തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

കെ എം മാണി ക്ക് അനുശോചനം:രാഹുൽ ഗാന്ധി ചൊവ്വാഴ്ച കരിങ്ങോഴക്കൽ വീട്ടിലെത്തും

കെ എം മാണി ക്ക് അനുശോചനം:രാഹുൽ ഗാന്ധി ചൊവ്വാഴ്ച കരിങ്ങോഴക്കൽ വീട്ടിലെത്തും 
കോട്ടയം:കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ചൊവ്വാഴ്ച കെ എം മാണിയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കും.കൊച്ചിയിൽ നിന്നും പാലായിലെത്തുന്ന രാഹുൽഗാന്ധി റോഡ് മാർഗം കെ എം മാണിയുടെ വസതിയിലെത്തും.ഉമ്മൻ‌ചാണ്ടി.,രമേശ് ചെന്നിത്തല തുടങ്ങിയവർ രാഹുൽ ഗാന്ധിയോടൊപ്പം ഉണ്ടാവും.
സുരക്ഷാ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ഉന്നത പോലീസ് സംഘം ജോസ് കെ മാണിയുമായി വസതിയിൽ ചർച്ചകൾ നടത്തുന്നു 

ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാപക നേതാവായിരുന്ന കെ എം മാണിയുടെ മൃതസംസ്ക്കാര ശുശ്രൂഷകൾക്ക് തിരക്ക് മൂലം രാഹുൽഗാന്ധിക്ക്‌ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.കേരളത്തിലെത്തുന്ന രാഹുൽഗാന്ധിയുടെ സന്ദർശനം പാലയിലേക്കും കൂടി നീട്ടിയത് എ കെ ആന്റണയും .,ഉമ്മൻ ചാണ്ടിയും ഇടപെട്ടാണ്.

ഇതിനു മുൻപ് ഇന്ദിരാഗാന്ധി കെ എം മാണിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്നിട്ടുണ്ടെങ്കിലും മറ്റു ഉന്നത കോൺഗ്രസ് നേതാക്കൾ അതിനു ശേഷം വന്നിരുന്നില്ല.ഐക്യ ജനാധിപത്യ മുന്നണിയുമായി തെറ്റിപ്പിരിഞ് മാറിയ കേരള കോൺഗ്രസ് എം നു പിന്നീട് ഉമ്മൻ‌ചാണ്ടിയും.,ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും  ഇടപെട്ട് രാജ്യ സഭ സീറ്റ് നൽകിയാണ് തിരികെ പ്രവേശിപ്പിച്ചത്.ഇപ്പോൾ കെ എം മാണിയുടെ നിര്യാണത്തിൽ അനുശോചനമറിയിക്കാൻ എ ഐ സി സി പ്രസിഡണ്ട് തന്നെ കരിങ്ങോഴക്കൽ വീട്ടിലെത്തുന്നത് മാണിഗ്രൂപ്പിനു ലഭിച്ച വലിയൊരു അംഗീകാരമാണ്.

വൻ സുരക്ഷാ സജ്ജീകരണങ്ങളുള്ള സെഡ് കാറ്റഗറിയിൽ പെടുന്ന രാഹുൽഗാന്ധിയുടെ വരവോടനുബന്ധിച്ചു ഇപ്പോൾ തന്നെ വൻ സുരക്ഷാ ഏർപ്പാടുകൾ ഒരുങ്ങി കഴിഞ്ഞു.വീടും ,പരിസരവും ശക്തമായ സുരക്ഷയിലാണ്.റോഡിനു ഇരു വശങ്ങളിലുമുള്ള ബാരിക്കേഡുകളുടെ പണി ആരംഭിക്കും .സുരക്ഷാ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ഉന്നത പോലീസ് സംഘം ജോസ് കെ മാണിയുമായി വസതിയിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

പാലായിലെ കരിങ്ങോഴയ്ക്കൽ വസതിയിലെത്തുന്ന രാഹുൽഗാന്ധിയെ കുട്ടിയമ്മ മാണി.,ജോസ് കെ മാണി.,നിഷാ ജോസ് കെ മാണി., എന്നിവർ ചേർന്ന് സ്വീകരിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.