തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

പാലാ ഉപതെരഞ്ഞെടുപ്പ് എൻ സി പി യുടെ സീറ്റ് സി പി എം ഏറ്റെടുക്കും

പാലാ ഉപതെരഞ്ഞെടുപ്പ് എൻ സി പി യുടെ സീറ്റ് സി പി എം ഏറ്റെടുക്കും പാലാ:ഒക്റ്റോബർ മാസത്തിനുള്ളിൽ നടക്കേണ്ട പാലാ ഉപ തെരഞ്ഞെടുപ്പിനുള്ള ആശയ വിനിമയങ്ങൾക്ക് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ തുടക്കമിട്ടു കഴിഞ്ഞു.ഇടതു പക്ഷ മുന്നണിയിൽ എൻ സി പി ക്കു അനുവദിച്ച ഈ സീറ്റ് സിപിഎം ഏറ്റെടുക്കാനാണ് സാധ്യത.ഇടതു മുന്നണി  പൊതു സ്വതന്ത്രന്മാരെയും പരിഗണിക്കുന്നുണ്ട്.യു ഡി എഫിൽ നിഷാ ജോസ് കെ മാണിക്കായിരിക്കും മുൻഗണന.അല്ലെങ്കിൽ ഫിലിപ്പ് കുഴികുളം.,ടോബിൻ കെ അലക്സ് എന്നിവരും പരിഗണനയിൽ.

ആറുമാസത്തിനുള്ളിൽ നടക്കേണ്ട പാലാ ഉപ തെരെഞ്ഞെടുപ്പിൽ യു ഡി എഫിനേക്കാൾ സ്ഥാനാർഥി നിർണ്ണയത്തിൽ അസ്വാരസ്യമുണ്ടാവുന്നത്‌ എൽ ഡി എഫിലായിരിക്കും.2016 ൽ  എൻ സി പി യിലെ മാണി സി കാപ്പനായിരുന്നു സ്ഥാനാർഥി.അദ്ദേഹം 2011ലും 2006 ലും കെ എം മാണിക്കെതിരെ എൻ സി പി ക്കുവേണ്ടി ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും യു ഡി എഫ് സ്ഥാനാർഥി കെ എം മാണിക്ക് മുന്നിൽ അടിയറവ് പറയുകയായിരുന്നു.

നിഷാ ജോസ് കെ മാണി 

കെ എം മാണിക്ക് അസുഖ ബാധിതനായി കിടക്കുമ്പോഴേ മാണി സി കാപ്പൻ അടുത്ത പലരോടുംപറഞ്ഞിരുന്നു.,ഉപ തെരെഞ്ഞെടുപ്പ് വന്നാൽ ഞാനായിരിക്കും ഇടതു മുന്നണി സ്ഥാനാർഥി.,ഞാൻ വൻ ഭൂരിപക്ഷത്തിൽ ജയിക്കും.,എ കെ ശശീന്ദ്രനെ വെട്ടി ഞാൻ മന്ത്രിയാവും എന്നൊക്കെ.എന്നാൽ എൻ സി പി യിലെ തന്നെ പലരും ഈ വീമ്പു പറച്ചിലിനെ  കാര്യമാക്കിയിരുന്നില്ല.ഉഴവൂർ വിജയൻറെ മരണവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളിൽ കാപ്പനെതിരെയും.,സുൾഫിക്കർ അന്സാരിക്കെതിരെയുമുള്ള അന്വേഷണങ്ങൾ ഒരിടത്തുമെത്തിയിട്ടില്ല നാളിതുവരെ.

കഴിഞ്ഞ തവണത്തെ എൻ സി പി യുടെ സംഘടനാ തെരെഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ നിന്നും മാണി സി കാപ്പന്റെ അനുയായികളിൽ ആരും  തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.ഇതേ തുടർന്ന് സംസ്ഥാന തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭരണഘടനാ അനുവദിക്കാത്തതിനാൽ.അഖിലേന്ത്യാ നേതാക്കളെ സ്വാധീനിച്ച് സമവായമുണ്ടാക്കി.സംസ്ഥാന ഭാരവാഹി ആവുകയാണുണ്ടായത്.
കുര്യാക്കോസ് പടവൻ 

ഉപതെരെഞ്ഞെടുപ്പുകളിൽ സിപിഎം ശൈലി വച്ച് സീറ്റ് സിപിഎം തന്നെ ഏറ്റെടുക്കുകയാണ് പതിവ്.2004 ൽ ജോസഫ് വിഭാഗം എൽ ഡി എഫിലായിരുന്നപ്പോൾ വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരനെതിരെ സിപിഎം ലെ എ.സി മൊയ്‌ദീൻ സ്ഥാനാർഥി ആവുകയും വിജയിക്കുകയും ചെയ്തിരുന്നു.അന്ന് ജോസഫ് ഗ്രൂപ്പിന്റെ എം പി പോളിക്കാണ് സീറ്റ് കിട്ടേണ്ടതെങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് സിപിഎം സീറ്റ് ഏറ്റെടുക്കുകയായിരുന്നു.

