തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

ജനപക്ഷത്ത് നിന്നും ജനം പൊഴിയുന്നു.സംസ്ഥാന ജനറൽ സെക്രട്ടറിയും പക്ഷം പിടിച്ചു

ജനപക്ഷത്ത് നിന്നും ജനം പൊഴിയുന്നു.സംസ്ഥാന ജനറൽ സെക്രട്ടറിയും പക്ഷം പിടിച്ചു കോട്ടയം :പി സി ജോർജ് നയിക്കുന്ന കേരളം ജനപക്ഷം പാർട്ടിയുടെ സംസ്ഥന സെക്രെട്ടറി ആയ ആന്റണി മാർട്ടിൻ ജനപക്ഷം വിടാൻ ഒരുങ്ങുന്നു.ബിജെപി യുമായുള്ള കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് അന്തഛിദ്രം തുടങ്ങിയത്.കാഞ്ഞിരപ്പള്ളി പഞ്ചായത്തു മെമ്പർ റിജോ വളന്തറയും രാജിക്കൊരുങ്ങുകയാണ്.ആഴ്ചയിൽ നിലപാട് മാറുന്നതിനെ ന്യായീകരിക്കാൻ പറ്റില്ലെന്ന് ജനപക്ഷം അണികൾ.

ബിജെപി സഖ്യം തീരുമാനമായതിനെ തുടർന്നാണ് മുതിർന്ന ജനപക്ഷം നേതാവായ ആന്റണി മാർട്ടിൻ പാർട്ടി വിടാൻ ഒരുങ്ങുന്നത്.നിലവിൽ ഇദ്ദേഹം കോട്ടയം ജില്ലാ പ്രസിഡണ്ട് ആണെങ്കിലും ജനപക്ഷം പാർട്ടി തെരെഞ്ഞെടുപ്പ് കമ്മീഷന് കൊടുത്തിരിക്കുന്ന ഭാരവാഹികളുടെ ലിസ്റ്റിൽ ആന്റണി മാർട്ടിൻ സംസ്ഥാന ജനറൽ സെക്രെട്ടറി ആണ്.

മകൻ ഷോൺ ജോർജ് ആണ് പാർട്ടി ചെയർമാൻ.,ഭാര്യ സഹോദരൻ സെബി പറമുണ്ട പാർട്ടി വൈസ് ചെയർമാനാണ്.ജനപക്ഷം പാർട്ടി എന്ന പേരിൽ രണ്ടോളം പാർട്ടികൾ നിലവിലുള്ളതിനാൽ കേരളം ജനപക്ഷം പാർട്ടി(സെക്യൂലർ)എന്നാണ് ഔദ്യോഗിക പേര്.

തുടർച്ചയായ നയ വ്യതിയാനം മൂലം പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിൽ ആശങ്ക ഉടലെടുത്തിരുന്നു.റിജോ വളന്തറ എന്ന യുവജനപക്ഷം കോട്ടയം ജില്ലാ പ്രസിഡണ്ട് സംസ്ഥാന കമ്മിറ്റിയിലും ഇക്കാര്യം പറഞ്ഞെങ്കിലും സൗകര്യമുള്ളവർ നിന്നാൽ മതി പോകുന്നവർ പോകട്ടെ എന്ന നിലപാടിലായിരുന്നു പി സി ജോർജ്.ജനപക്ഷത്തിന്റെ മുസ്‌ലിം ബെൽറ്റ് ഒന്നടങ്കം ഇടഞ്ഞിരിക്കയാണ്.നേരത്തെ സംസ്ഥാന വൈസ് ചെയർമാൻ സക്കിർ ഖാൻ രാജി വച്ചിരുന്നു.ഇപ്പോൾ ആന്റണി മാർട്ടിനും.,റിജോ വളന്തറയും കൂടി എതിരായതോടെ ജനകീയന്മാരായ നേതാക്കൾ ജനപക്ഷം പാർട്ടിയിൽ ഇല്ലാതാവുകയാണ്.

ഭാവി പരിപാടികൾ സഹപ്രവർത്തകരുമായി കൂടി ആലോചിച്ചു പറയുമെന്ന് ആന്റണി മാർട്ടിൻ പറഞ്ഞു.നിരവധി പാർട്ടി നേതാക്കൾ ഇടഞ്ഞു നിൽക്കുന്നവരുടെ ബന്ധപ്പെടുന്നുണ്ട്.പക്ഷെ തല്ക്കാലം ഒരു പാർട്ടിയിലേക്കുമില്ല എന്നാണ് മാർട്ടിനും .,റിജോയും പറയുന്നത്.എന്നാൽ രാഷ്ട്രീയ വന വാസത്തിനു തങ്ങൾ തയ്യാറല്ലെന്നും ഇവർ അറിയിച്ചു.

എന്നാൽ ജനപക്ഷം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ലെങ്കിലും.,മുസ്‌ലിം ബെൽറ്റ് വിട പറയുന്നതിൽ അസ്വസ്ഥരാണ്.ഈരാറ്റുപേട്ടയിലെ കല്യാണങ്ങൾക്കു ചെല്ലുമ്പോൾ പണ്ടുണ്ടായിരുന്ന സ്വീകാര്യത ഇപ്പോൾ ലഭിക്കുന്നില്ലെന്ന് മാത്രമല്ല .,എതിർ പ്രതികരണവും ഉണ്ടാകുന്നുണ്ട്.  
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.