തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

പ്രളയം കഴിഞ്ഞതോടെ ആരോപണ പ്രളയം.

പ്രളയം കഴിഞ്ഞതോടെ ആരോപണ പ്രളയം.കോട്ടയം: കേരളത്തെ നടുക്കിയ പ്രളയ ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി നേരിടുകയാണ്, പ്രളയത്തെ കവച്ചുവയ്ക്കുന്ന ഒത്തൊരുമയോടെ കേരളം പ്രളയത്തെ നേരിട്ടത്,ഇന്ന് തന്നെ അര  ലക്ഷം പേരാണ് വീടുകൾ വൃത്തിയാകാനായി തയ്യാറെടുത്തു വന്നത്.ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങൾ പ്രളയത്തെ കേരളം എങ്ങനെ നേരിടുമെന്ന് പഠിച്ചു കൊണ്ടിരിക്കയാണ്.


ആദ്യഘട്ടത്തിൽ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല മുഖ്യമന്ത്രിക്കും.സർക്കാരിനും പിന്തുണ വാഗ്ദാനം ചെയ്ത് ഒരേ മനസോടെ നിന്നെങ്കിലും നിലനിൽപ് രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിൽ ആ നിലപാട് അദ്ദേഹത്തിന് മാറ്റേണ്ടതായി വന്നു,

ദുരിതാശ്വാസ രംഗത്ത് പ്രകടമായി ഉണ്ടായിരുന്നത് ആർ.എസ്.എസ് പിന്തുണയുള്ള സേവാഭാരതി ആയിരുന്നു, ശക്തമായ സംഘടനാ സംവിധാനത്തിൽ അവർ ക്യാമ്പുകളിലെ ഭക്ഷണ വിതരണമടക്കമുള്ള കാര്യങ്ങൾ ശുഷ്കാന്തിയോടെ നടപ്പിലാക്കി, സേവാഭാരതി നടത്തിയ ഉല്പന്ന പിരിവിന് ജനങ്ങൾ കൈയ്യയച്ച് സഹായിച്ചു .

സി.പി.എം ന്റെ അണികളും ദുരിതാശ്വാസ രംഗത്ത് സജീവമായുണ്ടായിരുന്നു, ചെങ്ങന്നൂർ പ്രദേശങ്ങളിലാകെ വീട് വൃത്തിയാക്കാൻ സി.പി.എം .സേവാഭാരതി പ്രവർത്തകർ തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം തന്നെ നടന്നു ,

ഓട്ടോ തൊഴിലാളി സംഘങ്ങൾ .മത്സൃത്തൊഴിലാളി സംഘങ്ങൾ, അയൽക്കൂട്ടങ്ങൾ ,പാലിയേറ്റീവ് കെയർ എന്നീ സംഘങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്ക് കൊണ്ടു,

ഇതിൽ മലപ്പുറത്ത് നിന്നും വന്ന പാലിയേറ്റീവ് കെയർ പ്രവർത്തകർക്കുണ്ടായ തിക്താനുഭവങ്ങൾ പറയുന്നത് സോഷ്യൽ മീഡിയയിലാകെ വൈറലാവുകയാണ്,

വീട് വൃത്തിയാക്കാൻ ചെന്നവരൊട് വളരെ  മോശമായി പെരുമാറിയ വീട്ടുകാർ ധാരാളമായിരുന്നു, ഫെയ്സ് ബുക്കിലും ,വാട്ട്സാപ്പിലും രസിച്ചിരുന്ന വീട്ടുകാർ ബംഗാളികളോടെന്ന പോലെയാണ് പെരുമാറിയതെന്ന് അവർ പറയുന്നു,

ചെങ്ങന്നൂരിലെ ആല പ്രദേശം ക്ളീനാക്കാൻ ചെന്ന ഇവരുടെ വാഹനത്തിൽ കയറി പറ്റിയ മാവേലിക്കര പോലീസ് സ്റ്റേഷനിലെ സൈമൺ എന്ന പോലീസ് ഉദ്യോഗസ്ഥൻ ആല എത്തിയിട്ടും പറയാതെ അഞ്ച് കിലോമീറ്റർ കഴിഞ്ഞുള്ള ചെങ്ങന്നൂരിൽ ഇറങ്ങി എന്നിട്ട് പറഞ്ഞു അഞ്ച് കിലോമീറ്റർ പിറകോട്ട് പോയാൽ മതിയെന്ന്,

