തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

പ്രളയം വിറ്റ് കാശാക്കാന്‍ വിവിധ സംഘടനകള്‍രംഗത്ത്.തട്ടിപ്പിനായി ബൈബിൾ വാക്യവും

പ്രളയം വിറ്റ് കാശാക്കാന്‍ വിവിധ സംഘടനകള്‍രംഗത്ത്.തട്ടിപ്പിനായി ബൈബിൾ വാക്യവും 

  
തിരുവനന്തപുരം :പ്രളയം വിറ്റ് കാശാക്കാന്‍ വിവിധ സംഘടനകള്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കാതെ സ്വന്തം നിലയില്‍ പണപ്പിരിവ് നടത്തി കീശ വീര്‍പ്പിക്കാന്‍ ഒരുങ്ങി പെന്തകൊസ്റ്റ്‌ സംഘടനാ നേതൃത്വങ്ങള്‍.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം അയച്ചാല്‍ അത് തങ്ങളുടെ ഇടയില്‍ ഉള്ള ആളുകള്‍ക്ക് ലഭിക്കില്ല എന്നുള്ള വ്യാജ പ്രചരണങ്ങള്‍ വിദേശത്തും,സ്വദേശത്തും ഉള്ള സമ്പന്നരുടെ ഇടയില്‍ വരുത്തി തീര്‍ത്ത്‌ ഫണ്ടുകള്‍ സ്വന്തമാക്കി മുക്കുവാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ രഹസ്യമായി ഒരുങ്ങിയതായി പറയപ്പെടുന്നു.വലിയ സാമ്പത്തിക സ്ഥിതിയുള്ള ഈ സംഘടനകള്‍ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും പണപ്പിരിവുകള്‍ പലതും നടത്തി തുച്ഛമായ കാര്യങ്ങള്‍ സഭയിലുള്ളവര്‍ക്ക് കൊടുത്തിട്ട്  ബാക്കി സംഘടനാ തലപ്പത്തുള്ളവര്‍ സ്വന്തമാക്കുകയാണ് പതിവ് എന്ന് പറയപ്പെടുന്നു. 

പ്രളയം കഴിഞ്ഞു ചെങ്ങന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടന പാണ്ടനാട് ഉള്ള സഭയിലെ ആളുകളെ തിരിഞ്ഞു നോക്കിയില്ല എന്ന് ക്രൈസ്തവ നാദം എന്ന പത്രം പറയുന്നു.കൂടാതെ വിവിധ സ്ഥലങ്ങളില്‍ നിന്നും ദുരിതാശ്വാസത്തിന് എത്തിയ സാധനസാമഗ്രികളും പണവും മറ്റും തങ്ങളുടെ പിണിയാളുകള്‍ക്കും,എതിര്‍ത്തു സംസാരിച്ചവര്‍ക്കും നൽകി  അവരുടെ വായടച്ചു ..എന്നാല്‍ ഭൂരിപക്ഷം വരുന്ന ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്തില്ല എന്നും പറയപ്പെടുന്നു. വന്ന സാധനങ്ങള്‍ തന്നെ ഇത് നല്‍കിയ സംഘനകളെ പരാമര്‍ശിക്കാതെ ഒന്നും ചെയ്യാത്ത ചാരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ പേരില്‍ ആക്കി ആണ് വിതരണം ചെയ്തത് ഇതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പ്രളയ ബാധിതരെ സഹായിക്കുവാന്‍ എന്ന പേരിലാണ് സമ്പന്നരുടെ ഇടയില്‍ പണപ്പിരിവിനു പെന്തകൊസ്ത് സഭകളുടെ നേതൃത്വങ്ങള്‍ ശ്രമിക്കുന്നത്.സ്വന്തം അണികള്‍ പ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ തിരിഞ്ഞു നോക്കാന്‍ തയ്യാറാകാത്ത നേതാക്കളുടെ ആളുകള്‍ ആണ് ഇപ്പോള്‍ പിരിവിനു ഇറങ്ങിയിരിക്കുന്നത്.

