തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

അച്ചാച്ചനില്ലാത്ത ഓശാന പെരുന്നാളിന് അച്ചാച്ചന്റെ സ്ഥാനത്ത് ജോസ് കെ മാണി.,കുട്ടിയമ്മയായി നിഷയും

അച്ചാച്ചനില്ലാത്ത ഓശാന പെരുന്നാളിന് അച്ചാച്ചന്റെ സ്ഥാനത്ത് ജോസ് കെ മാണി.,കുട്ടിയമ്മയായി നിഷയും  
പാലാ:അച്ചാച്ഛനില്ലാത്ത ആദ്യത്തെ ഓശാന പെരുന്നാൾ..അച്ചാച്ചൻ നിന്ന സ്ഥാനത്ത് ജോസ് കെ മാണി കൈകൂപ്പി നിന്നു.തൊട്ടു ചേർന്ന് നിഷയും.മന്ത്രിയായപ്പോഴും.,എം എൽ എ ആയിരുന്നപ്പോഴും പാലായിലുണ്ടെങ്കിൽ കെ എം മാണിയും.,ഭാര്യ കുട്ടിയമ്മയും പാലാ കത്തീഡ്രൽ പള്ളിയിലെ ഓശാന പെരുന്നാൾ കൂടാനെത്തുമായിരുന്നു.ഇന്ന് ആ സ്ഥാനത്ത് ജോസ് കെ മാണിയും നിഷയും.

രാവിലെ ആറരയ്ക്കുള്ള ഓശാന കുർബാനയ്ക്കാണ് ജോസ് കെ മാണിയും  ഭാര്യ നിഷയുമെത്തിയത്.കെ എം മാണി ചെയ്യുന്നത് പോലെ പള്ളിയിൽ മൂലയിൽ രണ്ടു സീറ്റ് കരസ്ഥമാക്കി.മറ്റു ചിന്തകളൊന്നും കൂടാതെ പ്രാർത്ഥനയിൽ പങ്കു കൊണ്ടു.ഇടയ്ക്കിടയ്ക്ക് നിഷാ ജോസ് കെ മാണിയുടെ നിയന്ത്രണം വിട്ടു പോകുന്നുണ്ടായിരുന്നു. ശബ്ദമില്ലാതെ കരയുന്നുമുണ്ടായിരുന്നു.അപ്പോഴൊക്കെ അവർ ജോസ് കെ മാണിയുടെ കൈപ്പത്തി  തന്റെ കരതലത്തോട് ചേർത്ത് പിടിച്ചു.

ഓല കൊടുക്കുന്ന സമയത്ത് ആൾക്കൂട്ടത്തി ഒരാളായി അവർ മാറി.ഇങ്ങനെയായിരുന്നു കെ എം മാണിയും.ചില ഓശാന ദിവസങ്ങളിൽ കുട്ടിയമ്മ ചേടത്തി  ഇഷ്ട്ടം തോന്നുവാർക്കു ഓല സമ്മാനമായി നൽകുമായിരുന്നു.

മാണിസാർ വരുന്ന ചില സന്ദർഭങ്ങളിൽ ബിഷപ്പ് കല്ലറങ്ങാട്ട് മാണിസാർ ഈ കുർബാനയിൽ നമ്മോടൊപ്പം ഉള്ളത് ശുഭസൂചനയാണെന്നും പറഞ്ഞിരുന്നു.മാണിസാർ വരുന്ന അവസരങ്ങളിൽ എപ്പോഴും സഹായിയായി കൂടെയുള്ളത് തോമസ് ആന്റണി ആയിരുന്നു.ഇന്നും തോമസ് ആന്റണി കൂടെയുണ്ടായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.