് ദൃശ്യമാധ്യമങ്ങൾക്ക് വിരുന്നായിരുന്നു.കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് കോഴ ആവശ്യപ്പെട്ട സംഭവത്തിൽ ഇദ്ദേഹത്തിന് മർദ്ദനമേറ്റിരുന്നൂ എങ്കിലും അതൊക്കെ ഞങ്ങളുടെ പാർട്ടി പരിപാടിയുടെ ഭാഗമാണ് എന്നാണീയാൾ പറയാറുള്ളത്.

എന്നാൽ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻറാക്കത്തതിലുള്ള ഇദ്ദേഹത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള നീക്കമെന്നും പറയപ്പെടുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.