മനശാസ്ത്രപരമായി ഇടപെട്ടു അണികളെ തട്ടിക്കുവാന്‍ ഇക്കൂട്ടര്‍ക്ക്‌ നല്ല കഴിവാണ് അതിനായി ചില ബൈബിള്‍ വാക്യങ്ങള്‍ കൂട്ടു പിടിച്ചു വന്‍ തട്ടിപ്പിന് ഒരുങ്ങുന്നതായി ആണ് അറിയാന്‍ കഴിഞ്ഞത്. അതില്‍ പ്രധാനം  ഇടം കൈ ചെയ്യുന്നത് വലം  കൈ അറിയരുത് എന്ന വാക്യം ആണ് അതിനാല്‍ എത്ര രൂപ നല്‍കി എന്ന് അണികളും സാധാരണ പറയില്ല. അതാണ്‌ ഇക്കൂട്ടര്‍ക്കുള്ള വിജയവും. തങ്ങളുടെ തട്ടിപ്പിന് പറ്റുന്ന ബൈബിള്‍ വാക്യങ്ങള്‍ സഭാ വിശ്വാസികളെ വിശ്വസിപ്പിക്കുകയും.ചോദ്യം ചെയ്യുന്ന അണികളെ ദൈവകോപം ഉണ്ടാകുമെന്ന് പറഞ്ഞു  പേടിപ്പിച്ചു കൂടെ നിര്‍ത്തുന്നതില്‍ വിജയിച്ചവരാണ് ഇക്കൂട്ടര്‍.നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന ബൈബിൾ വാക്യം പറഞ്ഞാണ് ഇവർ സംഭാവന സ്വീകരിക്കുന്നത്.സുനാമി കാലത്ത് വൻ വിജയം നേടിയ ഒരു തട്ടിപ്പാണിത്.

പാസ്റ്റര്‍മാരില്‍ ബ്ലേഡ്‌ പണം കൊടുക്കന്നവര്‍, റിയല്‍എസ്റ്റേറ്റ്‌ നടത്തുന്നവര്‍ തുടങ്ങി ബാര്‍ മുതലാളിമാര്‍ വരെ ഉണ്ടെന്ന് പറയപ്പെടുന്നു. ഓരോ കാരണങ്ങള്‍ പറഞ്ഞു ഇവര്‍ സമ്പന്നരായ വിശ്വാസികളെ തട്ടിച്ചു പണക്കാര്‍ ആകും. മാത്രവുമല്ല തങ്ങള്‍ക്ക് എതിരെ സംസാരിക്കുന്നവരെ ആത്മീയ ഭീഷണി, പണം, മസില്‍ പവര്‍,കേസ് ഇവയില്‍ കൂടി ഒതുക്കാനും ഇക്കൂട്ടര്‍ക്ക്‌ നല്ല കഴിവാണ്.അത് കാരണം പേടിച്ചു ഇവര്‍ക്കെതിരെ സംസാരിക്കുവാന്‍ ആരും തയ്യാര്‍ ആവില്ല.തെരഞ്ഞെടുപ്പ്‌ വരുമ്പോള്‍ ഇവര്‍ ഗുണ്ടകള്‍ക്ക് നാണക്കേട് ഉണ്ടാക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കുവാനും ജയിക്കുവാന്‍ എന്ത് കുതന്ത്രം പ്രയോഗിക്കാനും ഒരു മടിയും ഇക്കൂട്ടര്‍ക്ക്‌ ഇല്ല.ഇവരുടെ സംഘടനകളില്‍ വിശ്വാസികള്‍ എന്നറിയപ്പെടുന്ന അണികള്‍ക്ക്‌ ഭരണ പങ്കാളിത്തമോ ഇവര്‍ക്കെതിരെ സംസാരിക്കുവാനൊ അധികാരം ഇല്ല.ആരെങ്കിലും വിരുദ്ധമായി സംസാരിച്ചാല്‍ എല്ലാരും ഒറ്റക്കെട്ടായി എതിര്‍ക്കുകയും അവരെ ഒതുക്കുകയും ചെയ്യും.


പ്രളയ കാലത്ത്  ഒറ്റപ്പെട്ട നേതാക്കന്മാരില്‍ നന്നായി പ്രവര്‍ത്തിച്ചത് സ്വയം പ്രളയത്തില്‍ അകപ്പെടുകയും രക്ഷപ്പെട്ട ശേഷം നന്നായി ദുരിതാശ്വാസ പ്രവര്‍ത്തനം ചെയ്തത് പാസ്റ്റര്‍ കെ.സി ജോണ്‍ ആണെന്ന് പറയപ്പെടുന്നു. ചില സഭകളും,സംഘടനകളും തങ്ങളുടെ ഹാളുകള്‍ പേരിന് തുറന്നു കൊടുത്തത് ഒഴിച്ചാല്‍ ബാക്കി ഉള്ളവര്‍ തുറന്നു കൊടുക്കുകയോ ദുരിത ബാധിതര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുവാനോ തയ്യാര്‍ ആവാതെ നിസ്സംഗരായിരുന്നു.റാന്നി മുങ്ങിയപ്പോള്‍ പ്രസംഗത്തില്‍ പ്രസിദ്ധനായ ഒരു മെത്രാന്‍ പാസ്റ്റര്‍ ഹാള്‍ അഴുക്കാകും അത് കൊണ്ട് തുറന്നു കൊടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞതായി ഒരു പ്രമുഖ പെന്തക്കോസ്തു ഗ്രൂപ്പിലെ ചര്‍ച്ചയില്‍ അറിയാന്‍ കഴിഞ്ഞു. തുറന്നു കൊടുത്തവരില്‍ തന്നെ ഭൂരിഭാഗവും അവരുടെ സഭയിലുള്ള ഒന്നോ രണ്ടോ പെന്തക്കോസ്തു കുടുംബങ്ങളെ മാത്രം ആണ് പ്രവേശിപ്പിച്ചത്. എന്നിട്ട് ദുരിതാശ്വാസ ക്യാമ്പ്‌ എന്ന് പേരും നല്‍കി.

