തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

രാഹുൽഗാന്ധി പൂത്ത് നിന്ന കേരളമാകുന്ന പാടത്തിൽ.,പാടാൻ വന്നു പി ജെ ജോസഫ്

രാഹുൽഗാന്ധി പൂത്ത് നിന്ന കേരളമാകുന്ന പാടത്തിൽ.,പാടാൻ വന്നു പി ജെ ജോസഫ് 
വയനാട്:സുൽത്താൻ ബത്തേരിയിലെ തെരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തപ്പോൾ രാഹുൽഗാന്ധിയുടെ വിജയത്തിനായി  തൊടുപുഴ വണ്ണപ്പുറത്തെ സാധാരണ
 തൊഴിലാളി കുടുംബത്തിലെ വീട്ടമ്മ ഗ്രേസി മാത്യുവും മകളും  താരക പെണ്ണാളേ.,കതിരാടും മിഴിയാളെ എന്ന നടൻ പാട്ടിന്റെ ഈണത്തിൽ എഴുതിയ വരികൾ പി ജെ ജോസഫ് എം എൽ എ പാടി കേൾപ്പിച്ചത് സദസ്സിനും.,കലാ കേരളത്തിനും.,രാഹുൽ ഗാന്ധിക്കും  കാതിന്  തേൻ മഴയായി.

സുൽത്താൻ ബത്തേരിയിൽ രാഹുൽഗാന്ധിയുടെ തെരെഞ്ഞെടുപ്പ് യോഗത്തിൽ ഈ പാട്ട് ആദ്യം പാടുവാനായി ഏൽപ്പിച്ചത് സുൽത്താൻ ബത്തേരിയിലെ  നാല് സ്‌കൂൾ കുട്ടികളെ ആയിരുന്നു.എന്നാൽ സുരക്ഷാ പ്രശ്നത്തിന്റെ കാരണത്താൽ അവർക്ക് അനുമതി ലഭിക്കായ്കയാൽ പി ജെ ജോസഫ് തന്നെ ആഗാനം ആലപിക്കയാണുണ്ടായത്.

"രാഹുൽ വരുന്നുണ്ടേ
രാഹുൽഗാന്ധി വരുന്നുണ്ടേ
നമ്മുടെ സാരഥി വീരനാം നായകൻ
വയനാട്ടിൽ എത്തീട്ടുണ്ടേ
കാത്തിരുന്ന് കണ്ടോളൂ
ഓർത്തിരുന്ന് ചെയ്തോളൂ
ആരൊക്കെ വന്നാലും
എന്തൊക്കെ ചെയ്താലും
രാഹുൽജി മുന്നിൽ തന്നെ
കൈപ്പത്തി മുന്നിൽ തന്നെ"


രാഹുൽ ഗാന്ധിക്കും. അഡ്വ.ഡീൻ കുര്യാക്കോസിനും  വേണ്ടി നാടൻ പാട്ടിന്റെ ട്യൂണിൽതൊടുപുഴ വണ്ണപ്പുറം സ്വദേശി ഗ്രേസി മാത്യു എഴുതി മകൾ അജിതക്കൊപ്പം പാടിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരുന്നു . രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുവാൻ വന്നതിലുള്ള സന്തോഷമാണ് പാട്ട് എഴുതുവാൻ പ്രേരകമായതെന്ന് ഗ്രേസി പറഞ്ഞു.ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ അഡ്വ ആൽബർട്ട് ജോസ് മുൻകൈ എടുത്താണ് ഇരുവരുടെയും പാട്ട് ജനശ്രദ്ധയിൽപ്പെടുത്തിയത്.ഇരുവരുടെയും പാട്ടിനെ പി ജെ ജോസഫ് മുക്തകണ്ഠം  അഭിനന്ദിച്ചു കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഗ്രേസിക്കും കുടുംബത്തിനും ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പാട്ടും ഭാഗമായതിന്റെ സന്തോഷത്തിലാണ്. 'രാഹുലിനു വേണ്ടി പാടിയ പാട്ട് ജീവിത സാഫല്യമായെന്നും അടുത്തൊന്ന് കാണുവൻ കഴിഞ്ഞെങ്കിൽ എന്ന പ്രതീക്ഷയിലാണ് ഗ്രേസിയും മകളും അഡ്വ ഡീൻ കുര്യാക്കോസും സന്തോഷം പങ്കിട്ടു.


പി ജെ ജോസഫ് എം എൽ എ പാടിയ നാടൻപാട്ട് സദസ്സിൽ മാത്രമല്ല പ്രസംഗം കേൾക്കാൻ തിങ്ങി കൂടിയ ജനങ്ങളിലും  സന്തോഷമായി അലയടിച്ചു .അവരും പാട്ടിന്റെ താളത്തിനൊത്ത് കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

പ്രായം തളർത്താത്ത പോരാളിയായി ഒരു സ്റ്റേജിൽ നിന്നും അടുത്ത സ്റ്റേജിലേക്ക് പി ജെ ജോസഫിന്റെ പ്രയാണം അനവരതം തുടരുകയാണ്.കേരള കോൺഗ്രസിന്റെ ശബ്ദം കോട്ടയം ജില്ലയ്ക്കു വെളിയിൽ പി ജെ യിലൂടെ മുഴങ്ങുന്ന കാര്യം യു ഡി എഫിലാകെ ചർച്ചയായി കഴിഞ്ഞു.ഇടത്തേക്ക് പോകേണ്ട കേരള കോൺഗ്രസിനെ യു ഡി എഫിൽ കൊണ്ടെത്തിച്ചതും പി ജെ ജോസഫ് ആണെന്ന കാര്യം പല വേദികളിലും കോൺഗ്രസിന്റെയും .,ലീഗിന്റെയും നേതാക്കൾ തുറന്നു സമ്മതിച്ചു കഴിഞ്ഞു.

ഇടുക്കിയിൽ ഡീൻ  കുര്യാക്കോസിന് വേണ്ടി പ്രചണ്ഡമായ പ്രചാരണമാണ് പി ജെ അഴിച്ചു വിട്ടത്.ചെറുതോണിയിലെ തെരെഞ്ഞെടുപ്പ് കൺവൻഷൻ തന്നെ തുറന്ന മൈതാനത്ത് നടത്തി വൻ വിജയമാക്കുവാൻ പി ജെ ജോസഫിന് ആയിരുന്നു.കേരളാ കോൺഗ്രസ് പ്രവർത്തകരുടെ കൺവെൻഷനിലെ പ്രാതിനിധ്യം ശ്രദ്ധേയമായിരുന്നു.അതുപോലെ തൊടുപുഴ കൺവൻഷനും ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.പുറപ്പുഴ മണ്ഡലം കൺവൻഷനിൽ  തന്നെ 700 ഓളം പേരാണ് പങ്കെടുത്തത്.കേരള കോൺഗ്രസിന്റെ സംസ്ഥാനത്തെ ശബ്ദമായി പി ജെ ജോസഫ് മാറുകയാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.