തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

പാലാ ഉപ തെരെഞ്ഞെടുപ്പ്ഷോൺ ജോർജിന്റെ സ്ഥാനാർത്ഥിത്വം ബിജെപി ക്ക് അമർഷം

പാലാ ഉപ തെരെഞ്ഞെടുപ്പ്ഷോൺ ജോർജിന്റെ സ്ഥാനാർത്ഥിത്വം ബിജെപി ക്ക് അമർഷം 
പാലാ:കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് പാലാ നിയോജക മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപ തെരെഞ്ഞെടുപ്പിൽ ജനപക്ഷം നേതാവ് ഏകപക്ഷീയമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിൽ ബിജെപി കേന്ദ്രങ്ങളിൽ അമർഷം പുകയുന്നു.

നിലവിൽ പാലാ സീറ്റ് എൻ ഡി എ യിൽ ബിജെപി യുടേതാണ്.2016 ൽ ജില്ലാ പ്രസിഡണ്ട് എൻ ഹരിയെ തന്നെയാണ് അവർ മത്സരിപ്പിച്ചത്.ബിജെപി യുടെ ഏറ്റവും നല്ല തെരെഞ്ഞെടുപ്പ് പ്രചാരണമായിരുന്നു 2016 ലെ പാലാ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ്.24000 വോട്ടാണ് അന്ന് എൻ ഹരി പിടിച്ചു മാറ്റിയത്.അത് യു ഡിഎഫ് സ്ഥാനാർഥി കെ എം മാണിക്ക് ഗുണകരമായെങ്കിലും ബിജെപി യുടെ വോട്ടു വർധന രാഷ്ട്രീയ നിരീക്ഷകരെ അതിശയിപ്പിച്ചിരുന്നു.

ഈയടുത്ത കാലത്ത് എൻ ഡി എ യുമായി സഹകരിക്കുന്ന പി സി ജോർജിന്റെ ജനപക്ഷത്തിന്റെ സ്ഥാനാർത്ഥിയായാണ് ഷോൺ ജോർജിനെ ചില മാധ്യമങ്ങൾ ഉയർത്തി കാട്ടുന്നത്.എന്നാൽ ഇത് ബിജെപി കേന്ദ്രങ്ങളിൽ അസ്വാരസ്യമുണ്ടാക്കി.ബിജെപി ക്കും എൻ ഡി എ യ്ക്കും തെരെഞ്ഞെടുപ്പ് കമ്മിറ്റി ഉള്ളപ്പോൾ ഈ കമ്മിറ്റിയെ മറികടന്നു പൂക്കന്നു അപ്പൻ മജിസ്രേട്ട് ആയത് ബിജെപി യെ ചൊടിപ്പിച്ചിട്ടുണ്ട്.

ബിജെപി ജില്ലാ പ്രസിഡണ്ട് എൻ ഹരി വേണാട് ന്യൂസിനോട് പറഞ്ഞത്.ഇല്ല അത് ശരിയല്ല..ബിജെപി ക്കു ഒരു സംഘടനാ സംവിധാനമുണ്ട് അത് കൂടി ചർച്ച ചെയ്തേ പാലായിൽ സ്ഥാനാർഥി വരൂ എന്നായിരുന്നു.എന്നാൽ ജനപക്ഷം കേന്ദ്രങ്ങൾ ഇങ്ങനെയൊരു വാർത്ത വന്നതിൽ തങ്ങൾക്കു യാതൊരു പങ്കുമില്ല എന്ന് പറയുന്നുമുണ്ട്.ബിജെപി യുടെ മുൻനിര നേതാക്കൾ അനുയായികൾക്ക് അയച്ച വാട്ട്സാപ്പ് സന്ദേശത്തിൽ ഇങ്ങനെയൊരു വാർത്തയ്ക്കു ആധികാരികത ഇല്ലെന്നും.,ഇങ്ങനെയുള്ള വാർത്തകൾ ഷെയർ ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അനുയായികളെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്.

എൻ ഡി എയ്‌ക്ക്‌ മുകളിൽ ആരും റാകി പറക്കേണ്ടതില്ല.,ഇത് യു ഡി എഫ് അല്ലെന്നുമാണ്  ബിജെപി യുടെ ഉത്തരവാദിത്വപ്പെട്ട പല നേതാക്കളും പറയുന്നത്.മാധ്യമങ്ങൾ ബിജെപി യെ ഭ്രഷ്ട്ട് കല്പിക്കുമ്പോഴും മാധ്യമങ്ങളുടെ പിന്തുണയോടെയല്ല  കേരളത്തിൽ ബിജെപി വളർന്നതെന്നും.,ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തതിലൂടെയാണെന്നും അതുകൊണ്ടു തന്നെയാണ് തിരുവനന്തപുരം.,പത്തനംതിട്ട .,തൃശൂർ.,ആറ്റിങ്ങൽ എന്നെ മണ്ഡലങ്ങളിൽ ബിജെപി ശക്തമായ മത്സരം കാഴ്ചവച്ചതെന്നും.,ഇതൊക്കെ മാധ്യമ പിന്തുണ കൊണ്ടല്ലെന്നും.,സ്ഥാനാര്ഥിത്വത്തിനായി മാധ്യമങ്ങളെ  ആശ്രയിക്കുന്നവർ അത് മനസിലാക്കണമെന്നും  ബിജെപി നേതാക്കൾ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.