ഈ തത്വം വച്ച് സീറ്റ് സിപിഎം ഏറ്റെടുക്കുമ്പോൾ സ്ഥാനാർത്ഥിയായി വരാൻ സാധ്യത യുള്ള നിരവധി പ്രമുഖരാണുള്ളത്.യു  ഡി എഫിൽ നിഷാ ജോസ് കെ മാണി വന്നാൽ ആദ്യം സിപിഎം പരിഗണിക്കുക ഉഴവൂർക്കാരിയായ സിന്ധുമോൾ ജേക്കബ്ബിനെയായിരിക്കും.ഇവരുടെ വസതിയിരിക്കുന്ന മണ്ഡലം കടുത്തുരുത്തി ആണെങ്കിലും പ്രവർത്തന കേന്ദ്രം പാലായിലാണ്.ലോക്സഭാ തെരെഞ്ഞെടുപ്പിൽ സിന്ധുമോൾ ജേക്കബ്ബിനെ സിപിഎം അവസാന നിമിഷം വരെ പരിഗണിച്ചിരുന്നു.
ഫിലിഫ് കുഴികുളം 

പിന്നീട് പരിഗണനയിലുള്ളത് മാണിഗ്രൂപ്പുകാരനായ കുര്യാക്കോസ് പടവനെയായിരിക്കും.പടവൻ ഇപ്പോൾ ജോസ് കെ മാണിയുമായി കുറെ കാലമായി ഇടഞ്ഞു നിൽക്കുകയാണ്.ഈയിടെ തന്നെ നിഷാ ജോസ് കെ മാണി പടവന്റെ വാർഡിൽ പടവൻ അറിയിക്കാതെ വീട് കയറി ചാഴിക്കാടന് വോട്ടു അഭ്യർത്ഥിക്കുകയും ചെയ്തു.കേരള കോൺഗ്രസ് (എം) ശൈലിയിൽ പാർട്ടിക്ക് പുറത്താക്കുന്നത് ഇങ്ങനെയാണ്.ഒരു കാര്യത്തിനും വിളിക്കില്ല .,അറിയിക്കില്ല .,നേരിട്ട് കാണുമ്പോൾ വിശേഷം ചോദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യും.
സജി മഞ്ഞക്കടമ്പനും.,കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും 


യു  ഡി എഫിൽ നിഷാ  ജോസ് കെ മാണിയായിരിക്കും സ്ഥാനാർഥി എന്നുള്ളത് ഏതാണ്ട് ഉറപ്പാണ്.അതിനുള്ള ഗൃഹപാഠം അവർ വളരെ മുൻപ് തന്നെ ചെയ്തിരുന്നു.കെ എം മാണിക്ക് അസുഖം കൂടിയത് മുതൽ അവർ പാലാ കേന്ദ്രീകരിച്ചായിരുന്നു വീട് കയറിയുള്ള വോട്ടു അഭ്യർത്ഥനകൾ എല്ലാം തന്നെ. കെ എം മാണിയുടെ മരണ ശേഷവും അവർ പാലായിലെ ഒരു അനാഥാലയത്തിന് അച്ചാച്ചന്റെ ആത്മശാന്തിക്കായി ആയിരം ചപ്പാത്തിയും കറികളും സ്പോൺസർ ചെയ്തിരുന്നു.


ഏതെങ്കിലും കാരണത്താൽ നിഷാ മത്സരിക്കുന്നില്ലെങ്കിൽ മാത്രമേ വേറൊരാളെ കണ്ടെത്തേണ്ടതുള്ളൂ.മുൻ കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട്.,പാലാ നിയോജക മണ്ഡലം പ്രസിഡണ്ട്,എന്നീ  നിലകളിൽ പ്രവർത്തിക്കുന്ന ഫിലിഫ് കുഴികുളമാണ് അടുത്ത സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.ഏതു പിളർപ്പിലും മാണിസാറിനോടൊപ്പം നിന്നിട്ടുള്ള കുഴികുളം ഫിലിഫ് നാട്ടുകാരുടെ ഫിലിഫ് ചേട്ടനാണ്.ഇദ്ദേഹം ജനകീയ പ്രതിച്ഛായയുള്ള നേതാവുമാണ്


യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സജി മഞ്ഞക്കടമ്പനെ  കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ അവസാന നിമിഷം പൂഞ്ഞാറിലെ സ്ഥാനാർഥി ആകുന്നതിൽ നിന്നും നീക്കം ചെയ്‌തെങ്കിലും അദ്ദേഹവും സ്ഥാനാർത്ഥിത്വത്തിനായി ശ്രമിക്കുന്നുണ്ട്.കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടപ്പോൾ മഞ്ഞക്കടമ്പന് കെ എം മാണിയും.,ജോസ് കെ മാണിയും അടുത്ത തവണ കോട്ടയം ജില്ലയിൽ സീറ്റ് ഉറപ്പ് കൊടുത്തതാണ്.

ഏറ്റവും കൂടുതൽ സംഘടനയെ ചലിപ്പിച്ച പരിപാടികൾ നടത്തിയെന്ന ഖ്യാതിയും സജിക്കുണ്ട്.ജോസ് കെ മാണിയുടെ വിശ്വസ്തനായ ഇപ്പോഴത്തെ മുത്തോലി മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്‌സും മറ്റൊരു സ്ഥാനാർത്ഥിയായി പരിഗണിക്കാൻ സാധ്യത ഉള്ളയാളാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.