തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

നിർദ്ധന യുവതിയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ വിജയം സമൂഹത്തിനു മാതൃകയായി

നിർദ്ധന യുവതിയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ വിജയം സമൂഹത്തിനു മാതൃകയായി 

 എരുമേലി : ബസ് സ്റ്റാൻഡും മൂത്രപ്പുരയും ഇല്ലെന്ന സ്ട്രീകളടക്കമുള്ള യാത്രക്കാരുടെ സങ്കടം വെള്ള പേപ്പറിൽ സ്വന്തം കൈപ്പടയിലെഴുതി 1001 പേരെ നേരിൽ കണ്ട് പരാതി കാട്ടി ഒപ്പുകൾ വാങ്ങി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ച രജനിയുടെ പോരാട്ടം വിജയം കണ്ടു. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പൊതു ശൗചാലയം പ്രവർത്തിപ്പിക്കണമെന്നും മുക്കൂട്ടുതറയിൽ ബസ് സ്റ്റാൻഡും ശൗചാലയവും നിർമിക്കണമെന്നും കമ്മീഷൻ കഴിഞ്ഞ ദിവസം നടന്ന സിറ്റിങിൽ ഉത്തരവിട്ടു. 


എരുമേലി ഗ്രാമ പഞ്ചായത്തിന്റെ എതിർവാദങ്ങൾ തള്ളിയാണ് കമ്മീഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്. കൂലിപ്പണിക്കാരിയും നിർധനയുമായ മുട്ടപ്പള്ളി ചെറുകുന്നേൽ രജനി മോഹനൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പൊതു ശൗചാലയം പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇതിന് മുമ്പും രജനി ഒറ്റയാൾ പോരാട്ടം നടത്തിയിരുന്നു. സ്റ്റാൻഡിൽ സമരം നടത്തിയ രജനിക്കെതിരെ അന്ന് പോലീസ് കേസ് ഏടുത്തിരുന്നു . ഇത് പിന്നീട് കോടതി തള്ളി. ബസുകളിൽ കയറി യാത്രക്കാരായ സ്ത്രീകളിൽ നിന്നും ഒപ്പുകൾ ശേഖരിച്ച് വനിതാ കമ്മീഷന് നൽകിയ പരാതിയിൽ കമ്മീഷൻ അംഗം നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. 

വനിതാ കമ്മീഷൻ നിർദേശം നൽകിയാണ് അന്ന് ശൗചാലയത്തിന്റെ പ്രവർത്തനം വർഷങ്ങൾക്ക് ശേഷം പുനരാരംഭിച്ചത്. എന്നാൽ മാസങ്ങൾ നീളും മുമ്പേ ശൗചാലയം അടഞ്ഞു. സെപ്റ്റിക് ടാങ്ക് ചോർന്നൊലിക്കുന്നതായിരുന്നു കാരണം. തുടർന്നാണ് 1001 പേർ ഒപ്പിട്ട പരാതി നാല് മാസം മുമ്പ് മനുഷ്യാവകാശ കമ്മീഷന് രജനി നൽകിയത്. പരാതിയുടെ ഹിയറിങ്ങിൽ പഞ്ചായത്തിന് വേണ്ടി ഹാജരായത് പെൻഷൻ സെക്ഷനിലെ വനിതാ ജീവനക്കാരിയായിരുന്നു. സെപ്റ്റിക് ടാങ്ക് പുനർ നിർമിക്കാൻ പഞ്ചായത്തിന്റെ പക്കൽ ഫണ്ട്‌ ഇല്ലെന്നാണ് ഇവർ അറിയിച്ചത്. 

.ഇത് പച്ചക്കള്ളമാണെന്ന് കമ്മീഷനെ രജനി അറിയിച്ചു. ജില്ലയിൽ ഏറ്റവും വിസ്തൃതിയും 23 വാർഡുകൾ ഉള്ളതുമായ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്താണ് എരുമേലിയെന്നും ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർ ഓരോ വർഷവും എത്തുന്നതിനാൽ അടിസ്ഥാന സൗകര്യങ്ങൾക്ക് സർക്കാർ പ്രത്യേകമായി ഫണ്ട് അനുവദിക്കുന്നുമുണ്ടെന്നും രജനി പറഞ്ഞു. ശബരിമല പ്രധാന പാതയിൽ എരുമേലിയിലെ തിരക്കേറിയ ടൗൺ ആയ മുക്കൂട്ടുതറയിൽ നാളിതുവരെയായി ബസ് കാത്തിരിപ്പ് കേന്ദ്രവും മൂത്രപ്പുരയും ബസ് സ്റ്റാൻഡും ഇല്ല.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.