തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

സിപിഎം പാലാ സീറ്റ് ഏറ്റെടുക്കുന്നു.അതങ്ങ് പള്ളീൽ പറഞ്ഞാൽ മതിയെന്ന് മാണി സി കാപ്പൻ

സിപിഎം പാലാ സീറ്റ് ഏറ്റെടുക്കുന്നു.അതങ്ങ് പള്ളീൽ പറഞ്ഞാൽ മതിയെന്ന് മാണി സി കാപ്പൻ 
കോട്ടയം:ആസന്നമായ പാലാ നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലാ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് അറിയുന്നല്ലോ എന്ന പത്രക്കാരുടെ ചോദ്യത്തിന് അതങ്ങു പള്ളീൽ പറഞ്ഞാൽ  മതിയെന്ന് മാണി സി കാപ്പൻ മറുപടി നൽകി.ഇന്നലെ കോട്ടയത്ത് നടന്ന എൻ സി പി യോഗത്തിൽ ഉന്തും തള്ളും.,വാടാ പോടാ വിളികളുമായി  അലങ്കോലമായിരുന്നു.അതിനു ശേഷമാണ് പത്രക്കാരോട് കാപ്പൻ ഇങ്ങനെ പ്രതികരിച്ചത്.

ഇന്നലെ വൈകിട്ടോടെ കോട്ടയത്ത് ചേർന്ന എൻ സി പി കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിലവിലെ പ്രസിഡണ്ട് എ കെ ശശീന്ദ്രൻ വിഭാഗത്തിൽ പെട്ട ടി വി ബേബിയെ സസ്‌പെൻഡ് ചെയ്തത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമത്തെ കാപ്പൻ പക്ഷത്തെ കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ എതിർത്തതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്.

കോട്ടയത്തുള്ള അഡ്വക്കേറ്റ് ഫ്രാൻസിസ് ആയിരുന്നു പ്രമേയം അവതരിപ്പിക്കാൻ ശ്രമം നടത്തിയത്.ആകെ 27 പേരുള്ള കമ്മിറ്റിയിൽ 17 പേരും ശശീന്ദ്രൻ പക്ഷക്കാരായിരുന്നു.ബാക്കിയുള്ളതിൽ 4 പേര് ഗ്രൂപ്പുകളിലൊന്നും പക്ഷം പിടിക്കാത്തവരുമായിരുന്നു.സ്വതവേ ന്യൂനപക്ഷമായ കാപ്പൻ വിഭാഗത്തിലെ ചിലർക്ക് മർദ്ദനമേറ്റതായും സംസാരമുണ്ട്.

ഒട്ടുമുക്കാലും ചാനലുകൾ ലൈവായി തന്നെ എൻ സി പി കമ്മിറ്റിയിലെ സംഘർഷം കാണിച്ചിരുന്നു.ത്തിനു ശേഷം പത്രക്കാർ പാലാ സീറ്റ് സിപിഎം ഏറ്റെടുക്കാൻ തീരുമാനിച്ചല്ലോ എന്ന് ചോദിച്ചപ്പോഴാണ് അതങ്ങു പള്ളീൽ പറഞ്ഞാൽ മതിയെന്ന് കാപ്പൻ പൊട്ടിത്തെറിച്ചത്.

പാലായിൽ ആകെ നാല്  പള്ളികളാണ് നിലവിൽ ഉള്ളത്.,പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളി.,പാലാ സെന്റ് മേരീസ് ളാലം പഴയ പള്ളി.,പാലാ സെന്റ് ജോർജ് ളാലം പുത്തൻ പള്ളി ഈ മൂന്നു പള്ളികളുടെയും കുരിശുപള്ളി ടൗണിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ കപ്പേളയുമാണ്  നിലവിലുള്ളത്.ഇതിൽ ഏതു പള്ളിയിലാണ് സിപിഎം പാലാ സീറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നത് എന്നറിയാൻ രാഷ്ട്രീയ നിരീക്ഷകർ കാത്തിരിക്കയാണ്.

എന്നാൽ പാലാ ഉപതെരഞ്ഞെടുപ്പിൽ മുൻ മുന്സിപ്പൽ  ചെയർമാനും കേരളാ കോൺഗ്രസ്(എം)നേതാവുമായ കുര്യാക്കോസ് പടവനെ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനുള്ള നീക്കവുമായി സിപിഎം വളരെയേറെ മുന്നോട്ടു പോയി.പാലയിലെയും പരിസര പ്രദേശങ്ങളിലെയും കല്യാണം.,മരണവീടുകളിലും നിത്യ സന്ദര്ശകനാണ് കുര്യാക്കോസ് പടവനിപ്പോൾ. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.