ആല പഞ്ചായത്ത് പ്രസിഡന്റായ വനിതയുമായി ബന്ധപ്പെട്പ്പോൾ തന്റെ വീട് ആദ്യം ക്ളീനാക്കണമെന്ന് പറഞ്ഞു ,ക്ളീനാക്കി കൊണ്ടിരിക്കുമ്പോൾ അടുത്തുള്ളവരോട് ഫോണിലൂടെ വിളിച്ചു പറയുന്നു ,, പഞ്ചായത്തിൽ നിന്നും വീട് ക്ളീനാക്കാൻ ആളെ വച്ചിട്ടുണ്ട്.നിങ്ങളുടെ വീടുകൾ ഉടനെ തന്നെ ക്ളീനാക്കുന്നതാണ്

ക്യാമ്പുകളിൽ സുഭിക്ഷമായ ഭക്ഷണമായിരുന്നെന്ന് പലരും രഹസ്യമായി സമ്മതിക്കുന്നു ,ചെരിപ്പ് നാല് ജോടികൾ വരെ കിട്ടിയവരുണ്ട്, വസ്ത്രങ്ങളും ആവശ്യത്തിന് മിച്ചമായിരുന്നു, എന്നാൽ ഉൾഗ്രാമത്തിലെ ക്യാമ്പ് ക ളിലാണ് തികയാതെ വന്നിട്ടുള്ളത്,അതാണ് ചില മാധ്യമങ്ങൾ പെരുപ്പിച്ചു കാണിക്കുന്നത്.

ദുരിതാശ്വാസത്തിനുള്ള പണം വരുന്നതെങ്ങിനെയെന്നുള്ളതിൽ പാർട്ടികൾ പല തട്ടിലാണ്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്ന് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനമുണ്ടായെങ്കിലുംജനം അതെല്ലാം തള്ളിക്കളഞ്ഞു,

ഇതിനിടയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ബാങ്ക് അകൗണ്ട് നമ്പറിൽ കൃത്രിമം കാട്ടി പണം തട്ടാനുള്ള ശ്രമങ്ങളും പോലീസ് കയ്യോടെ പിടികൂടി.ദുരിതാശ്വാസത്തിന്റെ പേരിൽ ആരും പണം സ്വീകരിക്കരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.കഴിഞ്ഞ സുനാമി കാലത്ത് ഫാദർ തോമസ് കോച്ചേരി എന്ന വൈദീകൻ സ്വതന്ത്ര മത്സ്യ തൊഴിലാളി യൂണിയന്റെ പേരിൽ കോടികൾ തട്ടിയെടുത്തത് വൻ വിവാദമായിരുന്നു.

അതുപോലെ കാഞ്ഞിരപ്പള്ളി രൂപതയുടെ നടത്തിപ്പുകാർ പോർച്ചുഗൽ സന്ദർശന വേളയിൽ കാഞ്ഞിരപ്പള്ളിയിൽ സുനാമി കയറിയടിച്ചു ധാരാള വീടുകൾ നഷ്ടപ്പെട്ടെന്നു അറിയിച്ചതിൽ പ്രകാരം ഒരു ദിവസത്തെ ഞായറാഴ്ചത്തെ സ്തോത്രകാഴ്ച പണമായ 25 ലക്ഷം രൂപയ്ക്കുള്ള യൂറോ നൽകുകയും ചെയ്തിരുന്നു.അത് അവർ പോർച്ചുഗൽ സഭയുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.എന്നാൽ കാഞ്ഞിരപ്പള്ളിയിൽ സുനാമി കയറിയടിച്ചതെന്ന് എവിടെയെന്ന് അവിടുത്തുകാർ തിരയുകയാണ്.ഇപ്പോൾ തന്നെ പല  സഭകളും സഭാ പിതാക്കന്മാരുടെ അകൗണ്ടിൽ പണമയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.അതും പോലീസ് നിരീക്ഷിച്ചു വരികയാണ്.

ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു് ഉദ്യോഗസ്ഥർ തരണമെ ന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തപ്പോൾ പല സംഘടനകളും അനുകൂലമായി പ്രതികരിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി എതിർപ്പുകളും ഉയർന്നു ,മുഖ്യമന്ത്രിയുടെ അനേകം ഉപദേഷ്ടാക്കളെ വച്ചിരിക്കുന്നതും .ഭരണപരിഷ്ക്കാര കമ്മിറ്റി ചെയർമാനെ വച്ചിരിക്കുന്നതും , ചീഫ് വിപ്പിന്  ക്യാബിനറ്റ് റാങ്ക് കൊടുക്കുന്നതും ദുർവ്യയമാണെന്നും ആദ്യം അതവസാനിപ്പിക്കണമെന്നും സർക്കാരിനെതിരെ പ്രചരണവുമുണ്ടായി ,

സർക്കാർ ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം നിർബ്ബന്ധപൂർവ്വം വാങ്ങിക്കണമെന്ന് കർഷകരും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡാം മുന്നറിയിപ്പില്ലാതെ തുറന്ന് വിട്ടതാണ് പ്രളയാഘാതം കൂടിയതെന്ന് ബി.ജെ.പി ,കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ആരോപണമുയർത്തിയപ്പോൾ റാന്നി എം.എൽ.എ രാജു എബ്രഹാമും അതിനെ ശരിവെച്ചു, പാർട്ടി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ഇടപെട്ടാണ് റാന്നി എം.എൽ.എയെ മയപ്പെടുത്തിയത്.

മലയാളത്തിലെ സിനിമാ താരങ്ങളുടെ പുറംപൂച്ച് പുറത്തായതാണ് ഈ പ്രളയത്തിലെ വലിയ ഒരു സംഭവമായി നിരീക്ഷകർ കാണുന്നത്. സിനിമാ നടനും എം.എൽ.എ യുമായ ഗണേഷ് കുമാർ തന്നെ അത് തുറന്ന് പറഞ്ഞിട്ടുണ്ട്,

ഒരു ചിത്രത്തിന് അഞ്ച് കോടി വരെ വാങ്ങുന്ന മോഹൻലാലും, മമ്മൂട്ടിയും കൊടുത്തത് 25 ലക്ഷമാണ് ,അത് തന്നെ സുരാജ് വെഞ്ഞാറമൂട് നെ പോലെയുള്ള രണ്ടാം നിര താരങ്ങൾ ലക്ഷങ്ങൾ നൽകിയപ്പോളുണ്ടായ വൈക്ലബ്യം കൊണ്ടാണെന്ന് ഫാൻസ് കാർ പോലും സമ്മതിക്കുന്നു,

ഇതിൽ തന്നെ മമ്മൂട്ടിയും,മകനും ചേർന്നാണ് 25 ലക്ഷം തികച്ചത്, മഹാ നടനായ തിലകൻ മരിച്ചതറിഞ്ഞപ്പോൾ പോലും കേവലമൊരു അനുശോചനത്തിന് ശേഷം ഷൂട്ടിംഗ് തുടർന്നവരാണു് മലയാളികൾ നെഞ്ചേറ്റുന്ന താര പ്രഭുക്കളായ മമ്മൂട്ടിയും. മോഹൻലാലും.ഇവരുടെ ചിത്രങ്ങൾ ബഹിഷ്‌ക്കരിക്കണമെന്നും സോഷ്യൽ മീഡിയായിൽ ആഹ്വാനങ്ങളുണ്ട്.'അമ്മ എന്ന സംഘടനാ നൽകിയ 10 ലക്ഷം രൂപാ ആർക്കുള്ള ധർമ്മ കാശാണെന്നും സോഷ്യൽ മീഡിയയിൽ ചോദിക്കുന്നുണ്ട്.മലയാളികൾ വളർത്തി വലുതാക്കിയവർ മലയാളത്തിന് നൽകിയ പിച്ച കാശ് വാങ്ങരുതെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്.

തമിഴ് നടന്മാർ മലയാളത്തെ കാര്യമായി തന്നെ സഹായിച്ചു, കമൽ ,രജനി, എ ആർ രഹ്മാൻ, വിജയ് തുടങ്ങിയവർ മത്സരബുദ്ധിയോടെ തന്നെ കേരളത്തെ സഹായിച്ചു .

മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ യേശുദാസ് ആകട്ടെ ഇങ്ങനെ ഒരു ദുരന്തം അറിഞ്ഞ മട്ടേ ഇല്ല, മലയാളത്തിന്റെ എല്ലാ ഐശ്വര്യങ്ങളുടെയും പ്രായോക്തവായ യേശുദാസിന്റെ ഈ നടപടി വളരെയേറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.താൻ പാടിയ പാട്ടുകൾ ഗാനമേളക്കാർ പാടുന്നതിനെതിരെ രംഗത്ത് വരികയും.,അവർ തനിക്ക് റോയൽറ്റി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളയാളാണ്  യേശുദാസ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.