തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

കേരളാ കോൺഗ്രസുകളിൽ ലയന ചിന്ത ഉരുത്തിരിയുന്നു


കോട്ടയം: അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ ഒട്ടേറെ മാറ്റങ്ങളൊന്നും സംഭവിക്കുകയില്ലെങ്കിലും, കേരളാ കോൺഗ്രസുകളിൽ നിർണ്ണായക മാറ്റങ്ങൾ ഉണ്ടാകുമെന്നു് ഉറപ്പായിരിക്കുന്നു.
കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ എൽ.ഡി.എഫ് പ്രവേശം ചെങ്ങന്നൂർ ഉപ തെരെഞ്ഞെടുപ്പിലെ അച്ചുതാനന്ദന്റെ ഇടപെടലോടെ അടഞ്ഞ അധ്യായമായ സ്ഥിതിക്ക് ഗതികെട്ടാണ് യു.ഡി.എഫിലേക്ക് തിരികെ പ്രവേശിക്കേണ്ടി വന്നത്.
പി.ജെ ജോസഫ് നേതൃത്വം നൽകുന്ന വിഭാഗത്തിൽ മാണി ഗ്രൂപ്പ് കാരനായ സി.എഫ് തോമസ് ഉൾപ്പെടെ മൂന്ന് എം.എൽ.എ മാരാണ് ഉണ്ടായിരുന്നത്. പി.ജെ ജോസഫിന്റെയും, സി എഫ്‌ തോമസിന്റെയും മോൻസ് ജോസഫിന്റെയും ചടുലമായ നീക്കങ്ങളാണ് കെ.എം മാണിയുടെയും മകൻ ജോസ് കെ മാണിയുടെയും എൽ.ഡി.എഫ് പ്രവേശനത്തിനു് വിഖാതം സൃഷ്ടിച്ചത്.സി.പി.ഐ എന്ന കക്ഷിയെ പിണക്കുന്ന ജോസ് കെ മാണിയുടെ പക്വതയില്ലാത്ത നടപടികളും മാണി ഗ്രൂപ്പ് നെറ് പുതിയ ബാന്ധവത്തിന് തടസം വരുത്തി വച്ചിരുന്നു.
പി.ജെ ജോസഫ് വിഭാഗത്തിന് കോൺഗ്രസിലെ ഐ വിഭാഗത്തോടുള്ള താൽപര്യം കോൺഗ്രസിലെ തന്നെ ഉമ്മൻ ചാണ്ടി വിഭാഗം സസൂക്ഷ്മം നിരീക്ഷിച്ച് വരികയായിരുന്നു. അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിലെ താൻ മുഖ്യമന്ത്രിയാവുന്ന സാധ്യതകൾക്ക് മങ്ങലേൽക്കുന്ന തലങ്ങളിലേക്ക് മാണി ഗ്രൂപ്പിലെ പിളർപ്പ് വളരുമെന്ന കണക്കുകൂട്ടലാണു് മാണി ഗ്രൂപ്പിനെ ഉടലോടെ പിളരാതെ യു.ഡി.എഫിലെത്തിച്ചത്.
കുഞ്ഞാലിക്കുട്ടിയേയും കൂട്ടി നടത്തിയ ഉമ്മൻ ചാണ്ടിയുടെ നീക്കത്തിന് രാഹുൽ ഗാന്ധിയേയും കക്ഷി ചേർക്കാൻ സാധിച്ചതോടെ കോൺഗ്രസിന് കീറാമുട്ടിയായിരുന്ന രാജ്യസഭാ സീറ്റ് തന്ത്രപൂർവ്വം മാണി ഗ്രൂപ്പിന് സമ്മാനിച്ചു.അതു വഴി കോൺഗ്രസിൽ തനിക്കെതിരായി നീങ്ങുന്ന വി എം സുധീരാധികളെ വെട്ടുവാനുമായി.
യു.ഡി.എഫിൽ പ്രവേശിച്ചത് മുതൽ പന്ത് വീണ്ടും കെ.എം മാണിയുടെയും, ജോസ് കെ മാണിയുടെയും കളത്തിലായി.നേരത്തെ മാണി ഗ്രൂപ്പിനെ യു.ഡി.എഫിലെത്തിക്കാൻ തന്ത്രമൊരുക്കി വിജയിച്ച പി.ജെ ജോസഫും മോൻസും ഇന്ന് കളത്തിന് പുറത്തായി കഴിഞ്ഞു.
അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കഴിഞ്ഞ ഉന്നതാധികാര സമിതി യോഗത്തിൽ കണ്ടത്. പി.ജെ ജോസഫുമായി ബന്ധപ്പെട്ടതിന്റെ പേരിൽ മാണി ഗ്രൂപ്പിന്റെ കണ്ണിലെ കരടായി മാറിയ പത്തനംതിട്ട ജില്ലാ പ്രസിഡൻറ് വിക്ടർ തോമസ്, കൊല്ലം ജില്ലാ പ്രസിഡന്റ് ബെന്നി കക്കാട്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ എന്നിവർക്കെതിരെ ജോയി അബ്രാഹം മുൻഎം പി ചില പരാമർശങ്ങൾ നടത്തിയത് വൻ പൊട്ടിത്തെറിക്കിട വരുത്തിയിരുന്നു.
