തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

കെ എം മാണി അനുസ്മരണം ഇല്ലെന്നു പരാതി.,തുടങ്ങിയപ്പോൾ അനുസ്മരണം കൊണ്ട് ആറാട്ട്

കെ എം മാണി അനുസ്മരണം ഇല്ലെന്നു പരാതി.,തുടങ്ങിയപ്പോൾ അനുസ്മരണം കൊണ്ട് ആറാട്ട് കോട്ടയം:കെ എം മാണി യുടെ മരണശേഷം  ഒരു അനുസ്മരണ സമ്മളനം പോലും നടത്തിയില്ലെന്ന് കേരളാ കോൺഗ്രസുകാർ പരസ്പ്പരം ആരോപണം ഉയർത്തുമ്പോൾ ചില കേന്ദ്രങ്ങളിൽ നിന്നും അനുസ്മരണ സമ്മേളനം തുടങ്ങി.ഇപ്പോൾ പരസ്പ്പരം മത്സരിച്ചു അനുസ്മരണ സമ്മേളനങ്ങളുടെ ആറാട്ടാണ് നടപ്പിലാക്കുന്നത്.

കെ എം മാണി മരിച്ചിട്ട് 41 തികയുന്നതിനു മുൻപേ വർക്കിങ് ചെയർമാൻ പി ജെ ജോസഫ് വിദേശത്ത് പോയി എന്ന് ഔദ്യോഗിക വിഭാഗം ആരോപണം ഉന്നയിച്ചപ്പോൾ.,തങ്ങൾ പല തവണ ജോസ് കെ മാണിയോട് സമയം ചോദിച്ചെങ്കിലും നിഷേധ നിലപാടായിരുന്നു ജോസ് കെ മാണിയുടേതെന്നു ജോസഫ് വിഭാഗം പറയുന്നു.

അതുകൊണ്ടു തന്നെ ജോസ്ഫ്ഉം.,സി എഫ് തോമസും മുൻകൈ എടുത്തു 14 നു തിരുവനന്തപുരത്തു വച്ച് വിപുലമായ അനുസ്മരണം നടത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.കോടിയേരി ബാലകൃഷ്ണൻ ,കാനം രാജേന്ദ്രൻ തുടങ്ങിയ സർവകക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്.ഇതറിഞ്ഞ ജോമോൻ വിഭാഗം ഉടനെ തന്നെ കോട്ടയം മാമൻ മാപ്പിള ഹാൾ ബുക്ക് ചെയ്തു.20 നാണു ജോമോൻ ഗ്രൂപ്പിന്റെ അനുസ്മരണം വച്ചിരിക്കുന്നത്.ഉമ്മൻചാണ്ടിയാണ് ഈ സമ്മേളനത്തിന്റെ മുഖ്യാതിഥി.

ഈ സമ്മേളനത്തിന്റെ സംഘാടകൻ കെസിഎം കോട്ടയം ജില്ലാ പ്രസിഡന്റാണ്.ഇ ജെ അഗസ്തിയെ വെട്ടി ജില്ലാ പ്രസിഡണ്ട് ആയിട്ടും നാളിതു വരെ  സ്വന്തമായി ഒരു കാമ്പെയിൻ നടപ്പിലാക്കാതെ സ്വന്തം സ്വഭാവം വീട്ടുപേരിൽ ഒളിപ്പിച്ചു വച്ച കോട്ടയം ജില്ലാ പ്രസിഡണ്ട് കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ പി ജെ ജോസഫിന് കോട്ടയം സീറ്റ് കൊടുക്കാതിരിക്കാൻ പല്ലും നഖവും ഉപയോഗിച്ച് പോരാടിയിരുന്നു.

ജോസഫിനെ വെട്ടാൻ കൂടിയ അവസാന കമ്മിറ്റിയിൽ ഹിസ്റ്റിരിയാ ബാധിതനെ പോലെ ഇയാൾ തുള്ളുകയും.,വസന്ത ബാധിച്ച  കോഴിയെ പോലെ ചേഷ്ടകൾ കാണിക്കുകയും ചെയ്തിരുന്നു.തല ഇടത്ത് നിന്നും വലത്തോട്ട് കറക്കുകയും.,തുടർന്ന് വലത്ത് നിന്നും ഇടത്തോട്ട് കറക്കുകയും.,കൈകൾ തമ്മിൽ കൂട്ടി തിരുമ്മുകയും.,ഇടയ്ക്കിടെ പല്ലു ഞെരിക്കുകയും ചെയ്തു കൊണ്ടിരുന്നു.സമ്മേളനം കഴിഞ്ഞു അടുത്ത പലരോടും "പി ജെ ജോസഫിന് കോട്ടയം കോപ്പാ കൊടുക്കുന്നെ" എന്നാക്രോശിക്കുകയും ചെയ്തിരുന്നു.താൻ ചെല്ലുന്നേടത്തെല്ലാം "തെക്കോട്ട്" എടുപ്പിക്കാനാണ് ഈ ജില്ലാ പ്രസിഡന്റിന് ധൃതി.ആയതിനാൽ തന്നെ ജോമോൻ ഗ്രൂപ്പിനും അധികം ആയുസ്സുണ്ടാവില്ലെന്ന്  പറയുന്നവരും കുറവല്ല.

ഇന്നലെ പാലായിൽ നടന്ന കെ എം മാണി അനുസ്മരണ തന്നെ ഗ്രൂപ്പിസം തുളുമ്പുന്നതായിരുന്നു.ജോസ് കെ മാണി .,തോമസ് ചാഴികാടൻ .,എൻ ജയരാജ് എന്നിവർ പങ്കെടുത്തിരുന്നില്ല.പക്ഷെ പി ജെ ജോസഫ്.,ജോയി എബ്രഹാം എന്നിവർ പങ്കെടുക്കുകയും ചെയ്തു.മാണിസാറിനെ ഒരിക്കലും താൻ വിമര്ശിച്ചിട്ടില്ലെന്നു പിജെ ജോസഫ് പറഞ്ഞു.കേരളാ കോൺഗ്രസ് ഐക്യം ഊട്ടി  ഉറപ്പിക്കാനാണ് ഞങ്ങൾ എൽ ഡി എഫിൽ നിന്നും പോന്നതെന്നും അദ്ദേഹം പറഞ്ഞു.

മാണിസാർ മരിച്ചതിനു ശേഷം പാർട്ടിയിൽ ശൂന്യതയൊന്നുമില്ലെന്നു ജോയി എബ്രഹാം പറഞ്ഞു.പാർട്ടിയെ നയിക്കാൻ വർക്കിങ് ചെയർമാൻ പി ജെ ജോസഫ് ഉള്ളപ്പോൾ പാർട്ടി ശക്തമായി മുന്നോട്ടു പോകുകതന്നെ ചെയ്യും.നവ മാധ്യമങ്ങളിൽ പാർട്ടി നേതാക്കളെ തോജോവധം ചെയ്യുന്ന പാർട്ടി പ്രവർത്തകർക്കെതിരെ  ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജോയി എബ്രഹാം പറഞ്ഞു. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.