തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

ജനാധിപത്യ കേരളാ കോൺഗ്രസ് പാലാ സീറ്റിന് അവകാശവാദമുന്നയിക്കില്ല. ജോസ് പാറേക്കാട്ട്

 പാലാ സീറ്റിന്ജനാധിപത്യ കേരളാ കോൺഗ്രസ് അവകാശവാദമുന്നയിക്കില്ല. ജോസ് പാറേക്കാട്ട്


പാലാ: പാലാ നിയമസഭാ ഉപതെരെഞ്ഞെടുപ്പിൽ ജനാധിപത്യ കേരളാ കോൺഗ്രസ് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് പാറേക്കാട്ട് അറിയിച്ചു.

ജനാധിപത്യ കേരളാ കോൺഗ്രസ് പാലാ നിയമസഭാ സീറ്റിൽ അവകാശവാദമുന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരെഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗം ചേർന്ന് ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനമെടുത്ത് പ്രഖ്യാപിക്കുന്നതാണ് മുന്നണി  കീഴ്വഴക്കം.എൽ.ഡി.എഫ് മുന്നണി മര്യാദകൾ പാലിച്ച് കൊണ്ട് മുന്നണി കീഴ് വഴക്കം അനുസരിച്ച് മാത്രമെ ജനാധിപത്യ കേരളാ കോൺഗ്രസ് പ്രവർത്തിക്കയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉപതെരെഞ്ഞെടുപ്പിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് വേണ്ടി ജനാധിപത്യ കേരളാ കോൺഗ്രസ് പ്രവർത്തകർ സജീവമായി രംഗത്തിറങ്ങുമെന്ന് ജോസ് പാറേക്കാട്ട് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.