തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

കെഎം മാണിയുടെ പിന്തുടർച്ചക്കാർ അദ്ദേഹത്തിന്റെ മാഹാത്മ്യം മനസിലാക്കണം: കവി എഴാച്ചേരി രാമചന്ദ്രൻ


കെഎം മാണിയുടെ പിന്തുടർച്ചക്കാർ അദ്ദേഹത്തിന്റെ മാഹാത്മ്യം മനസിലാക്കണം.കവി എഴാച്ചേരി രാമചന്ദ്രൻ
പാലാ:കെ എം മാണിയുടെ പിന്തുടർച്ച അവകാശപ്പെടുന്നവർ അദ്ദേഹത്തിന്റെ മാഹാത്മ്യം മനസിലാക്കണം.തമ്മിലടിച്ചു കളഞ്ഞു കുളിക്കാനുള്ളതല്ല അദ്ദേഹം  സമൂഹത്തിൽ സൃഷ്ട്ടിച്ച നന്മകൾ.അദ്ദേഹത്തെ സമൂഹത്തിന്റെയാകെ നേതാവായി പിന്തുടർച്ചക്കാർ കാണണം.പാലായിൽ നടന്ന എൽ ഡി എഫ് യോഗത്തിലാണ് പാലാക്കാരൻ തന്നെയായ കവി എഴാച്ചേരി രാമചന്ദ്രൻ ഇങ്ങനെ പറഞ്ഞത്.

കോട്ടയം പാർലമെന്റ് മണ്ഡലം സ്ഥാനാർഥി വി എൻ വാസവന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു ഇന്നലെ പാലായിൽ നടന്ന റോഡ് ഷോയിലും.,പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കവി.

പൊട്ടക്കുളത്തിൽ പുളവൻ ഭണീന്ദ്രൻ.,
തട്ടുമ്പുറത്തെലി മൃഗാധിരാജൻ.,
കാട്ടാളരിൽ കാപ്പിരി കാമദേവൻ.,
കട്ടക്കയം ക്രൈസ്തവ കാളിദാസൻ

എന്ന് പറഞ്ഞു പാലാക്കാരൻ കട്ടക്കയം ചെറിയാൻ മാപ്പിളയെ പലരും പരിഹസിച്ച പോലെ പാലാക്കാരനായ കെ എം മാണി ചെയ്ത സേവനങ്ങളും ,ലോക പ്രശസ്തമായ അദ്ദേഹത്തിന്റെ ദർശനങ്ങളും കാണാതെ അദ്ദേഹത്തിന്റെ പിന്തലമുറക്കാർ തമ്മിലടികൾക്കു കോപ്പു കൂട്ടുമ്പോൾ അദ്ദേഹത്തിന്റെ ദർശനങ്ങൾ പാർശ്വ വൽക്കരിച്ചു പോകാതിരിക്കട്ടെ എന്നും കവി ഉദ്‌ബോധിപ്പിച്ചു.

പാലയ്‌ക്കൊരു ഉജ്ജ്വല സംസ്ക്കാരമുണ്ട്.,അത് പ്രോജ്ജ്വലങ്ങളാവട്ടെ.,ആരാണ് പള്ളിയുടെ ആനവാതിലിൽ കറുത്തകുരിശു വരച്ചു ബ്ലാക്ക് മാസ് പ്രചരിപ്പിച്ചത്.ആ പള്ളയിൽ അല്ലോ ഞാനും നിങ്ങളും സി വൈ .എം എൽ ന്റെ ബൈബിൾ നാടകം കാണാൻ മണിക്കൂറുകൾക്കു മുൻപേ ഇരിപ്പിടം തേടിയത്.ആരാണ് അമ്പലത്തിന്റെ ഭിത്തിയിൽ ഓം കാളി എന്ന് കോറിയിട്ടത്.അവിടെ നമ്മൾ അരവിന്ദാക്ഷ  മേനോന്റെ ബാലെ കണ്ടു വെളുക്കുവോളം ഇരുന്നവരല്ലേ.ആരാണ് ഈ മനസുകളെ വേർ  തിരിച്ചത്.

ഇഷ്ട്ടപ്പെട്ട പെണ്ണിനെ കെട്ടുവാനും.,ഇഷ്ട്ടപ്പെട്ട പുസ്തകം വായിക്കുവാനും.,ഇഷ്ട്ടപ്പെട്ട ഭക്ഷണം കഴിക്കുവാനും   നമ്മളുടെ അവകാശത്തെ ചോദ്യം ചെയ്യപ്പെടുമ്പോൾ അതിനെതിരെ വിരൽ ചൂണ്ടുന്നവനായിരിക്കണം യഥാർത്ഥ മനുഷ്യ സ്‌നേഹി എന്നും കവി ചൂണ്ടിക്കാട്ടി 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.