തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

കെ എം മാണി അനുസ്മരണ യോഗം കോടതി കയറ്റി ഇളിഭ്യരായി ജോമോൻ ഗ്രൂപ്പ്

കെ എം മാണി അനുസ്മരണ യോഗം കോടതി കയറ്റി ഇളിഭ്യരായി ജോമോൻ ഗ്രൂപ്പ് കോട്ടയം:തിരുവനന്തപുരത്ത് ഇന്ന് നടത്തിയ കെ എം മാണി അനുസ്മരണ യോഗത്തെ കോടതി കയറ്റി ജോമോൻ ഗ്രൂപ്പ് ഇളിഭ്യരായി.അനുസ്മരണ യോഗത്തിൽ ചെയർമാനെ തെരെഞ്ഞെടുക്കരുത് എന്നാണ് കോടതിയിൽ നിന്നും സമ്പാദിച്ച വിധിയിൽ പറഞ്ഞിട്ടുള്ളത്.കാനം രാജേന്ദ്രനും.,ഓ രാജഗോപാലും.,എം വിജയകുമാറും പങ്കെടുക്കുന്ന യോഗത്തിൽ എങ്ങനെ ചെയർമാനെ തിരഞ്ഞെടുക്കുമെന്ന് ജോസഫ് വിഭാഗവും ചോദിക്കുന്നു.

ജോയി അബ്രാഹവും.,പി ജെ ജോസ്ഫ്ഉം മുൻകൈ എടുത്താണ് ഇന്ന് തിരുവനന്തപുരത്ത് കെ എം മാണി അനുസ്മരണം നടത്തിയത്.സർവ കക്ഷി നേതാക്കൾ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ സംഘാടകർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഈ യോഗത്തിൽ വച്ച് ചെയർമാനെ തെരെഞ്ഞെടുക്കുന്നുവെന്നു ജോമോൻ ഗ്രൂപ്പുകാർ ആരോപിക്കുകയും.,വഞ്ചിയൂർ കോടതിയിൽ നിന്നും ഈ യോഗത്തിൽ വച്ച് ചെയർമാനെ തെരഞ്ഞെടുക്കുന്നത് വിലക്കുകയുമാണുണ്ടായത്.

ജോസ് കെ മാണിയോട് പത്ര പ്രവർത്തകർ കെ എം മാണിയുടെ അനുസ്മരണം കോടതി കയറ്റേണ്ടതുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ അങ്ങനെയൊരു കോടതി വിധിയെക്കുറിച്ചു  അറിയില്ല എന്നാണ് പറഞ്ഞത്.എല്ലാ പാർട്ടിയുടെയും നേതാക്കളുള്ള ഈ യോഗത്തിൽ അങ്ങനെയൊരു തീരുമാനം വരുമോ  എന്നും അദ്ദേഹം ചോദിച്ചു.എന്നാൽ വർക്കിങ് ചെയർമാൻ പി ജെ ജോസഫിനോട് കോടതിവിധിയെ കുറിച്ച് പത്രക്കാർ ചോദിച്ചപ്പോൾ.,എല്ലാ പാർട്ടിക്കാരും ചേർന്ന് കെ എം മാണി അനുസ്മരണമാണിവിടെ നടന്നത്,വല്ല വിവരമില്ലാത്തവരും ചെയ്ത പണിയാ എന്നാണ് പറഞ്ഞത്.

കേരളാ കോൺഗ്രസ്(എം)കൊല്ലം ജില്ലാ ജനറൽ സെക്രെട്ടറിയാണ്  ഇങ്ങനെയൊരു വിചിത്ര വിധി സമ്പാദിച്ചത്.സൈബർ വിഭാഗത്തിൽ ജോമോൻ ഗ്രൂപ്പുകാർ നവ മാധ്യമങ്ങളിൽ ഇത് ആഘോഷമാക്കിയെങ്കിലും അക്കിടി മനസിലാക്കിയതിനെ തുടർന്ന് ആഘോഷം അവസാനിപ്പിച്ചിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.