പെന്തകൊസ്തില്‍ പ്രസിദ്ധമായ ഒരു സന്നദ്ധ സംഘടന അവര്‍ക്ക്‌ വിശാലമായ ഹാളുകള്‍ പ്രളയ ബാധിത പ്രദേശത്ത്‌ ഉണ്ടായിട്ടും ഒന്നും തന്നെ ചെയ്തില്ല. ചെങ്ങന്നൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനക്ക് പൂനയില്‍ നിന്നും ദുരിതാശ്വാസത്തിന് വന്ന ലക്ഷക്കണക്കിന് രൂപയുടെ  സാധനസാമഗ്രികളും പണവും മറ്റും തങ്ങളുടെ പിണിയാളുകള്‍ക്കും,എതിര്‍ത്തു സംസാരിച്ചവര്‍ക്കും മാത്രം നല്‍കി  അവരുടെ വായടച്ചു എന്നാല്‍ ഭൂരിപക്ഷം വരുന്ന ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്തില്ല എന്ന് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു.

പെന്തകൊസ്തിലെ അനീതികളെ ചോദ്യം ചെയ്യാന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഉണ്ടാക്കിയതും, മുഖ്യ പെന്തക്കോസ്ത് സംഘടനകളുടെ പല അഴിമതിക്കാരായ നേതാക്കളുടെയും കണ്ണിലെ കരടായ   മലയാളി പെന്തകൊസ്ത് ഫ്രീ തിങ്കേഴ്സ്  (എം.പി.എഫ്.ടി) എന്ന പ്രസിദ്ധ ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന ചില ചര്‍ച്ചകളില്‍ നിന്നും മനസിലാക്കാന്‍ കഴിയും.

മുഖ്യധാരാ സംഘടനകള്‍,സഭകള്‍ എന്തൊക്കെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചെയ്തു  എന്നറിയാന്‍ ആഗ്രഹം ഉണ്ട് എന്ന് പോസ്റ്റ്‌ ഇട്ടു ചോദിച്ച ഒരു മെമ്പറുടെ ചോദ്യത്തിന് വിവിധ പെന്തക്കൊസ്ത് സംഘടനകളുടെ പിണിയാളുകള്‍ ആയ ചില പാസ്റ്റര്‍മാരും,ചില വിശ്വാസികളും ആണെന്ന് പറയുന്നവരില്‍ നിന്നും വലിയ രീതിയിലുള്ള  സൈബര്‍ ആക്രമണം ആണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. വലിയ വിശുദ്ധി പറയുന്ന പാസ്റ്റര്‍മാരായ ആളുകള്‍ അറക്കുന്ന നിലയില്‍ ആണ് അവിടെ ആ മെമ്പറെ ആക്ഷേപിച്ചു സംസാരിച്ചത്. ഇവരെല്ലാം മുഖ്യധാരാ സംഘടനയുടെ ആളുകള്‍ ആണ്.

തങ്ങളുടെ വരുമാനം നിലച്ചുപോകും എന്നുള്ള ഭയമാണ് ആക്രമണ കാരണം എന്നൂഹിക്കാം.എന്നാല്‍ ഇത്തരം ആളുകളുടെ അനീതി ചോദ്യം ചെയ്തു പലരും രംഗത്ത് വരികയും ചെയ്തു.അത് പോലെ എല്ലാ പള്ളികള്‍ക്കും പെരുന്നാള്‍ ഉള്ളതുപോലെ,അമ്പലങ്ങള്‍ക്കു ഉത്സവം ഉള്ളത് പോലെ പെന്തകൊസ്തുകാരുടെ ഉത്സവം കണ്‍വന്‍ഷന്‍ എന്നറിയപ്പെടുന്നു.അന്നാണ് കോടികളുടെ ബിസിനെസ്സുകള്‍ നടക്കുന്നതും ആളുകളുടെ കയ്യില്‍ നിന്നും വന്‍തോതില്‍ പണപ്പിരിവും തട്ടിപ്പും നടക്കുന്നത്.അത് കൊണ്ട് വിശ്വാസികള്‍ക്ക് പ്രത്യേക പ്രയോജനം ഒന്നും ഇല്ല എന്നുള്ളതാണ് വാസ്തവം.

