തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

ജോസ് കെ മാണിക്ക് ലഭിക്കുമായിരുന്ന കേന്ദ്ര മന്ത്രി പദത്തിന് അതിബുദ്ധി പാരയായി

ജോസ് കെ മാണിക്ക് ലഭിക്കുമായിരുന്ന കേന്ദ്ര മന്ത്രി പദത്തിന് അതിബുദ്ധി പാരയായികോട്ടയം: കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ വൈസ് ചെയർമാനായ ജോസ് കെ മാണിക്ക് കരഗതമാവുമായിരുന്ന കേന്ദ്ര മന്ത്രി പദത്തിന് അദ്ദേഹത്തിന്റെ ചെയ്തികൾ തന്നെ വിനയാവുന്നു. ഒരാഴ്ച കാലമായി പാർട്ടി വർക്കിംഗ് ചെയർമാനായ പി.ജെ ജോസഫിനെതിരെ നവ മാധ്യമങ്ങളിലൂടെ ആക്ഷേപങ്ങൾ ചൊരിഞ്ഞ് അനുയായികളെ ഇളക്കിവിട്ട അദ്ദേഹം പ്രതിഛായാ ലേഖനത്തിലൂടെ  ജോസഫിനെ മാത്രമല്ല ചെന്നിത്തലയേയും വിമർശിച്ചത് അദ്ദേഹത്തിന് തന്നെ വിനയായി തീർന്നു.എ ഐ സി സി വരെ കാര്യങ്ങളുടെ നിജസ്ഥിതി  ആരാഞ്ഞു.


കഴിഞ്ഞ ഒരാഴ്ച കാലമായി നവ മാധ്യമങ്ങളിലൂടെ ജോസ് കെ മാണിയുടെ അനുയായികൾ പാർട്ടിയുടെ വർക്കിംഗ്‌ ചെയർമാനായ പി.ജെ ജോസഫിനെതിരെ പുലഭ്യം പറഞ്ഞു കൊണ്ടിരിക്കയായിരുന്നു.പാർട്ടി ചെയർമാനായ കെ.എം മാണിയുടെ മരണത്തെ തുടർന്ന് 40 ദിവസം പിന്നിടുന്നതിന് മുമ്പെ പി.ജെ ജോസഫ് വിദേശത്ത് കറങ്ങി നടക്കുന്നു എന്നാണ് ആക്ഷേപം ഉയർത്തിയത്. എന്നാൽ കെ എം മാണി മരിച്ചിട്ട് അനുസ്മരണ ചടങ്ങിന് സമയം ചോദിച്ചിട്ട് പിന്നീടാവാം എന്ന് പറയുന്ന ജോമോൻ ഗ്രൂപ്പുകാർക്കെതിരെ  നവ മാധ്യമങ്ങളിൽ വിമർശനമുയർത്തിയ ജോസഫ് വിഭാഗത്തിൽ പെട്ടവരെ തൊടുപുഴ നിന്നുമുള്ള കർശന നിർദ്ദേശത്തെ തുടർന്ന് അടക്കിയിരുത്തുകയാണുണ്ടായത്.


പ്രതിഛായയിൽ വന്ന ലേഖനത്തിൽ പി.ജെ ജോസഫിനെ വെട്ടിലാക്കണമെന്ന ഉദ്ദേശമെ ഉണ്ടായിരുന്നുള്ളൂ എങ്കിലും സ്തുതി പാഠകർ ഇരിക്കട്ടെ കോൺഗ്രസിനിട്ടും ഒരു കൊട്ട് എന്ന് വിചാരിച്ചു.സംഗതി ഇത്ര പുലിവാലാവുമെന്നു സ്വപ്നേപി വിചാരിച്ചിരുന്നില്ല ജോസ് കെ മാണിയും സംഘവും.

പതിവ് പോലെ കോട്ടയത്തെ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന വ്യക്തിയെ വിവരം ധരിപ്പിക്കുകയും, മാധ്യമ പ്രവർത്തകരെ വിളിച്ച് നാളത്തെ പത്രത്തിൽ (വെള്ളി)വരത്തക്ക രീതിയിൽ കൈകാര്യം ചെയ്യുകയുമാണുണ്ടായത്. എന്നിട്ടും അതൊന്ന് വായിച്ചു നോക്കാൻ അക്ഷര വിരോധികളായ കോട്ടയത്തെ ഒരു  നേതാക്കൾക്കും കഴിഞ്ഞിരുന്നില്ല.അക്ഷര നഗരി എന്ന തങ്ങളുടെ ഫേസ്‌ബുക്ക് പേജിന്റെ വലുപ്പം വിളമ്പുന്നവരാണിവർ.

