തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

ഇവിടെ മത വിദ്വേഷമില്ല.മുസ്‌ലിം സഹോദരങ്ങൾ അമ്പലം വൃത്തിയാക്കി

ഇവിടെ മത വിദ്വേഷമില്ല.മുസ്‌ലിം സഹോദരങ്ങൾ അമ്പലം വൃത്തിയാക്കി.കേരളത്തെ മാറ്റി മറിച്ച വെള്ളപ്പൊക്കത്തിൽ ജാതിമത ചിന്തകൾക്ക് സ്ഥാനമില്ലെന്ന വാർത്തയാണ് കേരളത്തിലാകെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.തൃശൂർ ജില്ലയിലെ മാളയിൽ  മുസ്‌ലിം സഹോദരങ്ങക്ക് നിസ്‌ക്കരിക്കാനായി അമ്പലമുറ്റം ഒരുക്കി കൊടുത്ത് ഹൈന്ദവ സഹോദരങ്ങൾ മാതൃകയാവുമ്പോൾ.,അമ്പലം വൃത്തിയാക്കി കൊടുത്തു മുസ്‌ലിം സഹോദരങ്ങളും മാതൃകയാവുകയാണ്.

 കേരളത്തെ സര്‍വ്വത്ര ഇളക്കിമറിച്ച ജലപ്രളയം മാറ്റിമറിച്ചത് സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയെയും അന്തരീക്ഷത്തെയും മാത്രമല്ല മനുഷ്യമനസ്സുകളിലെ ജാതിമത വേര്‍തിരിവുകളെ കൂടിയാണ്. വയനാട്ടിലെയും മലപ്പുറത്തെയും പാലക്കാട്ടെയും ക്ഷേത്ര ശുചീകരണവുമായി ബന്ധപ്പെട്ട ഈ വാര്‍ത്ത അതിന് അടിവരയിടുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അഴുക്കടിഞ്ഞ ക്ഷേത്രങ്ങളുടെ ശുചീകരണജോലികള്‍ തിങ്കളാഴ്ച ഇവിടെയെല്ലാം ചെയ്തത് മുസ്‌ളീം യുവാക്കള്‍.

വെന്നിയോട് നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മലിനമാക്കപ്പെട്ട വയനാട്ടിലെ വെന്നിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം ശുചീകരിക്കുന്നത് കോഴിക്കോട് മുക്കത്തു നിന്നും വന്ന രണ്ടു ടീം മുസ്‌ളീം യുവാക്കളാണ്. വെന്നിയോട് നദി കരകവിഞ്ഞതോടെ ചെളിയും എക്കലും അടിഞ്ഞ നിലയിലാണ് ക്ഷേത്രവും പരിസരവും. നാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെയാണ് ഈ ജോലിക്കും വന്നത്. ക്ഷേത്രം ശുചീകരണ ജോലി ചെയ്തു തരാമോയെന്ന് ഇവരോട് ക്ഷേത്രത്തിലെ ആള്‍ക്കാര്‍ ചോദിക്കുകയായിരുന്നു. തങ്ങള്‍ മുസ്‌ളീങ്ങളാണെന്നും ക്ഷേത്രം ഭാരവാഹികള്‍ക്ക് അക്കാര്യം സ്വീകാര്യമാണെങ്കില്‍ ചെയ്തു തരുന്നതില്‍ വിരോധമില്ലെന്നും ഇവര്‍ മറുപടി പറയുകയായിരുന്നു. തുടര്‍ന്നാണ് ജോലി ചെയ്തു കൊടുക്കുന്നത്.

പാലക്കാട് മണ്ണാര്‍ക്കാട് അയ്യപ്പക്ഷേത്രം നാലുമണിക്കൂര്‍ നീണ്ട ശുചീകരണത്തിലൂടെ വീണ്ടും പഴയത് പോലാക്കിയത് മണ്ണാര്‍ക്കാട് സമസ്ത കേരളാ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ പെടുന്ന 20 മുസ്‌ളീം യുവാക്കളായിരുന്നു. കോല്‍പ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം നാലു ദിവസം മുമ്പാണ് ചെളിയും മണ്ണും കയറിയത്. ജാതി-മത ചിന്തകള്‍ക്ക് അപ്പുറത്ത് അവരുടെ സഹായത്തെ ഏറെ മതിക്കുന്നതായി ക്ഷേത്രം നടത്തിപ്പ് കമ്മറ്റി പറയുന്നു. അരാഫനോമ്പ് കാലത്താണ് രണ്ടു ജില്ലകളിലെ രണ്ടു ക്ഷേത്രങ്ങളില്‍ മതവിവേചനത്തിന്റെ വര മാഞ്ഞുപോയത്.

