തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

മന്ത്രി രാജുവിനെ തലയോട്ടി മാല അണിയിക്കാൻ യുവജന നീക്കം..മന്ത്രി രാജുവിനെ തലയോട്ടി മാല അണിയിക്കാൻ യുവജന നീക്കം..


കോട്ടയം: സമാനതകളില്ലാത്ത പ്രളയം കേരളത്തിൽ താണ്ഡവമാടിയപ്പോൾ ജർമ്മനിയിൽ വേൾഡ്' മലയാളി കൗൺസിലിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോയ വനം മന്ത്രി കെ.രാജുവിനെതിരെ ജന രോഷം ഉയരുന്നു.

മന്ത്രി രാജുവിനെ തലയോട്ടി മാല അണിയിക്കാനാണ് പ്രമുഖ യുവജന ' സംഘടനകളുടെ ജില്ലാ കമ്മിറ്റികൾതീരുമാനിച്ചിരിക്കുന്നത്.വെള്ളപ്പൊക്കത്തിൽ സർക്കാരിന്റെ നിഷേധ നിലപാടിനോടുള്ള പ്രതിഷേധ സൂചകമായാണ് യുവജന സംഘടനകൾ വ്യത്യസ്ത രീതിയിൽ തലയോട്ടി മാലയണിയിച്ചു പ്രതിഷേധിക്കുന്നത്.

യുവമോർച്ച ;യൂത്ത് കോൺഗ്രസ് തുടങ്ങിയ യുവജന സംഘടനകളാണ് കേരളത്തിന്റെ അഭിമാനം കളഞ്ഞു കുളിച്ച മന്ത്രി കെ രാജുവിനെ  തലയോട്ടി മാല അണിയിക്കാൻ തീരുമാനിച്ചിട്ടുള്ളത്.കൂടാതെ മന്ത്രിയെ കേരളത്തിലെമ്പാടും കരിങ്കൊടി കാണിക്കാനും ഇവർ തീരുമാനിച്ചതായി അറിയുന്നു.

എന്നാൽ വനം മന്ത്രി കെ.രാജുവിന്റെ വിദേശയാത്ര തെറ്റാണെന്ന് അദ്ദേഹത്തിന്റെ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് ' പറഞ്ഞു " .അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അത് പാർട്ടി കമ്മറ്റിയാണ് തീരുമാനിക്കേണ്ടത് എന്നാണ് കാനം പറഞ്ഞത്.

എന്നാൽ വനം മന്ത്രിക്കെതിരെ സ്വന്തം പാർട്ടിയായ സി.പി.ഐ യിലും കടുത്ത അമർഷം പുകയുന്നുണ്ട് .പാർട്ടിയുടെ. നിയന്ത്രണത്തിലല്ല മന്ത്രിയുടെ പോക്കെന്നാണ് പൊതുവെയുള്ള വിമർശനം.മന്ത്രിയായതിന് ശേഷം സുഖലോലുപനായി തീർന്നെന്നം, പാർട്ടി അണികളുമായി അകലം പാലിക്കുന്നൂ എന്നും അണികൾക്കിടയിൽ തന്നെ ' വിമർശനമുയർന്നിട്ടുണ്ട്.

സി.പി.ഐയുടെ മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലും പാർട്ടി അണികൾ തന്നെ പ്രതിഷേധം തുടങ്ങിയിരുന്നു. ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ടനുസരിച്ച് മന്ത്രിയോട് രാജി വക്കാൻ സി.പി.ഐ നിർദ്ദേശിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.

2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ 33582 വോട്ടിന് യു.ഡി.എഫിലെ മുസ്ളിം ലീഗ് സ്ഥാനാർത്ഥി എ യൂനുസ് കുഞ്ഞിനെയാണ് കെ. രാജു പരാജയപ്പെടുത്തിയത്.ആർ.ബാലകൃഷ്ണപിള്ളയുടെ കേരളാ കോൺഗ്രസ് ബി യുടെ വരെ പിന്തുണയുള്ളതും കൊല്ലം ജില്ലയിലെ എൽ.ഡി.എഫ് അനുകൂല തരംഗവും മുതലാക്കിയാണ് കെ.രാജു വിജയിച്ചു വന്നത് .

2006 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ എം വി രാഘവനെ 7925 വോട്ടിന് പരാജയപ്പെടുത്തിയ രാജു 2011 ലെ തെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം വീണ്ടും വർദ്ധിപ്പിച്ച് കോൺഗ്രസിലെ ജോൺസൺ എബ്രാഹമിനെ 18005 വോട്ടുകൾക്കാണ് പരാജയ പ്പെടുത്തിയത്.

തുടർച്ചയായ വിജയങ്ങളും മന്ത്രിസ്ഥാന ലബ്ദിയും ഇദ്ദേഹത്തെ ജനങ്ങളിൽ നിന്നും അകറ്റിയെന്ന് പുനലൂർ നിവാസികൾ തന്നെ പറയുന്നു.കോട്ടയം ജില്ലയുടെ ചുമതല ഉണ്ടായിരുന്ന മന്ത്രി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നപ്പോഴാണ് പാർട്ടി അറിയാതെ ജർമ്മനിയിലേക്ക് പോയത്.സ്വന്തം മണ്ഡലമായ പുനലൂരിൽ നൂറ് കണക്കിന് ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പിലും ആയിരുന്നു.

പുനലൂരിലെ എട്ടോളം സർക്കാർ വകുപ്പിന്റെ ഓഫീസുകൾ കൊട്ടാരക്കരക്ക് കൊണ്ടുപോയപ്പോഴും മന്ത്രിയായിരുന്നിട്ടും മന്ത്രി നിഷ്ക്രിയ നായി നിൽക്കുകയായിരുന്നു.ഇത് കൊട്ടാരക്കര എം എൽ എ അയിഷാപോറ്റിയുടെ കഴിവും.,പുനലൂർ എം എൽ എ യുടെ കഴിവുകേടും ആയാണ് പുനലൂരിലെ ജനസംസാരം.

ഇന്ന് വന്നെത്തുന്ന മന്ത്രിക്ക് പാർട്ടിയിൽ നിന്നും യുവജന സംഘടനകളിൽ നിന്നും വൻ എതിർപ്പ് നേരിടേണ്ടി വരുമെന്നതിൽ തർക്കമൊന്നുമില്ല .

അതെ സമയം തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ മന്ത്രി കെ രാജുവിനെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.മന്ത്രിയുടെ പരിപാടിയ്ക്കിടെ വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാൻ യുവമോർച്ച കീഴ് ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട് 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.