തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

മാണിഗ്രൂപ്പ് വയനാട് ജില്ലാ പ്രസിഡന്റിനെ കോൺഗ്രസുകാർ തല്ലാനോടിച്ചു. കെ ജെ ദേവസ്യ കാപ്പി തോട്ടത്തിലൂടെ ഓടി രക്ഷപെട്ടു.

മാണിഗ്രൂപ്പ് വയനാട് ജില്ലാ പ്രസിഡന്റിനെ കോൺഗ്രസുകാർ തല്ലാനോടിച്ചു. കെ ജെ ദേവസ്യ കാപ്പി തോട്ടത്തിലൂടെ ഓടി രക്ഷപെട്ടു.വയനാട്:സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് വയനാട് യു ഡി എഫിൽ ഉണ്ടായിരിക്കുന്ന അന്തഛിദ്രം പുതിയ തലങ്ങളിലേക്ക് കടന്നു.മാണിഗ്രൂപ്പുകാർ സിപിഎമ്മുമായി ചേർന്ന് ചെയർമാൻ ആയതു മുന്നണി മര്യാദയ്ക്ക് വിരുദ്ധമാണെന്നു ചൂണ്ടി കാട്ടി കോൺഗ്രസും ,ലീഗും മാണിഗ്രൂപ്പുമായി ശത്രുതയിലായിരുന്നു.ഇന്ന് ഉച്ചയോടെ ജോസ് കെ മാണിയുമായി ചർച്ചയ്‌ക്കെത്തിയ മാണിഗ്രൂപ്പ് വയനാട് ജില്ലാ പ്രസിഡണ്ട് നെ കോൺഗ്രസുകാരും.,ലീഗുകാരും തല്ലാൻ ഇട്ടോടിക്കയായിരുന്നു.

വയനാട് ഡി സി സി ഓഫീസിൽ ജോസ് കെ മാണിയോടൊപ്പം കെ ജെ ദേവസ്യ ചർച്ചയ്‌ക്കെത്തിയതായിരുന്നു.അതെ സമയം ഓഫീസിൽ ഉമ്മൻ ചാണ്ടി.,രമേശ് ചെന്നിത്തല.,കെ സി വേണുഗോപാൽ.,എ ഐ സി സി സെക്രെട്ടറി മുകുൾ വാസ്നിക്ഡി, സി സി പ്രസിഡന്റും സുൽത്താൻ ബത്തേരി എം എൽ എ യുമായ ഐ സി ബാലകൃഷ്ണനും,കുഞ്ഞാലിക്കുട്ടിയും സന്നിഹിതരായിരുന്നു.

ചർച്ച തുടങ്ങിയതോടെ ഡി സി സി അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തകർ മുദ്രാവാക്യം വിളിയോടെ ജോസ് കെ മാണിയും ,കെ ജെ ദേവസ്യായും ഇരുന്ന മുറിയിലേക്ക് തള്ളി കയറുകയായിരുന്നു.ഇവനെ ഇറക്കിവിടെടാ എന്ന   ആക്രോശത്തോടെ ദേവസ്യയ്ക്കു നേരെ നീങ്ങിയ കോൺഗ്രസ് ,ലീഗ് പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കൾ നന്നേ പണിപ്പെട്ടു.

അടിയെടാ അവനെ എന്ന് പ്രവർത്തകർ ആർത്തു വിളിച്ചു കൊണ്ടിരുന്നു.എടാ കള്ളാ ഇറങ്ങി പോടാ എന്നും പ്രവർത്തകർ ആക്രോശിച്ചു.സിപിഎം നു ഞങ്ങളെ വിറ്റു അല്ലേടാ .,കോട്ടയത്ത് കാണിച്ചു തരാമെടാ എന്നും പ്രവർത്തകർ ചോദിക്കുന്നുണ്ടായിരുന്നു.സംഗതി പന്തിയല്ലെന്ന് കണ്ട നേതാക്കൾ കെ ജെ ദേവസ്യാ യെ പിറകിലുള്ള വാതിലിലൂടെ പുറത്തിറക്കുകയായിരുന്നു.തുടർന്ന് ദേവസ്യ കാപ്പി തോട്ടത്തിലൂടെ ഓടി രക്ഷപെട്ടു .

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനായി നാമ നിർദേശ പത്രിക കൊടുക്കുന്നതിനെ അനുഗമിക്കാനാണ് കോട്ടയത്ത് നിന്നും ജോസ് കെ മാണി വയനാട്ടിൽ എത്തിയത്.എന്നാൽ കോൺഗ്രസുകാരുടെ ശകാരം കേട്ട് പിൻവലിയേണ്ട ഗതികേടിലാണ് മാണി ഗ്രൂപ്പ്.സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ സിപിഎം പിന്തുണയോടെയാണ് മാണിഗ്രൂപ്പിലെ ടി എൽ സാബു ചെയര്മാനായത്.ഇത് മുന്നണി മര്യാദയുടെ ലംഘനമെന്നാണ് കോൺഗ്രസുകാർ ആദ്യം മുതൽ പറഞ്ഞിരുന്നത്.

ടി എൽ സാബുവിനെ ചെയർമാനാകാൻ കരുക്കൾ നീക്കിയത് കെ ജെ ദേവസ്യ ആണെന്നാണ് കോൺഗ്രസും ,ലീഗും ഒരേ പോലെ ആരോപിക്കുന്നത് .സിപിഎം മായി കച്ചവടം ഉറപ്പിച്ചത് കെ ജെ ദേവസ്യ ആണെന്നും.,യഥാർത്ഥ ചെയർമാൻ ദേവസ്യ ആണെന്നും കോൺഗ്രസും ,ലീഗും ഒരേ സ്വരത്തിൽ പറയുന്നു.ദേവസ്യ ഓടി രക്ഷ പെട്ടിട്ടും കോൺഗ്രസ് ,ലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ഡി സി സി ഓഫീസിനു മുൻപിൽ നിന്നു.

വയനാട്ടിൽ തെരെഞ്ഞെടുപ്പ് കമ്മിറ്റികളിൽ മാണിഗ്രൂപ്പുകാരെ ഉൾപ്പെടുത്തില്ലെന്നും കോൺഗ്രസുകാർ പറയുന്നു . ചോറിങ്ങും.,കൂറങ്ങും എന്ന നിലപാടുള്ളവർ എൽ ഡി എഫിൽ പോകട്ടെ എന്ന് പ്രവർത്തകർ പറഞ്ഞു.ഞങ്ങടെ ബന്ധുക്കളെല്ലാം കോട്ടയത്തുണ്ട്.കോട്ടയത്ത് കണ്ടോളാം എന്നാണ് കോൺഗ്രസുകാരും പറയുന്നത്.എന്നാൽ ജോസ് കെ മാണിയെ കെ സി വേണുഗോപാൽ കടുത്ത ഭാഷയിൽ വിമർശിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.

മാണിഗ്രൂപ്പിലെ കടുത്ത എൽ ഡി എഫ് പക്ഷപാതിയാണ് കെ ജെ ദേവസ്യാ.ഇയാൾ മാണിഗ്രൂപ്പിനെ പ്രതിനിധീകരിച്ചു ചാനൽ ചർച്ചകളിൽ പങ്കെടുക്കാറുള്ള  ആളുമാണ്.സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ വികസന പ്രവർത്തനങ്ങൾ നടത്തുന്ന കോൺട്രാക്ടര്മാരോട് പണ പിരിവ് നടത്തുന്നത് കെ ജെ ദേവസ്യ ആണെന്ന് പരക്കെ പൊതുജന സംസാരമുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.