തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

കോട്ടയത്തിന്റെ ചിത്രം മാറുന്നു.മത്സരം പി സി തോമസും വാസവനും തമ്മിൽ

കോട്ടയത്തിന്റെ ചിത്രം മാറുന്നു.മത്സരം പി സി തോമസും വാസവനും തമ്മിൽ 


തങ്കച്ചൻ പാലാ

കോട്ടയം:സ്ഥാനാർത്ഥികൾ ആരെന്നുള്ള കാത്തിരുപ്പ് കഴിഞ്ഞിട്ട് ഒരാഴച്ചയായപ്പോൾ ജനാ
ധിപത്യ ശക്തികൾക്ക് വളക്കൂറുള്ള കോട്ടയത്തിന്റെ മണ്ണിൽ മത്സര ചിത്രം മാറി മറിയുകയാണ്.തോമസ് ചാഴികാടനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി മാറ്റിയാണ് മറ്റു സ്ഥാനാർഥികളായ പി സി തോമസും.,വി എൻ വാസവനും കുതിക്കുന്നത്‌.


ഏറ്റവും ആദ്യം സ്ഥാനാർഥി ആരാണെന്നു പ്രഖ്യാപിച്ചത് എൽ ഡി എഫ് ആയിരുന്നു.വി എൻ വാസവനെ  സ്ഥാനാർത്ഥി ആക്കി തുടക്കം  മുതലേ ബാഹ്യ പ്രചാരണത്തിൽ മുൻ‌തൂക്കം നേടാൻ വാസവനായി.എന്നാൽ എൻ ഡി എ യുടെ സ്ഥാനാർത്ഥി താനാണെന്ന് പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾക്ക്  മുന്നേ പി സി തോമസ് പ്രചാരണ രംഗത്ത്  ഉണ്ടായിരുന്നു.എൻ ഡി എ സ്ഥാനാർഥി നിർണ്ണയം പൂർത്തി ആക്കാത്തതിനാൽ പരസ്യ പ്രചാരണത്തിന് ഇറങ്ങാൻ താമസം നേരിട്ടിരുന്നു.


എന്നാൽ കേന്ദ്ര നേതാക്കളുടെ അനുമതിയോടെ പ്രചാരണത്തിൽ വാസവന് ഒപ്പമെത്താൻ പി സി തോമസിനായി തന്റെ മുൻ പാർട്ടിയായ ഐ എഫ് ഡി പി (ഇന്ത്യൻ ഫെഡറൽ ഡമോക്രാറ്റിക് പാർട്ടി)യിലെ നേതാക്കളെല്ലാം പല വഴിക്കായെങ്കിലും അവരുമായും.,മാണിഗ്രൂപ്പിലെ ഒട്ടെല്ലാ നേതാക്കളുമായും ഫോണിലൂടെയും.,നേരിട്ട് കണ്ടും പിന്തുണ അഭ്യർത്ഥിച്ചു കൊണ്ട് പി സി തോമസ് ഒരു വട്ട പ്രചാരണം പൂർത്തിയാക്കി.


എന്നാൽ തോമസ് ചാഴികാടന്റെ പ്രവർത്തനത്തിന് മേലെ തട്ടിൽ പോലും ആള് ലഭിക്കാത്ത അവസ്ഥയാണുള്ളത്.പോസ്റ്റർ പ്രചാരണം പോലും കൂലിക്ക് ആളെ നിർത്തി ചെയ്യിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തി.നേതൃ തലത്തിൽ കൈ കൊടുക്കലും.,നേതാക്കൾ തമ്മിലുള്ള കെട്ടിപിടുത്തതിന്റെയും ഫോട്ടോ കണ്ടാൽ പ്രവർത്തകർ ആവേശത്തിലാകും എന്ന വിശ്വാസത്തിലാണ് മാണിഗ്രൂപ്പ് നേതൃത്വം
.


ഈയിടെ ജോസ് കെ മാണിയെ കണ്ട തോമസ് ചാഴിക്കാടനോടു ജോസ് കെ മാണി പറഞ്ഞത് ഫണ്ടി ന്റെ കാര്യമെല്ലാം തന്നെ നോക്കിക്കോണം എന്നാണ് "ഞാൻ കേരളയാത്ര കഴിഞ്ഞു 75 ലക്ഷം കടത്തിലാ"എന്നും ജോസ്., തോമസ് ചാഴിക്കാടനെ ഓർമിപ്പിച്ചു.ഫണ്ടിന്റെ കാര്യത്തിൽ നേതൃത്വത്തിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും .തെരെഞ്ഞെടുപ്പ് ഫണ്ട് തന്നെ കണ്ടെത്തണമെന്നുമാണ് നിർദേശം.എന്നാൽ സ്ഥാനാത്ഥിത്വം കിട്ടാതിരുന്ന മറ്റു രണ്ടു നേതാക്കളായ സ്റ്റീഫൻ ജോർജ് ,പ്രിൻസ് ലൂക്കോസ് എന്നിവരോട് സീറ്റ് തരാം പക്ഷെ വൻ തുക തെരെഞ്ഞെടുപ്പ് ഫണ്ടായി നൽകണമെന്നും യുവരാജാവ് ആവശ്യപ്പെട്ടതായും ർഅറിയുന്നു.


