തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

ആജീവനാന്ത സോഷ്യലിസ്റ്റ് കെ കെ പൊന്നപ്പന് അനന്തപുരിയുടെ ആദരം.

ആജീവനാന്ത സോഷ്യലിസ്റ്റ് കെ കെ പൊന്നപ്പന്  അനന്തപുരിയുടെ ആദരം
തിരുവനന്തപുരം: എക്കാലത്തും സോഷ്യലിസ്റ്റ് ചേരിയിൽ നിലയുറപ്പിച്ച മാതൃകാ സോഷ്യലിസ്റ്റായ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന ചെയർമാൻ ശ്രീ കെ.കെ പൊന്നപ്പന് തലസ്ഥാന നഗരം ആജീവനാന്ത സോഷ്യലിസ്റ്റ് പുരസ്ക്കാരം നൽകി ആദരിച്ചു.

എൻ.ഡി.പി സാംസ്ക്കാരിക വേദിയാണ് പുരസ്ക്കാരം നൽകിയത്.തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ ചേർന്ന യോഗത്തിൽ ബി.ജെ.പി യുടെ തല മുതിർന്ന നേതാവ് ഒ.രാജഗോപാൽ എം.എൽ.എ മെമന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ പി.സി ജോർജ്.എ. വിൻസെന്റ് എന്നീ എം.എൽ.എ മാരും.,എൻ ഡി പി പ്രേമാനന്ദൻ.,ബി ജെ പി തിരുവനന്തപുരം ജില്ലാ സെക്രെട്ടറി എസ് സുരേഷ്.,പി എസ് പി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് എസ് കെ നായർ.,പി എസ് പി ജില്ലാ ജനറൽ സെക്രെട്ടറി പോത്തൻകോട് ശ്രീകണ്ഠൻ നായർ എന്നിവരും പ്രസംഗിച്ചു.


 ഞങ്ങളൊക്കെ പല പാർട്ടികളും മാറിയിട്ടുള്ളവരാ പക്ഷെ കെ-കെ പൊന്നപ്പനെ പോലുള്ളവർ എന്നും സോഷ്യലിസ്റ്റ് ചേരിയിൽ നിന്നിട്ടുള്ളത് ഒരു അപൂർവ്വ സംഭവമാണെന്ന് പി.സി ജോർജ് എം.എൽ.എ അഭിപ്രായപ്പെട്ടു

സത്യത്തിനും നീതിക്കും മൂല്യങ്ങൾ നഷ്ടപെട്ട ഇക്കാലത്ത് മൂല്യാധിഷ്ടിത രാഷ്ടീയത്തിന്റെ വക്താവായി മാറിയതാണു് പൊന്നപ്പന് ഇത് പോലുള്ള അവാർഡുകൾ കിട്ടുവാനിടവന്നതെന്ന് ഒ.രാജഗോപാൽ എം.എൽ.എ തന്റെ പ്രസംഗത്തിൽ ചൂണ്ടി കാട്ടി.

കെ.കെ പൊന്നപ്പനെ പോലുള്ള പൊതുപ്രവർത്തകരെയാണ് ആധുനിക കേരളത്തിന് ഇന്ന് അത്യന്താപേക്ഷിതമായിരിക്കുന്നതെന്ന് എ.വിൻസൻറ് എം.എൽ.എ പ്രസ്താവിച്ചു.

മറ്റുള്ള പാർട്ടികളിലേക്ക് പലരും ക്ഷണിച്ചപ്പോഴും, ഉന്നത സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തപ്പോഴും ആ പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ച് തന്റെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു കൊണ്ട് അടിയുറച്ച സോഷ്യലിസ്റ്റായി നിന്ന പൊന്നപ്പൻ ചേട്ടനെ പോലുള്ളവർ കേരളത്തിന്റെ സുകൃതമാണെന്ന് കേരളാ കോൺഗ്രസ് (പി.സി തോമസ്) സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കണ്ണാട്ട് അഭിപ്രായപ്പെട്ടു.

അധികാരം കൈയ്യിൽ ലഭ്യമായ പ്പോഴെല്ലാം സാധാരണക്കാരന്റെ ഉന്നമനത്തിനായി നിലകൊണ്ടതാണ് തന്റെ വിജയമെന്ന് നന്ദി പ്രകാശന പ്രസംഗത്തിൽ കെ.കെ.പൊന്നപ്പൻ പറഞ്ഞു. അഴിമതിയുടെ കറ ഒരിക്കൽ പോലും എന്നെ തൊട്ടു തീണ്ടിയിട്ടില്ല. ഫോം മാറ്റിംഗ്സ് കോർപ്പറേഷൻ ചെയർമാനായിരിക്കെ തൊഴിലാളികൾക്കും, ജീവനക്കാർക്കും ഗുണകരമായ ധാരാളം സേവന പ്രവർത്തികൾ ചെയ്യാനായതാണ് തന്റെ നേട്ടമെന്നും കെ.കെ. പൊന്നപ്പൻ കൂട്ടിച്ചേർത്തു.


കെ.എസ്.ആർ.ടി.സി ഉപദേശക സമിതി അംഗമായി കാനം രാജേന്ദ്രൻ ,വി.എസ് അച്ചുതാനന്ദൻ എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പതിനെട്ടോളം കോർപ്പറേഷൻ ബോർഡംഗമായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം 24 വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.

ആലപ്പുഴ വികസന സമിതിയംഗം.ആലപ്പുഴ മെഡിക്കൽ കോളേജ് ഉപദേശ സമിതിയംഗം, ആലപ്പുഴ ആയുർവ്വേദ ആശുപത്രി ഉപദേശക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്...


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.