ജോസ് കെ മാണിക്ക് നേരെ നോക്കി പറയാൻ പറ്റാത്ത കാര്യങ്ങൾ ജോയി അബ്രാഹത്തെ കൊണ്ട് പറയിക്കുക എന്ന കീഴ്വഴക്കമാണ് മാണി ഗ്രൂപ്പിൽ നിലവിലുള്ളത്. ഉന്നതാധികാര സമിതി യോഗത്തിനെത്തിയ ജോസഫ് വിഭാഗവുമായി ബന്ധപ്പെടുന്ന കൊല്ലം തിരുവനന്തപുരം പത്തനംതിട്ട പ്രസിഡന്റുമാർ യോഗത്തിനെത്തിയപ്പോൾ ഇവർ നിലവിൽ ജില്ലാ പ്രസിഡന്റുമാർ അല്ല എന്നാണ് ജോയി അബ്രാഹം പ്രതികരിച്ചത്.
പിന്നെയരാടാ പ്രസിഡന്റ് .... നീ ആരാടാ ഇത് പറയാൻ എന്ന ആക്രോശവുമായാണ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടർ തോമസ് ജോയി അബ്രാഹത്തെ നേരിട്ടത്. ഉടനെ തന്നെ ബെന്നി കക്കാടും കൊട്ടാരക്കര പൊന്നച്ചനും ക്ഷോഭിച്ചെഴുന്നേറ്റു.നിനക്ക് ജനപിന്തുണയുണ്ടോടാ...നിന്റെ അയൽക്കാരുടെ പോലും പിന്തുണ നിനക്കു ണ്ടോടാ എന്നാണ് വിക്ടർ തോമസ് ജോയി അബ്രാഹത്തെ നോക്കി ആക്രോശിച്ചത്.
ഇത് കൊണ്ട് ജോസഫ് വിഭാഗത്തിന് ഒരു കാര്യം മനസിലായി തങ്ങളെ തക്ക സമയം നോക്കി വെട്ടുക എന്നതാണ് അപ്പന്റെയും മകന്റെയും പരിപാടി എന്ന് അവർക്ക് മനസിലായി തുടങ്ങി.
അതു കൊണ്ട് കൂടിയാണ് ലോക്സഭാ തെരെഞ്ഞെടുപ്പോടെ വേറെ മാർഗങ്ങൾ ജോസഫ് വിഭാഗം ആലോചിക്കാൻ തുടങ്ങിയത്. ജോസഫ് വിഭാഗത്തെ ലയിപ്പിച്ചപ്പോൾ മുതൽ ജോസഫ് വിഭാഗത്തിലെ രണ്ടാം നിര നേതാക്കളുടെ തലയരിയൽ മാണി വിഭാഗം ആവിഷ്ക്കരിച്ചിരുന്നു.അങ്ങനെയാണ് ഫ്രാൻസിസ് ജോർജിനെ വെട്ടിയരിയൽ ജോസ് കെ മാണി ആവിഷ്ക്കരിച്ചത്.ഇതിൻ പ്രകാരം കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ വിലപേശിയാൽ ലഭിക്കുമായിരുന്ന ഇടുക്കി സീറ്റ് സമർത്ഥമായ നീക്കങ്ങളിലൂടെ നഷ്ടപ്പെടുത്തി. കേരളാ കോൺഗ്രസിന് രണ്ട് ലോക്സഭാ സീറ്റിന്റെ ആവശ്യമില്ല എന്നാണ് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചത്.
അങ്ങിനെ ജോസഫ് വിഭാഗത്തിന്റെ കൂമ്പ് നുള്ളുന്നതിന്റെ ആദ്യപടി അന്ന് തന്നെ ആരംഭിച്ചിരുന്നു. നിലനിൽപ് ഇല്ലാതായതോടെയാണ് രാഷ്ടീയ നേതാവായ പി.ജെ ജോസഫുമായി അടർന്ന് മാറി ജനാധിപത്യ കേരളാ കോൺഗ്രസ് രൂപീകരിക്കാൻ ഫ്രാൻസിസ് ജോർജ് നിർബന്ധിതനായത്.