തോമസ് ചാഴിക്കാടന്റെ സഭയായ ക്നാനായ സഭയുമായി നിരന്തര ബന്ധത്തിലാണ് സ്ഥാനാർഥിയായ ചാഴിക്കാടനിപ്പോൾ .തെരെഞ്ഞെടുപ്പ് ഫണ്ടിനായി വിദേശത്തുള്ള ക്നാനായ സഭയുടെ ആൾക്കാരുമായി നിത്യ സമ്പർക്കം പുലർത്തുന്ന ഇദ്ദേഹത്തിന് അവിടെ നിന്നും കിട്ടുന്ന മറുപടിയും ആശാവഹമല്ല.ക്നാനായ സമുദായംഗങ്ങൾ നടത്തുന്ന നിരവധി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ തോമസ് ചാഴികാടൻ വെറും കഴിവുകെട്ടവൻ ആണെന്ന തരത്തിലുള്ള ആക്ഷേപമാണ് ഉയർന്നു വരുന്നത്.


ഇയാൾ എം എൽ എ ആയിരുന്നപ്പോൾ ഏറ്റുമാനൂർ -എറണാകുളം റോഡിൽ വഴിയിലേക്ക് കയ്യേറി സ്ഥാപിച്ച കച്ചവട സ്ഥാപനങ്ങൾ ഒരെണ്ണം പോലും നീക്കിക്കുവാൻ ചാഴികാടന് കഴിഞ്ഞിരുന്നില്ല.എന്നാൽ സുരേഷ് കുറുപ്പ് എം എൽ എ ആയപ്പോൾ വഴി കയ്യേറിയ മുഴുവൻ കച്ചവട സ്ഥാപനങ്ങളും പൊളിച്ചു നീക്കിക്കുകയുണ്ടായി എന്നും സമുദായ പ്രവർത്തകർ വാട്ടസ്ആപ് ഗ്രൂപ്പുകളിൽ ചാഴികാടനെതിരെ എതിർപ്പിന്റെ കുന്തമുന ഉയർത്തുന്നു.


ചാഴികാടൻ എം എൽ എ ആയിരുന്നപ്പോൾ ആയിരക്കണക്കിന് രോഗികൾ ഉള്ള കുട്ടികളുടെ ചികിത്സ കേന്ദ്രമായകോട്ടയം  ഐ സി എച്ച് ൽ (ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലാണ് ഈ ആശുപത്രി)വെള്ളം കിട്ടാതായപ്പോൾ സ്ഥലം എം എൽ എ എന്ന നിലയിൽ ചാഴിക്കാടനെ ബന്ധപ്പെട്ടപ്പോൾ സാർ അമേരിക്കൻ പര്യടനത്തിലാണ്,ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ  എന്നും എം എൽ എ ഓഫിസിൽ നിന്നുമറിയിച്ച കാര്യങ്ങളും ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്നുണ്ട്.


 യശ്ശശരീരനായ ബാബു ചാഴിക്കാടൻ കെ എസ് സി എം പ്രസിഡണ്ട് ആയിരുന്നപ്പോൾ  കാണാൻ വീട്ടിലെത്തുന്നവരെ ചേട്ടനായ തോമസ് ചാഴികാടൻ ആട്ടിയോടിച്ച ചരിത്രവും പഴയ കെ എസ് സി ക്കാർ പങ്കു വയ്ക്കുന്നുണ്ട്.പലപ്പോഴും തോമസ് ചാഴികാടൻ ബാങ്ക് ഉദ്യോഗത്തിനു പോയശേഷം ഇയാൾ വീട്ടിലില്ലെന്നു ഉറപ്പാക്കിയിട്ട് പാത്തും  പതുങ്ങിയുമാണ് അന്ന് പല കെ എസ് സി പ്രവർത്തകരും സംസ്ഥാന പ്രസിഡന്റിനെ കണ്ടിരുന്നത്.


