തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

പാലാ ഉപ തെരെഞ്ഞെടുപ്പ്:മാണി സി കാപ്പൻ സ്ഥാനാർഥി.,സമ്മതിക്കില്ലെന്ന് പാലായിലെ എൻ സി പി.

പാലാ ഉപ തെരെഞ്ഞെടുപ്പ്:മാണി സി കാപ്പൻ സ്ഥാനാർഥി.,സമ്മതിക്കില്ലെന്ന് പാലായിലെ എൻ സി പി.പാലാ:കെ എം മാണിയുടെ മരണത്തെ തുടർന്ന് സംജാതമായ പാലാ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ഘടക കക്ഷിയായ എൻ സി പി മാണി സി കാപ്പനെ തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.ഇതേ തുടർന്ന് നാടകീയ രംഗങ്ങളാണ് എൻ സി പി പാലാ ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ അരങ്ങേറിയത്.പാലാ മിൽക്ക് ബാർ ആഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് ചേർന്ന യോഗത്തിലാണ് മാണി സി കാപ്പനെ ഒരു വിഭാഗം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

കെ എം മാണിയുടെ നിര്യാണം മൂലം ആഗതമായ ഉപ തെരെഞ്ഞെടുപ്പിൽ യു ഡി എഫിനെ അപേക്ഷിച്ച് എൽ ഡി എഫിലായിരിക്കും സ്ഥാനാർഥി നിർണ്ണയത്തിൽ തമ്മിലടി ഉണ്ടാവുക എന്ന് വേണാട് ന്യൂസ് നേരത്തെ ചൂണ്ടി കാട്ടിയിരുന്നു.താൻ തന്നെയായിരിക്കും എൽ ഡി എഫ് സ്ഥാനാർത്ഥിയെന്ന് മാണി സി കാപ്പൻ തന്റെ അടുപ്പക്കാരോട് ഏറെ ദിവസങ്ങളായി പറഞ്ഞു വന്നിരുന്നു.അദ്ദേഹത്തിന്റെ വലയത്തിലുള്ള ചില സിപിഎം നേതാക്കളും ഇത് പ്രചരിപ്പിക്കുന്നുണ്ടായിരുന്നു.

എന്നാൽ എൻ സി പി പാലാ ഘടകത്തിന് സ്വീകാര്യനല്ല മാണി സി കാപ്പൻ.കഴിഞ്ഞ സംഘടനാ തെരെഞ്ഞെടുപ്പിൽ  പാലായിലെ ഒരു ഘടകത്തിലും മാണി സി കാപ്പന്റെ അനുയായികൾക്ക് ജയിക്കുവാൻ കഴിഞ്ഞിരുന്നില്ല.ഇത് മൂലം സംസ്ഥാന കമ്മിറ്റി മെമ്പർ അല്ലാതായ കാപ്പൻ,ഏറ്റുമാനൂരിൽ നിന്നും മത്സരിക്കാൻ നോക്കിയെങ്കിലും ഏറ്റുമാനൂരെ പ്രാദേശിക നേതൃത്വം അതിനു വഴങ്ങാത്തതിനെ തുടർന്ന് ഏറ്റുമാനൂർ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