എന്നാൽ ഇടുക്കി നിയമസഭാ മണ്ഡലത്തിലെ പരാജയം ജനാധിപത്യ കേരളാ കോൺഗ്രസിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.നിയമസഭയിൽ പ്രതിനിധ്യമില്ലാതിരുന്ന ജനാധിപത്യ കേരളാ കോൺഗ്രസിന് ഇത്രയും കാലം കഷ്ടപ്പാടുകളുടേതും കുടിയായിരുന്നു.എന്നിരുന്നാലും പോരാട്ട വീര്യം പ്രകടിപ്പിച്ചു കൊണ്ട് ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ ശക്തമായ സാന്നിധ്യമായി ജനാധിപത്യ കേരളാ കോൺഗ്രസ് നിലകൊണ്ടു.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ പീരുമേട്, മൂവാറ്റുപുഴ, കോതമംഗലം തുടങ്ങി ഒരു ഡസൻ സീറ്റുകൾ എൽ.ഡി.എഫിന് നേടികൊടുത്തതിൽ നിയാമക ശക്തിയായി വർത്തിച്ചത് ജനാധിപത്യ കേരളാ കോൺഗ്രസായിരുന്നൂവെന്ന് സി.പി.എം ന്റെ തന്നെ ഇടുക്കി എറണാകുളം ജില്ലാ കമ്മിറ്റികളുടെ അവലോകനത്തിൽ പറഞ്ഞിരുന്നു.
എങ്കിൽ പോലും ജനാധിപത്യ കേരളാ കോൺഗ്രസിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയാക്കാൻ സി.പി.എം തീരുമാനിച്ചിട്ടില്ല.മാണി ഗ്രൂപ്പുമായുള്ള രാഷ്ട്രീയേതര ബന്ധങ്ങളാണ് സി.പി.എംജനാധിപത്യ കേരളാ കോൺഗ്രസിനെ എൽ.ഡി.എഫ് ഘടകകക്ഷി ആക്കാത്തതെന്നുള്ള പകൽ പോലത്തെ സത്യം ഇന്നു് പല ജനാധിപത്യ കേരളാ കോൺഗ്രസുകാരും മനസിലാക്കി. സമാനമായ നിലപാടാണ് ഐ.എൻ.എല്ലിന്റെ കാര്യത്തിലും സി.പിഎം സ്വീകരിച്ചിട്ടുള്ളത്. കോഴിക്കോട്ടെയും, മലപ്പുറത്തെയുംലീഗ് നേതാക്കളും സി.പി.എം നേതാക്കളുമായുള്ള രാഷ്ട്രീയേതര ബന്ധമാണ് 24 വർഷമായി ഐ.എൻ.എല്ലിനെ ഇടതു മുന്നണിക്ക് വെളിയിൽ നിർത്തുന്നത്.
ഈയൊരു നിലപാട് തറയിൽ നിന്ന് നോക്കിയാൽ ചർച്ചകൾ നീട്ടികൊണ്ടു പോയി ജനാധിപത്യ കേരളാ കോൺഗ്രസിനെ എൽ.ഡി.എഫിന്റെ പരിയമ്പുറത്ത് നിർത്തുക  എന്ന തന്ത്രമാണ് സി.പി എം പ്രയോഗിക്കുന്നത്.
അപ്പുറത്തും കെ എം മാണിയുടേയും മകന്റെയും കുശാഗ്രബുദ്ധിയാൽ ജോസഫ് ഗ്രൂപ്പും നീറി പുകയുകയാണ്. അതാണ് അവസാനമായി പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാരെ ജോസഫുമായി ബന്ധപ്പെട്ടെന്ന കാരണത്താൽ മാറ്റാനായി തത്രപ്പെടുന്നത്.
ഇതിനകം ഒന്നിലേറെ തവണ ദൂതൻമാരുമായി ജോസഫ് വിഭാഗവും, ജനാധിപത്യ കേരളാ കോൺഗ്രസ് വിഭാഗവും ചർച്ച നടത്തി കഴിഞ്ഞു. ചർച്ചകളെല്ലാം തികഞ്ഞ സൗഹൃദാന്തരീക്ഷത്തിലാണ് നടന്നതെങ്കിലും ഇരു പാർട്ടികളും തമ്മിലുള്ള ലയനത്തെ എതിർക്കുന്ന ഒരു ചെറിയ പക്ഷം ഇരുവരുടെയും കൂട്ടത്തിലുണ്ട്. പക്ഷെ ഇവർ പ്രസംഗികർ മാത്രമാണെന്നുള്ളതും, ജനപിന്തുണ ഇല്ലെന്നുള്ളതും നേതാക്കൾക്കു് അറിയാമെന്നത് കൊണ്ട് കാര്യമായി പരിഗണിക്കപ്പെടുന്നില്ല.
കഴിഞ്ഞ കാലങ്ങളിൽ യു.ഡി.എഫിൽ നാല് കേരളാ കോൺഗ്രസ് ഉണ്ടായിരുന്നൂ എന്നള്ളത് ലയന താൽപര്യക്കാർ ഉയർത്തി കാണിക്കുന്നു. പഴയ ജോസഫ് വിഭാഗത്തിന് രണ്ട് ലോക്സഭാ സീറ്റുകൾ നൽകിയതും മൂവാറ്റുപുഴയിലും, മുകുന്ദപുരത്തും വിജയിച്ചതും ഇവിടെ പ്രസ്ഥാവ്യമാണ്.ഈ കേരളാ കോൺഗ്രസുകളുടെ ലയനത്തിലേക്ക് പി.സി. തോമസിനെ പോലുള്ളവരെ ആകർഷിക്കാനുള്ള നീക്കവും നടന്നു വരികയാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.