മണ്ഡലമാകെ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് പി സി തോമസിന്റെയും.,വി എൻ വാസവന്റെയും പ്രചാരണമാണ്.മുൻ എം പി യും മുൻ കേന്ദ്ര മന്ത്രിയും എന്ന നിലയിൽ കോട്ടയത്തിനും.,പഴയ മണ്ഡലമായ മൂവാറ്റുപുഴയ്ക്കും ചെയ്ത സേവനങ്ങൾ ഇന്നും നന്ദി യോടെ പലരും ഓർക്കുന്നു.പാർലമെന്റിൽ കർഷകർക്ക് വേണ്ടി പി സി തോമസ് നടത്തിയ പോരാട്ടങ്ങൾ ഇന്നും ശ്രദ്ധേയമാണ്.കുടിവെള്ളത്തിനായി അദ്ദേഹം ആവിഷ്‌ക്കരിച്ച സ്വജലധാര പദ്ധതിയിലൂടെ അനേകം ഗ്രാമങ്ങളിൽ അന്ന് കുടിവെള്ളം എത്തിച്ചിരുന്നു.
പാലാ രൂപത തെരെഞ്ഞെടുപ്പ് പിന്തുണയുടെ കാര്യത്തിൽ മനസ് തുറന്നിട്ടില്ലെങ്കിലും.,അത് പി സി തോമസിന് അനുകൂലമാകുമെന്നു സഭയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

പി ജെ ജോസഫിന് കോട്ടയം കൊടുക്കണമെന്ന് ജോസ് കെ മാണിയോട് പാലാ ,ഇടുക്കി ,കോതമംഗലം പിതാക്കന്മാർ പറഞ്ഞിട്ടും അത് ലംഘിച്ചതിനെതിരെയുള്ള വികാരപ്രകടനങ്ങൾ സഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നു ഉറപ്പാണ്.അതിന്റെ ലക്ഷണങ്ങൾ പല ഭാഗത്ത്  നിന്നും കാണാൻ തുടങ്ങിയിട്ടും ഉണ്ട്.പാലയ്ക്കടുത്ത രാമപുരം പഞ്ചായത്തിലെ കോട്ടമലയിൽ പാറമട ലോബി ക്രഷർ സ്ഥാപിക്കാൻ നീക്കം നടത്തിയപ്പോൾ നാട്ടുകാരോടൊപ്പം സഭയും ക്രഷർ വിരുദ്ധ സമരത്തിന് ചുക്കാൻ പിടിച്ചിരുന്നു.


അന്ന് പാറമട വിരുദ്ധ സമരത്തിന് നേതൃത്വം കൊടുത്ത കുറിഞ്ഞി ഇടവക പള്ളിയിലെ വികാരി ആയിരുന്ന ഫാദർ തോമസ് ആയിലുകുന്നേൽ ലിനെതിരെ പാറമടയെ അനുകൂലിച്ച മാണിഗ്രൂപ്പ് പ്രാദേശിക നേതൃത്വം നുണപ്രചാരങ്ങളും.,ലഘുലേഖകളും പ്രസിദ്ധീകരിക്കുകയുണ്ടായി.അന്ന് പാറമട ലോബിയോടൊപ്പം നിന്ന ജോസ് കെ മാണിക്കെതിരെ പാറമട പ്രദേശം സന്ദർശിച്ച  ബിഷപ്പുമാരായ ജോസഫ് പള്ളിക്കാപറമ്പിൽ.,ജോസഫ് കല്ലറങ്ങാട്ട്.,ജേക്കബ്ബ് മുരിക്കൻ എന്നീ  പിതാക്കന്മാരുടെ സാന്നിധ്യത്തിൽ നാട്ടുകാർ രോക്ഷം കൊണ്ടിരുന്നു.


മാണിഗ്രൂപ്പ് സ്ഥാനാർത്ഥിയോടുള്ള രോക്ഷം ഇന്നും ചാരം മൂടാത്ത കനലായി  പുകയുന്നുണ്ട്.അന്നാണ് മൂന്നു ബിഷപ്പുമാരും ജോസ് കെ മണിയെന്ന ധനമോഹിയുടെ മുഖംമൂടി യഥാർത്ഥത്തിൽ തിരിച്ചറിയുന്നത്.അതും ഈ പ്രദേശങ്ങളിൽ ചാഴികാടനെതിരെ ഒരു വികാരം സൃഷ്ടിച്ചിട്ടുണ്ട്.