വെന്നിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രവേശിച്ചത് 18 മുസ്‌ളീം യുവാക്കളുടെ സംഘമാണ്. ചെളിയും മണ്ണും നിറഞ്ഞ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഉള്ള് ഒഴികെ ഭിത്തിവരെ മുസ്‌ളീം യുവാക്കള്‍ ശുചീയാക്കി. ക്ഷേത്രം മണ്ണും ചെളിയും അഴുക്കും കൊണ്ടു നിറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങുമ്പോള്‍ ഇവരോട് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മോശമായ 50 വീടുകള്‍ ക്‌ളീന്‍ ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചു. അതിന് ശേഷം അറച്ചറഞ്ഞ് ക്ഷേത്രം കൂടി ശുചിയാക്കാമോ എന്ന് ചോദിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ മുസ്‌ളീങ്ങളാണെന്നും കുഴപ്പമില്ലെങ്കില്‍ ഞങ്ങള്‍ക്ക് ചെയ്തു തരുന്നതില്‍ സന്തോഷമേയുള്ളെന്നും ഇവര്‍ മറുപടി പറഞ്ഞു.

യുദ്ധത്തില്‍ പോലും ഓരോരുത്തരുടേയും ആരാധനാലയങ്ങള്‍ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്നാണ് ഇസ്‌ളാം പറയുന്നത്. പ്രളയം പോലെയുള്ള പരീക്ഷണ കാലത്ത് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തോട് മറുപടി പറയേണ്ടി വരുമെന്നും ഇവര്‍ പറയുന്നു. ഏറ്റവും സ്പര്‍ശിച്ചത് തങ്ങളെ സ്വീകരിക്കാന്‍ ക്ഷേത്രം ഭാരവാഹികള്‍ കാട്ടിയ സ്പിരിറ്റാണെന്നും അവര്‍ പറയുന്നു. പ്രധാന പൂജാരിയുടെ പോലും സഹായമില്ലാതെയാണ് ശ്രീകോവില്‍ പോലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എസ്‌കെഎസ്എസ്എഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറക്കാന്‍ കഴിയാത്തതാണെന്നും ശ്രീകോവില്‍ വരെ മാലിന്യം അടിഞ്ഞു കിടക്കുന്ന സ്ഥിതിയിലായിരുന്നെന്ന് മണ്ണാര്‍കാട് അയ്യപ്പക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി.


മലപ്പുറം: കേരളത്തെ സര്‍വ്വത്ര ഇളക്കിമറിച്ച ജലപ്രളയം മാറ്റിമറിച്ചത് സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയെയും അന്തരീക്ഷത്തെയും മാത്രമല്ല മനുഷ്യമനസ്സുകളിലെ ജാതിമത വേര്‍തിരിവുകളെ കൂടിയാണ്. വയനാട്ടിലെയും മലപ്പുറത്തെയും പാലക്കാട്ടെയും ക്ഷേത്ര ശുചീകരണവുമായി ബന്ധപ്പെട്ട ഈ വാര്‍ത്ത അതിന് അടിവരയിടുന്നു.


ചെങ്ങന്നൂരിൽ രക്ഷാ പ്രവർത്തനത്തിന് എത്തിയ മൽസ്യ തൊഴിലാളികളോട് ഞങ്ങളെ തൊടാതിരുന്നാൽ മാത്രം ബോട്ടിൽ കയറാം എന്ന് ഒരു സംഘം ആൾക്കാർ പറഞ്ഞത് വാർത്തയായിരുന്നു.അതിനെയെല്ലാം കവച്ചു വയ്ക്കുന്ന മതമൈത്രി സന്ദേശമാണ് ഇപ്പോൾ കേരളമെമ്പാടും നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.