തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

പത്തനംതിട്ടയിൽ പി സി ജോർജിന്റെ മഞ്ഞപ്പട പണി തുടങ്ങി

പത്തനംതിട്ടയിൽ പി സി ജോർജിന്റെ മഞ്ഞപ്പട പണി തുടങ്ങി പൂഞ്ഞാർ:ആശാൻ പാർലമെന്റിൽ എത്തുമെന്നെ ഒരു സംശയവും വേണ്ട.കഴിഞ്ഞ തവണ പൂഞ്ഞാറിൽ നാലാം സ്ഥാനത്ത് പോകുമെന്ന് പറഞ്ഞവരില്ലേ എന്നിട്ട് എന്തായി.?പത്തനം തിട്ട പാർലമെന്റ് മണ്ഡലത്തിലെ പി സി ജോർജിന്റെ വിജയ സാധ്യതയെ കുറിച്ച് ചോദിച്ചപ്പോൾ ഈരാറ്റുപേട്ടയിൽ സ്വന്തം വാഹനത്തിൽ അനൗൺസ്‌മെന്റ് ചെയ്യുന്ന റാസി ക്ക് പി സി ജോർജിന്റെ വിജയത്തിൽ ഒരു സംശയവുമില്ല.മറ്റൊരു അനൗൺസറായ നിസാറിന് ഭൂരിപക്ഷത്തിന്റെ കാര്യത്തിലെ സംശയമുള്ളൂ.പൂഞ്ഞാറിൽ കഴിഞ്ഞ തവണ ഒറ്റയ്ക്ക് വിജയിച്ചതാ..പാർലമെന്റിൽ ആശാൻ എത്തേണ്ടത് ഒരാവശ്യമാ..സംസാരിക്കാൻ അറിയാവുന്ന ആരേലും വേണ്ടേ..അങ്ങനെ പോയി നിസാറിന്റെ സംസാരം.

പി സി ജോർജ് സ്ഥാനാര്ഥിയാണെന്നു അറിഞ്ഞത് മുതൽ ഈരാറ്റുപേട്ടയിലെ മാത്രമല്ല കാഞ്ഞിരപ്പള്ളിയിലെയും ജനപക്ഷം പ്രവർത്തകർ തികഞ്ഞ ആവേശത്തിലാണ്.കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് നൂറോളം ചുവരുകളാണ് ബുക്ക് ചെയ്തത്.പി സി ജോർജ് ബുക്ക്ഡ് .ഇലക്ഷൻ 2019 എന്നെഴുതിയാണ് പ്രവർത്തകർ ചുവരുകൾ ബുക്ക് ചെയ്തത്.കഴിഞ്ഞ തവണ പി സി ജോർജിന്റെ പ്രചാരണത്തിന് മേൽകൈ നേടി തന്ന ജോർജേട്ടാ ...എന്ന ഗാനവും പ്രവർത്തകർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.


അതുപോലെ തന്നെ മഞ്ഞ ടീ ഷർട്ട് ധരിച്ച പ്രവർത്തകരുടെ ബൈക്ക് റാലി കഴിഞ്ഞ തവണ പ്രചാരണത്തിൽ മുൻ‌തൂക്കം നേടി കൊടുത്തതാണ്.ആ പ്രചാരണ രീതികൾ അപ്പാടെ തന്നെ അനുകരിക്കാനും തീരുമാനമായിട്ടുണ്ട്.ഇപ്പോഴും ആ പഴയ ടീ ഷർട്ടുമായി പാർട്ടി പരിപാടിക്ക് വരുന്ന പ്രവർത്തകർ ജനപക്ഷത്തിനു മാത്രം സ്വന്തം.ജനപക്ഷം ആദ്യം നടത്തിയ നോട്ടു നിരോധനത്തിനെതിരെയുള്ള ട്രെയിൻ തടയൽ സമരത്തിനും പഴയ മഞ്ഞ ടീ ഷർട്ട് ഉപയോഗിച്ച പ്രവർത്തകർ ഉണ്ടായിരുന്നു.അന്ന് സ്ഥലത്തു നിന്ന് ലൈവ് വർത്തയെടുത്തത്‌ വേണാട് ന്യൂസ് മാത്രമായിരുന്നു.

പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ പെട്ട അടൂർ.,തിരുവല്ല.,ആറന്മുള.,റാന്നി ,കോന്നി ,കാഞ്ഞിരപ്പള്ളി ,പൂഞ്ഞാർ എന്നീ നിയോജക മണ്ഡലങ്ങളിലെ പ്രധാന വ്യക്തികളെയും.,മതനേതാക്കളെയും നേരിട്ട് കാണുന്ന തിരക്കിലാണ് പി സി ജോർജ് ഇപ്പോൾ.എല്ലായിടത്തും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നതെന്ന്‌ അദ്ദേഹം പറയുന്നു .അതുകൊണ്ടു തന്നെ തന്റെ ഭൂരിപക്ഷം ഒന്നേമുക്കാൽ ലക്ഷം കവിയുമെന്നും അദ്ദേഹം ഉറപ്പിച്ചിട്ടുണ്ട്.

ശബരിമല വിമാനത്താവളം.,ശബരി റെയിൽ പാത ഇതൊക്കെ നേടിയെടുക്കുകയാണ് അദ്ദേഹത്തിന്റെ ലക്‌ഷ്യം.ശബരിമലയിൽ വിശ്വാസികളെ തൊഴുവാൻ അനുവദിക്കണം അതാണ് എന്റെ അഭിപ്രായം പി സി ജോർജ് തന്റെ ശൈലിയിൽ തന്നെ തുറന്നു പറയുന്നു.കഴിഞ്ഞ തവണ മൂന്നു മുന്നണികളും നിസ്സാരവൽക്കരിച്ചതാണ്‌  പി സി ജോർജിനെ പൂഞ്ഞാറിൽ.പക്ഷെ ഭൂരിപക്ഷം കേട്ടപ്പോൾ മൂന്നു മുന്നണികളും ഞെട്ടി. ആ ഒരു ഞെട്ടൽ ഇപ്പോഴും ഉണ്ടാകുമെന്നു ജനപക്ഷം അണികൾ തറപ്പിച്ചു പറയുന്നു..
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.