പൊതുസമൂഹം നിരുപദ്രവികള്‍ എന്ന് കരുതുന്ന പെന്തക്കോസ്ത് സംഘടനയിലെ ചില ആളുകള്‍ക്ക് യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്തവര്‍ ആണ്. എന്നാല്‍ ഇതില്‍ ഉള്ള ചുരുക്കം ചില ആളുകളും ചെറുപ്പക്കാരും യുവജനസംഘടനകളും  വളരെ നന്നായി സമൂഹത്തില്‍ ഇടപെടുകയും സഹായിക്കുകയും ചെയ്യുന്നവര്‍ ആണ്.

അതുപോലെ കാഞ്ഞിരപ്പള്ളി രൂപതയുടെ നടത്തിപ്പുകാർ പോർച്ചുഗൽ സന്ദർശന വേളയിൽ കാഞ്ഞിരപ്പള്ളിയിൽ സുനാമി കയറിയടിച്ചു ധാരാള വീടുകൾ നഷ്ടപ്പെട്ടെന്നു അറിയിച്ചതിൽ പ്രകാരം ഒരു ദിവസത്തെ ഞായറാഴ്ചത്തെ സ്തോത്രകാഴ്ച പണമായ 25 ലക്ഷം രൂപയ്ക്കുള്ള യൂറോ നൽകുകയും ചെയ്തിരുന്നു.അത് അവർ പോർച്ചുഗൽ സഭയുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു എന്ന് പറയപെടുന്നു .എന്നാൽ കാഞ്ഞിരപ്പള്ളിയിൽ സുനാമി കയറിയടിച്ചതെന്ന് എവിടെയെന്ന് അവിടുത്തുകാർ തിരയുകയാണ്.

.വൈക്കത്ത് നിന്നും വേമ്പനാട്ടു കായൽ ഏറ്റുമാനൂർ വഴി .,പൊൻകുന്നം കൂടി കാഞ്ഞിരപ്പള്ളിയിൽ എത്തി നാശ നഷ്ട്ടങ്ങൾ വരുത്തി സുനാമി തിരിച്ചു പോയതാണോ എന്നും ശുദ്ധാത്മാക്കൾ സംശയിക്കുന്നു.ഇതിനിടെ ഹൈറേഞ്ചു സംരക്ഷണ സമിതിയുടെ ചുമതലക്കാരനായ കൊച്ചുപുരയച്ചന്റെ നേതൃത്വത്തിൽ വിദേശത്തു നിന്ന് വെള്ളപൊക്കത്തിന്റെ പേരിൽ പണം സ്വീകരിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ വിശ്വാസികൾ ഇടുക്കി രൂപത ബിഷപ്പിനു പരാതി നൽകിയിട്ടുണ്ട്.ഹൈറേഞ്ച് ഡെവലപ്പ്മെന്റ് സൊസൈറ്റി യുടെ പേരിലാണ്.തൽപരകക്ഷികൾ തട്ടിപ്പുമായി രംഗത്തുള്ളത്.


കഴിഞ്ഞ സുനാമി വേളയിൽ സ്വതന്ത്ര മൽസ്യ തൊഴിലാളി യൂണിയന്റെ ചുമതലക്കാരനായ വൈദീകൻ 250 കോടി രൂപാ വിദേശത്തു നിന്നും സ്വീകരിച്ചതും.,കണക്കുകളിൽ കൃത്രിമം ചെയ്യുന്നതും അദ്ദേഹത്തിന്റെ പി എ ആയിരുന്ന കന്യാസ്ത്രീ തന്നെ പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തിയതും വൻ വിവാദമായിരുന്നു.

ഇപ്പോൾ തന്നെ പല  സഭകളും സഭാ പിതാക്കന്മാരുടെ അക്കൗണ്ടിൽ പണമയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ചെങ്ങന്നൂർ കേന്ദ്രമാക്കിയാണ് പല സഭകളും.,പെന്തകൊസ്തു സംഘടനകളും വെള്ളപ്പൊക്ക പിരിവിനായി ഒന്നിച്ചിട്ടുള്ളത്.എന്നാൽ സംസ്ഥാന സർക്കാരിന്റെ കാർക്കശ്യ പൂർണ്ണമായ നിലപാടുകൾ ഇവർക്ക് തടസ്സമായി നിൽക്കുകയാണ്.കൂടാതെ വെള്ളപ്പൊക്ക പിരിവുകളെ  ക്കുറിച്ചു സംസ്ഥാന രഹസ്യ പോലീസും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.