തുടർന്ന് എൻ സി പി യുടെ അഖിലേന്ത്യാ നേതൃത്വത്തിലുള്ള വ്യക്തി ബന്ധം മുതലാക്കി സമവായത്തി ലൂടെയാണ് സംസ്ഥാന കമ്മിറ്റി മെമ്പർ ആയത്.പാലായിലെ പാർട്ടിയിൽ വേരുകളില്ലത്ത മാണി സി കാപ്പന് പാലായിൽ മത്സരിക്കണമെന്നത്  തന്നെ വിരോധാഭാസമാണെന്നു എൻ സി പി യുടെ പാലാ നേതൃത്വം ഒന്നടങ്കം പറയുന്നു.2016 ൽ നടന്ന തെരെഞ്ഞെടുപ്പിൽ കെ എം മാണിയോട് പരാജയപ്പെട്ട കാപ്പൻ അന്നേ അടുപ്പക്കാരായ എൻ സി പി നേതാക്കളോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നു.,ഞാൻ വിജയിച്ചിരുന്നൂ എങ്കിൽ എനിക്കെതിരെയുള്ള എണ്ണമറ്റ  കേസുകളിൽ എനിക്കെതിരെ കോടതി വിധി വന്ന് എന്റെ എം എൽ എ സ്ഥാനത്തിന്  അയോഗ്യത കല്പിക്കപ്പെട്ടേനെ എന്ന് പലരോടും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ കെ എം മാണി മരണപ്പെട്ടതോടെ അദ്ദേഹം കൂടുതൽ ഉഷാറായി.പാലാ ഉപതെരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു എം എൽ എ ആയാൽ എ കെ ശശീന്ദ്രനെ വെട്ടി ഞാൻ മന്ത്രിയാവുമെന്ന് കാപ്പൻ പലരോടും പറഞ്ഞിരുന്നു.വൈകിട്ട് മൂന്ന് കഴിയുമ്പോഴാണ് അദ്ദേഹം ഇമ്മാതിരിയുള്ള വർത്തമാനങ്ങൾ പറയാറുള്ളതെന്നു എൻ സി പി കേന്ദ്രങ്ങൾ പറയുന്നു.എൻ സി പി യുടെ പ്രസിഡണ്ട് ഉഴവൂർ വിജയൻ മരണപ്പെട്ടു കഴിഞ്ഞിട്ടും എനിക്ക് ഉഴവൂർ വിജയനോടുള്ള പക അവസാനിച്ചിട്ടില്ലെന്നും ഉഴവൂർ വിജയൻ കോമാളിയാണെന്നും കാപ്പൻ പറഞ്ഞത് വൈകിട്ട് മൂന്നു മണിക്ക് ശേഷമാണ്.പിന്നീട് ഇതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അതുപോലെ ഉഴവൂർ വിജയൻറെ ശവ സംസ്ക്കാര ചടങ്ങിനെത്തിയ മാണി സി കാപ്പനെതിരെ പ്രവർത്തകർ പ്രതികരിച്ചപ്പോൾ ജില്ലാ പ്രസിഡണ്ട് ടി വി ബേബിയെ ഫോണിലൂടെ ചീത്ത വിളിച്ചതും ഒരു മൂന്നു മണിക്ക് ശേഷമാണ്.കഴിഞ്ഞ മൂന്നു പ്രാവശ്യം ,2006 2011 ,2016 എന്നീ വർഷങ്ങളിൽ കെ എം മാണിക്കെതിരെ മത്സരിച്ചു തോറ്റ കാപ്പൻ.,2009 ൽ നടന്ന പാർലമെന്റ് തെരെഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിക്കുകയും ചരിത്ര പരാജയം നേടുകയും ചെയ്തു.4441 വോട്ടാണ് ഏഴ് നിയജക മണ്ഡലങ്ങൾ കൂടിയ പത്തനംതിട്ടയിൽ കാപ്പന് ലഭിച്ചത്.2016 ലെ  കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മൈക്ക് സെറ്റിന്റെ പണം പോലും കൊടുത്തിരുന്നില്ല.സിപിഎം പ്രവർത്തകനായ വിജയൻറെ മൈക്ക് സെറ്റ് ഉപയോഗിച്ചിട്ട് പണം കിട്ടാതെ അവസാനം അദ്ദേഹം പണം ഉപേക്ഷിച്ചതായി എൻ സി പി കാരെ അറിയിച്ചിരുന്നു.സാമ്പത്തീക തട്ടിപ്പ് തൊഴിലാക്കിയിരിക്കയാണ് കാപ്പനെന്നു എൻ സി പി ക്കാർ പറയുന്നു.

