തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

കോട്ടയം ലോക്സഭാ സ്ഥാനാർത്ഥിത്വം പി ജെ ജോസഫിന് അനുകൂലമായി ബൈബിൾ കഥ പറഞ്ഞു ബിഷപ്പ് കല്ലറങ്ങാട്ട്

കോട്ടയം ലോക്സഭാ സ്ഥാനാർത്ഥിത്വം പി ജെ ജോസഫിന് അനുകൂലമായി ബൈബിൾ കഥ പറഞ്ഞു ബിഷപ്പ് കല്ലറങ്ങാട്ട്
കോട്ടയം:പിജെ ജോസഫിന് കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം കിട്ടാത്തതിൽ പി ജെ ജോസഫിന് അനുകൂലമായി പഴയ നിയമത്തിലെ കഥ പറഞ്ഞു ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്.മുൻ ഗാന്ധിജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ എ ടി ദേവസ്യ നവതി ആഘോഷത്തോടനുബന്ധിച്ചുള്ള മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ് പി ജെ ജോസഫിന് നൽകികൊണ്ട് ഉള്ള യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ബിഷപ്പ് കല്ലറങ്ങാട്ട്.

അവാർഡ് ദാന  ചടങ്ങിൽ ആശംസ പറഞ്ഞ മുൻ ഗാന്ധിജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പി ജെ ജോസഫിനെ കുറിച്ച് പറഞ്ഞതിങ്ങനെ.,തന്റേതല്ലാത്ത കാരണത്താൽ കോട്ടയം ലോക്സഭാ സീറ്റ് നഷ്ടപ്പെട്ടപ്പോൾ മൂല്യങ്ങൾ ഉയർത്തി പിടിച്ചും.,കുടുംബ മഹത്വം കാണിച്ചും തന്റെ പാർട്ടിക്ക് വേണ്ടി കേരളം മുഴുവൻ ഓടി നടക്കുന്ന പി ജെ ജോസഫ് എന്നാണ് പറഞ്ഞു വച്ചത്.

തുടർന്ന് പ്രസംഗിച്ച പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പി ജെ ജോസഫിനെ കുറിച്ച് കുറെ വിവരണങ്ങൾ നൽകി. ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്ന മഹാമേരുവാണ് പി ജെ ജോസഫ്.കുറച്ചേ സംസാരിക്കൂ എല്ലാം അതിലടങ്ങിയിട്ടുണ്ട്.അതാണ് പി ജെ ജോസഫ്.

പ്രസംഗത്തിന്റെ അവസാനം കല്ലറങ്ങാട്ട് ബിഷപ്പ് ഒരു ബൈബിൾ കഥ പറഞ്ഞു.രണ്ടു വ്യത്യസ്ത സ്ത്രീകൾ ഒരു ദിവസം രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.രണ്ടു പേരും ഒരേ മുറിയിലാണ് കിടന്നത്.കുറെ ദിവസം കഴിഞ്ഞു അതിൽ ഒരു സ്ത്രീയുടെ കുഞ്ഞു 'അമ്മ ഉറക്കത്തിൽ ദേഹത്ത് ചരിഞ്ഞു കിടന്നതിനാൽ മരിച്ചു പോയി.രാത്രി ഉണർന്ന ഈ സ്ത്രീ തന്റെ കുഞ്ഞു മരിച്ചെന്നു മനസിലായപ്പോൾ കുട്ടിയുടെ മൃതദേഹം മറ്റേ സ്ത്രീയുടെ അടുത്ത് വയ്ക്കുകയും ജീവനുള്ള കുഞ്ഞിനെ തന്റെ കൂടെ കിടത്തുകയും ചെയ്തു.രാവിലെ ഉണർന്ന അമ്മയ്ക്ക് തന്റെ കുഞ്ഞിനെ അടുത്ത സ്ത്രീ സ്വന്തമാക്കിയത് മനസിലായി .തുടർന്നുണ്ടായ തർക്കത്തെ തുടർന്ന്

രാജാവായ സോളമന്റെ പക്കൽ സങ്കടമുണർത്തിച്ചു.ബുദ്ധിമാനായ സോളമൻ ഒരു വാൾ കൊണ്ട് വരുവാൻ ആവശ്യപ്പെട്ടു.കുട്ടിയെ രണ്ടായി പകുത്ത്.രണ്ടു അമ്മമാർക്കും വീതം വച്ച് കൊടുക്കുവാൻ കൽപ്പിച്ചു.ഉടനെ യഥാർത്ഥ 'അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു എന്റെ കുഞ്ഞിനെ കൊല്ലരുത്.കുഞ്ഞിനെ മറ്റേ സ്ത്രീക്ക് കൊടുത്തു കൊള്ളൂ.

ബൈബിളിലെ കഥയിങ്ങനെ ബിഷപ്പ് പറഞ്ഞു അവസാനിപ്പിച്ചപ്പോൾ ബിഷപ്പ് ഉദ്ദേശിച്ചതെന്താണെന്നു സദസ്യർക്കും മനസിലായി.തുടർന്ന് സംസാരിച്ച കർദിനാൾ ബസേലിയോസ് ക്ലിമീസ് മെത്രപൊലീത്ത പി ജെ ജോസഫ് ഒരു ആവറേജ് രാഷ്ട്രീയക്കാരൻ അല്ല എന്ന് പറഞ്ഞു.വാക്കും ,പ്രവർത്തിയും ഒരുപോലെ കൊണ്ട് പോകാൻ ശ്രമിക്കുന്ന കുറച്ചു രാഷ്ട്രീയ പ്രവർത്തകരിൽ ഒരാളാണ് പി ജെ ജോസഫ് എന്ന് കൂട്ടിച്ചേർത്തു.

പി ജെ ജോസെഫിന്റെ നേതൃത്വം തനിക്കു എന്നും സംതൃപ്തി നൽകിയിരുന്നു.നേതൃത്വവും .,സമർപ്പണവും ,ദേശീയതയിൽ ഒന്നിപ്പിച്ച നേതാവാണ് പി ജെ ജോസഫിനും അദ്ദേഹം പറഞ്ഞു.പുത്തൻ തലമുറയ്ക്കായി അറിവിന്റെ വാതായനങ്ങൾ തുറന്നിടണമെന്നു പി ജെ ജോസഫ് തന്റെ മറുപടി പ്രസംഗത്തിൽ ഉദ്‌ബോധിപ്പിച്ചു.ഈ ലോകത്തു സ്വത്തു ദൈവം നമ്മളെ സൂക്ഷിക്കാൻ ഏല്പിച്ചിട്ടേയുള്ളൂ.നമ്മളുടെ ആവശ്യം കഴിഞ്ഞുള്ളവ മറ്റുള്ളവർക്ക് നൽകണമെന്നും.ബലിയെക്കാൾ വേണ്ടത് കരുണയാണെന്നും പി ജെ ജോസഫ് ഓർമിപ്പിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.