തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

കുര്യാക്കോസ് പടവനും സംഘവും ജനാധിപത്യ കേരളാ കോൺഗ്രസിലേക്ക്.പാലായിൽ എൽ ഡി എഫ് സ്ഥാനാർഥി ആയേക്കും.


കുര്യാക്കോസ് പടവനും സംഘവും ജനാധിപത്യ കേരളാ കോൺഗ്രസിലേക്ക്.പാലായിൽ എൽ ഡി എഫ് സ്ഥാനാർഥി ആയേക്കും.കോട്ടയം :പാലായുടെ  മുൻ നഗര പിതാവും.,ഇപ്പോഴത്തെ വൈസ് ചെയർമാനുമായ കുര്യാക്കോസ് പടവനും സംഘവും കേരളാ കോൺഗ്രസ് (എം) ൽ നിന്നും രാജി വയ്ക്കാനൊരുങ്ങുന്നു.അദ്ദേഹത്തോടൊപ്പം 4 മുൻസിപ്പൽ കൗൺസിലർമാരും.,നിരവധി പാർട്ടി നേതാക്കളും ഉണ്ടെന്നാണ് സൂചന.ഫ്രാൻസിസ് ജോർജ് ന്റെ ജനാധിപത്യ കേരളാ കോൺഗ്രസിലേക്കാണ് ഇവർ ചുവടു മാറുന്നത്പാലായിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി പടവൻ വരുമെന്നാണ് സൂചന.
കുര്യാക്കോസ് പടവൻ തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം കെ എം മാണിയുടെ സമീപം 

ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജിനെ നേരിട്ട് കണ്ട് പാലായിൽ നിന്നുള്ള ഈ സംഘം സംസാരിച്ചിരുന്നു.കെ എം മാണിയുടെ സന്തത സഹചാരിയായിരുന്ന പി എ യും പടവൻ സംഘത്തിലുണ്ട്.മാസങ്ങൾക്കു മുൻപ് ഈ സംഘം ഫ്രാൻസിസ് ജോർജുമായി ചർച്ച നടത്തിയെങ്കിലും മാണിസാറിനെ വിട്ടു വരാൻ ഇവർ ബുദ്ധിമുട്ട് അറിയിച്ചിരുന്നു.എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കാലാനുസൃതമായ നിലപാടാണ് ഈ സംഘം കൈക്കൊണ്ടിട്ടുള്ളത്.
തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം ടോണി തോട്ടം കെ എം മാണിയോടൊപ്പം 

പാലാ നഗരസഭയിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിച്ച കുര്യാക്കോസ് പടവനും 423 വോട്ട്.420 വോട്ട് ഭൂരിപക്ഷമുള്ള ടോണി തോട്ടവും.,പി കെ മധു.,പ്രൊഫസർ സെലിൻ റോയി എന്ന വനിതാ മെമ്പറുമാണ് ഇപ്പോൾ പടവൻ സംഘത്തിൽ ഉറച്ചു നിൽക്കുന്നത്.ടോമി തറക്കുന്നേലും.,വെള്ളപ്പാണിയും കൂടെ കൂടുമെന്നും അറിവായിട്ടുണ്ട്.എന്നാൽ ജോർജ്‌കുട്ടി ചെറുവള്ളിയെ ഔദ്യോഗിക പക്ഷം റാഞ്ചിയതായാണ് അറിവ്.

ഏറെക്കാലമായി ജോസ് കെ മാണിയുമായി കലഹിച്ചായിരുന്നു ഈ സംഘത്തിന്റെ നിൽപ്പ്.പാലാ മുനിസിപ്പാലിറ്റിയിലെ ഭരണ നടത്തിപ്പ് പോലും അവതാളത്തിലാക്കുന്ന തരത്തിൽ ഈ ഗ്രൂപ്പ് കളി വളർന്നെങ്കിലും മാണിസാറിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളിൽ സമവായമുണ്ടാവുകയായിരുന്നു.കുര്യാക്കോസ് പടവൻ പ്രമേയം അവതരിപ്പിക്കുമ്പോൾ സ്വന്തം പാർട്ടി അംഗങ്ങൾ കൂവി വിളിക്കപോലുമുണ്ടായിട്ടുണ്ട് പാലാ നഗര സഭയിൽ.

വർഷങ്ങളായി പാർട്ടി പരിപാടികളിലൊന്നും പടവനെയും സംഘത്തെയും സഹകരിപ്പിച്ചിട്ടില്ല.കേരളാ യാത്ര പാലായിൽ വന്നപ്പോൾ ഈ സംഘം പാലാ തെക്കേക്കരയിലുള്ള തറക്കുന്നേൽ ടോമി എന്ന കൗൺസിലറുടെ വസതിയിൽ സമ്മേളിക്കയായിരുന്നു.ഇക്കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ പടവന്റെ വാർഡിൽ പടവനെ കൂടാതെയാണ് നിഷാ ജോസ് കെ മാണി വീട്  കയറി വോട്ട് അഭ്യർത്ഥിച്ചത് ഇദ്ദേഹത്തെ വളരെയേറെ കുപിതനാക്കിയിരുന്നു.

മുൻസിപ്പൽ ചെയർമാൻ ആയിരുന്ന അവസരങ്ങളിലെല്ലാം പാലയ്ക്കും കേരളത്തിനും മാതൃകയായ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തിയ ക്രെഡിറ്റും പടവന് സ്വന്തം 20 രൂപയ്ക്കു ജനതാ ഊണ് കൊടുത്തത് പടവൻ ചെയര്മാനായിരുന്നപ്പോളാണ്.ഇപ്പോൾ അഞ്ച് രൂപയ്ക്കു ഇഡ്ഡലിയും നൽകുന്നുണ്ട്.കുട്ടികളുടെ പാർക്ക് ആരംഭിച്ചതും.,കെ എം മാണി യുടെ സ്മരണയ്ക്കായി കൊട്ടാരമറ്റം ബസ് ടെർമിനൽ പുതുക്കിയതും.,രണ്ടു ഷോപ്പിംഗ് കോംപ്ലക്സുകൾ നിര്മിച്ചതുംഇദ്ദേഹത്തിന്റെ തൊപ്പിയിലെ തൂവലുകളാണ്.

മാണിസാർ ഇല്ലാത്ത കേരള കോൺഗ്രസിന്റെ ആദ്യ നഷ്ട്ടം അനുഭവിക്കുകയാണ് ജോസ് കെ മാണി ഇപ്പോൾ.ഇനിയും പലരും ആ പാത പിന്തുടരാനാണ് സാധ്യത.മീനച്ചിൽ പഞ്ചായത്തിലും .,മുത്തോലിയിലും ഒക്കെയുള്ള വിമതർ ഈ സംഘവുമായി നിരന്തര സമ്പർഗത്തിലാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.