തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

യേശുദാസിന്റെ തനി ഗുണം തുറന്ന് കാട്ടാൻ ഒരേയൊരു പി.സി ജോർജ് മാത്രം

 യേശുദാസിന്റെ തനി ഗുണം തുറന്ന് കാട്ടാൻ ഒരേയൊരു പി.സി ജോർജ് മാത്രം 

  തങ്കച്ചൻ പാലാ

കോട്ടയം: പ്രളയം കേരളത്തെ നക്കി തുടച്ചപ്പോൾ അടിയന്തിരമായി ചേർന്ന നിയമസഭാ സമ്മേളനത്തിലും തലയെടുപ്പോടെ നിന്നു പൂഞ്ഞാറിന്റെ പ്രതിനിധി പി സി. ജോർജ് എം.എൽ.എ . പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ഉള്ളത് ഉള്ള പോലെ പറയാൻ മടി കാണിക്കാത്ത ഒരു ജനപ്രതിനിധിയാണ് പൂഞ്ഞാർ ആശാൻ എന്ന അപരനാമത്തിലറിയപ്പെടുന്ന പി.സി ജോർജ്. 
 തന്റെ മണ്ഡലത്തിലെ പ്രളയക്കെടുതികൾ ക്കിരയായവരെ സംരക്ഷിക്കാൻ മുന്നിൽ നിന്ന അദ്ദേഹം, തന്റെ പാർട്ടിയായ ജനപക്ഷം പ്രവർത്തകർ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മുഖ്യരക്ഷാധികാരിയായി ഉണ്ടായിരുന്നു. ജനപക്ഷത്തിന്റെ പോഷക സംഘടനകളായ ഡ്രൈവേഴ്സ് യൂണിയനും, വാർക്ക തൊഴിലാളി യൂണിയനും, ഷോൺ ജോർജിന്റെയും, ആന്റണി മാർട്ടിൻ, ജോയ്സ് വേണാടൻ, റെനീഷ് ചൂണ്ടച്ചേരി, സദ്ദാം കനിക്കുട്ടി, സബീർ തടവനാൽ എന്നിവരുടെ നേതൃത്വത്തിൽ യുവജന പക്ഷവും നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എതിരാളികളു,ടെ പോലും പ്രശംസ പിടിച്ചുപറ്റി. 
അതിലുപരിയായി നിയമസഭയിൽ പി.സി ജോർജ് ഉന്നയിച്ച ചില കാര്യങ്ങളാണ്ഏറെ പ്രസക്തമായിട്ടുള്ളത്. സാർ നമ്മുടെ സാഹിത്യനായകന്മാരും ഒക്കെ ഈ വെള്ളപൊക്കത്തെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ ,യേശുദാസ് നമ്മുടെ ആസ്ഥാന ഗായഗനല്ലെ എന്താണ്  സാർ ഇവർ പ്രതികരിക്കാത്തത്. ഉടനെ മുഖ്യമന്ത്രി പറഞ്ഞു യേശുദാസ് ഈ ദുരന്തത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കൊണ്ട് എന്നെ ഫോണിൽ വിളിച്ചു .അദ്ദേഹം ഇവിടെയില്ല അമേരിക്കയിലാണ് .
 മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞ് യേശുദാസിനെ രക്ഷിച്ചെങ്കിലും, ആരും പറയാൻ മടിച്ച ഇക്കാര്യം നിയമസഭയിൽ പറഞ്ഞ് ശ്രദ്ധ നേടുകയും, രാഷ്ട്രീയ കേരളത്തിൽ ഒരു ചർച്ചയാക്കി മാറ്റുവാനും ഇത് മൂലം പി.സി ജോർജിന് കഴിഞ്ഞു.തങ്ങൾക്കു പറയാൻ കഴിയാത്ത ഈ പ്രശ്നം നിയമസഭയിൽ ഉന്നയിച്ചതിനെ മറ്റു പാർട്ടിയിലെ മിക്ക സാമാജികരും പി സി ജോർജിനെ അഭിനന്ദിക്കുകയും ചെയ്തു.
. സി.പി.എം ,ബി.ജെ.പി ,കോൺഗ്രസ് തുടങ്ങിയ പാർട്ടികളിലെ എം.എൽ.എ മാർ പറയാൻ മടിച്ച കാര്യമാണ് യേശുദാസിന്റെ വെള്ളപൊക്ക കാലത്തെ കടുത്ത നിസ്സംഗത. സംസ്ഥാന അവാർഡ് പല കുറി നേടുകയും, സംസ്ഥാനം ആസ്ഥാന ഗായക പട്ടം കൊടുത്ത് സ്വീകരിക്കുകയും ചെയ്യപ്പെട്ട മാന്യ ദേഹമാണ് കെ.ജെ യേശുദാസ്. ജനങ്ങൾ വളർത്തി വലുതാക്കിയ ഈ ഗായകന്റെ നിസ്സംഗത വലിയൊരു ജനതയോടുള്ള നിസ്സംഗതയായേ കാണാൻ പറ്റൂ. 
അക്കാര്യം തുറന്നു പറയാൻ ഒരു പി സി ജോർജ് വേണ്ടി വന്നൂ എന്ന് മാത്രം.ഇങ്ങനെയുള്ള കാര്യങ്ങൾ .,മറ്റുള്ളവർക്ക് ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്നത് കൊണ്ടാ ഞങ്ങൾ ഇരുപത്തി ഏഴായിരത്തിന്റെ ഭൂരിപക്ഷം കൊടുത്തു തെരെന്തരത്തേക്കു അങ്ങേരെ വിട്ടത് ഈരാറ്റുപേട്ടയിലെ ബാപ്പുട്ടിക്കാ ഇക്കാര്യം ഈ ലേഖകനോട് പറയുമ്പോൾ കൂടെയുള്ള ഓട്ടോ ഡ്രൈവർമാരും അത് ശരിവയ്ക്കുന്നു.
 അതുപോലെ തന്നെ സിനിമാ സംഘടനയായ അമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുകയേക്കുറിച്ചും അഭിപ്രായ വ്യത്യാസം ഉയർന്നിട്ടുണ്ട്. കേവലം പത്ത് ലക്ഷം രൂപാ മാത്രമാണ് അവർ നൽകിയത്. അഞ്ഞൂറോളം അംഗങ്ങളുള്ള സംഘട യാണ് ഇത്തരത്തിലുള്ള ഉട്ടോപ്യൻ, തീരുമാനമെടുത്ത് സ്വയം അപഹാസ്യമായത്. സിനിമാ രംഗത്ത് താരതമ്യേന മുന്നോക്കമല്ലാത്ത സുരാജ് വെഞ്ഞാറമൂട് പത്ത് ലക്ഷം രൂപാ കൊടുത്തപ്പോഴാണ് പല കൊടി മൂത്ത താര പ്രമാണിമാരും ഇരുപത്തഞ്ച് ലക്ഷം രൂപാ കൊടുത്തത് തന്നെ .
ഇവരുടെ സിനിമകൾ ബഹിഷ്ക്കരിക്കണമെന്ന സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്ന വോയ്സ് കളിപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിലെല്ലാം രസകരമായിട്ടുള്ളത് കേരളത്തിലെ ചുമട്ടുതൊഴിലാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു് മൂന്ന് കോടി രൂപാ സംഭാവന നൽകി എന്നുള്ളതാണ്.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.