തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് .പി.സി.ജോർജ്


തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് .പി.സി.ജോർജ്

കോട്ടയം: മുഖ്യമന്നിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളവും ,കുടുംബാംഗങ്ങളുടെ ഒരു മാസത്തെ വരുമാനവും നൽകുമെന്ന് പി.സി.ജോർജ് എം.എൽ.എ പ്രസ്താവിച്ചു.


പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രളയക്കെടുതികൾ സംബന്ധിച്ച് വിലയിരുത്തുവാൻ പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പി.സി ജോർജ്,

ഈരാറ്റുപേട്ട മുൻ സിപ്പാലിറ്റിയുടെയും ഒൻപത് പഞ്ചായത്തുകളുടെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി,

വീട് നഷ്ടപ്പെട്ടവർക്കും കൃഷി നാശമുണ്ടായ വർക്കും അടിയന്തിര നഷ്ടപരിഹാരം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും,


ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകുവാൻ പഞ്ചായത്ത് പ്രസിഡന്റുമാരെ ചുമതലപ്പെടുത്തിയതായി പി.സി ജോർജ് അറിയിച്ചു,

യോഗത്തിൽ ഈരാറ്റുപേട്ട മുൻ സിപ്പൽ ചെയർമാൻ വി.കെ കബീർ ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജയാ ജേക്കബ്ബ്, രമേഷ് പി വെട്ടിമറ്റം, ലീനാ ജോർജ്, ബിന്ദു രവീന്ദ്രൻ ,ഷൈനി സന്തോഷ്, ഷാജ ൻ പുറപ്പന്താനം എന്നിവർ പങ്കെടുത്തു .

തന്റെ ജന്മദിനത്തിലാണ് പി സി ജോർജ് മറ്റു എം എൽ എ മാർക്ക് മാതൃകയായ ഈ തീരുമാനം എടുത്തത്.കഴിഞ്ഞ കുറെ ദിവസങ്ങളിലായി ജനപക്ഷം പ്രവർത്തകർ എണ്ണയിട്ട യന്ത്രം കണക്കെ ദുരന്ത മുഖത്തുണ്ട്.യുവജനപക്ഷം സംസ്ഥാന സെക്രെട്ടറി ഷോൺജോർജ് ആകട്ടെ രക്ഷ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തപ്പോൾ മൂന്നു തവണ അത്ഭുതകരമായി അപകടത്തിൽ നിന്നും രക്ഷപെടുകയും ചെയ്തു.വൈക്കം.,കാഞ്ഞിരപ്പള്ളി ,എരുമേലി .,ചെങ്ങന്നൂർ .,പാണ്ടനാട്.,തിരുവൻവണ്ടൂർ.,ആല തുടങ്ങിയ മേഖലകളിൽ ജനപക്ഷം പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനം നടത്തുകയുണ്ടായി.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആന്റണി മാർട്ടിൻ.,സെബി പറമുണ്ട .,റെനീഷ് ചൂണ്ടച്ചേരി.,ജോയ്‌സ് വേണാടൻ.,സബീർ തടവനാൽ എന്നിവർ നേതൃത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.