തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

പാലാ ഉപതെരെഞ്ഞെടുപ്പ് എൻ.സി.പി യിൽ വെട്ടിനിരത്തൽ തുടങ്ങി.കാപ്പനെ എതിർക്കുന്നവരെ പുറത്താക്കി

പാലാ ഉപതെരെഞ്ഞെടുപ്പ് എൻ.സി.പി യിൽ വെട്ടിനിരത്തൽ തുടങ്ങി.കാപ്പനെ എതിർക്കുന്നവരെ പുറത്താക്കികോട്ടയം: പാലാ ഉപതെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആരാകണമെന്നുള്ള തർക്കത്തിനൊടുവിൽ എൻ.സി.പി യിൽ നിന്നും ആറ് നേതാക്കളെ പുറത്താക്കി. കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിമാരായ സാംജി പഴേ പറമ്പിൽ, ഫ്രാൻസിസ്ജേക്കബ്ബ്  , സംസ്ഥാന കമ്മിറ്റി മെംബറായ സാബു എബ്രാഹം, കോട്ടയം ബ്ളോക്ക് പ്രസിഡൻറ് ബാബു കപ്പ കാലാ, പുതുപ്പള്ളി ബ്ളോക്ക് പ്രസിഡൻറ് രാധാകൃഷ്ണൻ ഓണമ്പള്ളി എന്നിവരെയാണ് എൻ.സി.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയാണ് ഈ നേതാക്കളെ പുറത്താക്കിയ വിവരം അറിയിച്ചത്.

കഴിഞ്ഞ ദിവസം കോട്ടയത്ത് വച്ച് നടന്ന എൻ.സി പി ജില്ലാ യോഗത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് ഈ നേതാക്കളെ പുറത്താക്കിയിട്ടുള്ളത്.
പുറത്താക്കപ്പെട്ട എൻ സി പി ജില്ലാ ജനറൽ സെക്രെട്ടറി സാംജി പഴേപറമ്പിൽ ഉഴവൂർ വിജയനുമൊത്ത് 

പാലാ ഉപതെരെഞ്ഞെടുപ്പിൽ മാണി സി കാപ്പൻ സ്ഥാനാർത്ഥിയാവണമെന്ന് ആവശ്യപ്പെട്ട് പാലായിൽ ഏതാനും ദിവസം മുൻപ്  ഒരു യോഗം വിളിച്ചു കൂട്ടിയിരുന്നു. ആ യോഗ തീരുമാനം എന്ന പേരിൽ എൻ.സി.പി സംസ്ഥാന സെക്രട്ടറി സുൾഫിക്കർ മയൂരി മാണി സി കാപ്പൻ സ്ഥാനാർത്ഥി എന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാൽ പാലായിലുള്ള ബഹുഭുരിപക്ഷം നേതാക്കളും ഇതിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നത് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു


തുടർന്ന് തിങ്കളാഴ്ച എൻ.സി.പി യുടെ കോട്ടയം ജില്ലാ കമ്മിറ്റി വിളിച്ചു കൂട്ടിയിരുന്നു. ആ കമ്മിറ്റിയിൽ ജില്ലാ പ്രസിഡൻറായ ടി.വി ബേബിയെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തതിനെതിരെ പ്രമേയം അവതരിപ്പിക്കാൻ ബഹുഭൂരിപക്ഷം അംഗങ്ങളും തീരുമാനിക്കുകയും, കാപ്പൻ പക്ഷം അതിനെ എതിർത്തതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി സംഘർഷത്തിൽ കലാശിക്കയുമായിരുന്നു.

ഈ സംഘർഷത്തിന്റെ ഉത്തരവാദിത്വം ആരോപിച്ചാണ് തോമസ് ചാണ്ടി എം.എൽ.എ ഈ നേതാക്കളെ പുറത്താക്കിയത്.പാലാ ഉപതെരെഞ്ഞെടുപ്പിൽ മാണി സി കാപ്പൻ സ്ഥാനാർത്ഥിയാകണമെന്ന് യാതൊരു കൂടിയാലോചനയുമില്ലാതെ ഏകപക്ഷീയമായി തീരുമാനിക്കയാണുണ്ടായതെന്ന് ഈ നേതാക്കൻമാർ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.