പ്രതിഛായയുടെ പത്രാധിപരായ കുര്യാസ് കുമ്പളകുഴിയെ അറിയാവുന്നവർക്ക് അദ്ദേഹം സൗമ്യനും, നിഷ്കളങ്കനുമാണെന്ന് അറിയാം. അദ്ദേഹം ആരേയും വെല്ലുവിളിക്കുന്ന സ്വഭാവക്കാരനുമല്ല.പക്ഷെ ജോസ് കെ മാണിയും ഉപജാപക സംഘവും ഉയർത്തിയ കെണിയിൽ വീണുപോവുകയാണുണ്ടായത്.

പ്രതിഛായ പത്രാധിപർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറയുമ്പോഴും അദ്ദേഹത്തെ അറിയാവുന്നവർ മൂക്കത്ത് വിരൽ വച്ച് പോവും.പ്രതിഛായയിൽ അദ്ദേഹം സൗജന്യമായാണ് സേവനം അനുഷ്ഠിക്കുന്നത്.പ്രസ്താവനയ്ക്ക് മുൻപ് ജോസ് കെ മാണി കുര്യാസ് കുമ്പളക്കുഴിയെ വിളിച്ചു നടപടി എടുക്കുമെന്ന ഒരു പ്രസ്താവന ഞാൻ കൊടുക്കും കേട്ടോ.അതല്ലാതെ ഇപ്പോൾ രക്ഷയില്ല എന്ന് പറഞ്ഞതായാണ് വിവരം.

നവ മാധ്യമങ്ങളിലൂടെ പാർട്ടി നേതാക്കൾക്കെതിരെ പുലഭ്യം വിളിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരുന്നു ഇന്നലെ വരെ ജോസ് കെ മാണിയുടേത്. ബഹുമാന്യനായ സീനിയർ നേതാവ് ഇ.ജെ ആഗസ്തിയെ ജില്ലാ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് വേളയിൽ കെ.എസ്.സി പിള്ളേരെ കൊണ്ട് പോലും ചീത്ത വിളിപ്പിച്ചു. പി.ജെ ജോസഫ്,തോമസ് ഉണ്ണിയാടൻ.എം.ജെ ജേക്കബ്ബ്, എന്നിവരെയൊക്കെ നവ മാധ്യമങ്ങളിലൂടെ പുലഭ്യം പറയുന്നതിന് കൂട്ടുനിൽക്കയാണ് ജോസ് കെ മാണിയും ഉപജാപക സംഘവും ചെയ്തിട്ടുള്ളത്.

കെ.എസ്.സി യിലും ,യൂത്ത് ഫ്രണ്ടിലുമുള്ള ഇത്തരം ആളുകളെ ചേർത്ത് മുല്ലപ്പൂ ഗ്രൂപ്പ് എന്ന പേരിലാണ് രഹസ്യമായി പ്രവർത്തിക്കുന്നത്. അവരുടെ പ്രവർത്തനങ്ങളാണ് ജോസ് കെ മാണിക്ക് ലഭിക്കുമായിരുന്ന കേന്ദ്ര മന്ത്രി പദത്തിന് തന്നെ ഇപ്പോൾ തടസമായി വന്നിരിക്കുന്നത്.ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകളും കോൺഗ്രസും സഖ്യ കക്ഷികളും ചേർന്ന് ഭാരത ഭരണം പിടിച്ചെടുക്കും എന്നുള്ളതാണ്

രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ സുൽത്താൻ ബത്തേരി നഗരസഭ യുടെ ചെയർമാനായി ഇടത് പിന്തുണയോടെ ജോമോൻ ഗ്രൂപ്പ് കാരൻ തെരെഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസ് കാർ ചോദ്യം ചെയ്യുകയും, തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ജോമോൻ ഗ്രൂപ്പ് കാരെ മാറ്റി നിർത്തുകയും ചെയ്തിരുന്നു. അന്ധമായ കോൺഗ്രസ് വിരോധം മനസിൽ വച്ച് സൂക്ഷിക്കുന്ന ജോസ് കെ മാണിയും സംഘവും ഇടത് പാളയത്തിലേക്കാണ് മിഴിനീട്ടുന്നതെന്ന് സംശയിക്കുന്ന കോൺഗ്രസുകാരുടെ എണ്ണം കൂടി കൊണ്ടിരിക്കയാണിപ്പോൾ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.