പഴയ കാല കോൺഗ്രസ് നേതാവെന്ന നിലയിൽ തിരുവിതാംകൂറിൽ പി ടി ചാക്കോയ്ക്കുണ്ടായിരുന്ന ജനപ്രീതിയിൽ ഇന്നും തലമുതിർന്ന കേരളാ കോൺഗ്രസുകാർക്കും.,കോൺഗ്രസുകാരുടെയും മനസ്സിൽ  യാതൊരു കുറവും ഉണ്ടായിട്ടില്ല.പാലാ രാമപുരത്തെ പല കോൺഗ്രസുകാരും പറയുന്നതും മറ്റൊന്നല്ല."ഒന്നുവില്ലേലും പി ടി ചാക്കോയുടെ മകനല്ലേ  പി സി" എന്നാണ് കോൺഗ്രസുകാരുടെ ഇടയിലെ പൊതു സംസാരം.


പി സി തോമസ് എം പി ആയിരുന്ന കാലത്ത് ഡൽഹിയിൽ ജോലി നോക്കിയിരുന്ന എല്ലാവരുടെയും പക്കൽ പി സി തോമസിന്റെ ഫോൺ നമ്പർ ഉണ്ടാവും എപ്പോൾ വിളിച്ചാലും ആവശ്യങ്ങളിൽ ഓടിയെത്തിയിരുന്ന ഈ ജനകീയനായ എം പി യെക്കുറിച്ചു ഡൽഹിയിൽ ജോലി നോക്കിയിരുന്നവർക്കു നല്ലതേ പറയാനുള്ളൂ.തൊഴിൽ രംഗത്ത് പീഡനം അനുഭവിക്കുന്ന പ്രത്യേകിച്ചും നേഴ്‌സിങ് മേഖലയിലുള്ളവർക്ക് എന്നും ഒരു ജേഷ്ട്ട സഹോദരനായിരുന്നു പി സി തോമസ്.

ചെറുപ്രായത്തിൽ കുടുംബ പ്രാരാബ്ദം തലയിലെടുത്തു വച്ച് ഡൽഹിയിൽ നേഴ്‌സായി ജോലി നോക്കിയ പിറവം കാരി ബിന്ദു പറയുന്നതിങ്ങനെ.അന്നൊക്കെ ശമ്പളം പോലും ശരിക്കു കിട്ടിയേല ..ഞങ്ങളുടനെ പി സി യോട് വിളിച്ചു പറയും.പി സി അപ്പഴേ വന്നു അവരോടു വഴക്കുണ്ടാക്കി ശമ്പളം വാങ്ങി തരും..അച്ഛനും ആങ്ങളമാരും ഇല്ലാത്തിടത്ത് പി സി തോമസാ അന്ന് ഞങ്ങളെ സഹായിച്ചത്.പി സി മത്സരിക്കുന്നുണ്ടെന്നു കേട്ടപ്പോഴേ തീരുമാനിച്ചതാ വോട്ട് ചെയ്യണമെന്ന്.ഡൽഹിയിൽ ജോലി നോക്കിയിരുന്ന പിറവം കാരി ബിന്ദുവിന് പി സി തോമസിനെ കുറിച്ച് ചോദിക്കുമ്പോൾ തികഞ്ഞ ആവേശം തന്നെ.


2004 ലെ പി സി തോമസിന്റെ വിജയത്തെ കുറിച്ച് അന്നത്തെ കോട്ടയം എം പി ആയിരുന്ന സുരേഷ് കുറുപ്പ് പറഞ്ഞത് തികച്ചും ന്യായമായ ജനവിധി ..ഡൽഹിയിൽ ഞങ്ങളുടെ ഓഫീസിൽ ആൾക്കൂട്ടം ഇല്ലാതിരിക്കുമ്പോഴും പി സി യുടെ ഓഫിസിൽ വൻ ജനബാഹുല്യമായിരുന്നു.ജനകീയ പ്രശ്നങ്ങളിലെ ഇടപെടലുകൾക്ക് കിട്ടിയ അംഗീകാരമാണിത്.എന്നായിരുന്നു 
2004 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ ആ മാജിക് പി സി തോമസ് പുറത്തെടുത്തു കഴിഞ്ഞു.പിറവം ,പാലാ എന്ന രണ്ടു നിയോജക മണ്ഡലങ്ങൾ അന്ന് മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലത്തിന്റെ കീഴിലായിരുന്നു."
പി സി തരംഗം" ഈ രണ്ടു നിയോജക  മണ്ഡലത്തിൽ നിന്നും തുടക്കമിടാനുള്ള പണിപ്പുരയിലാണ് പി സി യെ നെഞ്ചേറ്റുന്ന പ്രവർത്തകർ.അതിനായുള്ള ഭവന സന്ദര്ശനത്തിനുള്ള ഒരുക്കത്തിലാണ് അവർ..

തങ്കച്ചൻ പാലാ
.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.