ഇന്ന് വൈകിട്ട് പാലാ മിൽക്ക് ബാർ ആഡിറ്റോറിയത്തിൽ ചേർന്ന എൻ സി പി ബ്ലോക്ക് യോഗത്തിൽ വന്നതിൽ കൂടുതലും പാലയ്ക്കു പുറത്ത് നിന്നുള്ളവരായിരുന്നതായി എൻ സി പി ക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.ജില്ലാ പ്രസിഡണ്ട് ടി വി ബേബിയുടെ അഭാവത്തിൽ പ്രസിഡണ്ട് ന്റെ ചുമതലയുള്ള വൈസ് പ്രസിഡണ്ട് ഉഴവൂർ വിജയൻറെ ഭാര്യയുമായ ചന്ദ്രമണിയമ്മ ടീച്ചറിനെ ഈ കമ്മിറ്റി കാര്യം അറിയിച്ചിരുന്നില്ല .,ജില്ലയുടെ ചാർജുള്ള സംസ്ഥാന സെക്രെട്ടറി വി ജി രവീന്ദ്രന്റെയും അസാന്നിധ്യത്തിലാണ് ഈ തീരുമാനം എടുത്തത്.  മറ്റ് ഉത്തരവാദിത്വപ്പെട്ട പാർട്ടി ഭാരവാഹികളെയും ഈ കമ്മിറ്റി കാര്യം  അറിയിച്ചിരുന്നില്ല.സംസ്ഥാന നേതാവ് സുൾഫിക്കർ മയൂരിയും.,സലിം പി മാത്യുവും കൂടി കാപ്പനെ ഏകപക്ഷീയമായി അവതരിപ്പിക്കയായിരുന്നു.

ഇതേ തുടർന്ന് എതിരഭിപ്രായം ഉണ്ടാവുകയും ഇത് അവഗണിച്ചു കാപ്പനെ സ്ഥാനാർത്ഥിയാക്കാൻ പിന്തുണ എഴുതി ഒപ്പിടുവിക്കാൻ ശ്രമം നടന്നെങ്കിലും അത് ശക്തമായ എതിർപ്പിനെ തുടർന്ന് പരാജയപ്പെടുകയാണുണ്ടായത്.പാലായിലെ എൻ സി പി ക്കാർ ആരും തന്നെ ഒപ്പു വച്ചിട്ടില്ല.മാണി സി കാപ്പൻ തെരെഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി ആയാൽ തങ്ങളാരും പ്രവർത്തനത്തിന് ഉണ്ടാവില്ലെന്ന് എൻ സി പി യുടെ പാലായിലെ നേതാക്കൾ വേണാട് ന്യൂസിനോട് പറഞ്ഞു.

പാലാ ഉപ തെരെഞ്ഞെടുപ്പ് സിപിഎം ന്റെ അഭിമാന പ്രശ്നമായി മാറുമെന്ന് ഉറപ്പാണ്.സിപിഎം ന്റെ സംഘടനാ സംവിധാനം ചലിക്കാൻ തുടങ്ങുമ്പോൾ അതോടൊപ്പം നിന്ന് കൊടുത്താൽ മതിയാവുമെന്നു കാപ്പന് അറിയാം.ഉപ തെരഞ്ഞെടുപ്പിന്റെ പേരിൽ പിരിവ് കുശാലാക്കുകയും ചെയ്യാം.അതാണ് കാപ്പന്റെ ഉദ്ദേശമെന്നും എൻ സിപി  ക്കാർ പറയുന്നു. ക്രിമിനൽ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കാപ്പൻ വിജയിച്ചാൽ എം എൽ എ സ്ഥാനം കോടതി വിധിയെ തുടർന്ന് നഷ്ടപ്പെടുമെന്നും എൻ സി പി നേതാക്കൾ പറയുന്നു.

വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയിലെ ഘടക കക്ഷിയായിരുന്ന പിജെ ജോസെഫിന്റെ കേരള കോൺഗ്രസിന്റെ സീറ്റ് സിപിഎം ഏറ്റെടുക്കുകയും.,യു ഡി എഫിന്റെ കെ മുരളീധരനെ തോൽപ്പിച്ച് സിപിഎം ലെ .,എ സി മൊയ്‌ദീൻ വിജയിക്കുകയും ചെയ്ത ചരിത്രം ഉള്ളപ്പോൾ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് വാദിക്കുന്ന സിപിഎം പ്രവർത്തകർ ഏറി വരുകയാണ് പാലായിൽ.സിപിഎം ന്റെയും.,സിപിഐ യുടെയും വർഗ്ഗ ബഹുജന സംഘടനകളുടെ പ്രചണ്ഡമായ പ്രചാരണത്തിൽ ചുളുവിൽ ജയിച്ചു കളയാമെന്നു ആരും കരുതേണ്ടതില്ലെന്നും ചുണക്കുട്ടന്മാരായ സ്ഥാനാർത്ഥികൾ തങ്ങളുടെ പക്കലുണ്ടെന്നും സിപിഎം പ്രവർത്തകർ ആണയിട്ടു പറയുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.